സഹായം:യൂനികോഡ് കൺവർട്ടിങ്
പൂങ്കാവനം സംരംഭത്തിൽ നിന്ന്
ഇപ്പോൾ മലയാളത്തിലുള്ള പല PDF പുസ്തകങ്ങളും, ലേഖനങ്ങളും പലരും യൂനികോഡിനെകുറിച്ചുള്ള അറിവില്ലാത്തത് കൊണ്ടോ മറ്റോ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പഴയ ഫേക്ക് ഫോണ്ടുകളിൽ തന്നെയാണ് നിർമ്മിക്കുന്നതും, ഓൺലൈനിൽ പബ്ലിഷ് ചെയ്യുന്നുന്നതും. എല്ലാ കമ്പ്യൂട്ടറുകളും സൈറ്റുകളും യൂനികോഡിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പഴയ ISM പോലെയുള്ള സോഫ്റ്റ് വെയറുകളിലും മറ്റും ഇപ്പോഴും പുസ്ത്കങ്ങൾ രചിക്കുന്നത് ഭാവിയിൽ വലിയ നഷ്ടമായി മാറും. നിലവിലുള്ള പല PDF ഫയലുകളിലും ഉപയോഗിച്ചിരിക്കുന്ന ML karthika.ttf ഫോണ്ടും മറ്റും യൂനികോഡിലേക്ക് കൺ വെർട്ട് ചെയ്യാൻ വരമൊഴി പോലെയുള്ള സോഫ്റ്റ് വേറുകളും അക്ഷരങ്ങൾ.കോം എന്ന സൈറ്റും മറ്റു പല ടൂളുകളും ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്തി എഴുതിക്കഴിഞ്ഞ പകർപ്പവകാശ സംരക്ഷണമില്ലാത്ത പുസ്തകങ്ങൾ പൂങ്കാവനത്തിൽ ശേഖരിക്കാൻ വളരെ എളുപ്പമാണ്.