പ്രവാചകൻ(സ) പഠിപ്പിച്ച നോമ്പ്
നോമ്പിന്റെ നിർവ്വചനം : നോമ്പു മുറിക്കുന്ന കാര്യങ്ങൾ വെടിഞ്ഞുകൊണ്ട് പ്രഭാതം മുതൽ സൂര്യാസ്തമയം വരെ മനസ്സിനേയും ശരീരത്തേയും പിടിച്ചുനിർത്തിക്കൊണ്ട് അല്ലാഹുവിന് വേണ്ടി നിർവ്വഹിക്കുന്ന മഹത്തായ ഒരാരാധനയാണ് നോമ്പ്.
നോമ്പിന്റെ ഇസ്ലാമികവിധി : ഇസ്ലാമിന്റ അടിസ്ഥാന സ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങളിൽ ഒന്നാണ് നോമ്പ്; ബുദ്ധിയും ആരോഗ്യവുമുള്ള, പ്രായപൂർത്തിയായ എല്ലാ വിശ്വാസികൾക്കും അത് നിർബന്ധമാണ്. അല്ലാഹു പറയുന്നു "സത്യവിശ്വാസി കളെ നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്ന പോലെ നിങ്ങൾ ക്കും നോമ്പ് നിർബന്ധ മാക്കപ്പെട്ടിരിക്കു ന്നു നിങ്ങൾ ഭക്തരാകുന്നതിനു വേണ്ടിയത്രെ അത്. (സൂറ ബഖറ: 186) .
പ്രവാചകൻ(സ)പറയുന്നു "ഇസ്ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്കാരം കൃത്യതയോടെ നിർവഹിക്കൽ, സകാത് (നിർബന്ധ ദാനം) നൽകൽ, റമളാൻ മാസം നോമ്പനുഷ്ഠിക്കൽ, കഴിവുള്ളവർ ഹജ്ജ്കർമ്മം നിർവ്വഹിക്കൽ എന്നിവയത്രെ അത്. (മുസ്ലിം).
ഉള്ളടക്കം |
റമദാൻ മാസത്തിന്റെ പ്രത്യേകതകൾ
- ഖുർആൻ അവതരിച്ച മാസം "മനുഷ്യർക്ക് സൻമാർഗവും സത്യാസത്യ വിവേചന ത്തിനും മാർഗദർശനത്തിനുമുള്ള തെളിവു കളുമായിക്കൊണ്ട് ഖുർആൻ അവതരിപ്പി ക്കപ്പെട്ട മാസമത്ര റമദാൻമാസം. (സൂറ: ബഖറ:).
- ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽഖദ്ർ ഉൾക്കൊള്ളുന്ന മാസം "തീർച്ചയായും നാം അതിനെ (ഖുർആനി നെ) ലൈലത്തുൽ ഖദ്റിലാണ് അവതരി പ്പിച്ചത് അതിനെ സംബന്ധിച്ച് നിനക്ക് എ ന്ത് അറിയാം അത് ആയിരം മാസത്തേക്കാ ൾ ശ്രേഷ്ഠമേറിയതാകുന്നു. (സൂറത്തുൽ ഖദ്ർ).
- നോമ്പുകാരന്റെ പ്രാർത്ഥനക്ക് പ്രത്യേ കം ഉത്തരം ലഭിക്കുന്നു. നബി(സ) പറഞ്ഞു "മൂന്ന് വിഭാഗത്തിന്റെ പ്രാർത്ഥനക്ക് ഉത്ത രം ലഭിക്കുകതന്നെചെയ്യും "നോമ്പുകാര ന്റെ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന എന്നിവയത്രെ അത് (ബൈഹഖി).
- പിശാചുക്കൾ ബന്ധിക്കപ്പെടുന്നു, സ്വർഗ കവാടങ്ങൾ തുറക്കപ്പെടുന്നു, നരക കവാട ങ്ങൾ അടക്കപ്പെടുന്നു. (ബുഖാരി).
- തെറ്റുകളിൽ നിന്നു സംരക്ഷണം ലഭിക്കുന്നു നബി(സ)പറയുന്നു. "യുവ സമൂഹമേ നിങ്ങൾക്ക് വിവാഹംകഴിക്കാൻ ആവശ്യമായ കഴിവ് എത്തിക്കഴിഞ്ഞാൽ ഉടനെ നിങ്ങൾ വിവാഹിതരാവുക. അത് നിങ്ങളുടെ കണ്ണുകളെ താഴ്ത്തുന്നു, ജനനേന്ദ്രിയത്തെ സം രക്ഷിക്കുന്നു. അതിന് കഴിയാത്തവർ നോമ്പ് അനുഷ്ഠിക്കട്ടെ. അത് അവന്നൊരു കാവലാണ് (ബുഖാരി, മുസ്ലിം).
- നോമ്പ് ഒരുപരിചയാണ്. നബി(സ) പറയു ന്നു: "നോമ്പ് ഒരുപരിചയാണ്. അടിമ അതു കൊണ്ട് നരകത്തെ തടുക്കുന്നു. (അഹ്്മദ്).
- നോമ്പ് സ്വർഗപ്രവേശനം നൽകുന്നു. അ ബൂഉമാമ(റ) നബി(സ)യോട് ചോദിച്ചു സ്വർ ഗ്ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം നബി (സ) പറഞ്ഞു "നീ നോമ്പനുഷ്ഠിക്കുക. അ തിനുതുല്യമായി മറ്റൊന്നുമില്ല. (നസാഇ).
- നോമ്പും ഖുർആനും ശുപാർശക്കായി എത്തുന്നതാണ് (നബി വചനം )
- നോമ്പ്കാർക്ക് സ്വർഗപ്രവേശനത്തിന് പ്രത്യേകം കവാടം ഉണ്ടായിരിക്കും നബി (സ)പറഞ്ഞു "സ്വർഗത്തിന് റയ്യാൻ എന്ന ഒ രു കവാടമുണ്ട് അതിലൂടെ നോമ്പുകാർ മാ ത്രമായിരിക്കും പ്രവേശിക്കുക (ബുഖാരി).
- നോമ്പിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നു (ഹദീസ് തുർമുദി).
- നോമ്പ് മനുഷ്യനിൽ തഖ്വയുണ്ടാക്കും (ഖുർആൻ) .
- നോമ്പ് അല്ലാഹുവിന് മാത്രമായി ചെയ്യാ ൻകഴിയുന്ന ഇബാദത്താണ്. "അല്ലാഹു പറ യുന്നു: ദാസൻ എനിക്കുവേണ്ടി മാത്രമാണ് ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നത്. നോമ്പ് എനിക്കുമാത്രമുള്ളതാണ്(മുസ്ലിം)
- നോമ്പ് മുൻപാപങ്ങൾ പൊറുക്കുന്നു ന ബി(സ)പറയുന്നു ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി നോമ്പനുഷ്ഠി ച്ചാൽ അവന്റെ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി).
നോമ്പ് നിയമമാക്കപ്പെട്ടവർ
- പ്രായപൂർത്തിയായ ബുദ്ധിയുള്ള ആരോ ഗ്യമുള്ളവർക്ക് നോമ്പ് നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്.
- പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ല; എങ്കിലും അവരെ പരിശീലിപ്പിക്കേണ്ടതാണ്.
- ആരോഗ്യമില്ലാത്ത വൃദ്ധർക്കും ശമനം തീരെ പ്രതീക്ഷയില്ലാത്ത രോഗികൾക്കും ഇ ളവ് നൽകപ്പെട്ടിട്ടുണ്ട.് അവർ ഓരോ നോ മ്പിനും ഓരോ അഗതിക്ക്വീതം ഭക്ഷണം പ്രായശ്ചിത്തം നൽകേണ്ടതാണ്.
- ശമനം പ്രതീക്ഷയുള്ള രോഗിക്കും നോ മ്പ് ഒഴിവാക്കാം; പിന്നീട് നോറ്റ്വീട്ടൽ നിർ ബന്ധമാണ്.
- യാത്രക്കാർ വളരെ ബുദ്ധിമുട്ടി നോമ്പ നുഷ്ഠിക്കാതിരിക്കലാണ്് ഉത്തമം. അവർ പി ന്നീട്് നോറ്റ് വീട്ടിയാൽ മതി.
- ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും വിഷമിച്ച് നോറ്റ് കൊള്ളണമെന്നില്ല പിന്നീ ട് നോറ്റ്വീട്ടിയാൽ മതി.
- ആർത്തവകാരികളും പ്രസവരക്ത മുള്ള വരും നോമ്പനുഷ്ഠിക്കൽ ഹറാമാണ്്.
നോമ്പിന്റെ മര്യാദകൾ
- നിർബന്ധ നോമ്പിന് പ്രഭാതത്തിന് മുമ്പാ യി നിയ്യത്ത്ചെയ്യേണ്ടതാണ്. നിയ്യത്ത്എന്നാ ൽ മനസ്സിൽകരുതലാണ്. നാവിനോ ചുണ്ടു കൾക്കോ അതിൽ യാതൊരു സ്ഥാനവുമി ല്ല. നിയ്യത്ത്പറയൽ സുന്നത്തുപോലുമില്ല അത് നബിചര്യക്ക് എതിരുമാണ്. ..
- അത്താഴം കഴിക്കുക, കഴിവതും പിന്തിച്ച് കഴിക്കുകയും ചെയ്യുക.
- ഭക്ഷണ പാനീയങ്ങൾ എന്നപോലെ ചീ ത്തവാക്കും, പ്രവൃത്തിയും, ചിന്തയും ഒഴി വാക്കുക.
- സമയമായാൽ ഉടനെ നോമ്പ് തുറക്കുക.
നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ
- സംയോഗം: റമളാനിന്റെപകലിൽ ഭാര്യാ ഭർതൃ ബന്ധത്തിലേർപ്പെട്ടാൽ നോമ്പ്് ദുർ ബലപ്പെടുകയും അത് നോറ്റുവീട്ടുന്നതോ ടൊപ്പം ഭാരിച്ച പ്രായശ്ചിത്തവും നിർബ ന്ധമാണ്. (ഒന്നുകിൽ വിശ്വാസിയായ ഒരടിമ യെ മോചിപ്പിക്കുക, അല്ലെങ്കിൽ രണ്ട്മാസം തുടർച്ചയായി നോമ്പ്നോൽക്കുക, അതുമ ല്ലെങ്കിൽ അറുപത് അഗതികൾക്ക് ഭക്ഷണം നൽകുക എന്നതാണ് പ്രായശ്ചിത്തം).
- തിന്നുകയോ കുടിക്കുകയോ ചെയ്യൽ.
- ശരീര പോഷണത്തിന് ഇഞ്ചക്ഷൻ എടു ക്കൽ.
- കരുതിക്കൂട്ടി ചർദ്ദിക്കൽ.
- സ്വയംഭോഗം ചെയ്യൽ
- ആർത്തവമോ പ്രസവരക്തമോ പുറപ്പെ ടൽ.
(മേൽപറഞ്ഞ കാര്യങ്ങൾ നോമ്പുമുറിക്കു ന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടും മന പ്പൂർവ്വവും പ്രവർത്തിക്കുമ്പോൾ മാത്രമേ നോമ്പുമുറിയുകയുള്ളൂ). ഇവക്കെല്ലാംപുറമെ നാം നോമ്പുകാരനാ ണ് എന്നബോധത്തോടെ സദാകഴിഞ്ഞുകൂ ടാൻ ശ്രമിക്കുകയും വേണം. നബി(സ) പറ യുന്നത് കാണുക: "വല്ലവനും ചീത്തവാ ക്കും, പ്രവൃത്തിയും ഒഴിവാക്കുന്നില്ലങ്കിൽ അവൻ പട്ടിണികിടക്കണമെന്ന് അല്ലാഹുവി ന്ന് യാതൊരാവശ്യവുമില്ല. (ബുഖാരി). "എത്രയെത്ര നോമ്പുകാരാണ് അവരുടെ നോമ്പുകൊണ്ട് വിശപ്പും ദാഹവും സഹി ക്കുന്നു എന്നതിൽകവിഞ്ഞു മറ്റൊന്നും നേടാൻ കഴിയാത്തവർ, അതുപോലെ എത്ര രാത്രി (തറാവീഹ്) നമസ്കാരക്കാരാണുള്ള ത് അവരുടെ നമസ്കാരം കൊണ്ട് ഉറക്കം ന ഷ്ടപ്പെട്ടു എന്നതല്ലാതെ മറ്റൊന്നും നേടാ ൻ കഴിയാത്തവർ.(ദാരിമി : 2014).
നോമ്പുകാലത്തെ പുണ്യകർമങ്ങൾ
ഖുർആൻ പഠനം, ഖുർആൻ പാരായണം, ദിക്ർ, തസ്ബീഹ്, പ്രാർത്ഥന എന്നിവ അധികരിപ്പിക്കൽ, രാത്രി ദീർഘമായി നമസ് കരിക്കൽ, പള്ളിയിൽ ഇഅ്തികാഫ് ഇരിക്ക ൽ, ദാനധർമം അധികരിപ്പിക്കൽ നോമ്പു കാരനെ നോമ്പു തുറപ്പിക്കൽ, ഉംറചെയ്യൽ മറ്റ് സൽകർമങ്ങൾ വർധിപ്പിക്കൽ എന്നി വയാണ്. റമദാൻ അവസാനത്തെ പത്തിൽ
اَللهُمَّ إنَّكَ عَفُوُُّ تُحِبُّ الْعَفُوَ فَاعْفُ عَنِّي (متفق عليه). (അല്ലാഹുമ്മ ഇന്നകഅഫുവ്വുൻ തുഹിബ്ബുൽ അഫുവ ഫഅ്ഫുഅന്നീ).
"അല്ലാഹുവേ നീ പാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തുതമേണമേ എന്ന് കൂടുതൽ പ്രാർത്ഥിക്കുന്നത് ഉത്തമമാ ണ്. അവസാനത്തെ പത്തിലാണ് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠതയുള്ള ലൈല ത്തുൽ ഖദ്ർ ഉൾക്കൊള്ളുന്നത്. ലൈലത്തു ൽ ഖദ്ർ ഇന്ന ദിവസമാണ് എന്ന് എനിക്കു മനസ്സിലാകുകയാണ് എങ്കിൽ അന്ന് ഞാൻ എന്താണ് കൂടുതലായി പ്രാർത്ഥിക്കേണ്ടത് ? എന്ന് ആയിശ(റ) നബി(സ) യോട് ചോദിച്ച പ്പോൾ മേൽകൊടുത്ത പ്രാർത്ഥന പ്രാർത്ഥി ക്കുവാനാണ് പറഞ്ഞത്. നബി(സ) അവസാ നത്തെ പത്ത് സമാഗതമായാൽ തന്റെ അ രയുടുപ്പ് മുറുക്കിയുടുക്കുകയും, കുടുംബ ത്തെ വിളിച്ചുണർത്തുകയും രാത്രിമുഴുവ നും (ആരാധനയിൽ) മുഴുകി ജീവസ്സുറ്റതാ ക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി). അത്കൊണ്ട് ഒരായുഷ്കാലം മുഴുവനും ആരാധനയിൽ മുഴുകിയാൽ കിട്ടുന്നത്ര പു ണ്യം ഒരുരാത്രികൊണ്ട് നേടാൻ കഴിയുന്ന ലൈലത്തുൽ ഖദ്റിലെ പുണ്യം നേടാൻ നാമും കച്ചമുറുക്കിയൊരുങ്ങുക!.
നോമ്പും തിരുത്തേണ്ട ധാരണകളും
റമളാനിന്റെ രാത്രികളിൽ ഭാര്യാഭർതൃ ബ ന്ധത്തിലേർപ്പെടുക, സുബ്ഹിക്ക് മുമ്പായി രാത്രിയിൽ തന്നെ കുളിക്കാൻ കഴിയാതിരിക്കുക, നോമ്പിന്റെപകലിൽ പല്ല് തേക്കുക, മുങ്ങിക്കുളിക്കുക, ഇഞ്ചക്ഷൻ എടുക്കുക, കണ്ണിൽ സുറുമ പോലുള്ളവ ഉപയോഗിക്കു ക, രക്തപരിശോധന നടത്തുക ഭക്ഷണം രുചിനോക്കുക, ഉറക്കത്തിൽ സ്ഖലനം നട ക്കുക എന്നിവയൊന്നും നോമ്പിനെ ദുർബ ലപ്പെടുത്തുകയില്ല.
റമദാനിനെ സ്വാഗതംചെയ്യൽ
പശ്ചാത്തപിച്ച് പാപമുക്തിനേടി ഹൃദയ ശുദ്ധി വരുത്തുക, ബാധ്യതകൾ നിർവ്വഹിക്കുക, പ്രാർത്ഥനാനിരതരായി കഴിയുക, സ ൽകർമങ്ങൾക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുക, മാസപ്പിറവി കാണുമ്പോൾ നബി (സ) പഠിപ്പിച്ച പ്രാർത്ഥന പ്രാർത്ഥിക്കുക. എന്നിവയെല്ലാം റമദാനിന് മുമ്പായി നാം ചെയ്യേണ്ട മുന്നൊരുക്കങ്ങളാണ്. മാസപ്പിറവി കാണുമ്പോഴുള്ള പ്രാർത്ഥന താഴെപറയും പ്രകാരമാണ്.
اَلُلهُ أَكْبَرُ، اللّهُمَّ أهِلَّهُ عَلَيْناَ بِالأَمْنِ وَالإِيمَانِ والسَلامَةِ وَالإِسْلاَمِ وَالتَّوْفِيقِ لِماَ تُحِبُّ وَتَرْضّى رَبُّنا وَرَبُّكَ اللهُ (الترمذي)
"അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹുവേ നിർഭയത്വവും വിശ്വാസവും സമാധാനവും രക്ഷയും, നീ ഇഷ്ടപ്പെടുക യും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങ ൾ പ്രവർത്തിക്കാനുള്ള അനുഗ്രവുമായി ക്കൊണ്ട് ഈ മാസത്തെ ഞങ്ങളിൽ ഉദിപ്പി ക്കേണമേ. (ഉദയചന്ദ്രനെ നോക്കിക്കൊണ്ട് പറയുക) ഞങ്ങളുടേയും നിന്റേയും നാഥൻ അല്ലാഹുവാണ്. (തുർമുദി).
നോമ്പു തുറക്കൽ
സമയമായാലുടനെ നോമ്പു തുറക്കുക എന്നതാണ് നബിചര്യ. നോമ്പുകാരൻ നോമ്പുതുറക്കുന്നതിനു മു മ്പായി നടത്തുന്ന പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ് എന്ന് പ്രവാചകൻ പറഞ്ഞിട്ടുള്ളതിനാൻ പ്രസ്തുത സമയത്ത് പ്രാർത്ഥനകൾ അധികരിപ്പിക്കേണ്ടതാണ്. ഈത്തപ്പഴം അത് കിട്ടിയില്ലങ്കിൽ കാരക്ക അതുമില്ലങ്കൽ പച്ചവെള്ളം ഇതായിരുന്നു ന ബി(സ)യുടെ നോമ്പു തുറക്കുമ്പോഴത്തെ മുൻഗണനാക്രമം, നോമ്പ്തുറന്നാൽ
(ذَهَبَ الظَّمَأُ واْبَتلَّتِ الْعُرُوقُ وَثَبَتَ الَأجْرُ إنْ شِاءَ الُله)
(ദഹബദ്ളമഉ വബ്തല്ലതിൽ ഉറൂഖു വഥബ തൽ അജ്റു ഇൻശാഅല്ലാഹ്). (ദാഹമെല്ലാം നീങ്ങി ഞരമ്പുകൾക്കെല്ലാം പുതുജീവൻ ലഭിച്ചു അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.) എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.
പുണ്യമാസത്തിലും അനാചാരം!?
ബദ്രീങ്ങളുടെ ആണ്ട് :
ചിലപ്രദേശങ്ങളിൽ റമദാൻ മാസം എന്നാ ൽ റമളാൻ പതിനേഴിന്ന് ബദ്രീങ്ങളുടെ ആ ണ്ട്് എന്നപേരിൽ വലിയ സദ്യയൊരുക്കാ നും അതിന്നായി ഒരുങ്ങാനുമുള്ളതാണ് എ ന്ന് തോന്നിപ്പോകും വിധത്തിലാണ് കണ്ടു വരുന്നത്. റമദാൻമാസം പിറന്നാൽ ഉടനെ കമ്മിറ്റിയുണ്ടാക്കലും പണം പിരിക്കലുമായി ആളുകൾ അതിന്റെ പിന്നാലെ നീങ്ങു ന്നു!? എത്ര ദയനീയമാണാ രംഗം!! പുണ്യ ദിനങ്ങൾ ബിദ്അത്തുകൾക്കും ശിർക്കിനു മായി നീക്കിവെക്കുന്നു. ബദ്രീങ്ങളുടെ പേ രിൽ നേർച്ചനേരുകയും അവരോടു പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു!?.
ഇവയല്ലാം യഥാർത്ഥത്തിൽ ഇബാദത്താണ്, ഇബാദത്ത് അല്ലാഹുവല്ലാത്തവരുടെ പേരിൽ നിർവ്വഹിക്കൽ അല്ലാഹു ഒരിക്കലും പൊറുക്കാത്തതും, ശാശ്വത നരകാവകാശിയാ ക്കുന്നതുമായ ശിർക്കാണ്താനും.
ബദ്ർയുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴിന്നായിരുന്നുഎന്നത് തർക്കമ റ്റകാര്യമാണ്. എന്നാൽ എന്തിനു വേണ്ടിയാ യിരുന്നു ബദ്ർയുദ്ധം നടന്നത് എന്നത് ചിന്തി ക്കാതെപോകുന്നതാണ് കഷ്ടം! നബി(സ) അ ന്ന് ബദറിൽവെച്ച്പ്രാർത്ഥിച്ചത് അല്ലാഹുമ്മ ഇ ൻതഹ്ലിക് ഹാദിഹിൽഉസ്വാബ: ലൻ തുഅ് ബദ ഫിൽഅർദ്വ് (അല്ലാഹുവേ ഈയൊരു ചെറിയ സംഘം ഇവിടെ വെച്ച് നശിച്ച് പോ യാൽ ഭൂമിയിൽ നിന്നെ മാത്രം ആരാധിക്കു ന്ന ഒരവസ്ഥയുണ്ടാകുന്നതല്ല, അതുകൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കേണമേ എന്നായിരു ന്നു. അപ്പോൾ അല്ലാഹുവിനെ മാത്രം ആരാ ധിക്കുവാനുള്ള സ്വാതന്ത്യ്രത്തിന്നായിരുന്നു ബ ദർ യുദ്ധം നടന്നത.് അല്ലാതെ മറ്റു ചിലയാ ളുകൾ പ്രചരിപ്പിക്കുന്നതുപോലെ ബദർ മർദ്ദി തന്റെ മോചനദിനവുമല്ല!. മറിച്ചു തൌഹീദി ന്റെ വിജയദിനമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസത്തിൽ ബദ്രീങ്ങൾ പ്രവർ ത്തിച്ചതുപോലെ തൌഹീദിന്റെ മാർഗ്ഗത്തിൽ നമുക്ക് പ്രിയപ്പെട്ടതെന്തും നാഥന്റെ പ്രീതി ക്കായിസമർപ്പിക്കുവാൻ നാമും പ്രതിജ്ഞയെ ടുക്കുക. ബദറിന്റെ ആവേശമല്ല നമുക്ക് ആ വശ്യം ബദറിന്റെ ആദർശമായിരിക്കണം അ തിനാൽ ഇന്ന് സമൂഹം കാട്ടിക്കൂട്ടുന്നതിന് യാതൊരു മാതൃകയുമില്ല. ബദറിന് ശേഷം എട്ടു കൊല്ലം നബി(സ)ജീവിച്ചു. ഏതെങ്കിലും ഒരു വർഷം ബദർദിനത്തിൽ പ്രത്യേക ദിക്റുകളോ, അവരുടെ മദ്ഹ്പറയുകയോ, അവർക്കു വേ ണ്ടി ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയോ, അതിനു കൽപ്പിക്കുകയോ ചെയ്തതായി യാതൊരുരേഖയുമില്ല. അക്കാരണത്താൽ തന്നെ അത് ബിദ്അത്താണ്. ബിദ്അത്തുകൾ നമ്മെ വഴി കേടിലേക്കും നരകത്തിലേക്കുമാണ് എ ത്തിക്കുക.
അതിനാൽ അല്ലാഹുവും പ്രവാചക(സ)യും ക ൽപ്പിക്കാത്ത കാര്യങ്ങളിൽ നിന്നും നാം വിട്ടു നിൽക്കുക. അല്ലാഹു, അവനിഷ്ടപ്പെടുന്ന വി ധം റമദാനിനെ സ്വാഗതം ചെയ്യാനും, നമ്മുടെ പണ്യകർമ്മങ്ങളെക്കൊണ്ട് സ്വർഗ്ഗം തുറപ്പിക്കാനും നമുക്ക് തൌഫീഖ്നൽകട്ടെ. ആമീൻ
هدي الرسول في رمضان
റമദാനിലെ നബിചര്യകൾ.
- നിർബന്ധനോമ്പിന് പ്രഭാതത്തിനു മുമ്പായി നിയ്യത്ത് (തീരുമാനമെടുക്കൽ)
مَنْ لم َيجْمَعْ الصِيَامَ قَبْلَ الْفَجْرِ فَلاَ صِياَمَ لَهُ (الترمذي)
"ആരെങ്കിലും പ്രഭാതത്തിന്നുമുമ്പ് നിയ്യത്തു ചെയ്തിട്ടില്ലെങ്കിൽ അവന്നു നോമ്പില്ല (ഹദീസ് തുർമുദി).
നിയ്യത്ത് പറയൽ നബിചര്യയല്ല. നിയ്യത്തിനെ സംബന്ധിച്ച് ശാഫിഈ പൺഡിതനാ യ ഇമാംനവവി(റ) പറയുന്നത് ശ്രദ്ധിക്കുക. قال النووي النية اَلْقَصْدُ ، وَهِيَ عَزِيمَةُ الْقَلْبِ (فتح الباري ) 'നിയ്യത്തെന്നാൽ കരുതലാണ്, അത് മനസ്സിന്റെ ഉറപ്പാണ് (ഫത്ഹുൽബാരി).
- അത്താഴം കഴിക്കുക, കഴിവതും പിന്തിച്ചു മാത്രം കഴിക്കുക.
تَسَحّرُوا فَإنَّ فِي السُّحُورِ بَرْكَةُُ (متفق عليه) 'നിങ്ങൾ അത്താഴംകഴിക്കുക, തീർച്ചയായും അത്താഴത്തിൽ അനുഗ്രഹമുണ്ട് (ബുഖാരി) സെദുബ്നു ഥാബിത്(റ) പറയുന്നു, ഞങ്ങൾ നബിയോടൊപ്പം അത്താഴം കഴിച്ചാൽ പിന്നീട് നമസ്കാരത്തിന് അമ്പത് ആയത്ത് ഓതു ന്ന സമയം മാത്രമേ ബാക്കിയുണ്ടാകുമായിരുന്നുള്ളൂ (ബുഖാരി, മുസ്ലിം)
- സമയമായാലുടൻ നോമ്പു തുറക്കക്കുക.
لاَ يَزَالُ الناَسُ بِخَيْرِِ ماَ عَجِّلُوا الْفِطْرَ (مسلم)
"നോമ്പുതുറക്കാൻ ധൃതികാണിക്കുന്ന കാ ലത്തോളം ജനങ്ങൾ നന്മയിലായിരിക്കും (മുസ്ലിം). നബി(സ) ഈത്തപ്പഴം, അതില്ലെങ്കിൽ കാര ക്ക, അതുമില്ലെങ്കിൽ വെള്ളം എന്നിവ കൊ ണ്ടായിരുന്നു നോമ്പുതുറന്നിരുന്നത് (അബൂ ദാവൂദ്, തുർമുദി). നബി(സ) നോമ്പുതുറന്നാൽ താഴെ പറയു ന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു.
ذَهَبَ الظما وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إنْ شَاءَ اللهُ (النسائي، أبو داود). ദഹബ ദ്ളമഉ വബ്തല്ലത്തിൽ ഉറൂഖു വ ഥബതൽ അജ്റു ഇൻശാഅല്ലാഹ് "ദാഹമെല്ലാം നീങ്ങി, ഞരമ്പുകൾക്ക് പുതു ജീവൻ ലഭിച്ചു, അല്ലാഹു ഉദ്ദേശിച്ചാൽ പ്ര തിഫലം ലഭിക്കുകതന്നെ ചെയ്യും. (നസാ ഇ, അബൂദാവൂദ്).
- തറാവീഹ് നമസ്കാരം
مَنْ قاَمَ رَمَضَانَ إيماناََ وَاحْتِسَاباََ غُفِرَ لَهُ ماَ تَقَدَّمَ مِنْ ذَنْبِهِ (البخاري (
"ആരെങ്കിലും വിശ്വാസത്തോടും പ്രതിഫ ലേഛയോടും കൂടി റമദാനിൽ നമസ്കരി ച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി)
നബി(സ) റമദാനിൽ പതിനൊന്ന് റക്അത്തി നേക്കാൾ അധികം നമസ്കരിച്ചിട്ടില്ല എന്ന ഹദീസാണ് ബുഖാരി തറാവീഹ് എന്ന അ ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
- ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് അവസാനത്തെപത്ത് കൂടുതൽ ശ്രദ്ധിക്കുക.
كانَ رَسُولُ الله إذَا دَخَلَ العَشْرُ الأوَاخِرُ شَدَّ مِئزَرَهُ وَأحْيَى لَيْلَهُ وَأيْقَظَ أهْلَهُ (متفق عليه). "നബി(സ) അവസാനപത്തിൽ തന്റെ അര മുറുക്ക്ി തയ്യാറെടുക്കുകയും രാത്രി സജീവ മാക്കുകയും തന്റെ വീട്ടുകാരെ വിളിച്ചു ണർത്തുകയും ചെയ്യുമായിരുന്നു'. (ബുഖാരി) അവസാനത്തെപത്തിൽ اللهُمَّ إنَّكَ عَفُوُُّ تُحِبُّ الّعفُوَ فَاعْفُ عَنِّي (അല്ലാഹുമ്മ ഇന്നക്ക അഫുവ്വുൻ തുഹിബ്ബുൽ അഫുവ ഫഅ്ഫുഅന്നീ) "അ ല്ലാഹുവേ നീപാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എ ന്നോടു നീ പൊറുക്കേണമേ. (തുർമുദി, അഹ്മദ്).എന്ന് കൂടുതൽ പ്രാർത്ഥിക്കുക.
- നോമ്പ് നിഷ്ഫലമാകാതെ സൂക്ഷിക്കുക
"ആരെങ്കിലും ചീത്തവാക്കും പ്രവർത്തി യും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷ ണ പാനീയങ്ങൾ ഒഴിവാക്കണമെന്ന് അല്ലാ ഹു വിന് ആവശ്യമില്ല. (ബുഖാരി)
- റമദാൻ അവസാനം ഫിത്വ്ർ സകാത്ത് . സംഘടിതമായി വിതരണം ചെയ്യുക.
അല്ലാഹു പ്രവാചകചര്യ പിന്തുടരാൻ നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ) وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين
തയ്യാറാക്കിയത്: അബ്ദുൽലത്വീഫ് സുല്ലമി മാറഞ്ചേരി ഇസ്ലാമിക് ഗൈഡൻസ്സെന്റർ സുലൈ. പി.ബി 1419, റിയാദ് 11431 സൌദി അറേബ്യ
| ||||||||||||||||||||