ഇസ്ലാഹി വേൾഡ്.കോം
1979 സപ്തംബറിൽ ദുബായിലെ ഏതാനും ഇസ്‌ലാഹി പ്രവർത്തകരുടെ ഒരു സംഗമത്തിലാണ് ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്ന സംഘടന രൂപീകൃതമായത്. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ളവർ ഉപജീവനാർത്ഥം ഗൾഫിൽ വന്നപ്പോൾ ഒഴിവുസമയങ്ങൾ ഗുണപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചപ്പോൾ ഉരുതിരിഞ്ഞു വന്നതാണ് ഇന്ന് ഗൾഫിലുടനീളം പരന്നുകിടക്കുന്ന ഇസ്‌ലാഹീ സെന്റെറുകൾ. വെടിപറഞ്ഞും വിഡ്ഢിപ്പെട്ടിയുടെ മുന്നിലിരുന്നും സമയം കൊല്ലുന്ന പ്രവാസികൾക്ക് ഐഹികവും പാരത്രികവുമായ ജീവിതത്തിന് ഉപയുക്തമാകുമാറ് ഒഴിവു സമയം വിനിയോഗിക്കുവാൻ സെന്റർ രൂപീകരണത്തോടെ സാധിക്കുകയായിരുന്നു.
ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാന സ്രോതസ്സായ ഖുർആനിലൂടെയും അതിന്റെ ജീവിതാവിഷ്‌ക്കാരമായ തിരുനബിയുടെ ചര്യകളിലൂടെയും അടുത്തറിയാൻ അവസരമൊരുക്കുക എന്നതാണ് ഇസ്‌ലാഹി സെന്റർ നിർവഹിച്ചുകൊണ്ടിരിക്കുന്ന ദൌത്യം.
കുഞ്ഞിമുഹമ്മദ് അൻസാരി, മുഹ്‌യുദ്ദീൻ മദനി, സി. സെയ്തൂട്ടി, അലവിക്കുട്ടി അൻസാരി, പി. സെയ്താലിക്കുട്ടി തുടങ്ങിയവരയിരുന്നു സ്ഥാപക നേതാക്കൾ. അവരുടെ ആത്മാർത്ഥമായ പരിശ്രമം ഈ സംഘടന പിറവിയെടുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വന്തമായ ഓഫീസോ സൌകര്യങ്ങളോ ഇല്ലാതിരുന്ന പ്രാരംഭദശ അതിവേഗം പിന്നിടുകയും ഏതാനും മാസങ്ങൾക്കകം ഓഫീസും അനുബന്ധ സൌകര്യങ്ങളും ഉണ്ടാവുകയും ചെയ്തു. യു.എ.ഇ.യുടെ എല്ലാ എമിറേറ്റുകളിലും സെന്ററിന് ശാഖകളും ഉണ്ടായി. പി. മുഹ്‌യുദ്ദീൻ മദനിയായിരുന്നു സ്ഥാപക പ്രസിഡണ്ട്.
വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികൾക്ക് മദ്‌റസ പഠനവും പൊതുജനങ്ങൾക്ക് വാരാന്ത ഖുർആൻ ക്ലാസ്സുകളും ആരംഭിച്ചു. ക്രമേണ പൊതുഹാളുകളിലും പള്ളികളിലും പ്രഭാഷണങ്ങളും ക്ലാസുകളുമായി സെന്റർ പ്രവർത്തനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു.
ഇസ്‌ലാമിന്റെ സത്യസന്ദേശം മനസ്സിലാക്കനും ഇസ്‌ലാമിനെ കുറിച്ച് അബദ്ധ ധാരണകൾ അകറ്റാനും മുഴുവൻ മനുഷ്യർക്കും അവസരമൊരുക്കുകയെന്ന മഹത്തായ ദൗത്യനിർവഹണത്തിന് വേണ്ടിയുള്ള ആവശ്യകരമായ പ്രവർത്തനങ്ങളാണ് സെന്റർ നടത്തിവരുന്നത്.
മുസ്‌ലിംകൾക്കിടയിൽ കടന്നുകൂടിയിട്ടുള്ള ഇസ്‌ലാമിക വിരുദ്ധാശയങ്ങളും ആചാരങ്ങളും മാറ്റി അവരെ വിശ്വാസപരമായും കർമ്മപരമായും സംസ്ക്കരിക്കേണ്ട ബാധ്യത നമ്മിലർപ്പിതമാണ്. അബദ്ധജടിലമായ വിശ്വാസാചാരങ്ങളിൽ നിന്നും അനാചാരങ്ങളുടെ അന്ധകാരങ്ങളിൽ നിന്നും യഥാർത്ഥ തൗഹീദിലേക്കും സച്ചരിതരായ സലഫുകളുടെ മാർഗ്ഗത്തിലേക്കും സമുദായത്തെ നടത്തുകയെന്ന ശ്രമകരവും സുപ്രധാനവുമായ ബാധ്യത സെന്റർ പ്രവർത്തകർ ഒരു തപസ്യയായി ഏറ്റെടുത്തിരിക്കുന്നു.
പ്രവർത്തന ലക്ഷ്യങ്ങൾ
- വിശുദ്ധ ഖുർആനും തിരുസുന്നത്തും (നബി ചര്യ) പൂർവ്വ പണ്ഡിത ശ്രേഷ്ടരുടെ രീതിശാസ്ത്രമനുസരിച്ച് മനസ്സിലാക്കി മുസ്‌ലികൾക്കിടയിൽ, വിശേഷിച്ചും മലയാളീ മുസ്‌ലികൾക്കിടയിൽ പ്രബോധനം നടത്തുക.
- ബഹുദൈവ വിശ്വാസം (ശിർക്ക്), അനാചാരങ്ങൾ (ബിദ്അത്ത്), അന്ധവിശ്വാസം എന്നിവയിൽ നിന്ൻ മുസ്‌ലിംകളെ സംസ്കരിക്കുക.
- കേരള മുസ്‌ലികൾക്കിടയിൽ മതവിഞ്ജാനവും അറബി ഭാഷാ ജ്ഞാനവും വളർത്തുക.
- വിശുദ്ധ ഖുർആനിന്റെ അർത്ഥവും വ്യാഖ്യാനവും ഭാഷാ ഭാഷയും പാരായണവും സമന്വിതമായും വ്യവസ്ഥാപിതമായും പഠിപ്പിക്കുക.
- മുസ്‌ലിം വിദ്യാർത്ഥികൾക്കുവേണ്ടി മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സംവിധാനിക്കുക.
- മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങിയ വ്യത്യസ്ത ഭാഷകളിലെ ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഓഡിയോ വീഡിയോ കാസറ്റുകളും ഉൾക്കൊള്ളുന്ന ലൈബ്രറികൾ സ്ഥാപിക്കുക.
- പ്രഭാഷണങ്ങൾ, പഠന ക്യാമ്പുകൾ, സെമിനറുകൾ എന്നിവ സംഘടിപ്പിക്കുക.
- അമുസ്‌ലിംകൾക്കിടയിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്താനാവശ്യമായ പുസ്തകങ്ങൾ, ഓഡിയോ-വീഡിയോ കാസറ്റുകൾ, സി.ഡി.കൾ എന്നിവ വിതരണം ചെയ്യുക.
ഇസ്‌ലാഹി സെന്റർ പ്രവർത്തനങ്ങളിലൂടെ.
- യു.എ.ഇ.യിലെ എല്ലാ ശാഖകളിലും വിശുദ്ധ ഖുർആനിന്റെ അർത്ഥവും വ്യാഖ്യാനം, ഭാഷാപഠനം, പാരായണം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടുള്ള ഖുർആൻ ഹദീഥ് ലേണിംഗ് സ്കൂൾ.
- വിദ്യാർത്ഥികൾക്കായി എല്ലാ ശാഖകളിലും മദ്രസകൾ.
- യു.എ.ഇ.യുടെ എല്ലാ ഭാഗങ്ങളിലും സെന്ററിന്റെ കീഴിൽ മുഴുസമയ പ്രബോധന പ്രവർത്തകർ.
- എല്ലാ യൂണിറ്റുകളിലും ഇസ്‌ലാമിക ഗ്രന്ഥങ്ങൾ, ഓഡിയോ-വീഡിയോ സി.ഡി കാസറ്റുകൾ എന്നിവയടിങ്ങിയ ലൈബ്രറികൾ.
- യു.എ.ഇ.യിലെ വിവിധ പള്ളികളിൽ സ്ഥിരമായി നടത്തപ്പെടുന്ന മതപഠന ക്ലാസുകൾ, മലയാള ഖുതുബ, ഖുതുബ പരിഭാഷ.
- പ്രമുഖ ഹജ്ജ്, ഉംറ കോൺട്രാക്ടർമാരുമായി സഹകരിച്ചുകൊണ്ട് ഉംറ സർവ്വീസുകൾ.
- അശരണർക്കും അഗതികൾക്കും വേണ്ടി റിലീഫ് പ്രവർത്തനങ്ങൾ.
- യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എമിറേറ്റുകളിലെ ഇംഗ്ലീഷ് മീഡിയം മീഡിയം സ്കൂളുകളിൽ പഠിപ്പിക്കുന്ന ‘സ്റ്റഡീസ് ഇൻ ഇസ്‌ലാം’ എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തക ശൃഖലയുടെ പ്രസാധനം ഏറ്റെടുത്ത് നടത്തുന്നു. (ഈ പുസ്തകം ചില ഗൾഫ്/യൂറോപ്യൻ രാജ്യങ്ങളിലും പഠിപ്പിക്കപ്പെടുന്നു.
- വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി കലാ-വിഞ്ജാനമത്സരങ്ങൾ.
പുറത്തേക്കുള്ള കണ്ണീകൾ
| ഇസ്ലാഹി സെന്ററുകൾ | |
|---|---|
| ജിദ്ദ | യു.എ.ഇ | ദുബായ് | ഷാർജ | അജ്മാൻ | കുവൈത്ത് | ബഹ്റൈൻ | ബുറൈദ | ജുബൈൽ | മസ്കറ്റ് | രിയാദ് | ദമാം | |
മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട സൈറ്റുകൾ