പൂങ്കാവനം:വിവരണം
2009 ജനുവരി 1ൽ ആരംഭിച്ച, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സൂചക വെബ്‌സൈറ്റും ഇസ്‌ലാമിക സർവ്വവിജ്ഞാനകോശവും ആണ് പൂങ്കാവനം. പൂങ്കാവനത്തിന്റെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള ആൾക്കാരുടെ സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർഥം. പൂങ്കാവനവും ഇതിനപവാദമല്ല(പ്രധാനതാൾ, സംരക്ഷിത ലേഖനങ്ങൾ മുതലായ അപൂർവ്വം താളുകൾ ഒഴിച്ച്).
എല്ലാ താളുകളിലും കാണുന്ന കണ്ണികൾ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളിലേക്കും നയിക്കാൻ പ്രാപ്തമാണ്. പൂങ്കാവനത്തിന്റെ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നിടത്തോളം കാലം ആർക്കും പൂങ്കാവനം ലേഖനങ്ങളിൽ മാറ്റങ്ങൾ വരുത്തുവാനും, ലേഖനങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുവാനും, നല്ലലേഖനങ്ങൾക്ക് അംഗീകാരം നൽകാനും സാധിക്കും, അബദ്ധവശാൽ എങ്ങാനും തെറ്റിപോകുമോ എന്നും ഭയപ്പെടേണ്ടതില്ല, കാരണം തെറ്റുകൾ തിരുത്തുവാനും, കൂടുതൽ മെച്ചപ്പെടുത്തുവാനും മറ്റുപയോക്താക്കളും ശ്രമിക്കുന്നുണ്ടല്ലോ, കൂടാതെ വിജ്ഞാനഗ്രാഹി തന്ത്രവും(encyclopedia software) തിരുത്തൽ സംബന്ധിച്ച തെറ്റുകളെ പഴയരൂപത്തിലേക്ക് ലളിതമായി മാറ്റാൻ പാകത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ആർക്കും വിവരങ്ങൾ കൂട്ടിച്ചേർക്കാം എന്നതുകൊണ്ടുതന്നെ പത്രാധിഷ്ഠിതമായ വിജ്ഞാനകോശങ്ങളിൽ നിന്ന് പൂങ്കാവനം ചില പ്രധാനകാര്യങ്ങളിൽ വ്യത്യസ്തമാണ്. കൃത്യമായി പറഞ്ഞാൽ പഴക്കം ചെല്ലും തോറും ലേഖനങ്ങൾ മെച്ചപ്പെട്ടതും ശരിയായ ഇസ്‌ലാമിക വീക്ഷണത്തിലുള്ളതും ആകുമെങ്കിലും, പുതിയ ലേഖനങ്ങൾ അങ്ങിനെ ആയിരിക്കണം എന്നില്ല. തെറ്റായ വിവരങ്ങളും, വിജ്ഞാനപ്രധാനമല്ലാത്ത കാര്യങ്ങളും അസന്തുലിതയും മറ്റും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഉപയോക്താക്കൾ അതു തിരിച്ചറിയാനും, അവയെ സ്വീകരിക്കാതിരിക്കാനും ശ്രദ്ധാലുക്കളായിരിക്കണം.
ഉള്ളടക്കം |
പൂങ്കാവനം അടുത്തറിയുക
ചിലർ ഈ സൈറ്റിൽ വരുന്നത് കൂടുതൽ അറിവ് തേടിയാണ്, മറ്റു ചിലരാകട്ടെ തങ്ങൾക്കറിയാവുന്നത് പങ്കുവെയ്ക്കാനും, എന്തു തന്നെ ആയാലും ഇതിലെ ലേഖനങ്ങൾ മെച്ചപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. താങ്കൾക്ക് മാറ്റങ്ങളെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ പുതിയമാറ്റങ്ങൾ എന്ന താളിൽ അത് കാണാവുന്നതാണ്. പുതിയ ലേഖനങ്ങളെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ പുതിയ താളുകൾ എന്ന താളിൽ അതും അറിയാവുന്നതാണ്. വിവിധ തരത്തിലുള്ള ജനങ്ങളുടെ സഹായത്താലാണ് പൂങ്കാവനം നിലനിൽപ്പ് തന്നെ.
പൂങ്കാവനം പല പ്രവർത്തനങ്ങളേയും മുന്നോട്ട് നയിക്കുന്നുണ്ട്, താങ്കൾക്ക് ഒരു പുതിയ ആശയമോ, മറ്റുള്ളവരെ അറിയിക്കാനുള്ള എന്തെങ്കിലും കൃത്യമായ വിവരങ്ങളോ ഉണ്ടങ്കിൽ അതിനായുള്ള ഏകോപനസഹായവും പൂങ്കാവനം ചെയ്തു തരും. ലേഖനങ്ങൾ അധികവും വിജ്ഞാനശകലങ്ങൾ ആയാണ് രൂപം കൊണ്ടത്, പലരുടെ സഹായം കൊണ്ടാണ് അവ പിന്നീട് സമഗ്രത പ്രാപിച്ചത്.
താങ്കൾ അന്വേഷിച്ചത് കണ്ടെത്തിയില്ലങ്കിലും വിഷമിക്കേണ്ടതില്ല. മറ്റുള്ള ഉപയോക്താക്കളോട് ചോദിച്ച് ആവശ്യമുണ്ടെന്നും പ്രസിദ്ധപ്പെടുത്താവുന്നതാണ്(അല്ലങ്കിൽ താങ്കൾക്കു തന്നെ ആ വിഷയത്തിൽ ഗവേഷണം നടത്തി സ്വയം ലേഖനം എഴുതി പ്രസിദ്ധപ്പെടുത്താവുന്നതാണ്).
വേണമെങ്കിൽ ലേഖനങ്ങൾ ക്രമരഹിതമായും കാണാവുന്നതാണ്.
പൂങ്കാവനം അടിസ്ഥാനപരവും ശരിയായും ഉള്ള നയിക്കപ്പെടൽ
പൂങ്കാവനത്തിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകൾ കാണുന്നുവോ അതിനർഥം ആ കണ്ണി ഉപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക് കടക്കാം എന്നാണ്. താങ്കൾ എപ്പോഴും ബന്ധപ്പെട്ട ലേഖനത്തിൽനിന്ന് ഒരു ക്ലിക്ക് മാത്രം അകലെ ആയിരിക്കും. നിയതമായ ഒരു ചട്ടക്കൂടിനുള്ളിൽ നിൽക്കാതെ കണ്ണികളുപയോഗിച്ച് അലഞ്ഞുതിരിയുന്നതു വഴി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഏതെങ്കിലും കണ്ണികൾ ഇല്ല എങ്കിൽ അതു കൂട്ടിച്ചേർക്കുന്നതു വഴി പൂങ്കാവനം ഒരു സംഭാവന നൽകാനും കഴിയും.
പൂങ്കാവനം ഒരു ഗവേഷണോപകരണം ആയുപയോഗിക്കാൻ
ലേഖനങ്ങൾ വിക്കി ആയിരിക്കുന്നിടത്തോളം കാലം അത് ഒരിക്കലും സമ്പൂർണ്ണം അല്ല, എത്രകാലം അത് മാറ്റിയെഴുതപ്പെടുന്നോ അപ്പോഴൊക്കെയും സാധാരണ ഗതിയിൽ അവയുടെ ഗുണമേന്മയിൽ ഉയർച്ചയാണ് ഉണ്ടാകുന്നത്.
അനേകം ചർച്ചകൾക്കും, വാദമുഖങ്ങൾ നേരിട്ടതിനു ശേഷവും ഉണ്ടാകുന്ന, "'മാതൃകാ ലേഖനങ്ങൾ"' ശരിയായ ഇസ്‌ലാമിക വീക്ഷണത്തിലുള്ളതും വിജ്ഞാനസമ്പുഷ്ടവും ആയിരിക്കും. അതിനായി ചിലപ്പോൾ ആഴ്ചകളോ, മാസങ്ങളോ, വർഷങ്ങൾ തന്നെയോ എടുത്തേക്കാം.
ലേഖനങ്ങളുടെ ഗുണമേന്മ ദിനംപ്രതി ഉയരുകയാണെങ്കിൽ കൂടി വിക്കിലേഖനങ്ങളെ ഗവേഷണങ്ങൾക്ക് അടിസ്ഥാനമായെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാൽ ലേഖനങ്ങൾ അവയുടെ മേന്മയിലും, സമഗ്രതയിലും വ്യത്യാസം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. പഠനങ്ങൾക്കായി പൂങ്കാവനം എങ്ങിനെയുപയോഗിക്കാമെന്നത് സംബന്ധിച്ച് ഒരു വഴികാട്ടിയും നിങ്ങൾക്ക് ലഭിക്കും.
പൂങ്കാവനത്തിന്റെ മേന്മകളും ബലഹീനതയും ചുരുക്കത്തിൽ
പൂങ്കാവനത്തിന് വളരെ അധികം മേന്മകളും അതു പോലെ തന്നെ ബലഹീനതകളും ഉണ്ട്, എന്തെന്നാൽ അത് തിരുത്തൽ സംബന്ധിച്ച മാർഗ്ഗരേഖകളും നയങ്ങളും പാലിക്കുന്ന ഏവർക്കുമായി തുറന്നിട്ടിരിക്കുന്നു.
അടിസ്ഥാന മേന്മകൾ:
- പൂങ്കാവനത്തിൽ വളരെയധികം ലേഖകന്മാർ ഉള്ളതു കൊണ്ട് ഏതൊരു വിഷയത്തിലേക്കും ഏളുപ്പം ചെന്നെത്തുവാൻ സാധിക്കും
- സംഭവങ്ങൾ നടന്ന് മണിക്കൂറുകൾക്കകം അവ പൂങ്കാവനത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും.
- വസ്തുനിഷ്ഠമായും പക്ഷാന്തരമില്ലാതെയും വസ്തുതകളെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ചുരുക്കം സൈറ്റുകളിൽ ഒന്നാണ് പൂങ്കാവനം.
- പടിഞ്ഞാറൻ കാഴ്ചപ്പാടിൽ നിന്ന് വസ്തുതകളെ മോചിപ്പിച്ച് ലോകത്തിലേവർക്കും സമ്മതമായി വസ്തുതകളെ അവതരിപ്പിക്കാൻ പൂങ്കാവനംക്ക് കഴിയും.
- മറ്റു പല വിജ്ഞാനസംബന്ധിയായ വെബ്‌സൈറ്റുകളേയും അപേക്ഷിച്ച് സംഭവിച്ചു പോകാവുന്ന തെറ്റുകളെ അതിവേഗം തിരുത്തുവാൻ പൂങ്കാവനത്തിന് കഴിയും.
- ഗുണദോഷ വിചിന്തനത്തിനായി എന്തെങ്കിലും പ്രത്യേക മാർഗ്ഗം അവലംബിക്കുന്നില്ലങ്കിൽ കൂടി, വസ്തുതകളെ വളച്ചൊടിക്കുവാനും, ഏതെങ്കിലും പ്രത്യേക കാഴ്ചപ്പാടിലേക്ക് തള്ളി വിടാനുമുള്ള ശ്രമങ്ങളെ ഏതാനം സമയത്തിനുള്ളിൽ പരാജയപ്പെടുത്താൻ പൂങ്കാവനത്തിനു സാധിക്കും.
- മറ്റു പല സൈറ്റുകളിൽ നിന്നും ഉപരിയായി പൂങ്കാവനത്തിലെ ലേഖനങ്ങൾ അപ്രത്യക്ഷമാവുകയോ, നഷ്ടപ്പെടുകയോ, മായ്ചുകളയാൻ സാധിക്കുകയോ ഇല്ല.
അടിസ്ഥാന ബലഹീനതകൾ:
- പൂങ്കാവനം അടിസ്ഥാനമായ അതിന്റെ ഏവർക്കുമായി തുറക്കപ്പെട്ടിരിക്കൽ മൂലം, ഏതൊരു ലേഖനവും, ഏതൊരു സമയവും,അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരിക്കാൻ സാധ്യതയുണ്ട്. അതായത് ഏതെങ്കിലും ഒരു വലിയ തിരുത്തലിനു ശേഷമോ,നിരന്തരമായ തിരുത്തലു കൊണ്ടോ മനപ്പൂർവമുള്ള നശീകരണപ്രവണത മൂലമോ ഇങ്ങനെ സംഭവിക്കാൻ ഇടയുണ്ട്.
- പൂങ്കാവനം എല്ലാ തരത്തിലുമുള്ള തിരുത്തലുകളേയും ശേഖരിക്കുകയും, കൂടുതൽ ചർച്ചക്കുള്ള അവസരം നൽകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴമേറിയ ഒരു സംവാദത്തിനിടയിൽ ഒരു ഒത്തുതീർപ്പിലെത്താൻ മാസങ്ങൾ തന്നെ എടുത്തേയ്ക്കാം.
- പൂങ്കാവനത്തിലുണ്ടാകുന്ന നശീകരണ പ്രവണതകളെ പെട്ടന്നു തന്നെ തിരുച്ചറിയുകയും തിരുത്തുകയും ചെയ്യാറുണ്ടെങ്കിലും, ചിലപ്പോൾ പക്ഷീകരണവും, വിജ്ഞാനീകരണവും തിരിച്ചറിയാൻ ബുദ്ധിമുട്ടാകാറുണ്ട്.
- സുപ്രധാനവും, തെറ്റില്ലാത്തതുമായ ലേഖനങ്ങൾ കണ്ടെത്താൻ പൂങ്കാവനത്തിന് വ്യവസ്ഥാധിഷ്ഠിതമായ ഒരു മാർഗ്ഗം ഇല്ലാത്തതിനാൽ ചിലപ്പോൾ അത്തരം ഒരു ലേഖനം പ്രത്യേകം എടുത്തുകാണിക്കാൻ സാധിച്ചില്ലന്നു വരാം.
- ഒരു ലേഖനത്തിൽ തന്നെ വ്യക്തവും തികച്ചും അവ്യക്തവും ആയുള്ള ഭാഗങ്ങൾ ഉണ്ടാകാം.
- പല വിവരദാതാക്കളും പൂങ്കാവനത്തിന്റെ അടിസ്ഥാന നയങ്ങളിൽ മുറുകെ പിടിക്കാറില്ല, കൂടാതെ വിവരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ തീർത്തും ശരിയായിരിക്കണമെന്നുമില്ല.
പൂങ്കാവനം സംഭാവനകളുടെ സ്വഭാവം
മാറ്റിയെഴുതുക എന്ന കണ്ണി ഉപയോഗിച്ച് ആർക്കു വേണമെങ്കിലും സംഭാവനകൾ നൽകാൻ കഴിയും. അതിനുമുൻപ് വഴികാട്ടി, സഹായം, നയങ്ങൾ, നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും.
വിവരദാതാക്കൾ അനൌദ്യോഗിക ലേഖകരും, നിഷ്പക്ഷമതികളും ആയിരിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. ലേഖനങ്ങൾ പരിശോധനാ യോഗ്യവും, വസ്തുതകളുടെ എല്ലാ വശവും പരിഗണിക്കുന്നതും, പ്രത്യേക ദൃഷ്ടികോണുകളിൽ നിന്ന് വസ്തുതകളെ പരിഗണിക്കുന്നവ അല്ലാതിരിക്കുകയും, സ്വാഭിപ്രായം ഇല്ലാത്തവയും ആകണം. ലേഖകർ തിരുത്തിയെഴുതുന്നതിനു മുൻപ് പൂങ്കാവനത്തിന്റെ "പഞ്ച പ്രമാണങ്ങൾ" പരിശോധിക്കാൻ താത്പര്യപ്പെടുന്നു.
ആരാണ് പൂങ്കാവനം എഴുതുന്നത്
പൂങ്കാവനത്തിന് ധാരാളം എഴുത്തുകാരുണ്ട്-കൈത്തഴക്കം വന്നവർ മുതൽ സാധാരണക്കാർ വരെ. സൈറ്റിൽ വരുന്ന ആർക്കും എഴുതുവാൻ സാധിക്കും എന്നതു കൊണ്ടു തന്നെ ഉള്ളടക്കത്തിന്റെ ഒരു അസാധാരണ ശേഖരം തന്നെ പൂങ്കാവനത്തിന് സ്വന്തമായുണ്ട്. തെറ്റായ തിരുത്തലുകൾക്കെതിരെ ഉപയോക്താക്കളെ സഹായിക്കൻ കാര്യക്ഷമമായ സംവിധാനവും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രത്യേക അധികാരങ്ങളും, നല്ലലേഖനങ്ങളെ പിന്തുണക്കുവാനും കാര്യനിർവാഹകരും(Administrators) ഉണ്ട്. പെട്ടന്ന് തീർപ്പ് കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിലെ സഹായത്തിനായി പ്രത്യേക തടയൽ അധികാരവും മറ്റും ഉള്ള ഒരു നീതിന്യായ സഭയും ഉണ്ട്. ഈ സൈറ്റിന്റെ ഉടമസ്ഥരായ പൂങ്കാവനം സംഘം ദൈനംദിന കാര്യങ്ങളിലും, ലേഖനങ്ങളിലും വലിയ തോതിൽ കൈകടത്താറില്ല.
പൂങ്കാവനം താളുകൾ തിരുത്തുവാൻ
പൂങ്കാവനം ലളിതവും ശക്തമായതുമായ ചട്ടക്കൂടാണ് അതിന്റെ താളുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്, താളുകളുടെ ഭംഗി കൂട്ടാൻ അനുവദിക്കുന്നതിനുപരി കൂടുതൽ വിവരസംഭരണത്തിനാണതിൽ ശ്രദ്ധിച്ചിരിക്കുന്നത്. ലേഖനങ്ങൾ ഖണ്ഡങ്ങളും, ഉപഖണ്ഡങ്ങളും ആകുവാനും, കണ്ണികളുടെ നിർമ്മാണത്തിനും, ചിത്രങ്ങളും, പട്ടികകളും ചേർക്കുവാനും, അന്താരാഷ്ട്ര ക്രമങ്ങൾക്ക് പാകമായും,കൂടാതെ ഘടനാവൽക്കരണത്തിന് എളുപ്പത്തിലും, ലോകത്തിലെ മിക്ക അക്ഷരങ്ങളും, ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചുമാണ് രൂപവൽക്കരിച്ചിരിക്കുന്നത്. അടിസ്ഥാന വാക്ഘടനകൾ (ചെരിച്ചെഴുതുക, കട്ടികൂട്ടി എഴുതുക മുതലായവ) വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്നതും ആണ്.
പൂങ്കാവനം വിവേകപൂർവ്വമുള്ള ഭാഷ്യ പുനർഭാഷ്യ നിയന്ത്രണവും കൈമുതലായുണ്ട്. അതായത് താഴ്ന്നനിലവാരത്തിലുള്ള തിരുത്തലുകളും, വിധ്വംസകപ്രവർത്തനങ്ങളും, എളുപ്പത്തിൽ തന്നെ യോഗ്യമായ നിലവാരത്തിലേക്ക് മറ്റുള്ള ഉപയോക്താക്കളുടെ സഹായത്താൽ എത്തിക്കാൻ സാധിക്കും, അതുകൊണ്ട് തന്നെ വേണ്ട പരിചയം കൈമുതലായില്ലാത്തവർക്ക് മനപ്പൂർവ്വമല്ലാതെ സ്ഥിരമായ ഒരു നാശം വരുത്തുവാൻ സാധിക്കുകയില്ല. ഒരുപറ്റം നല്ല ഉപയോക്താക്കൾ പൂങ്കാവനത്തിനുള്ളതുകൊണ്ട്, മോശപ്പെട്ടരീതിയിൽ തിരുത്തപ്പെട്ട ലേഖനങ്ങൾ വളരെ എളുപ്പം തന്നെ പൂർവ്വസ്ഥിതി പ്രാപിക്കുന്നു.
പൂങ്കാവനം ഉള്ളടക്ക മാനദണ്ഡങ്ങൾ
പൂങ്കാവനത്തിന്റെ ഉള്ളടക്കം, വസ്തുതാപരവും, ശ്രദ്ധിക്കപ്പെടുന്നതും, പുറംസംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധനായോഗ്യവും, ശരിയായ ഇസ്‌ലാമിക കാഴ്ചപ്പാടിൽ അവതരിപ്പിക്കപ്പെട്ടതും ആയിരിക്കണം.
സമുചിതമായ നയങ്ങളും, മാർഗ്ഗനിർദ്ദേശകരേഖകളും എവിടെ കാണാം:
- പൂങ്കാവനം എന്തൊക്കെയല്ല - പൂങ്കാവനം എന്താണന്നും എന്തല്ലന്നും ചുരുക്കത്തിൽ
- ഇസ്‌ലാമിക കാഴ്ചപ്പാട് - പൂങ്കാവനത്തിന്റെ അടിസ്ഥാനപ്രമാണം, ഇസ്‌ലാമികവും, ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്തതും ആയ കാഴ്ചപ്പാട്
- ഗവേഷണഫലം അല്ലാതിരിക്കൽ - സാധുതയുള്ള വിവരങ്ങൾ എന്താണെന്നും എന്തല്ലന്നും ഉള്ള അറിവ്
- പരിശോധനായോഗ്യം - എന്താണ് പരിശോധനായോഗ്യമെന്നും, എങ്ങിനെ ഒരു വിവരം പരിശോധിക്കാം എന്നുമുള്ള അറിവ്
- പൂങ്കാവനം: വിശ്വാസയോഗ്യമായ ഉറവിടങ്ങൾ -വിവരങ്ങളുടെ ഉറവിടങ്ങൾ വിശ്വാസയോഗ്യങ്ങൾ ആയിരിക്കണം.
ഇവയെ എല്ലാം വീണ്ടും ചുരുക്കി PV:NOT,PV:NPOV,PV:NOR,PV:V,PV:CITE എന്നറിയപ്പെടുന്നു.
സംവാദ കൈകാര്യങ്ങളും, പ്രവർത്തന ദുർവിനിയോഗങ്ങളും
സാധാരണയായുണ്ടാകുന്ന ആക്രമണങ്ങളെ നന്നായി തടയാൻ കഴിവുള്ളതും, നന്നായി പരീക്ഷിക്കപ്പെട്ടിട്ടുള്ളതുമായ പൂങ്കാവനം ദുർവിനിയോഗ നിരോധനോപാധികളെ പൂർണ്ണമായി വിശ്വസിക്കാം.
- വിധ്വംസക പ്രവർത്തനങ്ങളെ ആർക്കുവേണമെങ്കിലും തിരുത്തുകയോ, മറ്റുള്ളവരെ അറിയുക്കുകയോ ചെയ്യാം
- ലേഖനങ്ങളുടെ സ്വഭാവം, കാഴ്ചപ്പാട്, വസ്തുതകളുടെ പ്രാമാണ്യം എന്നിവയെകുറിച്ചുള്ള തീർപ്പുകൽപ്പിക്കപ്പെടാത്ത സംവാദങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ലേഖനങ്ങളുടെ സംവാദം താളിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്.
പൂങ്കാവനം ചരിത്രം