പൂങ്കാവനം:Today's featured article/2012/10

പൂങ്കാവനം സംരംഭത്തിൽ നിന്ന്

റമദ്വാനിനെ എങ്ങിനെ വരവേൽക്കും ? റമദ്വാനിനെ സ്വീകരിക്കുമ്പോൾ നാം ആദ്യമായി ചെയ്യേണ്ടത് അല്ലാഹുവിനെ സ്തുതിക്കുകയും അവനോട് നന്ദി കാണിക്കുകയുമാണ്. ഈ മഹത്തായ അവസരം ലഭിച്ചതിൽ നാം സന്തോഷിക്കണം. എല്ലാ പാങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങണം. അക്രമങ്ങൾ വെടിയണം. അവകാശങ്ങൾ അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകുകയും വേണം. അതിന്റെ രാപ്പകലുകൾ ഫലപ്രദമാക്കി കൊണ്ട് നന്മ ചെയ്യണം. ഇത്തരം ബോധവും പ്രവർത്തനങ്ങളും മുഖേനയാണ് പ്രതീക്ഷകൾ യാഥാർത്ഥ്യമാവുന്നത്. വ്യക്തികളും സമൂഹങ്ങളും മഹത്വം കൈവരിക്കുന്നത്. എന്നാൽ ചില ആളുകൾ ഈ മാസത്തെ വരവേൽക്കുന്നത് വളരെ നിസ്സാരമായിട്ടാണ്. അവർ തിന്മ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അവർക്ക് മാനസികമായി പരാജയം സംഭവിച്ചിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ പൈശാചിക വൃത്തിയാണ്. അതിന്റെ പര്യവസാനം വ്യക്തിക്കും സമൂഹത്തിനും നാശമായിരിക്കും. ഈ അനുഗ്രഹീത മാസം സമാഗതമാവുന്നതിൽ ഇസ്ളാമിക ലോകം ആഹ്ളാദത്തിലാണ്. സദ്‌വൃത്തർക്കിത് സൽകർമ്മം അധികരിപ്പിക്കാനുളള മാസമാണ്. പാപികൾക്ക് പശ്ചാത്തപിക്കാനുളള അവസരവും. സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുമ്പോൾ സത്യവിശ്വാസി എങ്ങനെ സന്തോഷിക്കാതിരിക്കും. നരക കവാടങ്ങൾ അടക്കുമ്പോൾ പാപി എങ്ങിനെ സന്തോഷിക്കാതിരിക്കും. ദൌർഭാഗ്യവനല്ലാതെ ഈ അവസരത്തെ അവഗണിക്കുകയില്ല.

റമദാനിനെ നാം എങ്ങനെ വരവേൽക്കും

"http://ponkavanam.com/islam/index.php?title=പൂങ്കാവനം:Today%27s_featured_article/2012/10&oldid=23317" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ

രൂപഭേദങ്ങൾ
നടപടികൾ
ഉള്ളടക്കം
പണിസഞ്ചി
വഴികാട്ടി
പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ഈ സൈറ്റിനെ സഹായിക്കൂ