അഹ്‌ലൻ റമദാൻ

പൂങ്കാവനം സംരംഭത്തിൽ നിന്ന്

The player will show in this paragraph

www.islahiworld.org സൈറ്റിൽ നിന്നും ശേഖരിച്ചത്

بسم الله الرحمن الرحيم


വ്രതമാസത്തിന് സമാരംഭം കുറിക്കുകയായി. അനുഗ്രഹത്തി ന്റെ വർഷങ്ങൾ ചൊരിയുന്ന, സംസ്കരണത്തിന്റെ ചൈതന്യം നിറഞ്ഞൊഴുകുന്ന, ത്യാഗസന്നദ്ധതയുടെ സമ്പൂർണ്ണത വിളിച്ചോ തുന്ന മഹാമാസത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയായി. പിശാചുക്കൾ ബന്ധിതരാക്കപ്പെടുകയായി; നരകകവാടങ്ങൾ അട ക്കപ്പെടുകയായി. രണ്ടു റമദ്വാനുകൾക്കിടയിൽ വന്നടിയുന്ന ചെറു ദോഷങ്ങൾക്കുള്ള പരിഹാരമാണ് റമദ്വാൻ എന്ന് പ്രവാചകൻ() ഉൽഘോഷിച്ചു. അതുകൊണ്ടു തന്നെ വിശ്വാസികളുടെ ഉൾപ്പു ളകങ്ങളെയും പ്രതീക്ഷകളെയും എതിരേറ്റുകൊണ്ടാണ് റമദ്വാൻ അതിന്റെ മുഴുവൻ പ്രൌഢികളുമായി ആഗതമാവുന്നത്.

ലോകത്തിന് വെളിച്ചവും തെളിച്ചവും നൽകുന്ന മാർഗ്ഗദർ ശിയും മാർഗ്ഗദർശനങ്ങളുടെ വിശദീകരണവും സത്യാസത്യവിവേ ചന ഗ്രന്ഥവുമായ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദ്വാൻ. മനുഷ്യന്റെ ജീവിതലക്ഷ്യം, സ്വർഗ്ഗമെന്ന ലക്ഷ്യസക്ഷാൽ ക്കാരത്തിനുള്ള മാർഗ്ഗങ്ങൾ, അനന്തമായ മനുഷ്യ ജീവിതത്തിന്റെ ഇടവേളയായ ഭൂതലത്തിലെ ജീവിതനിമിഷങ്ങളിലെ കർമ്മങ്ങൾ, ശാസനകൾ, നിരോധനങ്ങൾ, സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിനു ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളെക്കുറിച്ച പ്രതിപാദനങ്ങൾ തുടങ്ങി മനുഷ്യന്റെ ഇഹപരവിജയത്തിനാവശ്യമായ വിവരണങ്ങ ളാണ് യഥർത്ഥത്തിൽ ഖുർആൻ.

സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന, ധർമ്മത്തെ യും അധർമ്മത്തെയും വിവേചിക്കുന്ന ഖുർആൻ ദിവ്യകാരുണ്യ ത്തിന്റെ ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് സന്തോഷഭരി തവും സമാധാനപൂർണ്ണവുമായ ഉൽകൃഷ്ട ജീവിതം നയിക്കാൻ മനുഷ്യന് വഴി കാണിക്കുന്നു. അത|ദാരനായ ദൈവം ചൊരിഞ്ഞു തരുന്ന കാരുണ്യം കൃതജ്ഞതയോടെ അനുഭവിക്കുകയും സഹജീവി കളോടും സമസൃഷ്ടികളോടും ആർദ്രത കാണിക്കു കയും ചെയ്യുന്ന സ്നിഗ്ദവും സൌമ്യവും ദീപ്തവുമായ ഒരു ജീവി തത്തിന്റെ മഹത്വം വിശുദ്ധ ഖുർആൻ വരച്ചു കാണിക്കുന്നു.

ഈ ദിവ്യവചനങ്ങളുടെ മഹത്വം തന്നെയാണ് റമദ്വാനിനെ മറ്റു മാസങ്ങളിൽ നിന്നും ഉൽകൃഷ്ടമാക്കുന്നത്. റമദ്വാൻ ആരാധന കളാൽ സമൃദ്ധമാണ്. നിർബ്ബന്ധ വ്രതാനുഷ്ഠാനമാണ് റമദ്വാനിലെ ആരാധനകളിൽ ഏറ്റവും സവിശേഷമാർന്നത്. പകൽ വേളകളിൽ അന്നപാനീയങ്ങളും ലൈംഗിക സുഖങ്ങളും ഉപേക്ഷിക്കുക എന്നതാണ് വ്രതത്തിന്റെ കർമ്മ രൂപമെങ്കിൽ ദൈവ ഭക്തിയും സൂക്ഷ്മതയുമാണ് അതിന്റെ ആന്തരികവും ആത്മീയവുമായ വശം. വ്രതാനുഷ്ഠാനം വിശ്വാസികൾക്ക് ബാധ്യതയാണെന്നു വ്യക്തമാക്കുന്ന വചനത്തിൽ അക്കാര്യം അല്ലാഹു നമ്മെ ഉണർ ത്തിയിരിക്കുന്നു. "വിശ്വാസികളെ, നിങ്ങളുടെ മുമ്പുള്ളവരോട് കൽ പ്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷ ബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. (ഖുർആൻ 2: 183).

വ്രതാനുഷ്ഠാനം ശാരീരികപീഢയല്ല. മനുഷ്യന്റെ സാധ്യതക്ക പ്പുറമുള്ള കാര്യങ്ങൾ ദൈവം ആജ്ഞാപിക്കുകയില്ല. ഭൌതികഭോ ഗസുഖങ്ങൾ ഉപേക്ഷിച്ച് ദൈവസ്മരണ വർദ്ധിപ്പിക്കുവാൻ മനു ഷ്യനെ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ ഐഹികജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചും പാരത്രിക ജീവിതത്തിന്റെ അനശ്വരത യെക്കുറിച്ചും ബോധ്യപ്പെടുത്തുന്നു. അത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വ്രതം.

മതം ആശയപരമായും അനുഷ്ഠാനപരമായും ആയാസര ഹിതമാണ്. വ്രതാനുഷ്ഠാനത്തിന്റെ നിർബന്ധ സ്വഭാവത്തെക്കു റിച്ച് പറയുന്നതോടൊപ്പം തന്നെ വ്രതത്തിന്റെ സാരള്യത്തെക്കുറി ച്ചും വ്യക്തമാക്കിയിട്ടുണ്ട്. "നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്; നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. (ഖുർആൻ 2: 185)

ആത്മസംസ്കരണവും ദൈവഭക്തിയുമാണ് വ്രതത്തിലൂടെ നേടിയെടുക്കേണ്ടത്. അതുകൊണ്ടു തന്നെ വ്രതം സോദ്ദേശപര മാണ്. സോദ്ദേശപരമല്ലാത്ത വ്രതങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നില്ല. "ആരെങ്കിലും റമദ്വാനിൽ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും വ്രതമനുഷ്ഠിച്ചാൽ കഴിഞ്ഞു പോയ പാപങ്ങൾ പൊറുക്കപ്പെടും" എന്ന പ്രവാചക വചനം ഇവിടെ സ്മരണീയമാണ്. ഈ രണ്ടു ഉദ്ദേശങ്ങൾ വ്രതകർമ്മികൾക്ക് നിർ ബന്ധമാണ്. കേവലം ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചതുകൊണ്ടു മാത്രം വ്രതം സാഫല്യമായി എന്നു കരുതുന്നത് ശരിയല്ല. പ്രവാചകൻ() ഒരിക്കൽ പറഞ്ഞു: 'കളവും അനുബന്ധ പ്രവർ ത്തനങ്ങളും ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അയാൽ അന്നപാനീ യങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു കാര്യ വുമില്ല. "സകല തിന്മകളെയും ചെറുക്കാനുള്ള പരിചയായിട്ടാണ് പ്രവാചകൻ() ഒരിക്കൽ വ്രതത്തെ വിശേഷിപ്പിച്ചത്. ആരെങ്കിലും ശണ്ഠക്ക് വരികയോ ചീത്ത വിളിക്കുകയോ ചെയ്താൽ നോമ്പു കാരനാണെന്ന് പറഞ്ഞ് അവരിൽ നിന്ന് മാറി നിൽക്കാനാണ് പ്രവാചകൻ() വിശ്വാസികളോടാവശ്യപ്പെട്ടത്.

വ്രതദിനങ്ങൾ ഉറങ്ങിത്തീർക്കാനുള്ളതല്ല. ഖുർആൻ പാരായ ണവും പഠനവും മന:പാഠവുമായി വ്രതനിമിഷങ്ങളെ ജീവസ്സുറ്റതാ ക്കേണ്ടതുണ്ട്. വിശ്രമനമസ്കാരങ്ങളും (തറാവീഹ്) പ്രാർത്ഥനക ളും സ്തോത്രങ്ങളുമായി രാവുകളെ പ്രകാശമയമാക്കേണ്ടതു ണ്ട്. ദാനധർമ്മങ്ങളും സേവനപ്രവർത്തനങ്ങളുമായി വ്രതത്തിന് നിറം പകരേണ്ടതുണ്ട്. കൊതിയൂറുന്ന വിഭവങ്ങളാൽ സമൃദ്ധമാ വുന്ന നോമ്പുതുറകളെ കുറിച്ചല്ല; മറിച്ച് ആത്മാവിന് നൽകപ്പെടേ ണ്ട സമ്പുഷ്ഠമായ വിഭവങ്ങളെക്കുറിച്ചായിരിക്കണം വ്രതനാളുക ളിൽ വിശ്വാസികൾ ചിന്തിക്കേണ്ടത്. രാത്രികാലങ്ങളിലെ സുദീർഘ മായ നമസ്കാരം കൊണ്ട് ധന്യമായിരുന്നു പ്രവാചകന്റെ രാവുക ൾ. കാലിൽ നീരുകെട്ടിയിട്ടും "ഞാൻ നന്ദിയുള്ള അടിമയാവേ ണ്ടേ എന്നു ചോദിച്ചിരുന്ന ആ പ്രവാചകന്റെ നമസ്കാരത്തിന്റെ നിറവിനെക്കുറിച്ച് പത്നി ആയിശ() പറയുന്നത് ഇപ്രകാരമാ ണ്. "അദ്ദേഹം റമദ്വാനിലാവട്ടെ അതല്ലാത്ത മാസങ്ങളിലാവട്ടെ പതിനൊന്ന് റക്അത്തിൽ കൂടുതൽ നമസ്കരിക്കുമായിരുന്നില്ല. ആദ്യം നാല് (റക്അത്ത്) നമസ്കരിക്കും; അതിന്റെ ദൈർഘ്യത്തെ ക്കുറിച്ചും ഭംഗിയെക്കുറിച്ചും നീ ചോദിക്കേണ്ടതില്ല. പിന്നീട് നാല് (റക്അത്ത്) നമസ്കരിക്കും. അതിന്റെ ദൈർഘ്യത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചും നീ ചോദിക്കേണ്ടതില്ല. പിന്നീട് മൂന്ന് (റക്അ ത്ത്) നമസ്കരിക്കും.(ബുഖാരി 1874). റമദ്വാനിൽ നിർവ്വഹിക്ക പ്പെടുന്ന ഉംറ ഒരു ഹജ്ജിനു തുല്യമാണെന്നു പ്രവാചകൻ () പ്രസ്താവിച്ചതായി കാണാം.

റമദ്വാനിന്റെ അവസാനത്തെ പത്തു ദിവസങ്ങൾ വളരെ പ്രാ ധാന്യമർഹിക്കുന്നു. ആയിരം മാസങ്ങളെക്കാൾ മഹത്വമേറിയ ലൈ ലത്തുൽ ഖദ്ർ എന്ന അനുഗ്രഹീത രാവ് അവസാനത്തെ പത്തി ലാണെന്നാണ് പ്രവാചകാധ്യാപനം. പ്രഭാതം വരേക്കും ശാന്തി മന്ത്രങ്ങളുമായി അല്ലാഹുവിന്റെ മലക്കുകൾ സന്നിഹിതരാവുന്ന ആ രാവ് പാപമോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും രാവാ ണ്.

പ്രഭാതം ആരംഭിക്കുന്നതോടെയാണ് വ്രതവും ആരംഭിക്കുന്ന ത്. സൂര്യാസ്തമയം വരെ നീണ്ടു നിൽക്കുന്ന ഈ ആരാധനാകർ മ്മത്തിന് അത്താഴം, നോമ്പുതുറ എന്നീ രണ്ടു സുപ്രധാന വേളക ളുണ്ട്. അത്താഴം വൈകിക്കുന്നതും നോമ്പുതുറ വൈകിക്കാതെ പെട്ടെന്നു തന്നെ നിർവ്വഹിക്കുന്നതുമാണ് പ്രവാചക മാതൃക. പ്രഭാ ത നമസ്കാരത്തിനുള്ള ബാങ്കിനും പ്രവാചകന്റെ അത്താഴവിരാമ ത്തിനുമിടയിൽ അമ്പതോളം ഖുർആൻ വചനങ്ങൾ പാരായണം ചെയ്യുന്ന ദൈർഘ്യം മാത്രമാണുണ്ടായിരുന്നതെന്ന് ഹദീഥുകളിൽ കാണാം. അത്താഴം കഴിക്കുന്നതിനെ പ്രവാചകൻ() വളരെയ ധികം പ്രോൽസാഹിപ്പിച്ചതായി കാണാം. 'അനുഗ്രഹീത ഭോജനം' എന്നാണ് അത്താഴത്തെ പ്രവാചകൻ() വിശേഷിപ്പിച്ചത്. ഒന്നും കിട്ടിയില്ലെങ്കിൽ ഒരിറുക്ക് വെള്ളമെങ്കിലും കുടിക്കണമെന്നതാണ് പ്രവാചക നിർദ്ദേശം. മലക്കുകളുടെ പ്രാർത്ഥന അത്താഴക്കാർക്കു ണ്ടെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി. പഴുത്ത ഈത്ത പ്പഴം അഥവാ റുത്വബ് കൊണ്ടായിരുന്നു പ്രവാചകൻ() നോമ്പ് തുറന്നിരുന്നത്. അത് ലഭിച്ചില്ലെങ്കിൽ കാരക്കയും അതുമില്ലെ ങ്കിൽ വെള്ളം കൊണ്ടുമായിരുന്നു അദ്ദേഹം നോമ്പ് തുറന്നിരുന്നത്. നോമ്പു തുറക്ക് ശേഷമായിരുന്നു അദ്ദേഹം മഗ്രിബ് നമസ്കാരം നിർവ്വഹിച്ചിരുന്നത്. ذهب الظمأ وابتلت العروق وثبت الأجر إن شاء الله أبي داود

"ദഹബ ദമഉ വബ്തുല്ലതിൽ ഉറൂഖു വഥബതൽ അജ്റു ഇൻശാ അല്ലാഹ് (ദാഹം ശമിച്ചു; ധമനി കൾ നനവണിഞ്ഞു; പ്രതിഫലം സ്ഥിരപ്പെട്ടു; അല്ലാഹു ഉദ്ദേശിച്ചാൽ)  അബീദാവൂദ്  എന്ന പ്രാർത്ഥനാവചനങ്ങൾ നോമ്പ് തുറക്കുന്ന സന്ദർഭത്തിൽ അദ്ദേഹം ചൊല്ലാറുണ്ടായിരുന്നു.

ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധങ്ങളും ഉപേക്ഷിക്കു ന്നതിനാണ് സാങ്കേതികമായി നോമ്പ് എന്നു പറയുന്നത് എന്ന് കാര്യം സൂചിപ്പിച്ചുവല്ലോ. എന്നാൽ ഒരാൾ മറന്നുകൊണ്ട് ഭക്ഷി ക്കുകയോ കുടിക്കുകയോ ചെയ്താൽ നോമ്പ് നഷ്ടപ്പെടില്ല. അല്ലാഹുവാണ് അവനത് നൽകിയതെന്നാണ് പ്രവാചകൻ() വിശദീകരിച്ചത്. നോമ്പുകാരന് പല്ല് തേക്കുന്നതിന് വിരോധമില്ല. വായിലൂടെ ഉള്ളിലേക്ക് ഇറങ്ങിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണമെ ന്നു മാത്രം. "ദന്തശുദ്ധി രക്ഷിതാവിനേറെ തൃപ്തിപ്പെട്ട കാര്യമാണ് എന്നാണ് പ്രവാചകൻ() പ്രസ്താവിച്ചത്.

വ്രതമനുഷ്ഠിക്കാൻ സാധ്യമല്ലാത്ത വിധം രോഗമുള്ളവർ മറ്റു ദിവസങ്ങളിൽ നോമ്പെടുക്കുകയാണ് വേണ്ടത്. രോഗം ദൈവഹി തമാണ്. അവൻ നിശ്ചയിച്ച പ്രതിവിധികൾ തേടുകയാണ് വിശ്വാ സികൾ ചെയ്യേണ്ടത്. ഒരിക്കലും നോറ്റു വീട്ടാൻ സാധ്യമല്ലാത്ത മാറാരോഗമുള്ളവരോ വൃദ്ധരോ ആയവർ ഓരോ നോമ്പിനും പകരമായി ഒരു അഗതിക്കുള്ള ഭക്ഷണം നൽകിയാൽ മതി. കണ്ണി ലും ചെവിയിലും ഇറ്റിക്കുന്ന തുള്ളി മരുന്നുകളും സുറുമയും നോ മ്പിന് ഭംഗം വരുത്തില്ല. പുറമെ തേക്കുന്ന കുഴമ്പ്, ക്രീം മുതലായ വക്കും കുഴപ്പമില്ല. രക്തമെടുക്കുന്നത് കൊണ്ടോ ഭക്ഷണത്തിന് പകരമല്ലാത്ത മരുന്നുകൾ കുത്തിവെക്കുന്നതു കൊണ്ടോ നോമ്പ് മു റിയില്ല. എന്നാൽ രക്തം കയറ്റൽ, ഗ്ളൂക്കോസ് തുടങ്ങിയ ഭക്ഷണ ത്തിനു പകരം നിൽക്കുന്ന കുത്തിവെപ്പുകൾ എന്നിവ നോമ്പിനെ ദുർബ്ബലമാക്കും. യാത്രക്കാർക്ക് നോമ്പ് നിർബന്ധമില്ല. മറ്റു ദിവസ ങ്ങളിൽ നോറ്റ് വീട്ടണം.

ക്ഷീണമകറ്റുന്നതിനു വേണ്ടിയോ ചൂടിന്റെ കാഠിന്യം ശമിപ്പി ക്കുന്നതിന് വേണ്ടിയോ കുളിക്കുന്നതിനോ തലയിൽ വെള്ളമൊഴി ക്കുന്നതിനോ വിരോധമില്ല. പ്രവാചകൻ() അപ്രകാരം ചെയ്തി രുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ വായ വെള്ളം കൊ ണ്ട് കഴുകുക, കുപ്ളിക്കുക എന്നിവയും വിരോ ധിക്കപ്പെട്ട കാര്യങ്ങ ളല്ല. എന്നാൽ അംഗശുദ്ധിക്ക് വേണ്ടി മൂക്കിൽ വെള്ളം കയറ്റിച്ചീ റ്റുന്നവർ ഉള്ളിലേക്ക് ഇറങ്ങിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണം. ഛർദ്ദി നോമ്പിനെ ദുർബ്ബലപ്പെടുത്തില്ല. എന്നാൽ മന:പൂർവ്വം ഛർ ദ്ദിക്കുന്നത് മൂലം നോമ്പ് നഷ്ടപ്പെടുമെന്ന് പ്രവാചകൻ() പഠിപ്പി ക്കുകയുണ്ടായി. റമദ്വാനിന്റെ പകലിലെ ലൈംഗികബന്ധം നോമ്പിനെ ദുർബ്ബ ലപ്പെടുത്തുന്ന കാര്യം മാത്രമല്ല വളരെ ഗൌരവം നിറഞ്ഞ ഗുരുതര മായ വിഷയം കൂടിയാണ്. അങ്ങനെ സംഭവിച്ചാൽ തൌബ (പശ്ചാ ത്താപം) ചെയ്യുകയും നോമ്പ് പൂർത്തിയാക്കുകയും നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടുകയും വേണം. പുറമെ പ്രായശ്ചിത്തം നൽക ണം. അടിമമോചനം, രണ്ട് മാസത്തെ തുടർച്ചയായ നോമ്പ്, അറു പത് അഗതികൾക്കുള്ള ഭക്ഷണം എന്നിവയിലേ തെങ്കിലുമൊന്ന് ക്രമ പ്രകാരം ലഭ്യതക്കനുസരിച്ച് നിർവ്വഹിക്കുക എന്നതാണ് പ്രായശ്ചിത്തം. അതേ സമയം ചുംബനം കൊണ്ടോ ബോധപൂർവ്വമ ല്ലാത്ത സ്ഖലനം കൊണ്ടോ നോമ്പ് ദുർബ്ബലപ്പെടില്ല. എങ്കിലും വികാരങ്ങളെ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നവർ ചുംബനങ്ങളി ൽ നിന്നൊക്കെ വിട്ടു നിൽക്കുകയായിരിക്കും ഉത്തമം. മാത്രമല്ല "അല്ലാഹുവിന്റെ അതിർ വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങൾ അവയെ അതിലംഘിക്കുവാനടുക്കരുത് (ഖുർആൻ 2: 187) എന്ന വചനം സൂചിപ്പിക്കുന്നത് നോമ്പ് മുറിയാൻ ഇടവരുത്തുന്ന കാര്യ ങ്ങളുമായി ഇടപഴകാൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പാണ്. നോ മ്പിന്റെ രാത്രികാലങ്ങളിലൊരാൾ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് വിരോധമില്ല. പ്രഭാതത്തിന് മുമ്പ് കുളി ച്ച് ശുദ്ധിവരുത്തണമെന്ന് നിർബന്ധമില്ല. എന്നാൽ പ്രഭാതനമസ് കാരത്തിന് ശുദ്ധി നിർബന്ധമാണെന്ന കാര്യം മറന്നു പോവരുത്.

ആർത്തവകാരികൾക്കും പ്രസവാനന്തര രക്തമുള്ളവർക്കും നോമ്പ് അനുവദനീയമല്ല. അവർ മറ്റു ദിവസങ്ങളിൽ പിന്നിട് അനു ഷ്ഠിച്ച് വീട്ടേണ്ടതാണ്. ഒരു ദിവസം നോമ്പ് ആരംഭിച്ച ശേഷമാ ണ് രക്തം കണ്ടുതുടങ്ങിയതെങ്കിലും നോമ്പ് ദുർബ്ബലമായി. അതു പോലെ നോമ്പിന്റെ പകൽ സമയമാണ് രക്തം നിലച്ചതെങ്കിൽ ശേ ഷിക്കുന്ന സമയം നോമ്പിന്റെ മര്യാദകൾ സൂക്ഷിച്ചുകൊണ്ട് കഴി യുകയും അന്നത്തെ നോമ്പ് വീട്ടുകയും ചെയ്യേണ്ടതാണ്.

റമദ്വാൻ പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കുന്നതിനു മുമ്പായി വ്രതകർമ്മങ്ങളിൽ സംഭവിച്ചു പോയ പാളിച്ചകൾ കഴുകി ക്കളയുന്നതിനു വേണ്ടി സകാത്തുൽ ഫിത്വ്ർ അഥവാ ഫിത്വ്ർ സകാത്ത് നൽകേണ്ടതുണ്ട്. "നോമ്പുകാരന് ശുദ്ധീകരണം; സാധു വിന് ഭക്ഷണം എന്നാണതിനെ കുറിച്ച് പ്രവാചകൻ() പറഞ്ഞത്.

വ്രതം ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് നിർവ്വഹിക്കപ്പെടേ ണ്ട കർമ്മമാണ്. അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധിയുടെ ദിന രാത്രങ്ങളായ അവയുടെ നൈർമ്മല്യത്തിന് കോട്ടം വരുന്ന ഒന്നും തന്നെ ഉണ്ടായിക്കൂടാ. വ്രതമനുഷ്ടിക്കാത്ത മറ്റു മതവിഭാഗങ്ങളോട് ഈർഷ്യതയല്ല വിശ്വാസികൾ പുലർത്തേണ്ടത്. അവരുടെ ഭക്ഷണ കാര്യങ്ങളിലോ മറ്റു ദൈനംദിന കാര്യങ്ങളിലോ ഇടപെടുന്നത് ശരി യല്ല. അവരെ വ്രതത്തിനായി നിർബന്ധിക്കാനും പാടില്ല. അതു പോലെ വ്രതമനുഷ്ടിക്കാത്തവർ പരസ്യമായി ഭക്ഷിച്ചുകൊണ്ടോ മറ്റോ വ്രതദിനങ്ങളുടെ പരിശുദ്ധതക്കും പാവനത്വത്തിനും കളങ്കം വരുത്തുന്ന രൂപത്തിൽ പ്രവർത്തിക്കാൻ പാടില്ല. പടച്ചവൻ പഠിപ്പി ച്ച സ്വർഗ്ഗമെന്ന ലക്ഷ്യ സാക്ഷാൽകാരത്തിലേക്കുള്ള പ്രയാണത്തി ൽ ഈ റമദ്വാൻ ഒരു സഹായിയായി ഭവിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം. അതുകൊണ്ടു തന്നെ റമദ്വാനിനെ നമുക്ക് സഹർ ഷം സ്വാഗതം ചെയ്യാം. അഹ്ലൻ റമദ്വാൻ. وصلّى الله على محمد وآله وصحبه وسلّم

പുസ്തകത്തെ കുറിച്ച്

അഹ്ലൻ റമദ്വാൻ Malayalam മലയാളം مليالم

 أهــــــــــلاً رمضـــــــــان 


സുഫ്യാൻ അബ്ദുസ്സലാം إعداد : سفيان عبد السلام





കോപറേറ്റീവ് ഓഫീസ് ഫോർ കാൾ & ഗൈഡൻസ് റബ്വ - റിയാദ് - സൌദി അറേബ്യ

المكتب التعاوني للدعوة وتوعية الجاليات بالربوة بمدينة الرياضالمملكة العربية السعودية

"http://ponkavanam.com/islam/index.php?title=അഹ്‌ലൻ_റമദാൻ&oldid=22001" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

രൂപഭേദങ്ങൾ
നടപടികൾ
ഉള്ളടക്കം
പണിസഞ്ചി
വഴികാട്ടി
പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ഈ സൈറ്റിനെ സഹായിക്കൂ