പൂങ്കാവനം:Today's featured article
2012
കാന്തപുരത്തിന്റെ കുബുദ്ധിയും ബുദ്ധിമരവിച്ച അനുയായികളും
ഇസ്ലാഹീ പ്രസ്ഥാനം
സമൂഹം വിശ്വാസപരമായും കർമ്മപരമായും വഴി തെറ്റുമ്പോൾ പണ്ഡിത ധർമ്മം നിർവഹിക്കുന്ന ആരും തെറ്റുദ്ധരിപ്പിക്കപ്പെടാനിടയുണ്ട്. അതാണ് ചരിത്രപാഠം. ഇസ്ലാം അനുശാസിക്കുന്ന സംസ്കരണം ശക്തമായി നടത്തുന്ന അത്തരക്കാരെ പുത്തൻവാദികളെന്ന് വിളിക്കപ്പെട്ടു എന്നാണ് ചരിത്രം.സംസ്ക രണ പ്രവർത്തനം ജനങ്ങളിൽ സ്വാധീനമുണ്ടാക്കുമ്പോൾ അതി ഷ്ടപ്പെടാത്ത സ്ഥാപിത താല്പര്യക്കാരാണ് ഇസ്വലാഹ് നിർവ്വ ഹിക്കുന്നവരെ പുത്തൻവാദികളെന്നും മത വിരുദ്ധരെന്നും വിമ ർശിക്കുക.വഹാബീ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെട്ട സം സ്കരണ പ്രസ്ഥാനവും ഈ തെറ്റുധാരണക്കിടയായിട്ടുണ്ട്.
യഥാർത്ഥ അഹ്ലുസ്സുന്നയുടെ ആശയം പ്രചരിപ്പിച്ച മ ഹാനായിരുന്നു മുഹമ്മദ് ബ്നു അബ്ദിൽ വഹാബ്(). അദ്ദേ ഹം പ്രബോധനം ചെയ്തത് പ്രവാചകാധ്യാപനങ്ങളായിരുന്നി ട്ടും അത് വഹാബീ പ്രസ്ഥാനം എന്നാണ് വിളിക്കപ്പെട്ടത്.
എ.ഡി. 18-ാം നൂറ്റാണ്ടിൽ (ഹിജ്റ 12-ാം നൂ റ്റാണ്ട്) അറേബ്യൻ ഉപഭുഖണ്ഡത്തിൽ തളിരിട്ട ഒരു മഹാ പ്രസ്ഥാനമാണി ത്. സച്ചരിതരായ മുൻഗാമികളുടെ പാതയിൽ ഉറച്ചു നിൽക്കാൻ പ്രതിജ്ഞാബദ്ധമായ ഇത് പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ക്ര മാനുഗതമായി ലോകത്തിന്റെ നാനാഭാഗത്തേക്കും സംസ്കര ണത്തിന്റെ പ്രകാശ വീചികൾ പരത്തി കൊണ്ടു മുന്നോട്ടു നീ ങ്ങി. അക്കാലത്തെ ഭരണാധികാരിയായ മുഹമ്മദ് ബ്നു സഊദ് (മരണം ഹിജ്റ 1179) ഇതിന് സർവ്വ പിന്തുണകളും സഹകരണ വും നൽകി.
ഈ ആദർശ പ്രസ്ഥാനത്തെ ചുറ്റിപറ്റി അനേകം തെറ്റായ ധാരണകൾ ഉടലെടുത്തിട്ടുണ്ട്. അതിപ്പോഴും നിലനിൽക്കുന്നു. സോവിയറ്റു യൂണിയന്റെ പതനാനന്തരം ഏക ധ്രുവലോകം എ ന്ന സങ്കൽപ്പം രൂപപ്പെട്ടപ്പോഴും അമേരിക്കയിലെ ലോക വ്യാപാ ര കേന്ദ്രം ആക്രമിക്കപ്പെട്ട ശേഷവും ഈ സംഘടന കൂടുതൽ തെറ്റുദ്ധരിക്കപ്പെടുകയായിരുന്നു.
എന്തൊക്കെയാണ് ആ തെറ്റുദ്ധാരണകൾ? അവയുടെ സ്രോതസുകൾ എവിടെ? അവ എത്രമാത്രം സത്യസന്ധമാണ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള അന്വേഷണവും ചർച്ച യും ഈ സന്ദർഭത്തിൽ വളരെ സംഗതമാണ്. ഈ ദിശയിലുള്ള ഒരു ലഘു സംരഭമാണ് ഈ കൃതി.
അസൂയാലുക്കളും ശത്രുക്കളും കുതന്ത്രശാലികളും പ ണ്ഡിതരെ കുറിച്ച് നിരന്തരം തെറ്റിദ്ധാരണ പ്രചരിപ്പിക്കുമ്പോൾ പ്രസ്ഥാനത്തെ കുറിച്ച് അൽപ്പമാത്ര ജ്ഞാനമുള്ളവർ അതിൽ അകപ്പെടുന്നു.
ഇത്ര ശക്തമായ പ്രചരണവേലകൾ മറ്റൊരു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും സ്ഥാനം പിടിച്ചിരിക്കാൻ വഴിയില്ല. പ ക്ഷെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അതിന്നും ജൈ ത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു.
വർത്തമാനകാല ഇസ്ലാമിക പ്രബോധന രംഗത്ത് അഹ് ലുസ്സുന്നയുടെ മാർഗ്ഗത്തിൽ പ്രമാണ നിബദ്ധമായി ഉറച്ചു നിൽ ക്കുന്നവർ ആര്, പ്രബോധനത്തിന്റെ വിശുദ്ധ ളോഹ എടുത്ത ണിഞ്ഞു തങ്ങളും അതേ പാളയത്തിൽ തന്നെയെന്നു കവലക ൾ തോറും പാടുന്നവർ ആര് എന്ന് ചിന്തിക്കുന്നവർക്കു സുത രാം വ്യക്തമാക്കേണ്ടത് കാലത്തിന്റെ ആവശ്യമായി തീർന്നിരിക്കുന്നു.
തുടർന്ന് വായിക്കുക
കൂടുതൽ പരലോക വിശ്വാസം 24സിഡികൾ-ഹുസൈൻ സലഫി
റമദ്വാനിനെ എങ്ങിനെ വരവേൽക്കും ? റമദ്വാനിനെ സ്വീകരിക്കുമ്പോൾ നാം ആദ്യമായി ചെയ്യേണ്ടത് അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് നന്ദി കാണിക്കുകയുമാണ്. ഈ മഹത്തായ അവസരം ലഭിച്ചതിൽ നാം സന്തോഷിക്കണം. എല്ലാ പാങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങണം. അക്രമങ്ങൾ വെടിയണം. അവകാശങ്ങൾ അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകുകയും വേണം. അതിന്റെ രാപ്പകലുകൾ ഫലപ്രദമാക്കി കൊണ്ട് നന്മ ചെയ്യണം. ഇത്തരം ബോധവും പ്രവർത്തനങ്ങളും മുഖേനയാണ് പ്രതീക്ഷകൾ യാഥാർത്ഥ്യമാവുന്നത്. വ്യക്തികളും സമൂഹങ്ങളും മഹത്വം കൈവരിക്കുന്നത്. എന്നാൽ ചില ആളുകൾ ഈ മാസത്തെ വരവേൽക്കുന്നത് വളരെ നിസ്സാരമായിട്ടാണ്. അവർ തിന്മ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അവർക്ക് മാനസികമായി പരാജയം സംഭവിച്ചിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ പൈശാചിക വൃത്തിയാണ്. അതിന്റെ പര്യവസാനം വ്യക്തിക്കും സമൂഹത്തിനും നാശമായിരിക്കും. ഈ അനുഗ്രഹീത മാസം സമാഗതമാവുന്നതിൽ ഇസ്ളാമിക ലോകം ആഹ്ളാദത്തിലാണ്. സദ്‌വൃത്തർക്കിത് സൽകർമ്മം അധികരിപ്പിക്കാനുളള മാസമാണ്. പാപികൾക്ക് പശ്ചാത്തപിക്കാനുളള അവസരവും. സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുമ്പോൾ സത്യവിശ്വാസി എങ്ങനെ സന്തോഷിക്കാതിരിക്കും. നരക കവാടങ്ങൾ അടക്കുമ്പോൾ പാപി എങ്ങിനെ സന്തോഷിക്കാതിരിക്കും. ദൌർഭാഗ്യവനല്ലാതെ ഈ അവസരത്തെ അവഗണിക്കുകയില്ല.
| ||||||||||||||||||||
പൂങ്കാവനം:Today's featured article/2012/12 പൂങ്കാവനം:Today's featured article/2012/13 പൂങ്കാവനം:Today's featured article/2012/14 പൂങ്കാവനം:Today's featured article/2012/15 പൂങ്കാവനം:Today's featured article/2012/16 പൂങ്കാവനം:Today's featured article/2012/17 പൂങ്കാവനം:Today's featured article/2012/18 പൂങ്കാവനം:Today's featured article/2012/19