ദുആ വസിയ്യത്
മുജാഹിദ് ബാലുശ്ശേരി
അസ്സലാമു അലൈകും, നമ്മുടെ സഹോദരൻ മുജാഹിദ് ബാലുശേരി അസുഖം മൂലം വല്ലാതെ കഷ്ടപ്പെടുന്നു , നിൽകാൻ പോലും കഴിയാത്ത അവസ്ഥയാണു, എല്ലാ സഹോദരങ്ങളും ആത്മാർത്ഥമായി ദുആ ചെയ്യണം, പ്രത്യേകിച്ച് ഹറമിൽ പോകുന്നവർ ഹറമിൽ വച്ച് അദ്ദേഹത്തിൻറെ രോഗ ശാന്തിക്ക് വേണ്ടി ദുആ ചെയ്യണം --Abdul azeez 20:28, 23 മാർച്ച് 2011 (MST)
അസ്സലാമു അലൈക്കും
എന്റെ ജീവിതത്തിൽ വളരെ നിർണ്ണായ മുഹൂർത്തം ഏകദേശം ഒന്നൊന്നര മാസത്തിനുള്ളിൽ കടന്നു പോവാൻ പോവുന്നു. അതിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ വിജയം കാണാൻ എന്റെ സഹോദരങ്ങളോടോരോരുത്തരോടും അഭ്യാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. അല്ലാഹു നാമോരുത്തരെയും ഇരു ലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ. ആമീൻ.--Abdul azeez 03:59, 14 ഫെബ്രുവരി 2011 (MST)
ദുആ വസിയ്യത്
അസ്സലാമു അലൈക്കും ആലപ്പുഴ ജില്ലയിൽ ചേർത്തല നദ് വത്ത് നഗറിലുള്ള നദ് വത്തുൽ ഇസ്ലാം സമാജം, യത്തീംഖാന, എൽ പി, യു പി, ഇംഗ്ലീഷ് സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സെക്രട്ടറി അബ്ദുൽ റഹ് മാൻ എന്ന സഹോദരൻ രോഗബാധിതനായി ലേക് ഷോർ ഹോസ്പിറ്റലിൽ ചികിൽസയിലാണു. അദ്ദേഹത്തിന്റെ രോഗശമനത്തിന്നായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് വിനയപുരസ്സരം അറിയിക്കട്ടെ. സർവ്വശക്തനായ തമ്പുരാൻ വേദനാജനകമായ എല്ലാ പരീക്ഷണങ്ങളിൽ നിന്നും നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ. (ആമീൻ) എന്ന് കുഞ്ഞുമുഹമ്മദ്. പി. എ നദ് വത്ത് നഗർ