സലഫി
| വിശ്വാസങ്ങൾ |
|
അല്ലാഹു - അല്ലാഹുവിന്റെ ഏകത്വം |
| അനുഷ്ഠാനങ്ങൾ |
| പ്രമാണങ്ങൾ |
| തീർത്ഥാടന കേന്ദ്രങ്ങൾ |
| ആഘോഷങ്ങൾ |
ഉള്ളടക്കം |
ചരിത്രം
ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളും ഭാരതീയ ചിന്തകളും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോടെ വിശ്വാസ രംഗത്ത് പാളിച്ചകളുണ്ടായി. വലിയൊരു വിഭാഗം മുസ്ലിംകൾ സ്വൂഫി ചിന്തയും ഇസ്ലാമികാശയങ്ങളും തമ്മിൽ കൂട്ടിക്കുഴച്ചു. അതിനെതിരെ സലഫികൾ രംഗത്തിറങ്ങി. മദ്ധ്യനൂറ്റാണ്ടുകളിൽ ഇബ്നുതൈമിയ്യ, മുഹമ്മദുബ്നുഖയ്യിം തുടങ്ങിയവരും പിൽക്കാലത്ത് മുഹമ്മദുബ്നു അബ്ദുൽ വഹാബും സലഫീ ആശയ പ്രചാരകരായി രംഗത്ത് വന്നവരാണ്. ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിൻറെയും അമീർ മുഹമ്മദുബ്നു സഊദിൻറെയും കൂട്ടായ ശ്രമങ്ങൾ കാരണം അറേബ്യൻ രാജ്യങ്ങളിൽ സലഫീ ആശയങ്ങൾ വീണ്ടും വേരൂന്നി. ഇന്നും സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ വിശ്വാസപരമായ കാര്യങ്ങളിൽ സലഫീ സ്വാധീനമാണുള്ളത്. സൗദിയിലെ ഏറ്റവും ഉയർന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.
ഖത്വർ, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആദർശം പ്രചരിച്ചത് ഹിജാസിൽ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജർ, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാൻ അബ്ദുൽ ഖാലിഖ്, സിറിയയിലെ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി തുടങ്ങിയവർ പ്രശസ്ത സലഫീ പണ്ഢിതൻമാരാണ്.
രണ്ടു നൂറ്റാണ്ട് മുന്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രർത്തനം ആഫ്രിക്കയിൽ ശക്തമായത്. അൽജീറിയൻ മുസ്ലിം ജംഇയ്യത്തുൽ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അൻസ്വാറു സുന്നത്തിൽമുഹമ്മദിയ്യ എന്ന പേരിൽ ഈജിപ്തിലും സുഡാനി ലും പ്രവർത്തിക്കുന്നു. നൈജീരിയയിൽ ജമാഅത്ത് ഇഹ്യാഉസ്സുന്ന വൽജമാഅത്തുൽ ബി ദ്അ എന്ന പേരിലും പാകിസ്താനിലും ഇന്ത്യയിലും ബംഗ്ലാദേശ്, സിലോൺ(ശ്രീലങ്ക) എന്നിവിടങ്ങളിലും അഹ്ലേഹദീസ് എന്ന പേരിലുമാണ് സലഫികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അഹ്ലേഹദീസിന്റെ കേരളഘടകമെന്ന നിലയിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ എന്ന സലഫീ സംഘടന പ്രവർത്തിക്കുന്നു. ഇന്തോനേഷ്യയിൽ ജംഇയ്യത്തുൽ മുഹമ്മദിയ്യ എന്ന പേരിലും സലഫികൾക്ക് സംഘടനയുണ്ട്. ഫിജി ദ്വീപിൽ അഹ്ലെഹദീസ് എന്ന പേരിലാണ് പ്രവർത്തനം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കു ന്ന ജംഇയ്യത്ത് അഹ്ലെ ഹദീസും അൽമുൻതദാ അൽഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്.
ഈജിപ്തിൽ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ ചിന്തകൾ സലഫീ പ്രസ്ഥാനത്തിൻറെ വളർച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആധുനിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാൻ അവർ ശ്രമിച്ചു. ഈജിപ്തിൽ അൽമനാർ എന്ന പേരിൽ വർഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളിൽ വേരോട്ടമുണ്ടാക്കി. [2]
വിമർശനങ്ങൾ
സലഫികൾ യഥാർഥത്തിൽ പൂർവ്വീകരെ പിൻപറ്റുന്നവരല്ലെന്നും, മറിച്ച് ഇസ്ലാമിൻറെ മൗലിക തത്ത്വങ്ങളിൽ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂർവ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണെന്നുമാണ്[3].കേരള സുന്നികളുടെ വാദം. സലഫിസത്തെ ഇസ്ലാമിലെ നവീകരണ പ്രസ്ഥാനമായാണ് കേരള സുന്നികൾ കണക്കാക്കുന്നത്.
ഇതുകൂടി കാണുക
- മുജാഹിദ് പ്രസ്ഥാനം (കേരളം)
അവലംബം
ar:سلفية (مصطلح)ca:Salafisme cy:Salaffiaeth da:Salafisme de:Salafiyya en:Salafi eo:Salafismo es:Salafismo fa:سلفی fr:Salafisme he:סלפיה id:Salafiyah nl:Salafisme no:Salafisme pl:Salafizm pt:Salafismo ru:Салафия so:Salafiya sv:Salafism tr:Selefiyye uk:Салафія