സയ്യിദ് സനാഉല്ല മക്തി തങ്ങൾ

പൂങ്കാവനം സംരംഭത്തിൽ നിന്ന്
(സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



തയ്യാറാക്കിയത്: മുഹമ്മദ് യാസർ വി.കെ, അബൂദാബി

മക്തി തങ്ങൾ കേരളത്തിലെ മുസ്ലീം സമൂഹത്തിനിടയിലെ സാമൂഹ്യപരിഷ്കർത്താവ്,പൂർണനാമം സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ. മുജാഹിദ് പ്രസ്ഥാനത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. (ജനനം:1847 മരണം:1912)[1]

ഉള്ളടക്കം

ജീവിതരേഖ

പൊന്നാനി ക്കടുത്തുള്ള വെളിയങ്കോട് സയ്യിദ് അഹമദ് തങ്ങളുടെയും പത്നി ഹമദാനി വംശജയായ ശരീഫ ബീവിയുടെയും മകനായി 1847ൽ ജനിച്ചു.[2] അച്ഛന്റെ കീഴിൽ പ്രാഥമിക അറബിഭാഷാപഠനം നടത്തി.പിന്നീട് ചാവക്കാട് ഹയർ എലമെൻററി സ്കൂളിൽ പഠിച്ചു.വെളിയങ്കോട്,പൊന്നാനി, മാറഞ്ചേരി പള്ളി ദർസുകളിൽ മ വിഷയങ്ങളിൽ ഉപരിപഠനം നടത്തി.മലയാളം,അറബി, ഹിന്ദുസ്ഥാനി,പേർഷ്യൻ,തമിഴ് ഭാഷകളിൽ പ്രാവീണ്യം നേടിയ മക്തി തങ്ങൾ ബ്രിട്ടീഷ് ഗവണ്മെൻറിനു കീഴിൽ എക്സൈസ് ഇൻസ്പെക്ടറായി ഏതാനും വർഷം ജോലി ചെയ്തു.

പ്രവർത്തന മേഖല

ക്രിസ്ത്യൻ പാതിരിമാർ ഇസ്ലാമിനെ വിമർശിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ശക്തിയുക്തം എതിർത്ത് കൊണ്ട് തങ്ങൾ തൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചു.പിന്നീട് മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയുള്ള പ്രചാരണവും മക്തി തങ്ങൾ ഏറ്റെടുത്തു.

മരണം

1911 ൽ അനാരോഗ്യം മൂലം അദ്ദേഹം ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കി. നിരന്തരമായ പ്രഭാഷണവും വാദപ്രതിവാദവും കാരണം അദ്ദേഹത്തിൻറെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചു വന്നു ആസ്തമയും ജ്വരവും വിട്ടുമാറിയില്ല.1912 സെപ്റ്റമ്പർ 18ന് മക്തി തങ്ങൾ അന്തരിച്ചു.

പ്രധാന കൃതികൾ

  • കഠോര കുഠാരം
  • ക്രിസ്തീയ അജ്ഞാന വിജയം
  • തൃശ്ശിവപേരൂർ കൃസ്തീയ വായടപ്പ്
  • കൃസ്തീയ മൂഢ പ്രൗഡി ദർപ്പണം


കേരള മുസ്ലിം നവോത്ഥാന നായകരിൽ പ്രമുഖനും പ്രസിദ്ധ ഇസ്വ്ലാഹി പ്രബോധകനും ആദ്യകാല മുസ്ലിം സാഹിത്യകാരന്മാരിൽ പ്രാമാണികനുമായിരുന്നു സയ്യിദ് സനാഉല്ല മഖ്ദി തങ്ങൾ അവർകൾ. ഇസ്ലാമിനെയും തിരുനബി (സ്വ) യെയും അധിക്ഷേപിച്ചും അവഹേളിച്ചും കേരളമൊട്ടുക്കും ചുറ്റി സഞ്ചരിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരുടെ മുന്നേറ്റത്തെ തടഞ്ഞുനിർത്തിയ ശക്തിദുർഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാവിന്റെയും തൂലികയുടെയും മുമ്പിൽ പ്രതിയോഗികൾ തോറ്റമ്പി. ഇസ്ലാ മിന്റെ വിജയപതാക ഉയർത്തിപ്പറപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. നിരർഥകങ്ങളായ അന്ധവിശ്വാസാനാ ചാരങ്ങളോട് അവിരാമം പടപൊരുതിയതിന്റെ ഫലമായി യാഥാസ്ഥിക മുസ്ലിംകളിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിനെതിരായിരുന്നു. ത്യാഗത്തിന്റെ തീച്ചൂളയിൽ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു ആ ധന്യ ജീവിതം. ജീവിതത്തിൽ അഭിമുഖീകരിച്ചിരുന്ന ദുരന്തദുരിതങ്ങളേയും ഭീഷണികളേയും തൃണവൽഗണിച്ചു കൊണ്ടദ്ദേഹം സത്യമതപ്രബോധന വേദിയിൽ ഉറച്ചുനിന്നു. പ്രതിലോമകാരികൾക്ക് മുമ്പിൽ പതറാതെ, തളരാതെ ആദർശ ജീവിതം നയിച്ചു. ഒരു മുസ്ലിം പരിഷ്കർത്താവിന്നനിവാര്യമായ എല്ലാ ഗുണങ്ങളും ആ മഹാവ്യക്തിത്വത്തിൽ ഉൾക്കൊണ്ടിരുന്നു. സയ്യിദ് അഹമദ് തങ്ങളുടെയും ഹമദാനി വംശജയായ ശരീഫബീവിയുടെയും മകനായി 1847 ൽ മുസ്ലിം കേരളത്തിന്റെ നവോത്ഥാന ശിൽപിയായി സയ്യിദ് സനാഉല്ല മഖ്ദി തങ്ങൾ ജനിച്ചു. സ്വപിതൃസന്നിധിയിൽ നിന്നു പ്രാഥമിക അറബി ഭാഷാപഠനം നേടി. പിന്നീട് ചാവക്കാട് ഹയർ എലിമെന്ററി സ്കൂളിൽ പഠിച്ചു. വെളിയങ്കോട്, മാറഞ്ചേരി, പൊന്നാനി പള്ളിദർസുകളിൽ ഉപരിപഠനം നടത്തി. മലയാളം അറബി എന്നീ ഭാഷകൾക്ക് പുറമെ ഹിμുസ്ഥാനി, പേർഷ്യൻ, തമിഴ് മുതലായ ഭാഷകളിലും അദ്ദേഹം അവഗാഹം നേടിയിരുന്നു. ജ്ഞാന ധന്യനായിരുന്ന തങ്ങളവർകൾ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിൽ എക്സൈസ് ഇൻസ്പെക്ടറായി ഏതാനും വർഷം ജോലിചെയ്തു. യൌവന കാലത്തുതന്നെ അദ്ദേഹം നല്ല ഒരു വായനക്കാരനും അനുപമനായ പ്രസംഗകനും അതുല്യനായ എഴുത്തുകാരനുമായി വളർന്നു.


അക്കാലത്ത് കേരളത്തിലെ ക്രൈസ്തവ മിഷനറിമാർ ഇസ്ലാമിനെയും അന്ത്യപ്രവാചകനെയും നിശിതമായി വിമർശിച്ചുകൊണ്ട് നിരവധി പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിരുന്നു. അറബിമലയാള ലിപിയിൽ പോലും അവർ പല കൃതികളും എഴുതി പ്രസിദ്ധപ്പെടുത്തി. അത്തരം പുസ്തകങ്ങൾ മുസ്ലിംകൾക്കിടയിൽ സൌജന്യമായി വിതരണം ചെയ്തിരുന്നു.


ചന്തകളിലും കവലകളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം ക്രൈസ്തവ മതപ്രചാരകരന്മാരുടെ പ്രഭാഷണങ്ങളും പ്രചാരണങ്ങളും മുറക്ക് നടന്നിരുന്നു. ക്രിസ്തീയ പത്രപ്രസിദ്ധീകരണങ്ങൾ അന്നെല്ലാം ഇസ്ലാമിനേയും തിരുനബി (സ്വ) യേയും കുറിച്ച് ജനമനസ്സുകളിൽ തെറ്റിദ്ധാരണകൾ ജനിപ്പിക്കുന്നതിൽ സാരമായ പങ്ക് വഹിച്ചു. ക്രൈസ്തവ മിഷനറിമാർ ഇംഗ്ളീഷുകാരുടെ പരോക്ഷമായ സഹായസകരണ ങ്ങളോട് കൂടി ഇസ്ലാംമതത്തെയും പ്രവാചകനെയും ആക്ഷേപിക്കാനും അവഹേളിക്കാനും ആവുന്ന തെല്ലാം ചെയ്തു. ക്രൈസ്തവരുടെ ഇസ്ലാം മതവിരുദ്ധ ഗ്രന്ഥങ്ങളെ സാഹിത്യരചന മുഖേനയും മിഷനറി പ്രസംഗങ്ങളെ ഖണ്ഡന പ്രസംഗങ്ങൾ മൂലവും നേരിടുവാൻ ധീരമായി മുന്നോട്ടുവന്നു, മഖ്ദി തങ്ങൾ എന്ന ധീര മുജാഹിദ് പണ്ഡിതൻ. ക്രൈസ്തവ മിഷനറി പ്രവർത്തകർ തങ്ങളെ നേരിടാൻ ആരുമില്ലെന്ന അഹന്ത നടിച്ച് വിജയം മുൻകൂർ ഉറപ്പിച്ച് ദുഷ്പ്രചാരണങ്ങൾ തുടരുകയായിരുന്നു.


മുസ്ലിം സമുദായത്തിന്റെ ദീനരോദനം കേട്ട് അടർക്കളത്തിലിറങ്ങാൻ മഖ്ദി തങ്ങൾ തീരുമാനിച്ചു. 1882ൽ അദ്ദേഹം ഗവൺമന്റ് ഉദ്യോഗം രാജിവെച്ചു. അക്കാലത്ത് കർമധീരനായ ആ പ്രബോധകനു മുപ്പത്തിയഞ്ച് വയസ്സ് മാത്രമേ പ്രായമായിരുന്നുള്ളൂ. സർവസ്വവും സർവശക്തനായ അല്ലാഹുവിൽ സമർപ്പിച്ചു ആശയ സമരത്തിനായി രംഗത്തിറങ്ങി. പ്രകൃതി സുμരമായ വെളിയങ്കോട് പ്രദേശത്ത് നിന്നു അദ്ദേഹത്തിന്റെ ത്യാഗസേവനങ്ങളുടെ അടങ്ങാത്ത അലയടികൾ മുഴങ്ങി. അതു കന്യാകുമാരി മുതൽ മംഗലാ പുരംവരെയുള്ള മുസ്ലിംകൾക്കിടയിൽ അഭൂതപൂർവമായ നവചൈതന്യവും അചഞ്ചലമായ ആദർശബോധവും അങ്കുരിപ്പിച്ചു. അദ്ദേഹത്തിന്റെ ആകർഷണീയവും അനുപമവുമായ വാക്ധോരണിയും അനുഗ്രഹീതവും കരുത്തുറ്റതുമായ തൂലികയിൽ നിന്നുതിർന്ന ലേഖനങ്ങളും യുക്തി പൂർവമായ മതപ്രബോധനങ്ങളും ക്രൈസ്തവ മിഷനറിയുടെ വികലതകളെ അനാവരണം ചെയ്യുന്നതിൽ അനൽപമായ പങ്കുവഹിച്ചിട്ടുണ്ട്. ആ മഹൽ ജീവിതത്തിൽ നിന്നുള്ള ഏതാനും കനകമുത്തുകൾ നമുക്ക് ഇവിടെ അനുസ്മരിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്യാം. പ്രബോധന രംഗത്തുള്ളവർക്ക് ഇത് വലിയൊരു മുതൽക്കൂട്ടായിരിക്കുമെന്നുള്ളതിൽ തർക്കമില്ല. കെ.കെ. മുഹമ്മദ അബ്ദുൽ കരീം രചിച്ച 'മഖ്ദി തത്മളുടെ ജീവചരിത്രം' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികളാണിവിടെ.

നിത്യജീവനു വേണ്ടി ഒരു പരസ്യം

1902 ൽ തങ്ങൾ 'നിത്യജീവൻ' എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കാനാഗ്രഹിച്ചിരുന്നു. അക്കാലത്ത് തിരൂരിൽ നിന്നു സി. സെയ്താലിക്കുട്ടി മാസ്റ്റർ അവർകൾ പ്രസിദ്ധീകരിച്ചിരുന്ന 'സ്വലാഹുൺ ഇഖ്വാ≥' പത്രത്തിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന ഒരു കുറിപ്പ് കാണുക.


"സ്വലാഹുൽ ഇഖ്വാൻ പത്രാധിപർ അവർകളെ! ദയവ് ചെയ്തു ഈ ലേഖനം പത്രത്തിൽ ഇടുമെന്നു വിശ്വസിക്കുന്നു. യാ ഇഖ്വാനീ! (എന്റെ സഹോദരന്മാരെ) നസാറാക്കളുടെ കയ്യേറ്റവും വാക്കേറ്റവും ദിവസേന വർധിച്ചും മുഉമിനീങ്ങൾക്ക് [3] വ്യസനം കവർന്നുംവരുന്നു. നസ്രാക്കളിൽ നിന്നുണ്ടാകുന്ന ആക്ഷേപ ങ്ങൾക്ക് സമാധാനം കാണാതെ ഇസ്ലാം ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ അല്ലാഹുതആലയുടെ മശീഅത്ത് [4] കൊണ്ട് ഞാൻ അതിൽ ഉത്സാഹിച്ചു അനേകം സമാധാനങ്ങൾ കൂട്ടിച്ചേർത്തതായ പല പുസ്തകങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു. അച്ചടിച്ചു പ്രസിദ്ധമാക്കാൻ പണമില്ലാതെ മറഞ്ഞു കിടക്കുന്നു. അതുകൾ ളാഹിറാ [5] യാൽ ഇൻശാ അല്ലാഹ് നസാറാ ഫനാ [6] ആയിപോകും. തെളിവുകൾ കൊണ്ടും ന്യായം കൊണ്ടും ഇസ്ലാമിനു സകല ജയം ഉണ്ടാകും. അതുകളെ അച്ചടിക്കാൻ സാധിക്കാതെ ഇരിക്കുന്നു. എന്നുമാത്രമല്ല; എത്രകാലം ഞാൻ ഹയാത്താ [7] യിരിക്കുമെന്നു തീർച്ചയുമില്ല. അതുകൊണ്ടു താഴെ പറയുന്ന ഹീലത്ത് [8] കൊണ്ട് ഇസ്ലാം മുതൽ കുഫ്ഫാര് ‍[9] വരെയുള്ള ജനത്തിൽ എത്തിച്ചുകൊടുപ്പാൻ വിചാരിക്കുന്നു.

  1. ഞാൻ മുമ്പ് നടത്തിയിരുന്ന പരോപകാരി പോലെ എട്ടു പുറങ്ങളിൽ ഒരു പുസ്തകം മാസത്തിൽ ഒന്നായി നടത്താനും അതിൽ ഒരു ഭാഗം എന്റെ പുസ്തകങ്ങളിൽ ഓരോന്നായിച്ചേർക്കാനും രണ്ടു ഭാഗങ്ങളിൽ ബുദ്ധി ഉപദേശങ്ങളും ഓരോ രോഗങ്ങൾക്കും കൈകൊണ്ട് ഔഷധങ്ങൾ വിവരിപ്പാനും വിചാരിക്കുന്നു.
  2. അതിന്റെ വില ആണ്ടിൽ ഒരുറുപ്പിക മുൻകൂറും ഒന്നേകാലുറുപ്പിക പിൻകൂറുമാകുന്നു.
  3. ഈ ദുൽഹജ്ജ് മുപ്പതാം തിയ്യതിക്കകം 100 വായനക്കാർ തികഞ്ഞാൽ മുഹർറം 1-ാം തിയ്യതിക്ക് പത്രം പുറപ്പെടീക്കാം. ഇൻശാ അല്ലാഹ്. ഒരു മാസത്തെ പണം മുൻകൂർ അയച്ചുതന്നാലും മതി. ഒരു ഭാഗമായി മുമ്മൂന്നു കടലാസ്സ് യെടുത്ത് ചേർത്താൽ പുസ്തകമായിത്തീരും.” (വാള്യം:3, ലക്കം:18)


മുസ്ലിംകളായ വെറും 100 വരിക്കാരെ കിട്ടാത്തതു നിമിത്തം 'നിത്യജീവൻ മാസിക' നടത്താൻ കഴിഞ്ഞില്ല. വെറും 38 ആളുകൾ കൊടുത്തിരുന്ന സംഖ്യ അദ്ദേഹം തിരിച്ചുകൊടുക്കുകയും ചെയ്തു.

ഒരു സായാഹ്നപത്രം

1909ൽ അദ്ദേഹം 'തുർക്കി സമാചാരം' എന്ന നാമധേയത്തിൽ ഒരു സായാഹ്ന പത്രം തുടങ്ങി. തുർക്കിയിലെ ഉസ്മാനിയ്യാ ഖലീഫമാരുടെ മതപരവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ വാർത്തകൾ ആ പത്രത്തിൽ പ്രാധാന്യപൂർവം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ സാമ്പത്തികാവശത നിമിത്തം ആറുമാസത്തിലധികം ആ പത്രം നടന്നില്ല. കേരളമുസ്ലിം പത്രപ്രവർത്തന ചരിത്രത്തിൽ നിത്യസ്മരണീയമായ വ്യക്തിപ്രഭാവമാണ് മഖ്ദി തങ്ങളുടേത്. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാതെപോയതിനാൽ തങ്ങൾക്ക് പത്രപ്രവർത്തനം അധികകാലം തുടരാൻ സാധിച്ചില്ല.

മുസ്ലിം കേരളത്തിന്റെ ഉദ്ധാരകൻ

എ.ഡി. 1882 മുതൽ ആ നവോത്ഥാന നായകൻ കേരളത്തിലുടനീളം ചുറ്റിസഞ്ചരിച്ചു ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ അവിരാമം തുടർന്നു. സഹായിക്കാൻ അധികമാരും ഉണ്ടായിരുന്നില്ല. ഒരു വ്യക്തി ഒറ്റക്കു പരിഷ്കരണ പ്രവർത്തനങ്ങളുമായി എത്രകാലം മുന്നോട്ടു പോകും? പ്രസിദ്ധീകരണങ്ങൾക്കുള്ള സാമ്പത്തിക പ്രശ്നമായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നതെന്ന് അനേകം ലഘുലേഖകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും മനസ്സിലാക്കാം. 1890ൽ അദ്ദേഹം തന്റെ മുഹമ്മദീയ മുദ്രണാലയത്തെ സാമ്പത്തികമായി സഹായിക്കാൻ അപേക്ഷിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തിയിരുന്ന ഈമാൻ സലാമത്ത്[10] എന്ന ലഘുലേഖയിലെ പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്: \"1. നീയും നിന്റെ ശക്തികളും മുതലും നബിയുടെ ആവശ്യത്തിലേക്കുള്ളതാണെന്ന് ഉറപ്പിച്ചാൽ മാത്രം ഇസ്ലാം ആകുന്ന നീ നബിയുടെ ആവശ്യത്തിലേക്ക് ഒരു മുക്കാൽ പോലും ചിലവാക്കാഞ്ഞാൽ ന്യായമാകുമോ? 2. നബിയുള്ള [11] തന്റെ ഒഫാത്ത് [12] വരെ ഉമ്മത്തീ ഉമ്മത്തീ [13] എന്നു പറഞ്ഞും വ്യസനിച്ചും ഇരിക്കെ ഉമ്മത്തായ നീ ആ നബിയെ ഓർക്കാതെയും നബിയുള്ളാനെ രാക്ഷസൻ എന്നും നബിയുള്ളാന്റെ പ്രിയ ഭാര്യയും ഉമ്മത്തിമാർക്ക് ഉമ്മയുമായ നിന്റെ ഉമ്മ ആയിശ (റ) എന്നവരെ ദുർനടപ്പുകാരി എന്നും പറയുന്നതിനെ നീ അറിഞ്ഞു വ്യസനിക്കാതെയും ഇരിക്കുന്നതു ന്യായമാകുമോ? നാളെ നബിയുടെ ശിപാർശി തേടികൊണ്ട് അവിടത്തെ സന്നിധിയിൽ നീ ചെല്ലുമ്പോൾ നബിയുള്ള നിന്റെ മേൽ കരുണ വിചാരിക്കാൻ അവകാശമുണ്ടാ? 3. ബദർ സഹാബാക്കളുടെ പേരിൽ നിങ്ങൾ നേർച്ചകൾ കഴിക്കുന്നു!! എന്നാൽ ബദർ പടപ്പാട്ട് പാടുന്നതിൽ മനസ്സിരുത്തി ഓർക്കുന്നതായാൽ അവർ നബിയുള്ളാനെ മഹിമപ്പെടുത്തുന്നതിൽ തങ്ങളുടെ മുതല് മാത്രമല്ല, ജീവനേയും ചിലവഴിക്കാൻ ഒരുങ്ങിനിന്ന ഇസ്ലാം സിംഹങ്ങളാകുന്നു എന്നും, അത് നിമിത്തം മഹാമേന്മ അവർക്ക് കിട്ടിയതാണെന്നും നീ കാണും. അപ്പോൾ നീയും ഉമ്മത്തായിരിക്കെ നബിയുള്ളാരെ കുഫ്ഫാരിൽ മഹിമപ്പെടുത്തുന്നതായ ഈ അച്ചിൽ [14] കഴിയുന്ന സഹായങ്ങൾ ചെയ്യേണ്ടതാണെന്നും നീ വിചാരിക്കാത്തത് ന്യായമാകുമോ? ആലോചിക്ക്. 4. മുഹ്യിദ്ദീൻ ശൈഖിന്റെ പേരിൽ നേർച്ചകൾ ചെയ്തും മുഹ്യിദ്ദീൻ മാലയും മറ്റും പാടിയും വരുന്നു. അവർ (മുഹ്യിദ്ദീൻ അബ്ദുൽഖാദിർ) ദീനിനെ ഹയാത്താക്കി [15] യത് കൊണ്ട് മുഹ്യിദ്ദീൻ എന്നുള്ള പേര് വിളി അവർക്കുണ്ടായതാണെന്നും നീ അറിയുന്നു. അതിനാൽ ആ തങ്ങൾക്ക് നബിയെ മഹിമപ്പെടുത്തി ദീനിനെ വെളിച്ചമാക്കുന്നതിനേക്കാൾ അധികമായ സന്തോഷം മറ്റൊന്നിലും ഉണ്ടാകുന്നതല്ലെന്നും നീ ഉറപ്പിക്കണം. 5. ആകയാൽ ഈ കാലാവസ്ഥക്ക് എതിരാളികളോടെതിർത്ത് ദീനിനേയും നബിയുള്ളാനേയും മഹിമപ്പെടുത്തുന്നതായ ഈ അച്ചിനെ മുഹ്യിദ്ദീൻ പ്രസ്സ് (ദീനിനെ ഹയാത്താക്കുന്ന അച്ച്) എന്നു പറയാം. 6. ഉമ്മത്തായവനെ! നീതിയിൽ ആലോചിക്കുന്നതായാൽ നിന്റെ സമ്പാദ്യത്തിൽ നിന്നു ഒരു പങ്ക് നബിയുള്ളാക്ക് വേണ്ടി (ദീൻ പ്രചാരണത്തിന്നായി) നീ കൊടുക്കേണ്ടതാണെന്നു കാണും. നസറാണിയായവൻ അന്നന്നത്തെ കൂലിയിൽ നിന്നു ഒന്നോ രണ്ടാ കാശും നുള്ളരി [16] യും ഈശോ മിശിഹാന്റെ നാമത്തിൽ കൊടുക്കുന്നതും ഹിμുക്കൾ ദേവർകാണി എന്ന നാമത്തിൽ നിത്യം ഓരോ കാശ് കൊടുക്കുന്നതും നീ കാണുന്നു. അങ്ങനെ നിന്റെ നബിക്ക് വേണ്ടി നബിനാണയം എന്ന നാമത്തിൽ ഓരോ കാശ് കൊടുക്കാൻ നിനക്ക് മനസ്സ് വരാത്തത് എത്ര വ്യസനം? ചരിത്ര പുരുഷൻ പ്രസ്തുത ലഘുലേഖ വിതരണം ചെയ്തു ആറുമാസത്തിന്നുള്ളിൽ തന്നെ നബിനാണയം, സത്യദർശിനി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മി: ഗുണ്ടർട്ടിന്റെ മുഹമ്മദ് ചരിതം എന്ന പുസ്തകത്തിലെ അബദ്ധപ്രസ്താവനകളെ മഖ്ദിതങ്ങൾ യുക്തിപൂർവം ഖണ്ഡിച്ചിട്ടുണ്ട്; നബിനാണയത്തിൽ. ആ ഗ്രന്ഥപരമ്പരയിലെ ഒന്നാം ഭാഗം മാത്രമേ പ്രകാശിതമായിട്ടുള്ളു. അറബി മലയാളത്തിൽ ഒരു മുസ്ലിം പണ്ഡിതൻ രചിച്ച ആദ്യത്തെ നബി ചരിത്രമാണിത്. കേരളസഞ്ചാരി‘ [17] പത്രം ആ ഗ്രന്ഥത്തെ മുക്തകണ്ഠം പ്രശംസിച്ചു ഒരു നിരൂപണം എഴുതിയിരുന്നു. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: [18] ‘മുഹമ്മദീയ സഹോദരന്മാർ വിദ്യാഭാസ കാര്യത്തിൽ വളരെ പിന്നണിയിലാണ്; ഭാഷയിൽ എഴുതുന്നവർ അവരിൽ വളരെ കുറവ്. മഖ്ദി തങ്ങൾ എന്ന പ്രസിദ്ധ പ്രസംഗകൻ മുഹമ്മദീയരുടെ വിദ്യാഭ്യാസ ഉയർച്ചക്കും സാഹിത്യപോഷണത്തിന്നും വേണ്ടി വളരെ പാടുപെടുന്ന ആദരണീയനാണ്. നബിനാണയം പോലെയുള്ള പല ഗ്രന്ഥങ്ങളും ഈ പണ്ഡിതൻ ചമക്കുമെന്നാശിക്കാം.‘ (പുസ്തകം:1, ലക്കം:13)


മഖ്ദിതങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ കേരള മുസ്ലിംകൾക്കിടയിൽ ഖാദിരി, രിഫാഈ, നഖ്ശബന്തി, ചിശ്ത്തി, ശാദുലി മുതലായ അനേകം ത്വരീഖത്തുകൾ പ്രചരിച്ചിരുന്നു. തങ്ങളുടെ കുടുംബം പാരമ്പര്യമായി ശാദുലി ത്വരീഖത്തുകാരായിരുന്നുവത്രെ. ത്വരീഖത്തുകാർക്കിടയിൽ തന്നെ പള്ളി ബഹിഷ്കരണവും അഭിപ്രായ ഭിന്നതകളും പ്രകടമായി കണ്ടിരുന്നു. ഓരോ ത്വരീഖത്തുകാരും അന്നെല്ലാം പരസ്പരം തർക്കവിതർക്കങ്ങളുമായി കാലം കഴിച്ചു. [19] അക്കാലത്താണ് ധീരനായ മഖ്ദിതങ്ങൾ അനിസ്ലാമിക വിശ്വാസാചാരങ്ങൾ ഉൾക്കൊണ്ടിരുന്ന ത്വരീഖത്തുകൾക്കെതിരിൽ വിട്ടുവീഴ്ചയില്ലാതെ രംഗത്തിറങ്ങിയത്. 1909 ജൂണിൽ അദ്ദേഹം കൊച്ചിയിൽ നിന്നും 'ലാമൌജൂദിൽ ലാപോയന്റ്' എന്ന ലഘുലേഖ പ്രസിദ്ധപ്പെടുത്തി. അതിൽ അദ്ദേഹം അന്നത്തെ ത്വരീഖത്ത് ശൈഖന്മാരേയും ശിഷ്യന്മാരേയും കണക്കിന്നു വിമർശിച്ചത് കാണുക: "ജ്ഞാനമേശമില്ലാത്ത വികടമൂർത്തികൾ. സ്നാദി നിയമങ്ങൾതാനും അറിയാത്ത സ്ത്രീ പുരുഷന്മാരിൽ കടന്നു 'ആത്മീയശിഷ്യർ' ആവാതിരിക്കുന്നത് മഹാപാതകമെന്നു ഭയപ്പെടുത്തി ശിഷ്യസ്ഥാനത്തെടുക്കുന്നു. റജിസ്ട്രറിൽ അവരുടെ പേര് ചേർക്കുന്നു. ആണ്ടുതോറും സർക്കീട്ടുചെയ്തു ഗുരു അവകാശമെന്നൊരു അവകാശം പിരിക്കുന്നു. (ഈ പിരിവിന്നു മധ്യേ നിങ്ങൾ ഓതിയോ പഠിച്ചോ? പുത്രന്മാരെ പഠിപ്പിച്ചോ എന്നീ ചോദ്യവും അന്വേഷണവും വേദവിരോധമെന്ന സ്ഥാനത്ത് വെച്ചിരിക്കുന്നു.) പാലിയത്തേക്ക് തെങ്ങ് എൺപതിനായിരമുണ്ട്. പാറായിക്ക് അമ്പതിനായിരമുണ്ട്. പറക്കോടനു മുപ്പതിനായിരമുണ്ട് എന്നു പറഞ്ഞും പാട്ടം പിരിച്ചും വരുന്നതുപോലെ 'ഞമ്മക്ക് ഇരുപതിനായിരം മുരീദ് [20] ഉണ്ട്, ഉപ്പാപ്പാക്ക് അമ്പതിനായിരമുണ്ട്. അവർക്ക് മുപ്പതിനായിരമുണ്ട് എന്നു പറഞ്ഞും നികളിച്ചും [21] പട്ടിക കാണിച്ചു വരുന്നതു കൂടാതെ ("ആത്മീയ ഗുരുവായ ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്താനായി ആത്മാവിനെ നശിപ്പിക്കും) എന്നൊരു അറബി വാക്യം ചൊല്ലി അതു പ്രമാണമെന്നു ധരിപ്പിച്ചു സ്ത്രീപുരുഷൻമാരെ വശീകരിക്കുന്നു. ഇങ്ങിനെ ഒരു പ്രമാണം ഇസ്ലാം മതത്തിൽ ഉണ്ടാവാൻ അവകാശം ഉണ്ടാ എന്നും ശങ്കിക്കത്തക്ക ബുദ്ധിഗുണവും ജ്ഞാനശക്തിയും ഇല്ലാത്ത ശുദ്ധഹൃദയൻമാർ ഭയപ്പെട്ടു അവരുടെ വലയിൽപ്പെട്ടുപോകുന്നു. (പേജ് 2,3)

'ലാ മൌജൂദ ഇല്ലല്ലാഹ്'

കേരളത്തിലെ മതപണ്ഡിതന്മാർക്കിടയിൽ അക്കാലത്ത് 'ലാ മൌജൂദഇല്ലല്ലാ' (അല്ലാഹുവിനൊഴികെ അസ്തിത്വമില്ല) എന്ന ദിക്റ് (സ്ത്രോത്ര വചനം) ഉരുവിടുന്നത് അനുവദനീയമോ അല്ലയോ? എന്ന കാര്യത്തെ സംബന്ധിച്ചു ചൂടുപിടിച്ച ചർച്ചയും വിവാദവും നടന്നിരുന്നു. പ്രസിദ്ധ അറബി സാഹിത്യകാരനും ഉന്നത പണ്ഡിതനുമായിരുന്ന മൌലാനാ അഹ്മദ് ശീറാസി (നാദാപുരം), വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്ല്യാർ, ചാലിലകത്ത് അലി ഹസൻ മുസ്ല്യാർ മുതലായ ഒരു വിഭാഗം മതപണ്ഡിതന്മാർ ഉപരിസൂചിതമായ ദിക്റ് ചൊല്ലുന്നത് അനുവദനീയമാണെന്നു ഫത്വാ നൽകിയിരുന്നു. അന്നത്തെ യുവപണ്ഡിതനായിരുന്ന മൌലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും ആദ്യകാലത്ത് ഈ ദിക്റ് ചൊല്ലാമെന്നു ഫത്വ നൽകിയവരിൽ ഉൾപ്പെടുന്നു. ലാ മൌജൂദ ഇല്ലല്ലാ എന്ന വഹ്ദത്തുൽവുജൂദ് (അദ്വൈതം) പരമായ ദിക്റ് അനിസ്ലാമികമാണെന്നു മറ്റൊരു വിഭാഗം മതപണ്ഡിതന്മാരും വീറോടെ വാദിച്ചു. അവരിൽ പ്രധാനികൾ കുപ്പത്ത് ഉമർ മുസ്ല്യാർ (തളിപ്പറമ്പ്), ശൈഖ് മുഹമ്മദ് മാഹിൻ ഹമദാനി (വടുതല, അരൂക്കുറ്റി), ആലപ്പുഴ സുലൈമാനുബ്നു ആദം മുസ്ല്യാർ (ആലപ്പുഴ), സയ്യിദ് സനാഉല്ലാ മഖ്ദിതങ്ങൾ (കൊച്ചി), ചേനത്ത് വളപ്പിൽ അബ്ദുറഹ്മാൻ ഹൈദ്രോസ് എന്ന അടിമ മുസ്ല്യാർ (കൊച്ചി) മുതലായവരായിരുന്നു. 'ലാ മൌജൂദ ഇല്ലല്ലാഹ് പാട്ടും', 'റദ്ദ് ലാ മൌജൂദ ഇല്ലല്ലാഹ് പാട്ടും' അക്കാലത്ത് പ്രസിദ്ധീകരിച്ച പ്രധാന മാപ്പിളപ്പാട്ടുകളായിരുന്നു. ഈ വിവാദം മൂർച്ചിച്ചിരുന്ന ഘട്ടത്തിൽ മഖ്ദിതങ്ങൾ വടക്കെ മലബാറിലെ പ്രസിദ്ധ മുസ്ലിം കേന്ദങ്ങളിൽ സഞ്ചരിച്ചു 'ലാ മൌജൂദ ഇല്ലല്ലാഹി'ന്നെതിരിൽ പ്രഭാഷണം നടത്തിപ്പോന്നു. അദ്ദേഹം കുപ്പത്ത് ഉമർ മുസ്ല്യാർക്ക് ശക്തിയായ പിന്തുണ നൽകി. അതോടുകൂടി 'ലാമൌജൂദ ഇല്ലല്ലാ'യുടെ അനുകൂലികൾ ആ മഹാനായ സമുദായോദ്ധാരകനെ അവഹേളിക്കാനും ആക്ഷേപിക്കാനും ധൃഷ്ടരായി. 'മഖ്ദിയുടെ മുടന്തൻവാദം' എന്ന പേരിൽ അറബിമലയാളത്തിൽ ഒരു ലഘുകൃതി ആ വിഭാഗക്കാർ പുറത്തിറ ക്കിയിരുന്നു. തലശ്ശേരി, വളപ്പട്ടണം മുതലായ പ്രദേശങ്ങളിൽ നിന്നു അദ്ദേഹത്തെ പരിഹസിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു. പ്രസംഗം തടഞ്ഞു; ചില ഹോട്ടലുകാർ ഭക്ഷണം പോലും കൊടുത്തില്ല.

മരുമക്കത്തായത്തിóതിരെ

വടക്കെ മലബാറിലെ മുസ്ലിംകൾക്കിടയിൽ യുഗയുഗാന്തരങ്ങളായി നിലനിന്നിരുന്ന മരുമക്കത്തായാചാ രത്തെ ആ കർമധീരനായ പണ്ഡിതൻ വിശുദ്ധ ക്വുർആനിന്റെ വെളിച്ചത്തിൽ നിശിതമായി വിമർശിച്ചു. ഹൈന്ദവ സംസ്കാരത്തിന്റെ അവശിഷ്ടമാണ് മരുമക്കത്തായമെന്നു സ്ഥാപിച്ചുകൊണ്ട് അദ്ദേഹം അറബി മലയാളത്തിലും മലയാളലിപിയിലും ലഘുലേഖകൾ എഴുതി പ്രചരിപ്പിച്ചു. കണ്ണൂരിൽ നിന്നു മരുമക്ക ത്തായത്തെ വിമർശിച്ചു പ്രസംഗിച്ചതിന്റെ ഫലമായി ഒരവസരത്തിൽ അദ്ദേഹം കടുത്ത മർദ്ദനത്തിന്നു വിധേയമായി. തങ്ങൾ തന്നെ എഴുതുന്നത് കാണുക: 'സമാധാനലംഘനം ഉണ്ടാവാതെയും ഉണ്ടാക്കാതെയും ഇരിക്കുമെന്നുള്ളതിലേക്ക് മുന്നൂറും അഞ്ഞൂറും ഉറുപ്പികക്ക് കൊല്ലം ഡിവിഷൻ കച്ചേരിയിൽ നിന്നും കണ്ണൂർ കൺട്രോൾമന്റ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും നോട്ടീസുകൾ ഉണ്ടായി. ആ നോട്ടീസ്സിന്നു എതിരായി വാദിക്കുകയോ ജാമ്യമാവാമെന്നു സമ്മതിക്കയോ ചെയ്യുന്ന ഒരു ഇസ്ലാമിനേയും കാണാതെ ഏകനായി സങ്കടപ്പെട്ട ആ സന്ദർഭത്തിൽ സഹായിച്ചതും രക്ഷിച്ചതും ഹിന്ദുജനം തന്നെ. കണ്ണൂർ കൺട്രോൾമെന്റിൽ വെച്ചുണ്ടായ പ്രസംഗമധ്യേ കല്ലെറിഞ്ഞും വടികൊണ്ടടിച്ചും ഉപദ്രവിച്ചു. സമാധാനലംഘനം ഉണ്ടാക്കി പ്രസംഗം വിരോധിപ്പിക്കണമെന്നുണ്ടായിരുന്ന മനോരാജ്യ സാധിക്കാ തിരിക്കുന്നതിലേക്കുണ്ടായ ഒത്താശകളും ഹിന്ദുജനത്തിൽ നിന്നുതന്നെ' (മക്തി മന:ക്ളേശം പേജ്: 65) അദ്ദേഹം ശിർക്കിനേയും ബിദ്അത്തിനേയും അന്യാദൃശമായ ആത്മധൈര്യത്തോടെ അടിപതറാത്ത ഹൃദയദാർഢ്യത്തോടും കൂടി എതിർത്തിരുന്നു. കേരളനേതാക്കളിൽ പ്രാമാണികനായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്യാലനും ഗ്രന്ഥകാരനുമായ മർഹൂം പി. മുഹമ്മദ് കുഞ്ഞിപ്പോക്കരുട്ടി സാഹിബ് ഇതിനെപ്പറ്റി എഴുതുന്നു: 'അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോടൊന്നിനോടും അപേക്ഷിക്കരുതെന്നും ശൈഖന്മാരെകൊണ്ടും ഔല്യാക്കന്മാരെകൊണ്ടും നമ്മെ സഹായിക്കാൻ കഴിയുകയില്ലെന്നും അങ്ങനെ വിശ്വസിക്കുന്നവർ മുസ്ലിമല്ലെന്ന് ക്വുർആൻ എടുത്തുകാണിച്ചു ജനാബ് തങ്ങൾ ഇസ്ലാമിന്റെ ഇടയിൽ പ്രസംഗിച്ചിരുന്നു. അതാണ് മുസ്ല്യാമതക്കാർക്ക് വലിയ കോപം അദ്ദേഹത്തോട് ഉണ്ടാകാൻ കാരണം' (സത്യപ്രബോധനം, മുഖവുര. പേജ്: 4. ആമിനാ ബുക്ക് സ്റാൾ, 1963) ആധുനിക കേരള മുസ്ലിം നവോത്ഥാന സാരഥികളിൽ പ്രാമാണികനായിരുന്ന ഇ.കെ. മൌലവി സാഹിബ് (മർഹൂം) 'കേരളത്തിലെ ഇസ്വ്ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന ലേഖനത്തിൽ തങ്ങളെ ക്കുറിച്ചെഴുതുന്നു:

'ഒരിക്കൽ അദ്ദേഹം കായംകുളത്ത് ഒരു പീടികയിൽ ഇരിക്കുകയായിരുന്നു. ഒരു വലിയ ആട് അവിടെ കയറിവന്നു ധാന്യങ്ങൾ തിന്നുവാൻ തുടങ്ങി. അതിനെ ആട്ടിക്കളയുവാൻ അദ്ദേഹം പറഞ്ഞപ്പോൾ 'പാടില്ല, അതു മുഹ്യിദ്ദീൻ ആടാണ്' എന്നായിരുന്നു മറുപടി. അതിന്റെ അർഥമെന്തെന്നു തങ്ങൾ ചോദിച്ചതിന് ശൈഖിന്ന് നേർന്നിടാനാണെന്നു പീടികക്കാരൻ വിവരിച്ചുകൊടുത്തു. അന്നു വൈകുന്നേരത്തെ തങ്ങളുടെ പ്രസംഗം 'ആടുമുഹ്യിദ്ദീനാകുകയില്ല; മുഹ്യിദ്ദീൻ ആടാവുകയില്ല' എന്ന വിഷയത്തെപ്പറ്റിയായിരുന്നു. ഇത് മുസ്ലിംകളുടെ ഇടയിൽ ഒരു വലിയ കോളിളക്കമുണ്ടാക്കിയെന്നു പറയേണ്ടതില്ലല്ലോ. അന്നു ഉദ്ദാരത്തെ തങ്ങളും മുരീദന്മാരും അവിടെ ഉണ്ടായിരുന്നു. അവരുടെ കുത്ത്മുറി റാത്തീബിൽ ഒരാൾ മരണപ്പെടുകയുണ്ടായി. അതു മഖ്ദിതങ്ങളുടെ കറാമത്താണെന്നു കരുതി അവർ മഖ്ദിതങ്ങളെ ശരണം പ്രാപിക്കുകയും ചെയ്തു. കറാമത്തിൽ അതിര് കവിഞ്ഞ വിശ്വാസമാണല്ലോ റാത്തീബുകാർക്കുള്ളത്. ആ കേസ്സിൽ തങ്ങൾ തന്നെയാണ് റാത്തീബുകാരെ സഹായിച്ചത്'. (അൽഇത്തിഹാദ് അറബി മലയാള മാസിക, 1954 ഫിബ്രുവരി 1 പുസ്തകം:1, ലക്കം:1)

ത്രിഭാഷാ നിഘïു രചന

കേരള മുസ്ലിംകളെ അറബി പദാർഥം ശരിക്കും ഗ്രഹിപ്പിക്കുവാൻ പര്യാപ്തമായ ഒരു ത്രിഭാഷാ നിഘണ്ടു (സംസ്കൃതം, മലയാളം, അറബി) എഴുതാൻ തങ്ങൾ വിശ്രമാവസരം ഉപയോഗപ്പെടുത്തിയിരുന്നു. അനേകം പദങ്ങൾ ഉൾക്കൊള്ളുന്ന ഒരു കരട് കോപ്പി അദ്ദേഹം തയ്യാറാക്കി. യാത്രമധ്യേ അതു നഷ്ടപ്പെട്ടുപോയി. അതിനെ അവലംഭിച്ചു മറ്റൊരു വ്യക്തി ഒരു ത്രിഭാഷാനിഘണ്ടു അറബി മലയാളത്തിൽ പ്രസിദ്ധപ്പെടുത്തി യിരുന്നുവത്രെ. 'ഭാഷാഭ്യാസ ഹൃദയം' എന്ന തലക്കെട്ടിൽ തങ്ങൾ എഴുതുന്നു: 'മലയാള മുസ്ലിം അറബി പദാർഥം അറിയാതെ അന്ധരായിത്തീരുന്ന ദോഷത്തിൽ നിന്നു രക്ഷപ്പെടുന്ന മാർഗം എന്തെന്നു ആലോചിക്കണം. പുത്തനായ മദ്റസ ഏർപ്പെടുത്തിയാലും ഈ ദോഷം തീരുന്നതല്ല. ഇവിടത്തെ ഗുരുക്കന്മാർ പതിവ് പോലെ പഠിപ്പിക്കും. പരദേശ്യർ മലയാളം അറിയുന്നതുമല്ലാ. മധ്യസ്ഥാനത്ത് മറ്റൊരു ഭാഷയെ ആശ്രയിച്ച് ക്രമപ്പെടുത്താമെന്നുള്ള ധൈര്യം ദുസാധ്യമെങ്കിലും അതിനുള്ള പ്രയാസവും കാല താമസവും എത്ര എന്നും തൽസമയമുള്ള ഗുരുക്കന്മാർക്ക് ഉപകരിക്കുമോ എന്നും ചിന്തിക്കുന്ന മനുഷ്യ ബുദ്ധി ശഠിക്കും. എന്നാൽ തൽക്കാലാവസ്ഥക്ക് അത്യാവശ്യമായതു അർഥനിഘണ്ടുവാകുന്നു. അറബിപദത്തിനൊത്ത മലയാളപദവും സംസ്കൃതപദവും കാണിക്കുന്ന നിഘണ്ടു ചമച്ചു പ്രസിദ്ധപ്പെടുത്തുന്നതായാൽ അതു പുതുപാഠശാലകൾക്കും ശേഷമുള്ള എല്ലാ ജനങ്ങൾക്കും ഗുണകരമായും ഉപകാരപ്രദമായും ഭവിക്കുമെന്നു അഭ്യസാത്മാക്കളത്രെയും സമ്മതിക്കും. ഭാഷാഭ്യാസഹൃദയം നിഘണ്ടു ആകുന്നു'. (മുസ്ലിംകളും വിദ്യാഭ്യാസവും: അനുബന്ധം)

സഞ്ചാര കഥകൾ

കേരളത്തിലുടനീളം പല തവണ ചുറ്റിചഞ്ചരിച്ച് പ്രസംഗിച്ചിരുന്ന മഖ്ദിതങ്ങളുടെ പര്യാടന കഥകൾ പൂർണമായും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 1902, 1903 വർഷങ്ങളിൽ ഉത്തരകേരളം മുതൽ ഇരിങ്ങാലക്കുട വരെ യുള്ള യാത്രാനുഭവങ്ങൾ 'നമ്മുടെ സഞ്ചാരം' എന്ന ശീർഷകത്തിൽ 'സ്വലാഹുൽ ഇഖ്വാൻ' പത്രത്തിൽ ഖണ്ഡശ്ശ: എഴുതിയിരുന്നു. തങ്ങളുടെ ആത്മകഥയിലെ പ്രകാശ പൂർണമായൊരുധ്യായമാണിത്. 'കഴിഞ്ഞ ഫെബ്രുവരി (1902) പതിനാലാം തിയ്യതി തലശ്ശേരി വിട്ട് വടക്കൻ കോട്ടയത്ത് എത്തി അരയാൽ പുറത്ത് എന്ന വീട്ടിൽ വിരുന്നുകാരനായി പാർത്തു. പിറ്റേദിവസം കൂത്ത്പറമ്പ് ബസാറിൽ ഉപദേശം തുടങ്ങി. ഹിന്ദുക്കൾ ബഹുപ്രീതിയോടുകൂടി വന്നു രസിക്കുന്നത് കണ്ടാരെ പതിനാറാം തിയ്യതി അവിടത്തെ സ്കൂളിൽ വെച്ച് പ്രസംഗിച്ചു. സാക്ഷാൽ ദൈവത്തെയല്ലാതെ അന്യദൈവങ്ങളെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്നവർക്ക് എല്ലാ പ്രമാണങ്ങളിലും ഹിന്ദുപ്രമാണങ്ങളിലും കല്പിക്കപ്പെട്ട ശിക്ഷയെ വിവരിച്ചു. ഉടനെ യോഗാഭ്യാസ ഗുരുവായി നടക്കുന്ന ഒരു നായർ എഴുന്നേറ്റ് ഇപ്പറഞ്ഞത് അവനവന്റെ ആത്മാവിനെ കൊണ്ടാണെന്നും അന്യമനുഷ്യരെ കൊണ്ടല്ലെന്നും പ്രസംഗിച്ചതിന് ശ്രീകൃഷ്ണൻ അവർകൾ അനേകരെ കൊലപ്പെടുത്തിയ വിവരം ഞാൻ വിവരിക്കുകയും കല്പനയും നടപടിയും ഒത്ത് കാണുമ്പോൾ വേറെ അർഥം ഉണ്ടാക്കി പറയുന്നതിന്നു അവകാശമില്ലെó് തെളിക്കുകയും ചെയ്തു. അന്നു മുതൽ ആ നായരെ കണ്ടില്ല. പത്ത് ദിവസം ആ ബസാറിൽ ഞാൻ ഉപദേശം നടത്തി. പിന്നെ കോട്ടയത്ത് ശാദലി പള്ളിയുടെ ഉമ്മരത്ത് വെച്ച് രണ്ട് ദിവസം പ്രസംഗിച്ചതിൽ മരുമക്കത്തായം ആചരിച്ച് ഞങ്ങൾക്ക് ഞങ്ങൾ മരുമക്കത്തായക്കാരാണെന്നു വാദിച്ചും വരുന്നവർ ഇസ്ലാമിന്റെ യാതൊരു പങ്കിനും അവകാശി അല്ലെന്നും അല്ലാഹുവിന്റെയും റസൂലിന്റെയും തൃക്കാഴ്ചക്ക് പങ്കുകാരല്ലെന്നും അവർ ചെയ്യുന്ന അമലുകൾ (പ്രവർത്തനങ്ങൾ) വിലപ്പെടുന്നതല്ലെന്നും മരുമക്കത്തായം മൃഗങ്ങൾ പോലും ആചരിക്കയില്ലെന്നും ഊ വക കഠിന പാപങ്ങൾ അകറ്റി നിങ്ങൾ അല്ലാഹുതആലയുടേയും റസൂലിന്റെയും പക്കൽ തികഞ്ഞ മുസ്ലിമീ ങ്ങളാകേണമെന്നും കണ്ണുനീർവാർത്ത് വളരെ വ്യസനത്തോടെ കരഞ്ഞപേക്ഷിക്കുകയും ചെയ്തു. ആകെ പതിനേഴ് ദിവസം അവിടെ താമസിച്ചു. പിരിച്ചയച്ചതിൽ അംശക്കുറവുണ്ടങ്കിലും മുഷിയാതിരുന്നു സന്തോഷിച്ചു മടങ്ങി. തലശ്ശേരിക്കടുത്തപ്പോൾ ചിറക്കൽ ഭാഗക്കാർ ചിലർ കണ്ടു അടുത്ത ഒരാഴ്ച അവിടെ പ്രസംഗിക്കണമെന്നു ആവശ്യപ്പെട്ടതിനാൽ അവരുടെ ആവശ്യവും തീർത്തുകൊടുത്തു. മാർച്ച് പതിനാലാം തിയ്യതി രണ്ടാമതും പുറപ്പെട്ടു. പതിനഞ്ചാം തിയ്യതി തളിപ്പറമ്പത്ത് ജുമുഅത്ത് പള്ളിയിൽ എത്തി ഉച്ചവരെ ഇരുന്നു. അങ്ങനെ കുപ്പത്ത് ഉമർ മുസ്ല്യാർ അറിഞ്ഞു ക്ഷണിച്ചു വീട്ടിൽ ചെന്നു ഊണു കഴിച്ചു. ബസാറിൽ ഒരു പ്രത്യേക സ്ഥലം വാങ്ങി താമസമാക്കി. ദിവസേന പ്രസംഗം തുടങ്ങി.

II

തളിപ്പറമ്പത്ത് (തളിപ്പറമ്പ്) പതിനെട്ടു ദിവസം താമസിച്ചു. പത്ത് ദിവസം ഉത്സവസ്ഥലത്തു പ്രസംഗിച്ചു. നാലു ദിവസത്തെ പ്രസംഗം നഗരത്തിലെ മുസ്ലിംകളുടെ ഇടയിലായിരുന്നു. അവർ മരുമക്കത്തായക്കാരാക യാൽ അവരുടെ ഇടയിൽ പ്രസംഗിച്ചത് മരുമക്കത്തായപ്പറ്റിയായിരുന്നു. മരുമക്കത്തായം ആദ്യം മലയാള ത്തിൽ ബ്രാഹ്മണന്മാരെ കൊണ്ടുവന്നു പാർപ്പിച്ച ആളും സത്യനിഷേധിയും ക്രൂരനും [22] ഒരു രാജാവു മായിരുന്ന പരശുരാമനാൽ നിയമിക്കപ്പെട്ടതാണെന്നും അതിനെ ആചരിക്കുന്നവർ ഇസ്ലാമായവരാണെങ്കിൽ നമ്മുടെ ഫുർഖാനുൽ അളീം [23] എന്ന വേദത്തിൽ അന്നിസാഅ് (സ്ത്രീ) എന്ന സൂറത്തിൽ അല്ലാഹുതആല കല്പിച്ചത് പോലെ മക്കളുടേയും ഉമ്മബാപ്പമാരുടേയും അവകാശങ്ങളെ നിഷേധിച്ച കുറ്റത്തിന്നു ശിക്ഷിക്കപ്പെട്ട് നരകത്തിൽ കിടന്നു എന്നെന്നും കഠിനശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അവരുടെ നിക്കാഹ് [24] മുതലായ നടപടികൾ കൊണ്ടാന്നും യാതൊരു ഫലവും ഉïാകുന്നതല്ലെന്നും അതുകൊണ്ട് എന്റെ കൺമണികളായ ഉടപ്പിറപ്പുമാരെ [25] നിങ്ങൾ അല്ലാഹുതആലാ കല്പിച്ച പ്രകാരം അനുസരിച്ചു മക്കത്തായക്കാരായിരുന്നു മക്കൾക്കും ഉമ്മ ബാപ്പമാർക്കും ഉള്ള ഹഖുകൾ [26]സ്ഥിരപ്പെടുത്തി സ്വാലിഹായ അമലുകൾ ചെയ്തു അല്ലാഹുതആലയുടേയും അവന്റെ ഹബീബും [27] എന്റെ ഉപ്പാപ്പയുമായ [28] മുത്തുറസൂൽ (സ്വ) അവർകളുടേയും തൃപ്തി സമ്പാദിച്ചു ശരിയായ ഉമ്മത്തി [29] കളായിത്തീരുവിൻ എന്നു ഞാൻ കണ്ണീർവാർത്ത് വ്യസനത്തോടെ അപേക്ഷിച്ചത് അവർക്ക് വളരെ നിരോധമായിത്തീർന്നതിൽ വളരെ വ്യസനിക്കുന്നു. പടച്ചവൻ ഇവരുടെ ഖൽബുകളെ നേർവഴികൊള്ളെ തിരിച്ചു നല്ല ജനങ്ങളാക്കിത്തീർക്കട്ടെ, ആമീൻ.

ഞാൻ ഈ കൂട്ടരിൽ ഒരു അനിഷ്ടനായീത്തീർന്നുവെങ്കിലും കുപ്പത്ത് ഉമർ മുസ്ല്യാർ അവിടെ ഉണ്ടായിരുന്നതിനാൽ പട്ടിണി കിടക്കാതെ മടങ്ങി. കഴിഞ്ഞ ദുൽഹിജ്ജ് മാസം [30] പതിനഞ്ച് ആയിട്ട് കണ്ണൂരിലെതി. അറക്കൽ സുൽത്താൻ ബഹുമാനപ്പെട്ട അഹ്മദ് അലീ രാജാതിരുമേനിയെ കണ്ട് സന്തോഷമായി. തിരുമനസ്സുരുൾ പ്രകാരം അവിടത്തെ സംരക്ഷണയിൽ മഹല്ലിൽ പാർത്തുവരുന്നു. ഇവിടത്തെ ജുമുഅത്ത് പള്ളി അതിശയമായത് തന്നെ. ഇതിന്നു ഒത്തതു മലയാളത്തിൽ കാണുന്നതല്ല. അതിന്നിടെ ഒരു കല്യാണവും കണ്ടു. പുതിയാപ്പിള കോഴിക്കോട്ട് നിന്നാണ്. താളം പിടി, മദ്ദളം ഇതുകളോടുകൂടി പാട്ടും ബഹുരസത്തിൽ! കണ്ണില്ലാത്തവൻ പാടിയും ചെകിടില്ലാത്തവൻ കേട്ടും രസിക്കുന്നു!! ഇതുകൾ എല്ലാം ഹലാലാ [31] ക്കിയിരിക്കുന്നു എന്നും കേട്ടു!!!

III

എന്റെ പത്രത്തിനുള്ള ആവശ്യക്കാരെ രണ്ടാമതും ഉണർത്തി ക്ഷണിക്കുന്നു. കണ്ണൂർ നഗരം എളയാവിന്റെ പാïികശാല മുറ്റത്ത് ഈ മെയ് നാലാം തിയ്യതി മുതൽ അഞ്ചുദിവസവും പ്രസംഗിച്ചതിൽ നാട്ടു പ്രമാണികൾ സകലരും ദയവോടെ വന്നുകേൾക്കുകയുണ്ടായി. ദിവസേന നാനാതരങ്ങളിലായി 600, 700 ആളുകളുണ്ടായിരുന്നു. ജനപ്പെരുപ്പം കണ്ടു അഞ്ചുമാസം കൊണ്ടു അവസാനിക്കാത്ത സംഗതികളെ അഞ്ച് ദിവസം കൊണ്ട് നിർത്തി കളയേണ്ട വ്യസനം കൊണ്ടൂം ഇസ്ലാം ആവശ്യപ്പെട്ടാൽ ഇനിയും കുറേ ദിവസം പറയാമെന്ന് പ്രസംഗാവസാനം പറഞ്ഞു കേൾപ്പിച്ചിട്ടും ഒരുത്തരും മിണ്ടാതിരുന്നതിനാൽ വ്യസനിച്ചു നിർത്തിക്കളഞ്ഞു. പതിനൊന്നാം തിയ്യതി മുതൽ പാളയത്ത് മാർക്കറ്റിൽ വെച്ച് പ്രസംഗിപ്പാൻ തുടങ്ങും. എട്ടുദിവസത്തെ നോട്ടീസ് കൊടുത്തിരിക്കുന്നു. ഹിന്ദുക്കളും ക്രിസ്തീയരും അധികം കൂടി കേൾക്കുന്നുണ്ട്. ഇസ്ലാമും കുറവല്ല. എന്നാൽ അങ്ങും ഇങ്ങും കൂടി കേൾക്കുന്ന ഇസ്ലാം സമജാതിയാണെന്ന ഭാവം പോലും കാണിക്കാതെ നിന്നു കേൾക്കുകയും മിണ്ടാതെയും സലാം പോലും പറയാതെയും മടങ്ങിപ്പോയി ക്കളയുന്നത് അതിശയം തന്നെ.

IV

പ്രിയ വായനക്കാരെ! ഹിന്ദുജനത്തിൽ നിന്നു കിട്ടിവന്നിരുന്ന ചിലവ് പെരുന്നാൾ മുതൽക്ക് അവസാനിച്ചു. നാല്പത് ഉറുപ്പിക വരെ അവരിൽ നിന്ന് കിട്ടി. 1903 ജനുവരി മൂന്നാം തിയ്യതി ഇരിങ്ങാലക്കുട വന്നു. ഇവിടെ ഇസ്ലാം ഉണ്ടന്ന് പറയാം. എല്ലാം കൊണ്ടും ദരിദ്രപ്പെട്ടവർ തന്നെ നസാറയുടെ രാജ്യം. അവർ അനവധിയും അതിവികൃതികളും. മജിസ്ട്രേറ്റും നസാറ തന്നെ. പ്രസംഗം തുടങ്ങിയതിലുണ്ടായ കുലുക്ക വും ഇളക്കവും ചോദിക്കണ്ട. പ്രസംഗിപ്പാൻ സമ്മതിക്കില്ലെന്നാണ് സിദ്ധാന്തം. നടന്ന സംഗതികൾ അനേകമുണ്ട്. അതിൽ ഒന്നു പറയാം. പ്രസംഗിച്ച സ്ഥലത്ത് നിന്ന് ഇരുനൂറോളം കുട്ടികളും ബാല്യക്കാരും ഒന്നായിക്കൂടി എന്റെ ചുറ്റുപാടും നിന്നു. 'പന്നി പോകുന്നു; പന്നി നായാട്ടെ; പന്നി നായാട്ടെ' എന്നും പറഞ്ഞു കൂക്കിയും ആർത്തും കൈകൊട്ടിച്ചിരിച്ചും തോണ്ടിയും മാന്തിയും മുക്കാൽ നാഴിക ദൂരത്തുള്ള എന്റെ വീടുവരെ എത്തിച്ചു. കാണുന്ന ഹിന്ദുക്കൾ വ്യസനിച്ചു എന്നാൽ ഞാൻ സന്തോഷിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടന്നാൽ ഉണ്ടായിരുന്ന കുഫ്ഫാറിന്റെ കല്പന പ്രകാരം മുന്നൂറിൽ മീതെ കുട്ടികൾ എന്റെ ഉപ്പാപ്പ റസൂലുല്ലാഹി (സ്വ) നെയും സൈദ് എന്നവരെയും ഓടിപ്പിച്ചു മക്കത്ത് എത്തിച്ചത് അപ്പോൾ എന്റെ കണ്ണിൽ കാണപ്പെട്ടു. അതു എനിക്കുള്ള അവകാശമാണെന്നുറച്ചു. പിറ്റേ ദിവസ ത്തെ പ്രസംഗത്തിൽ നിങ്ങൾ എന്നെ 'പന്നീ പന്നീ [32] എന്നു വിളിക്കുന്നതിൽ ഞാൻ ഏറ്റവും സന്തോഷി ക്കുന്നു. ആയത് എന്തുകൊണ്ടന്നാൽ പന്നി എന്ന മൃഗം നിങ്ങൾക്ക് വിലയേറിയ ആഹാരമാണ്. അതു കൊണ്ട് നിങ്ങൾ എന്നെ നിങ്ങൾക്കുള്ള വിശേഷപ്പെട്ട ആഹാരമാക്കി കൈകൊണ്ടുവെന്നും ആ സന്തോഷം കൊണ്ട് ആർപ്പ് വിളി, ചൂളവിളി, കൈകൊട്ട് മുതലായ ആഘോഷത്തോട് കൂടി എന്റെ വീട്ടിൽ എത്തിച്ചു വെന്നും വിചാരിക്കുന്നു. നിങ്ങളുടെ കർത്താവായ ക്രിസ്തു പറഞ്ഞത് പോലെ "ഞാൻ നിങ്ങൾക്കുള്ള അപ്പമാകുന്നു. എന്നതിന്നാൽ (വിശ്വസിച്ചാൽ) നിങ്ങൾക്ക് രക്ഷയുണ്ട് എന്നു പറഞ്ഞതിനെ കേട്ടു നാണിച്ച് ആ വിളി താനെ നിറുത്തി. ആകെ പതിനേഴ് ദിവസം താമസിച്ചതിൽ മൂന്നു പട്ടിണിയും കഴിഞ്ഞ് മറ്റ് നഷ്ടത്തോടുെകൂടി ഇന്നു മടങ്ങി തൃശ്ശൂർക്ക് പോകുന്നു. ഇവിടത്തെ പണക്കാർ പലിശ ഒഴിഞ്ഞും മനുഷ്യ രായി തിരിഞ്ഞും കാണുന്നത് മഹാഭാഗ്യം എന്നു വിചാരിക്കുന്നു. ഇസ്ലാമായവർക്ക് സന്തോഷം. എന്റെ അവകാശം മുഴുവനും നിറവേറി. എങ്ങനെ എന്നാൽ റബ്ബിന്റെ ഒഹ്ദാനിയ്യ [33] ത്തും റസൂലുല്ലാഹി (സ്വ) യുടെ രിസാലത്തും [34] ഇഞ്ചീൽ ഇത് അല്ല എന്ന ദലാലത്തും [35] ഉറപ്പിച്ചു. അത് എങ്ങനെ എന്നാൽ അല്ലാ അല്ലാ എന്നുത്തരം പറയുവാൻ നിവൃത്തിയില്ലാത്ത തരത്തിൽ എന്റെ റബ്ബ് എനിക്ക് എത്തിച്ചുതന്നു. അത്ഭുതം! അത്ഭുതം!! അത്ഭുതം!!! ഇങ്ങനെ സാധിച്ചവനും വിരോധികളെ ജയിച്ചവനും കാണുന്നത് ചുരുക്കം. നിങ്ങൾ തന്നെയും സംശയിക്കും, ബുദ്ധിയിൽ അടങ്ങാത്തതുകൊണ്ട് ആരും സശയിക്കും. അതു കണ്ടങ്കിലും മാത്രം ദീനിന്റെ അള്മത്ത് [36] അറിഞ്ഞു ശുക്റ് [37] ചെയ്യും. 'മഖ്ദി ആഘോഷം ത്രിയേകനാശം' എന്നൊരു പുസ്തകം എഴുതിവെച്ചിരി ക്കുന്നു മലയാളത്തിലും ഇംഗ്ളീഷിലും പ്രസിദ്ധമാക്കാൻ വിചാരിക്കുന്നു. മലായളത്തിന്നുമാത്രം ഇരുപത് ഉറുപ്പികയോളം വേണം. ഖാലിസായ [38] ഉമ്മത്തി [39] യെ ലില്ലാഹി [40] തിരിച്ചുവിടുന്ന സമയം നിങ്ങൾക്കും മലയാളത്തിലെ എല്ലാ ജനത്തിനും എത്തിക്കും. ഇൻശാഅല്ലാഹ്. അതോടുകൂടി ഞാനും അടങ്ങും.

അത്യത്ഭുതം

കാണികൾ ആശ്ചര്യപ്പെടത്തക്കതും പറയാതിരിപ്പാൻ പാടില്ലാത്തതുമായ സംഭവം. തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ നാലാം ദിവസം തീ പിടിച്ചു. എന്റെ ബീവിയും മറ്റും താമസിക്കുന്നതും രണ്ടായിരം ഉറുപ്പികയോളം വിലക്കുള്ള കിത്താബുകൾ ഇരിക്കുന്നതും പുല്ല് പൊതിഞ്ഞതുമായ ഏറ്റവും ചെറിയ പുരയിലായിരുന്നു. അതിന്നടുത്ത് ഏകദേശം നാലഞ്ച് കോൽ അകലെയുള്ള പുരക്കാണ് ആദ്യം തീ പിടിച്ചത്. അതു കത്തുമ്പോൾ പുരുഷന്മാർ ഇല്ലാത്ത വ്യസനത്തോടുകൂടി എന്റെ മകൾ ക്വുർആൻ എടുത്തു തുറന്നു പടിഞ്ഞാറുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് 'കൃപ ചെയ്യുന്ന തമ്പുരനേ' എന്നു കരഞ്ഞും പറഞ്ഞും നിന്നു. തീ വലഭാഗം ചാഞ്ഞുപിടിച്ചു. ഒട്ടുവളരെ വീടുകൾ ഒന്നായി കത്തി. എന്റെ വീട്ടിന്മേലുള്ള പുല്ല് കരിഞ്ഞു നിൽക്കുന്നതും പൊളിച്ചിടാൻ ആരുമില്ലാത്ത നിലയിൽ രക്ഷപ്പെട്ടു. അതുപോലെ തന്നെ എന്റെ കൂടെ പോന്നിരുന്നതും ഞാൻ ഏറ്റവും സ്നേഹിക്കുന്നതുമായ കുട്ടിയുടെ വീട് എമ്പതാമത്തേതായിരുന്നു. തീനാളം ആ പുരന്റെ അകത്ത് കടന്നു തുണികൾ കത്തിയെങ്കിലും വീട് രക്ഷപ്പെട്ടു. അൽപമായ തിയ്യ് എന്റെ വീട്ടിന്ന് തൊട്ടിരുന്നുവെങ്കിൽ ഞങ്ങളുടെ തമ്പുരാനെ കുറ്റപ്പെടുത്തിയമൂലം തമ്പുരാന്റെ ശിക്ഷയാണെന്നു പറഞ്ഞു നസ്വ്റാനി കൂക്കുന്നതും ദുൻയാവിൽ മുഴുവൻ പരത്തുന്നതും എന്നെന്നേക്കും സാക്ഷിയായി പറഞ്ഞു കാണിക്കത്തക്ക നിലയിൽ ബുക്കുകളിൽ എഴുതിവെക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഒരുവനായവൻ എന്റെ വീട്ടുന്നു മാത്രമല്ല, എന്റെ കൂടെ വന്നവനായ കുട്ടിയുടേയും വീട്ടിനേയും രക്ഷപ്പെടുത്തി. തീ കെടുത്തിയത് നസ്വാറാ ജനക്കൂട്ടമായിരുന്നു. അവർ എന്റെ വീടും തീപിടിച്ച വീടുകളും കണ്ടിട്ട് അതിശയിച്ചു പറയുന്നതിലേക്ക് സംഗതിവന്നു. 'ആകാശ ഭൂമികളിൽ അല്ലാഹുവിന്റെ ഉദ്ദേശ്യമല്ലാതെ നടക്കപ്പെടുകയില്ല' (സ്വലാഹുൽ ഇഖ്വാൻ നാലാം വാള്യം 3, 4, 12 എന്നീ ലക്കങ്ങളിൽ മഖ്ദി തങ്ങൾ എഴുതിയ പര്യടനക്കുറിപ്പിൽ നിന്ന്)

മുഹമ്മദീയ സഭയും ഖുർആൻ പരിഭാഷയും

കണ്ണൂർ മഖ്ദിതങ്ങളുടെ ആദ്യകാല മതപ്രബോധന കേന്ദ്രമായിരുന്നു. പലതവണ അദ്ദേഹം കണ്ണൂരിലും പരിസരപ്രദേശങ്ങളിലും പര്യടനം നടത്തിയിരുന്നു. എ.ഡി. 1889ൽ തങ്ങൾ കണ്ണൂരിലെ മുസ്ലിം യുവാക്കളെ സംഘടിപ്പിച്ച് ഒരു സാംസ്കാരിക സമിതി രൂപീകരിച്ചു. 'മുഹമ്മദീയ സഭ' എന്നായിരുന്നു ആ സമാജത്തിന്റെ പേർ. ഒരു വർഷക്കാലം അദ്ദേഹം കണ്ണൂരിൽ താമസിച്ചു. മർഹൂം മായിൻകുട്ടി എളയയുടെ പ്രേരണപ്രകാരം അറബി മലയാള ഖുർആൻ പരിഭാഷയുടെ ഭാഷ പരിഷ്കരിപ്പിച്ചിരുന്നു. പക്ഷേ, സമുദായത്തിന്റെ അനാസ്ഥ കാരണം ആ പരിഷ്കരിച്ച ഖുർആൻ പരിഭാഷ പുന:പ്രസിദ്ധീകരിച്ചില്ല.

കണ്ണൂർ സുൽത്താനൊരു സന്ദേശം

കേരളത്തിലെ ഏക മുസ്ലിം രാജസ്വരൂപമായിരുന്ന കണ്ണൂരിലെ അറക്കൽ മുഹമ്മദലി രാജാവിന്റെ പിൻഗാമികൾ ഇസ്ലാം മത പ്രബോധന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മഖ്ദി തങ്ങൾ തന്റെ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ ആ രാജവംശത്തിന്റെ പ്രോത്സാഹന പാരിതോഷികങ്ങൾക്കും സാമ്പത്തിക സഹായത്തിനും അർഹനായിത്തീർന്നു. അക്കാലത്ത് കേരള മുസ്ലിം പണ്ഡിതന്മർക്ക് ലഭിച്ചിരുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു അത്. പക്ഷെ, മരുമക്കത്തായ സമ്പ്രദായ ത്തിന്നെതിരിൽ പ്രസംഗിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തത് നിമിത്തം അറക്കൽ അലിരാജ കുടുംബങ്ങളും തങ്ങളുടെ നേരെ സ്വൽപം വിരോധം പ്രകടിപ്പിച്ചിരുന്നുവത്രെ. 'സ്വലാഹുൽ ഇഖ്വാൻ' പത്രത്തിൽ, 1902ൽ തങ്ങൾ കണ്ണൂർ അറക്കൽ സുൽത്താൻ സമക്ഷത്തിലേക്ക് എഴുതിയിരുന്ന സന്ദേശം ഒരു കത്ത് സഹിതം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അറബി പദങ്ങൾ ധാരാളം ഉൾക്കൊള്ളുന്ന ആ നീണ്ട കത്തിലെ പ്രസക്തഭാഗം താഴെ ചേർക്കുന്നു: 'താഴെ കാണിക്കുന്ന എന്റെ അപേക്ഷ സകല ഇസ്ലാമും അറിഞ്ഞു ഇത്തിഫാഖോ

[41] 

ട് കൂടി വേണ്ടതാക യാൽ ഇഖ്വാൻകൾ [42] ക്ക് ഇസ്ലാഹ് [43] കൊടുക്കുന്നതായ താങ്കളുടെ പത്രം മുഖേന ആകുന്നത് ആവശ്യം എന്നു വിചാരിച്ച് താങ്കൾക്ക് അയക്കുന്നു. താങ്കൾ ഈ സമാനി [44] ന്റെ നിലയും നസ്വ്റാക്കളുടെ അക്രമവും തരവും "വൽതകുൻ മിൻകും ഉമ്മത്തുൻ യദ്ഹൂന ഇലൽ ഖൈറി [45] എന്നും "ഉദ്ഹു ഇലാസബീലി റബ്ബിക്ക [46] എന്നും അല്ലാഹു(ത) അരുളിയതിന്നനുസരിച്ച് അമീറുൽ മുഉമിനായ തുർക്കി സുൽത്താനും ഖാബൂൾ അമീറും ഹൈദറബാദ് നിസാമും മറ്റും യൂറോപ്പ്, അമേരിക്ക, ചീന മുതലായ രാജ്യങ്ങളിലെല്ലാം ദഅ്വത്തി [47] ന്നായി ഉലമാ [48] ക്കളെ അയച്ചതും ഈ മലയാളത്തിൽ പതിനാറ് കൊല്ലമായിട്ട് ഞാൻ യാതൊരു സഹായവും കൂടാതെ നസ്രാക്കളോട് മുജാദിലത്തും [49]


ദഅ്വത്തും ചെയ്തും നാനാ ഉപദ്രവങ്ങൾ സഹിച്ചും

മന്നാനായ തമ്പുരാന്റെ ഫള്ല് [50] കൊണ്ട് ജയിച്ചുവരുന്നതും പത്രാധിപർ അറിയുന്നതാകുന്നു. പത്രാധിപർക്ക് ദീനിലുള്ള ഹുബ്ബ് [51] കൊണ്ടും അല്ലാഹുതആലയുടെ ഹുക്മ് [52] [53] കൊണ്ടും ഈ അപേക്ഷയെ പത്രം മുഖേന മലയാള മുസ്ലിമീങ്ങളിൽ സിറാജും മുനീറാ [54] യിരിക്കുന്ന കണ്ണൂർ സുൽത്താൻ അലി രാജാവ് അവർകളുടെ തിരുമുമ്പിൽ എത്തിക്കുമെന്നും സമ്മതിച്ചു മറുപടി കല്പിക്കുവാനായി മുസ്തജീബ് ദഅ്വീത്തായ [55] ഉത്തരം നൽകുന്നവൻ തമ്പുരാനോട് തേടുമെന്നും വിശ്വസിക്കുന്നു.

അപേക്ഷാ ഹരജി "കണ്ണൂർ അറക്കൽ സുൽത്താൻ അലി രാജാവ്, 'അല്ലാഹു ദൌലത്തഹു വ ഉള്മത്തഹു' [56] അൽഖാദി മുസ്സാദാത്ത് ശരിഫത്തുദാഇ ഇലാ ത്വരീഖത്തിൽ ഹനീഫത്തി റാജി ഇലാ റഹിമത്തില്ലാഹി അസ്സയ്യിദ് സനാഉല്ലാബുനു അസ്സയ്യിദ് അഹമദ്ുനു അബ്ദുർ റഹ്മാൻ അസ്സഖാഫ് ബോധിപ്പിക്കുന്നത്. "തുജാഹിദൂന ഫീ സബീലില്ലാഹി ബി അംവാലിക്കും വ അൻഫുസിക്കും [57]

എന്നുള്ള ഹുക്മ് പ്രകാരം ഞാൻ പതിനാറ് കൊല്ലമായിട്ട് നാവ് കൊണ്ടുള്ള ജിഹാദ് ചെയ്തു നടക്കുന്നതും പതിനാല് കൊല്ലം മുമ്പ് കണ്ണൂരിൽ വന്നു ഒന്നര മാസം താമസിച്ചതിൽ കുഫ്ഫാർ കാണിച്ച വിരോധങ്ങളും സ്ഥാനം നീങ്ങിപ്പോയ സുൽത്താൻ മൂസാ അലി രാജാവ് അവർകൾ ചിലവ് തന്നു താമസിപ്പിച്ചതും അവസാനം നൂറുറുപ്പികയും ഒരു സാലും തന്നു അയച്ചതും രാജാവ് അവർകൾ അറിയുന്നതാകുന്നു. തുർക്കി സുൽത്താൻ അവർകളും ഹൈദർബാദ് നിസാം അവർകളും ചെയ്ത പ്രകാരം മലായളരാജ്യത്തിൽ അൽപമെങ്കിലും ചെയ്യത്തക്ക ഇസ്ലാമിൻ രാജാവ് അറക്കൽ സുൽത്താൻ അലി രാജാവ് അവർകൾ മാത്രവും മലയാളത്തിൽ മുജാദില [58] ചെയ്യുന്ന വാഇള് [59] ഞാൻ മാത്രവും ആകയാൽ എനിക്ക് വേണ്ട ചിലവ് തന്നു രക്ഷിക്കേണ്ട അവകാശം അറക്കൽ ഇരിക്കുന്നു. ദീൻവഴിക്കും ഇസ്ലാമിന്റെ മുറക്കും രാജാവ് അവർകളോട് ഞാൻ ചോദിക്കേണ്ടതും രാജാവ് അവർകൾ കൊടുക്കേണ്ടതും അവകാശം തന്നെ. ഇരുപതിനായിരത്തിൽ മീതെ കൊല്ലത്തിൽ ചെലവുള്ളതും ഇരുന്നൂറ് മുന്നൂറ് ഓരോമാസത്തിൽ കൊടുക്കുന്നതുമായ ഈ അറക്കൽ നിന്നു ദീനിന്നുവേണ്ടി മാസത്തിൽ മുപ്പതുറുപ്പിക എനിക്ക് കൊടുക്കുന്നതു ന്യായമായിരിക്കും. ദിവാൻ അവിശ്വാസി തന്നെ എങ്കിലും ഈ കാര്യത്തിൽ വിരോധം പറയുകയില്ലെന്നും പറഞ്ഞാൽ പോലും രാജാവ് അവർകൾ കേൾക്കാതിരിക്കുമെന്നും വിശ്വസിക്കുന്നു. ഈ അപേക്ഷ പ്രകാരം രാജാവ് അവർകൾ കല്പിച്ചുതരുവാൻ അപേക്ഷിക്കുന്നു. അല്ലാഹുതആല ദീനിലും ദുൻയാവിലും ജയമാക്കട്ടെ, ആമീൻ- ഹിജ്റ:1320 മുഹർറം 20-ാം നു. സയ്യിദ് സനാഉല്ല മഖ്ദി സഖാഫ് (ഒപ്പ്) ഈ ചരിത്ര പ്രസിദ്ധമായ അഭ്യർഥന കണ്ണൂർ അറക്കൽ സുൽത്താൻ തിരുമനസ്സ് ബോധപൂർവ്വം വിലയിരുത്തി. അറക്കൽ ഭണ്ഡാരം വക തങ്ങളവർകൾക്ക് 1902 മെയ് 1-ാം നു മുതൽ അദ്ദേഹത്തിന്റെ ദേഹവിയോഗകാലം (1912) വരെ മാസംതോറും ഇരുപത്തിയഞ്ചുറുപ്പിക വീതം അയച്ചു കൊടുത്തിരുന്നു. (സാരസൻ1-12) ക്രൈസ്തവ യൂറോപ്യൻ ഭരണകൂടങ്ങൾ ക്രിസ്തുമത പ്രചാരണത്തിനായി ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ചിലവഴിക്കുന്ന സംഖ്യയുടെ മുമ്പിൽ മുസ്ലിം ഭരണകർത്താക്കൾ നൽകിയിരുന്ന സഹായങ്ങൾ കേവലം തുച്ഛമത്രെ.


എതിർപ്പുകൾ

ക്രൈസ്തവ പുരോഹിതന്മാരും മുസ്ലിം യാഥാസ്തികന്മാരും മഖ്ദിതങ്ങളുടെ രൂക്ഷമായ വിമർശനങ്ങൾക്ക് മുമ്പിൽ പരാജിതരായി. ക്രിസ്ത്യാനികൾ ബ്രിട്ടീഷ് മേധാവിത്വത്തിന്റെ തണലിൽ നിന്നുകൊണ്ട് അദ്ദേഹത്തി ന്നെതിരെ അനേകം കേസ്സുകൾ നടത്തി. അദ്ദേഹം കോടതിയിൽ കയറിയിരുന്ന ഘട്ടങ്ങളിലെല്ലാം സ്വന്തം വാദങ്ങൾ വിജയകരമാം വിധം സമർഥിക്കുകയുണ്ടായി. ഒരൊറ്റ കേസ്സിലും അദ്ദേഹത്തെ ശിക്ഷിക്കാനോ പുസ്തകങ്ങൾ കണ്ടുകെട്ടാനോ ശത്രുക്കൾക്ക് സാധിച്ചിട്ടില്ല. ഖേദകരമെന്ന് പറയട്ടെ, ക്രിസ്ത്യാനികൾ അദ്ദേഹത്തിന്നെതിരിൽ കൊടുത്തിരുന്ന ചില കേസ്സുകളിൽ ആ മാഹാന്നെതിരിൽ സാക്ഷി പറഞ്ഞവരുടെ കൂട്ടത്തിൽ ചില മുസ്ലിം നാമധാരികളുമുണ്ടായിരുന്നു. ഇക്കഥ തങ്ങൾ തന്റെ ആത്മകഥാ സംഗ്രഹത്തിൽ രേഖപ്പെടുത്തിയതിങ്ങനെയാണ്: \'നമ്മുടെ പ്രസംഗം അനർഥകരമാണെന്ന് കൊച്ചി നിവാസികളായ ഇസ്ലാമീങ്ങളിൽ പലരും ഏകോ പിച്ച് ബ്രിട്ടീഷ് ഗവൺമെന്റിനോട് അപേക്ഷിച്ചു. ക്വുർആൻ പ്രമാണപ്രകാരം ക്ഷണിത പ്രസംഗം വി രോധിക്കപ്പെട്ടിരിക്കുന്നെന്നും മുസ്ല്യാന്മാരിൽ ഒരു മുസ്ല്യാർ സത്യത്തിന്മേൽ മൊഴികൊടുത്തു പിഴക്കയും ചെയ്തു. \'മതപ്രസംഗം വിധിക്കപ്പെട്ടിട്ടില്ലെന്നും ആകയാൽ ആ വക പ്രസംഗം കേൾക്കുകയോ സന്തോഷി ക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് മതവിരോധമാണെന്നും ചില മുസ്ല്യാന്മാർ ജനത്തോട് പറഞ്ഞും വിരോധിച്ചും നടന്നു.\' (മക്തി മന:ക്ളേശം പേജ്: 64) ഇ.കെ. മൌലവി സാഹിബ് എഴുതുന്നു: \'ഒരിക്കൽ കണ്ണൂരിൽ വെച്ച് ക്രിസ്ത്യാനികളെ എതിർത്തുകൊണ്ട് പ്രസംഗപരമ്പര നടത്തികൊണ്ടിരിക്കവെ ക്രിസ്ത്യാനികൾ പ്രസംഗം തടയണമെന്നു ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. തദനുസരണം അഞ്ഞൂറുപ്പിക കാശായോ അല്ലെങ്കിൽ അതിന്നുള്ള ആൾജാമ്യമോ കൊടുക്കേ ണമെന്നു തുക്ടി കല്പിച്ചു. ഈ വിഷയകമായി മഖ്ദിതങ്ങൾ തന്നെ ഇങ്ങനെ പറയുന്നു: കാശായി കൊടു ക്കുവാൻ എന്റെ കയ്യിൽ ഒരു പൈസപോലും ഉണ്ടായിരുന്നില്ല. പിന്നെ ആൾജാമ്യമാണ്. അതിന്നു അവിടെ തടിച്ചുകൂടിയിരുന്ന അയ്യായിരത്തോളം വരുന്ന ഇതര മതസ്ഥരുടെ ഇടയിൽ ഒരൊറ്റ മുസ്ലിമിന്റെ മുഖം പോലും കാണുവാനുണ്ടായിരുന്നില്ല. ഞാനെന്റെ കൈ അർശിലേക്കുയർത്തി. റബ്ബിന്റെ സഹായത്തെ യാചിച്ചുകൊണ്ട് ആ ജഡ്ജിയുടെ മുമ്പാകെ എന്റെ നിരപരാധിത്വത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. അവ സാനം അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് ഇഷ്ടംപോലെ പ്രസംഗിക്കുവാൻ അദ്ദേഹം എനിക്കനുമതിനല്കി\' (അൽഇത്തിഹാദ് വാള്യം:1, ലക്കം:1) ഭാരതീയ ദർശനത്തെ സംബന്ധിച്ചും ഹൈμവ വേദോപനിഷത്തുക്കളെക്കുറിച്ചും അഹഗാധമായ പാണ്ഡി ത്യം നേടിയിരുന്ന ഒരാളായിരുന്നു മഖ്ദിതങ്ങൾ. തൽഫലമായി ഹിμുസഹോദരന്മാർ എല്ലാ പ്രദേശങ്ങളിൽ നിന്നും ഒരു പുണ്യവാളനായി പരിഗണിച്ചു അദ്ദേഹത്തെ ആത്മാർഥമായി സഹായിച്ചിരുന്നു. കേരള ക്രൈസ് തവ മിഷനറിമാരെ എതിർക്കുന്നതിൽ ഹിμുക്കൾ അദ്ദേഹത്തിന്നു സർവവിധമായ പിന്തുണയും നല്കി പ്പോന്നു. ആ യാഥാർഥ്യം തങ്ങളവർകൾ കൃതജ്ഞതാപൂർവം അനുസമരിക്കാറുണ്ടായിരുന്നു. മുസ്ലിംകൾക്കിടയിൽ മാതൃഭാഷ എഴുതാനും വായിക്കാനും കഴിയുന്നവരുടെ എണ്ണം വിരളമായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം \'പരോപകാരി\' മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നത്. ആ മാസിക ഹിμുക്ക ളുടെ ആത്മാർഥമായ സഹായസഹകരണം മൂലമാണ് നടന്നത് എന്ന വസ്തുതയും തങ്ങളവർകൾ വ്യക്ത മാക്കിയിട്ടുണ്ട്.: \'നമ്മുടെ പുറപ്പാട് കേരളത്തിൽ പുത്തൻപുറപ്പാട് ആയത് കൊണ്ടും എതിർഭാഗത്തുള്ള ശക്തി ഭയങ്കരമായ തുകൊണ്ടും നമുക്കടുത്തവരും അകന്നവരുമായ കുടൂംബാദികളും അസ്തമാതികളും സ്നേഹിതരും സഖികളുമായ ആസകലരും ഭയപ്പെട്ടു-നമ്മെ കുറ്റപെടുത്തി ഒഴിഞ്ഞുനിന്നു ധനം കൊണ്ടും ജ്ഞാനംകൊണ്ടും സഹായിക്കുന്നവർ ഇല്ലാതെ നാം ഏകനായിത്തീർന്നു. ആദ്യപത്രമായ പരോപകാരി മാസിക നടത്തുന്നതിലേക്കുണ്ടായ സഹായം ഹിμു സ്നേഹിതരിൽ നിന്നാകുന്നു.\' (പേജ്:63) അന്ധവിശ്വാസാനാചാരങ്ങൾക്കെതിരിൽ പതറാതെ പൊരുതിയിരുന്ന മഖ്ദിതങ്ങളുടെ അമൂല്യ സേവനങ്ങ ൾക്ക് മുസ്ലിംകൾ അർഹമായ പരിഗണന നല്കിയില്ല. അതിനുപകരം സ്വസമുദായം അദ്ദേഹത്തിന്റെ പ്രവർത്തന മാർഗങ്ങളിലാകമാനം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണുണ്ടായത്. ആ കദന കഥകളാണ് പ്രധാനമായും മഖ്ദി മന:ക്ളേശത്തിൽ വിവരിക്കുന്നത്. ഒരു മുജദ്ദിദിന്റെ (പരിഷ്കർത്താവിന്റെ) ഗുണങ്ങളും സ്മര്യപുരുഷനിൽ സമഞ്ജസമായി സമ്മേളിച്ചിരുന്നു. കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അദ്ദേഹം പത്തൊമ്പതാം ശതകത്തിലെ വിജേതാവായ ഒരു പരിഷ്കർത്താവായിരുന്നുവെന്ന കാര്യം സംശ യാതീതമത്രെ.


അവിസ്മരണീയ സംഭവങ്ങൾ

മഖ്ദിതങ്ങളെ സംബന്ധിച്ച് അടിസ്ഥാന രഹിതങ്ങളായ പല കഥകളും സമൂഹത്തിൽ പ്രചരിച്ചിട്ടുണ്ട്. അദ്ദേഹം 35 വർഷക്കാലം ത്യാഗസമ്പൂർണമായ മിഷനറി ജീവിതം നയിച്ചു. സമുദായത്തിലെ പണ്ഡിത ന്മാർക്ക് സാധ്യമാകാത്ത രംഗത്ത് ഇദ്ദേഹം ഏകനായി അർപ്പണബോധത്തോടെ പ്രവർത്തിച്ചു. ക്രിസ്ത്യൻ മിഷനറിമാർക്ക് വായടപ്പൻ മറുപടി നൽകിപ്പോന്നു. ആ വμ്യാത്മാവ് അനുഭവിച്ച യാതനകൾക്കും വേദന കൾക്കും കൈയും കണക്കുമില്ല. ക്രൈസ്തവ പത്രങ്ങളും മിഷനറിമാരും അദ്ദേഹത്തിന്നു യാതൊരു സ്വൈ രവും നൽകിയില്ല. എതിരാളികളുടെ ആക്ഷേപങ്ങൾക്ക് അദ്ദേഹം ഉരുളക്ക് ഉപ്പേരി എന്നോണം മറുപടി നൽകിയിരുന്നു. ഏതാനും മുസ്ലിം യുവാക്കളെ അദ്ദേഹം ചിലവുകൊടുത്ത് മതപ്രബോധനം പരിശീലി പ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരെല്ലാം ക്രൈസ്തവ മിഷനറിമാരെ നേരിടുന്നതിൽ വിജയം വരിച്ചവരത്രെ. പലതവണ അദ്ദേഹം ഏകനായി തിരുവനന്തപുരം മുതൽ മംഗലാപുരം വരെ സഞ്ചരിച്ചു നിരവധി പ്രഭാഷ ണങ്ങൾ നടത്തിയിരുന്നു. തിരുവനന്തപുരം ക്രൈസ്തവരുടെ കേസ്സിന്നെതിരായി അദ്ദേഹം കോടതിയിൽ ഹാജരായി. വക്കീലുണ്ടായി രുന്നില്ല. ആറുമാസം നീണ്ടുനിന്ന കേസ്സ് അദ്ദേഹം ഒറ്റയ്ക്ക് വാദിച്ചു ജയിച്ചു. ഒരു ദിവസം കോർട്ടിൽ നിന്നു അദ്ദേഹം പുതിയ നിയമത്തിലെ ഒരു സൂക്തം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിനെക്കുറിച്ച് 'ആ കഴുവേറി' പറയുന്നു എന്നു പ്രസ്താവിച്ചു. പുരോഹിതന്മാർ ക്ഷുഭിതരായി. ജഡ്ജി ആ പദം പിൻവലിക്കണമെന്നു കർശനസ്വരത്തിൽ താക്കീത് ചെയ്തു. ആ സμർഭത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: 'ഞാൻ കഴവേറി' എന്നാണ് പ്രയോഗിച്ചത്. 'കഴ' എന്ന പദത്തിന്ന് 'വണ്ണം കുറഞ്ഞു നീളമുള്ള ഒരുമാതിരി തടി' എന്നാണ് റവ. റിച്ചാർഡ് കൊല്ലിൻസ് തന്റെ നിഘണ്ടുവിൽ അർഥം കൊടുത്തിട്ടുള്ളത്. 'ഏറി' എന്ന പദത്തിന്ന് 'കയറി' എന്നുമാണർഥം. 'കുരിശിൽ മരിച്ചവൻ' എന്ന അർഥത്തിലാണ് ഞാൻ ആ പദം പ്രയോഗിച്ചത്. അദ്ദേഹം നിഘണ്ടു കാണിച്ചു കൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തിയപ്പോൾ കോടതി ശാന്തമായി; ജഡ്ജിയും കൂട്ടരും അമ്പരന്നു. ആലപ്പുഴയിൽ നിന്ന് ഒരു മിഷനറി പ്രസംഗകൻ ഒരിക്കൽ തങ്ങളെ അഭിമുഖീകരിച്ച് ഇങ്ങനെ ചോദിച്ചു: 'മുഹമ്മദ് ഭൂലോകത്താഗതരായ പ്രവാചകന്മാരിൽ ഏറ്റവും മഹാനാണെന്നല്ലേ നിങ്ങൾ വിശ്വസിക്കുന്നത്?' മഖ്ദിതങ്ങൾ: 'തീർച്ചയായും. മുസ്ലിംകളായ ഞങ്ങളും സത്യാത്മാവിനെ സാക്ഷ്യപ്പെടുത്തിയ ക്രിസ്തു ഉൾപ്പെടെയുള്ള എല്ലാ ഇസ്രാഈൽ വംശ പ്രവാചകന്മാരും അങ്ങനെതന്നെ വിശ്വസിച്ചിരുന്നവരാണ്' പാതിരി: 'യൂപ്രട്ടീസ് നദീതീരമായ കർബലാ മരുഭൂമിയിൽവെച്ച് ഖലീഫാ യസീദിന്റെ പട്ടാളക്കാർ മുഹമ്മദിന്റെ പൌത്രൻ ഹുസൈനെയും കുടുംബാഗംങ്ങളെയും നിഷ്കരുണം കൊന്നില്ലേ?' 'അതെ' 'മുഹമ്മദ് സത്യപ്രവാചകനായിരുന്നുവെങ്കിൽ ദൈവത്തോട് ആവലാതി പറഞ്ഞ് സ്വന്തം കുടുംബത്തെ രക്ഷിക്കേണ്ടത് നീതിയല്ലേ?' 'ശരി, നബി തിരുമേനി സ്വന്തം കുടുംബത്തെ രക്ഷിക്കാനായി ആത്മീയ ലോകത്തിനിന്നു ദൈവത്തെ സമീപിച്ചു. അപ്പോഴത്തെ കഥ പറയേണ്ട. ദൈവം അന്നു സ്വന്തം പുത്രനായ ക്രിസ്തുവിനെ യഹൂദന്മാർ കുരിശിൽ തൂക്കിക്കൊന്ന കാര്യത്തിൽ ദു:ഖാർത്തനായിരിക്കുകയായിരുന്നു. സ്വന്തം പുത്ര മരണത്തിൽ ദു:ഖിക്കുന്ന ദൈവത്തോട് എന്റെ പൌത്രന്റെയും കുടുംബത്തിന്റെയും ദു:ഖകരമായ സ്ഥിതി ഉണർത്തുന്നത് അനുചിതമാണെന്നു കരുതി മുഹമ്മദ് നബി ഒന്നും പറയാതെ മടങ്ങി'. യുക്തിപൂർവമായ ഈ മറുപടി കേട്ടപ്പോൾ ക്രൈസ്തവ പാതിരി തൽക്ഷണം സ്ഥലം വിടുകയാണുണ്ടായത്. മഖ്ദിതങ്ങൾ ഒരവസരത്തിൽ കായംകുളത്ത് മതപ്രഭാഷണം നടത്തികൊണ്ടിരിക്കുകായിരുന്നു. മതപ്രഭാഷ ണം കഴിഞ്ഞു അദ്ദേഹം സ്ഥലത്തെ ജുമുഅത്ത് പള്ളിയിൽ വിശ്രമിക്കുകയായിരുന്നു. ആ സμർഭത്തിൽ ഒരു മുസ്ലിം ചെറുപ്പക്കാരൻ തങ്ങളെ സമീപിച്ചു ഇങ്ങനെ ചോദിച്ചു. 'തങ്ങളെ! ഇംഗ്ളീഷ് നരകഭാഷയാണെന്നും അതു പഠിക്കരുതെന്നും മുസ്ല്യാക്കന്മാർ പറയുന്നു. അതിനെപറ്റി അവിടുത്തെ അഭിപ്രായം എന്താണ്?' 'നിങ്ങളും മുസ്ല്യാക്കന്മാരും ഇംഗ്ളീഷ് പഠിക്കണം; ഒരുപക്ഷെ നരകശിക്ഷ അനുഭവിക്കേണ്ടിവന്നാൽ നരകത്തിലെ മാലാഖമാരോട് വല്ലതും സംസാരിക്കാനും വെള്ളം ചോദിക്കാനെങ്കിലും ഇംഗ്ളീഷ് പഠിക്കണം'. തങ്ങളുടെ സരസമായ മറുപടി കേട്ടവരെല്ലാം ചിരിച്ചു. മുസ്ല്യാക്കന്മാരുടെ നേരെയുള്ള ഉഗ്രമായ ശരവർഷമായിരുന്നു അത്.

ജുമുഅ ഖുതുബ

മാലിക്്നു ദീനാറും കൂട്ടരും കേരളത്തിൽ വന്ന് ഇസ്ലാംമത പ്രബോധനം ആരംഭിച്ചു. ഇന്നാട്ടിലെ നാടുവാഴികൾ ചേരമാൻ പെരുമാളുടെ സμശപ്രകാരം മുസ്ലിം മിഷനറിമാർക്ക് സർവ വിധമായ സഹായ സഹകരണങ്ങളും നിർലോഭം നൽകികൊ−ിരുന്നു. മാലിക് ്നു ദീനാറും സഹഗാമികളും പ്രാചീന കേരളത്തിന്റെ തലസ്ഥാന നഗരിയായിരുന്ന കൊടുങ്ങല്ലൂരിൽ ഒന്നാമത്തെ മുസ്ലിം പള്ളി നിർമിച്ചു. ആ പള്ളിയിൽ പുരാതന കാലം മുതൽ തന്നെ ജുമുഅ ഖുതുബ (ജുമുഅ പ്രഭാഷണം) മാതൃഭാഷയിലാണ് നടന്നുവരുന്നത്.


എ.ഡി. 1900 ത്തിൽ സി. സെയ്താലിക്കുട്ടി മാസ്റർ (തിരൂർ) 'സ്വലാഹുൽ ഇഖ്വാൻ' പത്രത്തിൽ 'കേരള ത്തിലെ മുസ്ലിം പള്ളികളിലാകമാനം അബ്ദുറഹിമാനുബ്നു നുബാത്തത്തുൽ മിസ്വിരിയുടെ ഖുത്ത് പരിഭാഷ ചെയ്തു നടക്കുന്നതു വളരെ പ്രയോജനകരമായിരിക്കുമെന്നു ചൂ−ിക്കാണിച്ചു കൊ−ാരു ലേഖനം എഴുതി. ഖുത്തുബ (ജുമുഅ ഖുത്തുബ ഉൾപ്പെടെ) യിലെ അർകാനുകൾ ഒഴികെയുള്ള ഉപദേശഭാഗം മാതൃഭാഷയിലാകാമെന്ന കാര്യത്തിൽ അക്കാലത്തെ മതപണ്ഡിതന്മാരിൽ ആരും തന്നെ എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നില്ല. മഖ്ദിതങ്ങളും ഇതേ അഭിപ്രായക്കാരനായിരുന്നു. കോഴിക്കോട് വിവാദം


പി. ചേക്കുമുല്ല സാഹിബ് പ്രസിദ്ധനായൊരു ഇസ്ലാംമത പ്രബോധനകനായിരുന്നു. കൊ−ാട്ടി സ്വദേശി യായിരുന്ന അദ്ദേഹം യൌവനകാലം മുതൽ കോഴിക്കോട് സ്ഥിരതാമസമാക്കി. അദ്ദേഹം സയ്യിദ് സനാഉല്ല മഖ്ദിതങ്ങളുടെ വാത്സല്യശിഷ്യനായിരുന്നു. അദ്ദേഹം ബൈബിളും ഹൈμവ വേദശാസ്ത്രങ്ങളും സമഗ്രമായി പഠിച്ച പണ്ഡിതനും 'മുഹമ്മദീയ വേദോപദേശി' എന്ന അപരാഭിധാനത്താൽ പരക്കെ അറിയ പ്പെടുന്ന പ്രസംഗകനുമായിരുന്നു. 1905 സെപ്തംബർ മാസം 10-ാം നു ഞായറാഴ്ച അദ്ദേഹം വെള്ളയിൽ കടപ്പുറത്ത് വെച്ച് ഒരു പ്രസംഗം നടത്തി. ബൈബിൾ പിൽക്കാല പുരോഹിതന്മാരാൽ മാറ്റിമറിക്കപ്പെട്ട വേദമാണ് എന്നു അദ്ദേഹം യുക്തി പൂർവം സ്ഥാപിച്ചു. കൈയേറ്റം നടക്കാത്ത ഒരേ ഒരു അമാനുഷിക ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ എന്നും അദ്ദേഹം സമർഥിച്ചു. ആ യോഗത്തിൽ വിവിധ മതക്കാരായ അഞ്ഞൂറോളം ശ്രോതാക്കൾ ഉ−ായിരുന്നു. അടുത്ത കാലംവരെ കോഴിക്കോട് പട്ടണത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ മുസ്ലിം മിഷനറിമാരുടെ പ്രസംഗങ്ങൾ ഞായറാഴ്ച ദിവസം വൈകുന്നേരം മുറപ്രകാരം നടന്നിരുന്നു. മുല്ലാ സാഹിബിന്റെ പ്രസംഗം അവസാനിച്ചപ്പോൾ ക്രൈസ്തവ മിഷനറിയായിരുന്ന ഐ.സി. ഫിലിപ്പ് മുല്ലാ സാഹിബിനെ വെല്ലുവിളിച്ചു കൊ−ിങ്ങിനെ പറഞ്ഞു: 'ഇന്നത്തെ വിശുദ്ധ ബൈബിൾ പുരോഹിത നിർമിത മാണെന്നു നിങ്ങൾ തെളിയിക്കണം; അതിന്നു പുറമെ മഹമ്മദീയ വേദപുസ്തകമായ ക്വുർആനെക്കുറിച്ച് എന്റെ സംശയങ്ങൾക്ക് യുക്തിപൂർവമായ മറുപടിയും നല്കണം; എന്നാൽ ഞാൻ മുഹമ്മദീയമതം സ്വീകരിക്കാം'


മുല്ലാ സാഹിബ് അടുത്ത 17-ാം നു ഞാനോ എന്റെ ഗുരുവോ നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം സംവാദം നടത്താമെന്ന് കരാർ ചെയ്തു. അക്കാലത്തെ പൌരനേതാവായിരുന്ന കോഴിക്കോട് വെള്ളയിൽ മമ്മദ് ഹാജിയും, എൻ.കെ. ലോനപ്പനും കരാറിൽ ഒപ്പുവെച്ചു. ചേക്കുമുല്ല സാഹിബ് അടുത്ത ദിവസം സുപ്രഭാ തത്തിൽ തന്നെ സ്വശിഷ്യരിൽ ഒരാളെ കൊച്ചിയിൽ താമസിച്ചിരുന്ന മഖ്ദിതങ്ങളുടെ സമീപ ത്തേക്ക് അയച്ചു. മഖ്ദിതങ്ങൾ എല്ലാ പരിപാടിയും നിർത്തി വെച്ച് 1905 സെപ്തംബർ 16-ാം നു തന്നെ കോഴിക്കോ ട്ടെത്തിച്ചേർന്നു. പിറ്റേ ദിവസം വൈകുന്നേരം കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് വെച്ചു ഐ.സി. ഫിലിപ്പും മഖ്ദി തങ്ങളുമായി വാദ പ്രതിവാദം ആരംഭിച്ചു. ഫിലിപ്പിനെ സഹായിക്കാൻ റവറ−് മില്ലർ രംഗത്തു−ായിരുന്നു. വിവിധ രാഷ്ട്രങ്ങളിൽ പ്രസിദ്ധീകരിച്ച ഏതാനും ബൈബിളുകളും ക്വുർആൻ പതിപ്പുകളും മഖ്ദിതങ്ങൾ കൊ−ുവന്നിരുന്നു. ബൈബിളിലെ ഉദ്ധരണികൾ മുഖേന മഹാനായ ആ മുസ്ലിം പ്രതിഭാധനൻ ബൈബിൾ കാലങ്ങളിലൂടെ മാറ്റിമറിക്കപ്പെട്ട ഗ്രന്ഥമാണെന്നു തെളിയിച്ചു. വിശുദ്ധ ക്വുർആൻ അവതരണ കാലത്തെ പോലെ ഇന്നും നിലനിൽക്കുന്നു. ലോകാന്ത്യം വരെ ആ പരിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റകുറച്ചിൽ ഉ−ാകയില്ല എന്ന് തങ്ങൾ ഉഛൈസ്ഥരം ഉദ്ഷോഷിച്ചു. ഫിലിപ്പും റവറ−് മില്ലറും ബൈബിളിന്റെ വിശ്വസനീയതയും അപ്രമാദിത്തവും സ്ഥാപിക്കാൻ കഴിയാതെ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ചരിത്രപ്രസിദ്ധമായ ഈ സംവാദത്തെക്കുറിച്ച് 'തോറ്റ് മടങ്ങിയ ജയാഭിലാഷം' എന്ന ലഘുഗ്രന്ഥം ചേക്കുമുല്ല സാഹിബ് പ്രസിദ്ധപ്പെടുത്തി.


അനന്തരം മുല്ലാസാഹിബ് പ്രസ്തുത സംവാദവാർത്ത 'സ്വലാഹുൽ ഇഖ്വാൻ' പത്രത്തിനെഴുതിയ കാത്ത് താഴെ:


'സലാഹുൽ ഇഖ്വാൻ' പത്രാധിപർ അവർകൾക്ക് അസ്സലാമു അലൈക്കും വറഹിമത്തുല്ലാഹി വബറക്കാത്തുഹു, കഴിഞ്ഞ സപ്തംബർ മാസം പത്താം തിയ്യതി ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് വെച്ച് ഐ.സി. ഫിലിപ്പ് എന്ന ക്രിസ്ത്യാനി എന്റെ പ്രസംഗത്തിന്നു ശേഷം ബൈബിൾ നിർമിച്ചുണ്ടാക്കിയതാണെന്നുള്ള തെളിവു കളും ക്വുർആനിനെപ്പറ്റി തനിക്കുള്ള ചില ആക്ഷേപങ്ങൾക്ക് സമാധാനവും പതിനേഴാം തിയ്യതി ഞായറാഴ്ച തെളിച്ചുകൊടുത്താൽ അയാൾ മുഹമ്മദീയ (ഇസ്ലാം) മതം വിശ്വസിക്കാം എന്നും മറ്റും അഞ്ഞൂറിൽപ്പരം ജനം കൂടിയ സഭയിൽ വെച്ച് സമ്മതിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. മലയാളക്കരയിലെ സകല മുസൽമാൻ സഭകൾക്കും കാരണഭൂതനും സകല മുഹമ്മദീയ ഉപദേഷ്ടാക്കൾക്കു തലയാളിയും എന്റെ ഗുരുനാഥനും ക്രിസ്തീയ കൃത്രിമങ്ങൾക്കുള്ള പരിഹാരിയും ആയ അല്ലാമ: അശ്ശൈഖുൽ മുജാഹിദീൻ അസ്സയ്യിദ് സനാഉല്ലാ മഖ്ദിതങ്ങൾ സംഗതിവശാൽ പതിനാറാം തിയ്യതി ശനിയാഴ്ച കോഴിക്കോട്ട് എത്തി മേപ്പടി ഫിലിപ്പുമായിട്ടുള്ള സംവാദം കയ്യേറ്റെടുത്തു. പതിനേഴം തിയ്യതി വാദപ്രതിവാദം നടന്നു കൊണ്ടിരിക്കു മ്പോൾ റവറണ്ട് മില്ലർ പാതിരിസായിപ്പും മറ്റും ഫിലിപ്പിനെ സഹായിപ്പാൻ വന്നു. 'തോറ്റ് മടങ്ങിയ ജയാഭിലാഷം' എന്ന ഒരു പുസ്തകം എഴുതി അച്ചടിപ്പാൻ കൊടുത്തിരിക്കുന്നു. മേൽ രണ്ട് തിയ്യതികളിലും ഉണ്ടായ സംഭാഷണങ്ങളും മറ്റും കണ്ടും കേട്ടും നിന്നിരുന്ന കൊച്ചി പട്ടാളത്തിൽ അടിമക്കുട്ടി വളപ്പിൽ മത്തായിയുടെ മകനും പ്രൊട്ടസ്റ്റണ്ട് ചർച്ച് മിഷ്യൻ സംഘക്കാരനും എട്ട് കൊല്ലത്തോളമായിട്ട് കോഴി ക്കോട്ട് സ്ഥിരവാസിയും ഇരുപത്ത് നാല് വയസ്സ് പ്രായമുള്ളവനും ആയ ലോൻ എന്ന ക്രിസ്ത്യനും സത്യം മുഹമ്മദീയ പ്രമാണത്തിലാണെന്നു ബോധ്യപ്പെട്ടു. ഈ ഒക്ടോബർ മാസം 6-ാം തിയ്യതി അവൻ ഇസ്ലാം ദീനിൽ ചേർന്നു അബ്ദുറഹിമാൻ എന്നു പേർ വെക്കപ്പെട്ടിരിക്കുന്നു. വെള്ളയിൽ മമ്മദ് ഹാഹി എന്ന ആൾ മാർക്ക കല്യാണം (ചേലാകർമം) വും മറ്റും സുഖമായി കഴിപ്പിച്ചുകൊടുപ്പാനും മറ്റു ചില സഹായങ്ങൾ ചെയ്വാനും നിശ്ചയിച്ചിരിക്കുന്നു. വേറെയും ചിലർ ദീൻ വിശ്വാസത്തിനു ഒരുക്കമുണ്ടന്നു കേൾക്കുന്നു. എന്റെ ഇപ്പോഴത്തെ പ്രസംഗം കടപ്പുറം മുതലായ ദിക്കുകളിലും ഫറൂക്ക് ചന്തയിലും മറ്റും ആകുന്നു. സർവശക്തനായ തമ്പുരാൻ എന്നെ എന്റെ ഗുരുനാഥനായ മേപ്പടി സയ്യിദ് സനാഉല്ലാ മഖ്ദിതങ്ങൾ അവർകളുടെ ഇടംകൈ ശക്തിയിലേക്ക് എങ്കിലും എത്തിച്ചു തീർക്കുമാറാകട്ടെ'. പി. ചേക്കുമുñ കോഴിക്കോട്ട് നഗരം മുഹമ്മദീയ ഉപദേശി ഹിജ്റ 1323 ശഅ്ാൻ 16-ാം ന് ഒക്ടോബർ 12-ാം നു (സ്വലാഹുð ഇഖ്വാൻ വാള്യം: 7, ലക്കം: 9) പ്രസംഗ ദൂഷ്യം "സ്വലാഹുൽ ഇഖ്വാൻ പത്രാധിപർ അവർകൾക്ക്. അസ്സലാമു അലൈക്കും വ റഹിമത്തുല്ലാഹ് പ്രിയരെ, നാനാകഷ്ടനഷ്ടങ്ങൾക്ക് പാത്രമായി നാം ഇറങ്ങി. പിടിപെട്ട് കിടന്നിരുന്ന ഭയഹേതുക്കളോടും തടസ്സങ്ങളോടും എതിർത്തും വ്യവഹരിച്ചും വെട്ടി പബ്ളിക്ക് റോഡാക്കിയതു ദീനുൽ ഇസ്ലാമിന്റെ നിഷ്ക്കള ങ്കാവസ്ഥ പോലെയും വിധി പോലെയും പ്രകാശിച്ച് വർധിപ്പിക്കുന്നതിലേക്കായിരുന്നു. മലയാളം മുഴുവനും കർണാടക ജില്ല താനും സഞ്ചരിച്ച് പ്രസംഗിച്ചത് കൂടാതെ ബോംബായി പട്ടണത്തിലും ആറ് മാസം പ്രസം ഗിച്ചു. അനേകം ലേഖനങ്ങളും പരസ്യങ്ങളും പ്രസിദ്ധപ്പെടുത്തി. ക്രിസ്തുമതത്തോട് കൂടി ഹിുമതത്തേ യും ഖണ്ഡിച്ചു. (കഠോരകുഠാരം, മതമതിപ്പ്, അഹമദോദയം പരസ്യവും നോക്കാം). എന്റെ ജദ്ദ് [60] ആയ നബിയുടെ സത്യസാക്ഷ്യ സ്ഥാപനത്തിന്നായി 24 സംവത്സരം പ്രവർത്തിച്ചതിൽ ഒരു ത്തനും ഒന്നിലും നമ്മെ ജയിക്കാതെ പരാജിതരായിരിക്കുന്നു. ഹിന്ദുജന മഹാ സംഘത്തിലും പ്രസംഗിച്ച തിൽ അവർ ഓരോ വചനത്തെ ശരിവെച്ച് സന്തോഷിക്കുന്നതല്ലാതെ വിരോധഭാവം കാണിക്കുകയോ എതിർക്കാൻ ധൈര്യപ്പെടുകയോ ഉണ്ടായിട്ടില്ല. ക്രിസ്തീയരിൽ താനും ന്യായജ്ഞന്മാർ സമ്മതിച്ചും സന്തോ ഷിച്ചും വരുന്നു. നമ്മുടെ ലേഖനങ്ങൾ [61] ഇതുവരെ എതിരില്ലാതിരിക്കുന്നു. വാസ്തവത്തിൽ ഇസ്ലാം പ്രസം ഗം കേട്ട് വിരോധപ്പെടാനും ജയിപ്പാനും അവകാശമില്ല. ഈ ഒഴിവിലും തരത്തിലും അല്പാല്പവാക്ക് സാമർ ഥ്യമുള്ള യുവാക്കൾ വൈഷമ്യം അറിയാതെ സാരമില്ലെന്നു കരുതി അങ്ങും ഇങ്ങും ഇറങ്ങി കണ്ട സന്തോ ഷത്തിൽ മഹാസന്താപവും ജനിച്ചു. പക്ഷെ തന്നിൽ നിന്നും താനായി ഉണ്ടായ യോഗ്യതയാണെന്നുള്ള നടിനം കണ്ടതിൽ തവക്കൽ ആക്കി കണ്ണ് അടച്ചു. എന്നാൽ പ്രാചീനയോഗ്യരാൽ നിയമിക്കപ്പെട്ടതും ഇന്നു വരെ ഉണ്ടായിരിക്കുന്ന അനേകയോഗ്യന്മാർ ശരിവെച്ച് വഴിപ്പെട്ട് വരുന്നതുമായ മതങ്ങളെ ഭിന്നിപ്പിക്കുന്നതു എളുപ്പമെന്നുണ്ടാകുന്ന വിചാരം മതസ്വഭാവം അറിയാത്തതിൽ നിന്നുണ്ടാകുന്ന ദോഷമാകുന്നു. രണ്ടാമത് എതി രായി നടത്തുന്ന സംവാദം നിസാരമെന്നു കരുതുന്നതും സംവാദങ്ങളുടെ കാഠിന്യത്തെ അറിയാത്ത വീഴ്ച യാകുന്നു. പൂർവികർ മുതൽക്കുള്ളവർ എഴുതിയ ലേഖനങ്ങൾ വായിച്ചതുകൊണ്ട് സംവാദയോഗ്യൻ ആകുന്നതല്ല. ലേഖനത്തിൽ കാണുന്ന സകല സംഗതികളെയും ധരിക്കത്തക്കയോഗ്യതയും അതുകളെ മുഴുവനും മന: പാഠമാക്കത്തക്ക ധാരണാശക്തിയും ഉണ്ടന്നുവന്നാലും മനുഷ്യരിൽ ഉണ്ടാകുന്ന യുക്ത്യാനുസരണ ന്യായ ങ്ങളെ മുഴുവനും അറിഞ്ഞിരിപ്പാൻ സാധിക്കുന്നതല്ല. അവനവന്റെ ബുദ്ധിക്കൊത്ത ന്യായം കാണാതെ ഒരു ത്തനും ഒന്നിൽ ഉറച്ചിരിക്കുന്നതല്ല. ഈ നിലയിൽ അന്യരോട് വാദിച്ചും അന്വേഷിച്ചും സമാധാനമുണ്ടാ ക്കികൊണ്ട് നടക്കുന്നവർ സംവാദത്തിന്നറങ്ങുന്നതു അപകടം തന്നെ. തനിക്കുള്ളതിനെ മുഴുവനും ഗ്രഹിച്ചും അന്യപ്രമാണങ്ങളായ പലതും വായിച്ചും തരം അറിഞ്ഞും സൂക്ഷ്മ ബുദ്ധിയോട് കൂടി അതാതിൽ വായിച്ചും പരിശോധിച്ചും തുടരെ തുടരെ ശ്രമിച്ചും വന്നാൽ റബ്ബിന്റെ തൌഫീഖ് കൊണ്ട് ആസകലാൽ ഒരു ഉണർവ് അഥവാ തെറ്റൽ ഉണ്ടാകുന്നു. അതിനു അറബിയിൽ 'മലക്ക' എന്നു പറയുന്നു. സർവ ന്യായങ്ങൾക്കു മുള്ള എതിർന്യായങ്ങളെ അപ്പപ്പോൾ തോന്നിക്കും. ആ നിലയിൽ തനിക്കുള്ളതിനെ താനും അറിയാതെ മതസംവാദത്തിന്നു ഇറങ്ങുന്നതു മഹാ അബദ്ധമാകുന്നു. തന്റെ തറമേൽ ഉറച്ചുനിന്നു പടപൊരുതേണ്ടതാകുന്നു. അറബി ഭാഷയിൽ മാത്രം നിപുണൻ ആയതു കൊണ്ടും കാര്യം വരാ. എന്തുകൊണ്ടന്നാൽ അറബിയിൽ ഈവക സംവാദങ്ങളും ലേഖനങ്ങളും ദുർലഭ മാകുന്നു. അതിന്നു തക്ക കാരണങ്ങൾ ഉണ്ട്. ഹിന്ദുസ്ഥാനിലെ മൌലവി റഹ്മത്തുല്ലാഹ് സാഹിബ് എഴുതിയ 'ഇള്ഹാറുൽ ഹഖ്' അറബിയിൽ വില പിടിച്ചതായിത്തീർന്നതു ദൃഷ്ടാന്തമാകുന്നു. അതുപ്രകാരം തന്നെ മലയാളത്തിൽ അസ്സയ്യിദ് സനാഉല്ലയായ നമ്മുടെ 'കഠോരകുഠാരം' വിലപിടിച്ചിരിക്കുന്നു. കഠോരകുഠോരം 'ഇള്ഹാറുൽ ഹഖി'ന്റെ പകർപ്പല്ലാ എന്നു കാഴ്ചക്കാർ അറിയും. നമ്മുടെ ലേഖനങ്ങൾ ഒക്കെയും രീതി മാറി ഹിന്ദുമതത്തെയും കൂട്ടിപിടിച്ചതായി കാണാം. നമ്മുടെ ആശ്രയം ഒഴിച്ചാൽ ഒഴിയുന്നതല്ല. ആസകലാൽ തന്റെ ശക്തി താൻ അറിഞ്ഞു ഓർക്കുന്നതായിരിക്കണം. ഇതിൽ പിന്നെ എതിരാകുന്നവന്റെ ശക്തിയെ സൂക്ഷിക്കണമെന്നും കഴിയാത്തതിൽ ധീരത അരുത് എന്നും പഠിക്കാതെ പഠിക്കുന്നതല്ല. ഗുരുവില്ലാത്ത വിദ്യതുണക്കുന്നതല്ല എന്നും ഉള്ള വിദ്യകളെ കാണിച്ച് അവസാനിപ്പിക്കുന്നു. തമ്പുരാൻ തുണക്കട്ടെ. ആമീൻ.

എന്ന് സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങൾ (സ്വലാഹുൽ ഇഖവാൻ അറബി മലയാള പത്രം വാള്യം 7 ലക്കം 9ൽ മൂന്നാം പേജിൽ പ്രസിദ്ധീകരിച്ചത്)

മഹദ്ഗ്രന്ഥങ്ങൾ

മഖ്ദിതങ്ങൾ അറബി-മലയാളത്തിലും മലയാളത്തിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കൊച്ചിയിൽ നിന്നു അദ്ദേഹം 'ഇസ്ലാമിക് ട്രാക്റ്റ്' എന്ന പേരിൽ കുറേ ലഘുലേഖകൾ പ്രസിദ്ധീകരിച്ചിരുന്നു. ക്രിസ്തു മത ഖണ്ഡനത്തിനു പ്രധാനമായും അവലംബിച്ചിരുന്നത് റഹിമത്തുല്ലാഹിൽ ഹിന്ദിയുടെ 'ഇള്ഹാറുൽ ഹഖ്' എന്ന ഗ്രന്ഥമായിരുന്നു. സ്വദേശിഭിമാനി, സനാതന ധർമം, മലയാളരാജ്യം, കേരളസഞ്ചാരി, സ്വലാഹുൽ ഇഖ്വാൻ മുതലായ അക്കാലത്തെ പത്രങ്ങളിൽ തങ്ങൾ നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. ലേഖനങ്ങളിൽ ഭൂരിഭാഗവും ക്രിസ്തുമത ഖണ്ഡനങ്ങളായിരുന്നു. അറബി മലയാളത്തിൽ തങ്ങൾ മൂന്നു പുസ്തകങ്ങളാണ് രചിച്ചത്. 1. തഅ്ലീമുൽ ഇഖ്വാൻ, 2. മുഅല്ലിമുൽ ഇഖ്വാൻ, 3. മരുമക്കത്തായം. അതിനുപുറമെ അമ്പതിൽപരം മലയാള ഭാഷാകൃതികളും രചിച്ചു. തങ്ങളുടെ പുസ്തകങ്ങളും കൃതികളും ഇവയാണ്. 1. കഠോരകുഠാരം, 2. ക്രിസ്തീയ അജ്ഞേയ വിജയം പാർക്കലീത്താ പോർക്കളം 3. സത്യദർശിനി 4. ക്രിസ്തീയ വായടപ്പ് 5. തണ്ടാൻ കണ്ഠമാല 6. തണ്ടാൻ കൊണ്ടാട്ടച്ചെണ്ട 7. ക്രിസ്തീയ മതമതിപ്പ് 8. മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മന:പൂർവ മോഷണം 9. കുഠോര വജ്റം 10. ജയാനന്ദാഘോഷം 11. മഖ്ദി സംവാദജയം 12. ത്രിയേക നാശം മഹാനാശം 13. മദ്യപാനം മശീഹാ മതാഭിമാനം 14. ഞാൻ ഞാൻതന്നെ 15. നബി നാണയം (ചരിത്രം) 16. മുസ്ലിംകളും രാജഭക്തിയും 17. പാദവാദം പാതകപാദകം 18. മുസ്ലിംകളും വിദ്യാഭ്യാസവും 19. ഖുർആൻ വേദ വിലാപം 20. ഒരു വിവാദം 21. മഖ്ദി തങ്ങൾ ആഘോഷം 22. തങ്ങളാഘോഷം മാഹാഘോഷം 23. അഹങ്കാരാഘോഷം 24. പ്രാവ് ശോധന 25. ഡംഭാചാര വിചാരി 26. ഇസ്ലാം വാള് ദൈവവാള് 27. ഓർക്കാതാർക്കുന്നതിന്നൊരാർപ്പ് 28. പാലില്ലാ പായസം 29. നാരീ നരാഭിചാരി 30. മൂഢഅഹങ്കാരം മഹാന്ധകാരം 31. മൌഢ്യാഢംഭര നാശം 32. പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ) 33. ലാ മൌജൂദിൻ ലാ പോയിന്റ് 34. മക്തി മന:ക്ളേശം 35. മൂസക്കുട്ടിക്കുത്തരം 36. മൂസക്കുട്ടിയുടെ മൂക്ക് കുത്തി 37. ദൈവം 38. സ്വർഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ? 39. വൈഭവക്കുറവ്


40. സുവിശേഷ നാശം (കൊച്ചി മുഹമ്മദീയ പ്രസ്സിൽ നിന്നു 1906ൽ പ്രസിദ്ധപ്പെടുത്തിയ ഈ ലഘു ഗ്രന്ഥത്തിന്റെ പുറംകവറിൽ \'അല്ലാഹു സത്യകർത്താവ്, ഖുർആൻ സത്യവേദം, സുവിശേഷം ക്രിസ്തു ചരിത്രമല്ല. വേദപ്രമാണെന്ന് തെളിയിക്കുന്നവർക്ക് 50 രൂപ സമ്മാനമുണ്ട്\' എന്നു പരസ്യം ചെയ്തു കാണുന്നു) 41. മുഹമ്മദീയ മുദ്രണാലയം 42. മഖ്ദി ആഘോഷം ത്രിയേകനാശം 43. ഈമാൻ സലാമത്ത് (ലഘുലേഖ) 44. തുർക്കി സമാചാരം 45. നിത്യജീവൻ (മാസിക) 46. പരോപകാരി (മാസിക) 47. സത്യപ്രകാശം (വാരിക) ഉപരിസൂചിതമായ ഗ്രന്ഥങ്ങൾക്ക് പുറമെ അദ്ദേഹം എഴുതിയിരുന്ന പല ഗ്രന്ഥങ്ങളും സാമ്പത്തിക പരാധീ നത മൂലം പ്രസിദ്ധപെടുത്താൻ സാധിച്ചില്ല. അവയിൽ ചിലതിന്റെ പേരുകളും ഉള്ളടക്കവും മക്തി മന:ക്ളേശം എന്ന കൃതിയിൽ രേഖപ്പെടുത്തി കാണുന്നു. 1. ക്രിസ്തീയ പ്രതാരണ പ്രദർശിനി 2. ഇഹലോക പ്രഭു 3. തോട്ടത്തിരുപ്പോരാട്ട് (മോശെ പ്രവാചകൻ-മൂസാ (അ)-പ്രവചിച്ച പ്രകാരം യരൂശലെം തോട്ടത്തിന്റെ യഥാർഥാവ കാശികൾ മുസ്ലിംകളാണെന്ന് യുക്തിപൂർവം സമർഥിച്ചിട്ടുള്ള ഈ അമൂല്യഗ്രന്ഥം 1895 ൽ രചിച്ചതാണ്. അതിന്റെ കൈയെഴുത്ത് പ്രതി തങ്ങളുടെ ജീവിതാന്ത്യദശയിൽ നഷ്ടപ്പെട്ടുപോയി എന്നാണ് അന്വേഷണ ത്തിൽ നിന്നറിഞ്ഞത്) 4. അബ്രഹാം സന്താന പ്രവേശം 5. കുരിശ് സംഭവം സ്വപ്ന സംഭാവനം 6. ക്രിസ്തീയ മൂഢപ്രൌഡീദർപ്പണം (മഖ്ദിതങ്ങൾ രചിച്ച അതിബ്രഹത്തായ ഗ്രന്ഥമായിരുന്നു ഇത്. നാനൂറിൽ പരം പേജുകളുണ്ടായിരുന്നു. ആ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം മാത്രം ഗ്രന്ഥകർത്താവിന്റെ മരണാ നന്തരം ഇഷ്ടശിഷ്യനായിരുന്ന സി.വി. ഹൈദ്രോസ് സാഹിബ് (മലബാർ ഇസ്ലാം പത്രാധിപർ കൊച്ചി) \'മഖ്ദി വിജയം\' എന്ന പേരിൽ മുദ്രണം ചെയ്തു. ആ പുസ്തകത്തിലെ ഉപലേഖനം മഖ്ദിതങ്ങൾ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

references

  1. മാപ്പിള പഠനങ്ങൾ,പേജ്:52-53, വചനം ബുക്സ്,കോഴിക്കോട്. എം. ഗംഗാധരൻ
  2. ഇൻഫോമലപ്പുറം.കോം - പെരുമ്പടപ്പ് എന്ന വിഭാഗം കാണുക
  3. സത്യവിശ്വാസികൾ
  4. ഉദ്ദേശം
  5. പ്രത്യക്ഷം
  6. നശിക്കുക
  7. ജീവിതം
  8. തന്ത്രം
  9. സത്യനിഷേധം
  10. വിശ്വാസരക്ഷ
  11. അല്ലാഹുവിന്റെ പ്രവാചകൻ
  12. ദേഹവിയോഗം
  13. എന്റെ സമുദായമേ, എന്റെ സമുദായമേ
  14. പ്രസ്സ്
  15. ജീവൻ
  16. മതപരമായ ആവശ്യത്തിന്നായി മുസ്ലിംകളും കൃസ്ത്യാനികളും ദിനംപ്രതി പിടി അരി ഒരു പാത്രത്തിൽ സംഭരിക്കാറുണ്ട്
  17. കേരളത്തിലെ പഴയകാല പത്രം
  18. ഈ ഉദ്ധരണി ആലപ്പുഴയിൽ നിന്നു ജ: മുഹമ്മദ് ശാഫി സാഹിബ് പ്രസിദ്ധപ്പെടുത്തിയിരുന്ന 'സാരസൻ' പത്രത്തിൽ നിന്നാണുദ്ധരിച്ചത്
  19. മുജാഹിദ് പ്രസ്ഥാനം ഇവിടെ രൂപീകരിച്ച ശേഷമാണ് കേരളത്തിൽ മുസ്ലിംകൾക്കിടയിൽ തർക്കവിതർക്കങ്ങൾ ആരംഭിച്ചതെന്ന സുന്നികളുടെ സാധാരണ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മനസ്സിലാക്കാം
  20. ശിഷ്യൻ
  21. വഞ്ചിക്കുക
  22. പരശുരാമൻ മാതൃഘാതകനായിരുന്നുവത്രെ
  23. വിശുദ്ധ ക്വുർആൻ
  24. വിവാഹം
  25. സഹോദരൻ
  26. അവകാശം (ബാധ്യത)
  27. സ്നേഹിതൻ
  28. റസൂൽ (സ്വ) യെ മഖ്ദി തങ്ങളും കുടുംബവും ഉപ്പൂപ്പ എന്നായിരുന്നു വിളിച്ചിരുന്നത്.
  29. സമുദായം
  30. ഹിജ്റ 1320-ആം വർഷം
  31. മദ്ദളം തുടങ്ങിയ സംഗീതോപകരണങ്ങൾ ഇസ്ലാമിൽ നിഷിദ്ധ (ഹറാം) മാണെന്ന
  32. തൌറാത്തി(പഴയ നിയമത്തി)ൽ പന്നിമാംസം നിരോധിച്ചിട്ടുണ്ട്. ക്രിസ്തു പന്നി മാംസം ഭക്ഷിക്കാൻ അനുവദിച്ചിരുന്നില്ല. മി: പോൾ (പൌലോസ്സ്) ആണ് പന്നി മാംസം അനുവദനീയമാക്കിയത്. അപ്രകാരം തന്നെ ചേലാകർമം നിരോധിച്ചതും അദ്ദേഹം തന്നെ. പഴയ നിയമത്തിൽ പന്നിമാംസം നിരോധിച്ചത് കാണുക: 'പന്നി കുളമ്പ് പിളർന്നതായി കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നെ. എങ്കിലു അയവിറയ്ക്കുന്നതല്ലാകയാൽ അത് നിങ്ങൾക്ക് അശുദ്ധം. ഇവയുടെ മാംസം നിങ്ങൾ തിന്നരുത്; പിണം തൊടുകയും അരുത്; ഇവ നിങ്ങൾക്ക് അശുദ്ധം.' (ലേവ്യ-ഘല്ശശേശേരപുെസ്തകം 11:7-8) ജൂതനിയമത്തിലും ഹമുറാബിയുടെ നിയമസംഹിതയിലും ഇന്ത്യയിലെ 'മനുസ്മൃതി'യിലുമെല്ലാം പന്നിമാംസം വർജ്യമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
  33. ഏകത്വം
  34. പ്രവാചകത്വം
  35. രേഖകൾ (പ്രമാണങ്ങൾ)
  36. ശ്രേഷ്ഠതകൾ
  37. കൃതജ്ഞ്ഞത
  38. ആത്മാർഥത
  39. സമുദായം
  40. അല്ലാഹു
  41. നിഷ്കളങ്കമായി
  42. സഹോദരന്മാർ
  43. പരിഷ്കരണം
  44. കാലം
  45. നന്മയിലേക്ക് ക്ഷണിക്കുന്ന ഒരു സംഘം നിങ്ങളിൽ നിന്നുണ്ടായിരിക്കട്ടെ (വി.ക്വുർആൻ 3:104)
  46. നിന്റെ നാഥന്റെ മാർഗത്തിലേക്ക് നല്ല നിലയിലും തത്വജ്ഞാനപൂർവമായും ക്ഷണിക്കുക. (വി.ക്വുർആൻ 16:125)
  47. പ്രബോധനം
  48. പണ്ഡിതന്മാർ
  49. സംവാദം
  50. ശ്രേഷ്ഠത
  51. പ്രേമം
  52. വിധികൾ കളിലുള്ള ഔഫ്
  53. ഭയം
  54. പ്രകാശദീപം
  55. പ്രാർഥനക്ക്
  56. അല്ലാഹു സ്ഥാനമഹത്വവും ശക്തിയും പ്രദാനംചെയ്യട്ടെ
  57. അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ധനം കൊണ്ടും ദേഹം കൊണ്ടും ധർമ സമരം നടത്തുക (വി. ക്വുർആൻ 61:11)
  58. സംവാദം
  59. പ്രസംഗകൻ (ഉപദേശകൻ)
  60. പിതാമഹൻ
  61. മഖ്ദിതങ്ങൾ 'ലേഖനങ്ങൾ' എന്ന സംജ്ഞകൊണ്ട് അക്കാലത്ത് വിവക്ഷിച്ചിരുന്നത് ഉപന്യാസങ്ങൾ, ലഘുലേഖകൾ, വിജ്ഞാപന ങ്ങൾ, ലഘു പുസ്തകങ്ങൾ എന്നിവയായിരുന്നു.
സ്വകാര്യതാളുകൾ
നാമമേഖല

രൂപഭേദങ്ങൾ
നടപടികൾ
ഉള്ളടക്കം
പണിസഞ്ചി
വഴികാട്ടി
പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ഈ സൈറ്റിനെ സഹായിക്കൂ