സ്വർഗ്ഗം (ലേഖനം) ഭാഗം 2

From പൂങ്കാവനം
Jump to: navigation, search

Contents

സ്വർഗ്ഗവാസികളുടെ ശുക്റുകളും ദിക്റുകളും[edit]

സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിലെത്തിയാൽ തസ്ബീഹിനും തഹ്മീദിനും ബോധനം നൽകപ്പെടും. അതോടെ അവർ നാഥന് സ്തുതിപാടും. അല്ലാഹു سبحانه وتعالى വിന്റെ ഔദാര്യമാണിതെന്ന് അവർ ശു ക്റോട് കൂടി സമ്മതിക്കും. സ്വർഗ്ഗവാസികൾ തസ്ബീഹിനും തഹ്മീദിനും ബോധനം നൽകപ്പെടുമെന്നറിയിക്കുന്ന തിരുമൊഴി നോക്കൂ. ജാബിറി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(s.a.w) പറയുന്നതായി ഞാൻ കേട്ടു: ട്ടإِنَّ أَهْلَ الْجَنَّةِ ............. يُلْهَمُونَ التَّسْبِيحَ وَالتَّحْمِيدَ كَمَا يُلْهَمُونَ النَّفَسَ” (നിശ്ചയം, സ്വർഗ്ഗവാസികൾ …….. തസ്ബീഹിനും തഹ്മീദിനും ബോധനം നൽകപ്പെടും; നിശ്വാസത്തിന് ബോധനം നൽകപ്പെടു ന്നതുപോലെ.) (ബുഖാരി) അല്ലാഹു سبحانه وتعالى പറഞ്ഞു: وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاء فَنِعْمَ أَجْرُ الْعَامِلِينَ

അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലി ക്കുകയും സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമു ക്ക് താമസിക്കാവുന്ന വിധം ഈ (സ്വർഗ്ഗ)ഭൂമി നമുക്ക് അവകാശപ്പെ ടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോൾ പ്ര വർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
(വി.ക്വു.സുമർ:74)

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ، إِلَّا قِيلًا سَلَامًا سَلَامًا

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല. സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
(വി. ക്വു. അർവാക്വിഅഃ:

25,26) وَالَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ لاَ نُكَلِّفُ نَفْسًا إِلاَّ وُسْعَهَا أُوْلَـئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ ، وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ تَجْرِي مِن تَحْتِهِمُ الأَنْهَارُ وَقَالُواْ الْحَمْدُ لِلّهِ الَّذِي هَدَانَا لِهَـذَا وَمَا كُنَّا لِنَهْتَدِيَ لَوْلا أَنْ هَدَانَا اللّهُ لَقَدْ جَاءتْ رُسُلُ رَبِّنَا بِالْحَقِّ وَنُودُواْ أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത വരാരോ- ഒരാൾക്കും അയാളുടെ കഴിവിൽ പെട്ടതല്ലാതെ നാം ബാധ്യതയേൽപ്പിക്കുന്നില്ല.- അവരാണ്

സ്വർഗ്ഗാവകാശികൾ. അവര തിൽ നിത്യവാസികളായിരിക്കും. അവരുടെ (വിശ്വാസികളുടെ) മന സ്സുകളിലുള്ള ഉൾപകയെല്ലാം നാം നീക്കികളയുന്നതാണ്. അവരു ടെ താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക് നയിച്ചിരുന്നില്ലെ ങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങ ളുടെ രക്ഷിതാവിന്റെ ദൂതൻമാർ തീർച്ചയായും സത്യവും കൊ ണ്ടാണ് വന്നത്. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അ താ,

സ്വർഗ്ഗം. നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.
(വി. ക്വു. അൽഅ അ്റാഫ്: 42,43)

സ്വർഗ്ഗീയാനുഗ്രഹങ്ങൾക്ക് വിശുദ്ധ ക്വുർആനിന്റെ വർണ്ണനകൾ[edit]

സ്വർഗ്ഗീയ സുഖങ്ങളിൽ വിരാജിക്കുന്നവരുടെ ശരീരവും മനസ്സും ഒരുപോലെ കുളിർപ്പിക്കുന്ന വിഭവങ്ങളാണ് അവിടെയു ള്ളത്. സ്വർഗ്ഗീയാനുഗ്രഹങ്ങളുടെ വൈവിധ്യങ്ങളെ ഉണർത്തുന്ന ഏതാനും വിശുദ്ധ ക്വുർആൻ വചനങ്ങൾ താഴെ നൽകുന്നു. അല്ലാഹു سبحانه وتعالى പറയുന്നു: الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ ، ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ ، يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ ، وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ، لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ

നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കു ന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങൾ) നിങ്ങളും നിങ്ങ ളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട്

സ്വർഗ്ഗത്തിൽ പ്രവേ ശിച്ചു കൊള്ളുക. സ്വർണ്ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകൾ കൊതിക്കു ന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. നിങ്ങൾ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നി ങ്ങൾക്ക്

അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗ്ഗമത്രെ അത്. നി ങ്ങൾക്കതിൽ പഴങ്ങൾ ധാരാളമായി ഉണ്ടാകും. അതിൽ നിന്ന് നി ങ്ങൾക്ക് ഭക്ഷിക്കാം.
(വി. ക്വു. സുഖ്റുഫ്: 6973)

إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ ، فِي جَنَّاتٍ وَعُيُونٍ ، يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ ، كَذَلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ ، يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ ، لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَى وَوَقَاهُمْ عَذَابَ الْجَحِيمِ

സൂക്ഷ്മത പാലിച്ചവർ തീർച്ചയായും നിർഭയമായ വാസസ്ഥല ത്താകുന്നു. തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ നേർത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവർ

ധരിക്കും. അവർ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്. അങ്ങനെ യാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെ ളുത്ത സ്ത്രീകളെ അവർക്ക് നാം ഇണകളായി നൽകുകയും ചെയ്യും. സുരക്ഷിതത്വ ബോധത്തോടുകൂടി എല്ലാവിധ പഴങ്ങളും അ വർ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ആദ്യത്തെ മരണ മല്ലാതെ മറ്റൊരു മരണം

അവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുക യും ചെയ്തിരിക്കുന്നു.
(വി. ക്വു. അദ്ദുഖാൻ: 5156)

وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا ، مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ، وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ، وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا ، قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا ، وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا ، عَيْنًا فِيهَا تُسَمَّى سَلْسَبِيلًا ، وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا ، وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا ، عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا ، إِنَّ هَذَا كَانَ لَكُمْ جَزَاء وَكَانَ سَعْيُكُم مَّشْكُورًا

അവർ ക്ഷമിച്ചതിനാൽ സ്വർഗ്ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അ വർക്കവൻ പ്രതിഫലമായി നൽകുന്നതുമാണ്. അവരവിടെ സോഫ കളിൽ ചാരിയിരിക്കുന്നവരായിരിക്കും.

വെയിലോ കൊടും തണു പ്പോ അവർ അവിടെ കാണുകയില്ല. ആ സ്വർഗ്ഗത്തിലെ തണലു കൾ അവരുടെ മേൽ അടുത്തു നിൽക്കുന്നതായിരിക്കും. അതി ലെ പഴങ്ങൾ പറിച്ചെടുക്കാൻ സൌകര്യമുള്ളതാക്കപ്പെടുകയും ചെ യ്തിരിക്കുന്നു. വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്) സ്ഫ ടികം പോലെയായിതീർന്നിട്ടുള്ള വെള്ളി കോപ്പകളുമായി അവർ ക്കിടയിൽ (പരിചാരകൻമാർ) ചുറ്റി നടക്കുന്നതാണ്. അവർ അവ യ്ക്ക് (പാത്രങ്ങൾക്ക്) ഒരു തോതനുസരിച്ച് അളവ് നിർണ്ണയിച്ചിരിക്കും. ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവർക്ക് അവിടെ കുടിക്കുവാൻ നൽകപ്പെടുന്നതാണ്. അതായത് അവിടത്തെ (സ്വർ ഗ്ഗത്തിലെ) സൽസബീൽ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. അനശ്വര ജീവിതം നൽകപ്പെട്ട ചില കുട്ടികൾ അവർക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാൽ വിതറിയ മു ത്തുകളാണ് അവരെന്ന് നീ വിചാരിക്കും. അവിടം നീ കണ്ടാൽ സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്. അവരുടെമേൽ പച്ച നിറമുള്ള നേർത്ത പട്ടുവസ്ത്രങ്ങളും കട്ടി യുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അ വർക്ക് അണിയിക്കപ്പെടുന്നതാണ്. അവർക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കുവാൻ കൊടുക്കുന്നതു മാണ്. (അവരോട് പറയപ്പെടും:) തീർച്ചയായും ഇത് നിങ്ങൾക്കു ള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ

പരിശ്രമം നന്ദിപൂർവ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നു.
(വി. ക്വു. അൽഇൻസാൻ: 1222)

وَالسَّابِقُونَ السَّابِقُونَ ، أُوْلَئِكَ الْمُقَرَّبُونَ ، فِي جَنَّاتِ النَّعِيمِ ، ثُلَّةٌ مِّنَ الْأَوَّلِينَ ، وَقَلِيلٌ مِّنَ الْآخِرِينَ ، عَلَى سُرُرٍ مَّوْضُونَةٍ ، مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ ، يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ، بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ، لَا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ، وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ ، وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ، وَحُورٌ عِينٌ ، كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ، جَزَاء بِمَا كَانُوا يَعْمَلُونَ ، لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ، إِلَّا قِيلًا سَلَامًا سَلَامًا

(സത്യവിശ്വാസത്തിലും സൽപ്രവൃത്തികളിലും) മുന്നേറിയവർ(പര ലോകത്തും) മുന്നോക്കക്കാർ തന്നെ. അവരാകുന്നു സാമീപ്യം നൽകപ്പെട്ടവർ. സുഖാനുഭൂതികളുടെ

സ്വർഗ്ഗത്തോപ്പുകളിൽ. പൂർ വ്വികൻമാരിൽ നിന്ന് ഒരു വിഭാഗവും പിൽക്കാലക്കാരിൽ നിന്ന് കുറ ച്ചു പേരുമത്രെ ഇവർ. സ്വർണ്ണ നൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും അവർ. അവയിൽ അവർ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. നിത്യജീവിതം നൽ കപ്പെട്ട ബാലന്മാർ അവരുടെ ഇടയിൽ ചുറ്റി നടക്കും; കോപ്പക ളും കൂജകളും ശുദ്ധമായ (മദ്യം) നിറച്ച പാനപാത്രവും കൊണ്ട്. അതു (കുടിക്കുക) മൂലം അവർക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. അവർ ഇഷ്ടപ്പെട്ടു തെരഞ്ഞെടു ക്കുന്ന തരത്തിൽപെട്ട പഴ വർഗ്ഗങ്ങളും. അവർ കൊതിക്കുന്ന തര ത്തിൽ പെട്ട പക്ഷിമാംസവും കൊണ്ട് (അവർ ചുറ്റി നടക്കും.) വി ശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവർക്കുണ്ട്.) (ചിപ്പികളിൽ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവർ. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അ തെല്ലാം നൽകപ്പെടുന്നത്)

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല; സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
(വി. ക്വു. അൽവാക്വിഅഃ: 10 26)

وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ ، فِي سِدْرٍ مَّخْضُودٍ ، وَطَلْحٍ مَّنضُودٍ ، وَظِلٍّ مَّمْدُودٍ ، وَمَاء مَّسْكُوبٍ ، وَفَاكِهَةٍ كَثِيرَةٍ ، لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ، وَفُرُشٍ مَّرْفُوعَةٍ ، إِنَّا أَنشَأْنَاهُنَّ إِنشَاء ، فَجَعَلْنَاهُنَّ أَبْكَارًا ، عُرُبًا أَتْرَابًا ، لِّأَصْحَابِ الْيَمِينِ

വലതുപക്ഷക്കാർ! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! മു ള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാല മായ തണൽ, സദാ ഒഴുക്കപ്പെട്ടു

കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ ധാരാളം പഴവർഗ്ഗ ങ്ങൾ, ഉയർന്നമെത്തകൾ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അ വർ. തീർച്ചയായും അവരെ (സ്വർഗ്ഗസ്ത്രീകളെ) നാം ഒരു പ്രത്യേ ക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമ

പ്രായക്കാരും ആക്കിയിരിക്കുന്നു. വലതുപക്ഷക്കാർക്ക് വേണ്ടിയ ത്രെ അത്.
(വി. ക്വു. അൽവാക്വിഅഃ: 2738)സ്വർഗ്ഗീയാനുഗ്രഹങ്ങളും ഭൌതിക വിഭവങ്ങളും ഒരു താരതമ്യം

ഭൌതിക വിഭവങ്ങൾ ദൃശ്യലോകത്ത് അനുഭവിക്കുന്നതാ ണ്. സ്വർഗ്ഗീയ സുഖങ്ങൾ വാഗ്ദാനം ചെയ്യപ്പെടുന്ന അദൃശ്യകാര്യ ങ്ങളാണ്. കയ്യിൽകിട്ടിയ ഒന്നിനെ ഭാവിയിൽ കിട്ടുമെന്ന് പറയു ന്ന ഒന്നിനുവേണ്ടൺി കയ്യൊഴിക്കുക എന്നത് അധികമാളുകൾക്കും ഭാരമേറിയതാണ്; വിശിഷ്യാ വാഗ്ദാനം ചെയ്യപ്പെടുന്നത് മരണാ നന്തരമാണെങ്കിൽ. അത് കാരണത്താൽ തന്നെ അല്ലാഹു سبحانه وتعالى ഭൌ തിക വിഭവങ്ങളേയും സ്വർഗ്ഗീയാനുഗ്രഹങ്ങളേയും താരതമ്യപ്പെ ടുത്തി സ്വർഗ്ഗീയാനുഗ്രഹങ്ങളാണ് ഉത്തമവും ഉൽകൃഷ്ടവുമെന്ന് വ്യക്തമാക്കി. അല്ലാഹു سبحانه وتعالى ദുനിയാവിൽ വിരക്തിയുൺണ്ടാക്കുന്ന വിഷയത്തിലും സ്വർഗ്ഗത്തിന്റെ മഹത്വം വിവരിക്കുന്ന വിഷയത്തിലും ദീർഘമായ അവതരണങ്ങൾ നടത്തി. എല്ലാം അടിയാറുകൾ പര ലോക സുഖം തേടുവാനും അവിടുത്തെ അനുഗ്രഹം ആശിക്കു വാനുംവേണ്ടൺി മാത്രം. അല്ലാഹു سبحانه وتعالى പറയുന്നു: لَكِنِ الَّذِينَ اتَّقَوْاْ رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا نُزُلاً مِّنْ عِندِ اللّهِ وَمَا عِندَ اللّهِ خَيْرٌ لِّلأَبْرَارِ

എന്നാൽ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അ വർക്കാണ് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോ പ്പുകളുള്ളത്. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവി ന്റെ പക്കൽ നിന്നുള്ള സൽക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ള താകുന്നു പുണ്യവാന്മാർക്ക് ഏറ്റവും ഉത്തമം.
(വി. ക്വു. ആലു ഇംറാൻ:

198)

فَاصْبِرْ عَلَى مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا وَمِنْ آنَاء اللَّيْلِ فَسَبِّحْ وَأَطْرَافَ النَّهَارِ لَعَلَّكَ تَرْضَى 
അവരിൽ (മനുഷ്യരിൽ) പല വിഭാഗങ്ങൾക്ക് നാം ഐഹികജീവി താലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികൾ നീ പായിക്ക രുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാൻ (ഉദ്ദേശിക്കുന്നു.) നിന്റെ രക്ഷിതാവ് നൽകുന്ന ഉപജീവനമാകുന്നു കൂടുതൽ ഉത്ത മവും നിലനിൽക്കുന്നതും.
(വി. ക്വു. ത്വാഹാ : 131)

സ്വർഗ്ഗീയാനുഗ്രഹങ്ങൾക്ക് ഭൌതികവിഭവങ്ങളേക്കാൾ മഹ ത്വം ഏറെയാണെന്നതിലടങ്ങിയ രഹസ്യം വിവിധങ്ങളായ വിഷയ ങ്ങൾ പരിഗണിച്ചാണെന്ന് പ്രമാണങ്ങളെ മുൻനിറുത്തി നമുക്ക് മനസ്സിലാക്കാം.

ഒന്ന്: ഭൌതിക വിഭവങ്ങൾ തുച്ഛമാണ്. സ്വർഗ്ഗീയാനുഗ്രഹങ്ങൾ അതിവിശാലവും യഥേഷ്ഠവുമാ ണ്. എന്നാൽ ഭൌതിക വിഭവങ്ങൾ പരലോകത്തെ അപേക്ഷിച്ച് വള രേ കുറച്ചും തുച്ഛവുമാണ്. അല്ലാഹു سبحانه وتعالى പറഞ്ഞു: ...قُلْ مَتَاعُ الدَّنْيَا قَلِيلٌ وَالآخِرَةُ خَيْرٌ لِّمَنِ اتَّقَى .....

പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാ ണ്. പരലോകമാണ് സൂക്ഷ്മതപാലിക്കുന്നവർക്ക് കൂടുതൽ ഗുണ കരം.
(വി. ക്വു. അന്നിസാഅ്:

77) യഹ്യാ ഇബ്നു സഈദിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: “وَاللَّهِ مَا الدُّنْيَا فِى الآخِرَةِ إِلاَّ مِثْلُ مَا يَجْعَلُ أَحَدُكُمْ إِصْبَعَهُ هَذِهِ وَأَشَارَ يَحْيَى بِالسَّبَّابَةِ فِى الْيَمِّ فَلْيَنْظُرْ بِمَ يَرْجِعُ “ (അല്ലാഹുവാണേ സത്യം, ആഖിറത്തിനെ സംബന്ധിച്ചിടത്തോളം ദുനിയാവ് നിങ്ങളിൽ ഒരാൾ തന്റെ വിരൽ (യഹ്യാ തന്റെ ചൂണ്ടുവിരൽ ചൂണ്ടൺി) കടലിൽ വെക്കുന്നതുപോലെ മാത്രമാണ്. വി രൽതിരിച്ചെടുക്കുമ്പോൾ (എത്ര വെള്ളം അതിലുൺണ്ടാകുമെന്ന്) അവൻ നോക്കട്ടെ.) (മുസ്ലിം) അതുകൊണ്ടൺാണ് പരലോക അനുഗ്രഹങ്ങളേക്കാൾ ഭൌ തിക വിഭവങ്ങൾക്ക് പ്രാമുഖ്യം കൽപ്പിക്കുന്നവരെ അല്ലാഹു سبحانه وتعالى ആ ക്ഷേപിച്ചത്. يَا أَيُّهَا الَّذِينَ آمَنُواْ مَا لَكُمْ إِذَا قِيلَ لَكُمُ انفِرُواْ فِي سَبِيلِ اللّهِ اثَّاقَلْتُمْ إِلَى الأَرْضِ أَرَضِيتُم بِالْحَيَاةِ الدُّنْيَا مِنَ الآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلاَّ قَلِيلٌ

സത്യവിശ്വാസികളേ, നിങ്ങൾക്കെന്തുപറ്റി ? അല്ലാഹുവിന്റെ മാർഗ ത്തിൽ ( ധർമ്മസമരത്തിന്ന് ) നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക. എന്ന് നിങ്ങളോട് പറയപ്പെട്ടാൽ

നിങ്ങൾ ഭൂമിയിലേക്ക് തൂങ്ങി ക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിലെ

സുഖാനുഭവം തുച്ഛം മാത്രമാകു ന്നു.
(വി. ക്വു. അത്തൌബഃ : 38)

രണ്ടൺ്: സ്വർഗ്ഗീയ വിഭവങ്ങളെല്ലാം അതിശ്രേഷ്ഠമാണ് സ്വർഗ്ഗവാസികളുടെ വസ്ത്രം, ഭക്ഷണം, പാനീയം, വാസ സ്ഥലം, ആഭരണം, തുടങ്ങിയവയെല്ലാം ഭൌതിക വിഭവങ്ങളേക്കാൾ അത്യുത്തമമാണ്. എന്നുമാത്രമല്ല, സ്വർഗ്ഗ വിഭവങ്ങളേയും ഭൌതിക വിഭവങ്ങളേയും പരസ്പരം താരതമ്യപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. അല്ലാഹുവിന്റെ റസൂൽ(s.a.w) സ്വർഗ്ഗത്തിൽ വടിവെക്കു ന്ന സ്ഥലത്തെ കുറിച്ച് പറയുന്നത് നോക്കൂ: “مَوْضِعُ سَوْطٍ فِى الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا “ (സ്വർഗ്ഗത്തിൽ ഒരു ചാട്ട വെക്കുവാനുള്ള സ്ഥലം ഈ ദുനിയാവി നേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാകുന്നു.) (ബുഖാരി) സ്വർഗ്ഗീയ സ്ത്രീകളുടെ ശിരോവസ്ത്രത്തെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الأَرْضِ لأَضَاءَتْ مَا بَيْنَهُمَا وَلَمَلأَتْهُ رِيحًا ، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا “ (……സ്വർഗ്ഗ വാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തി നോക്കിയിരുന്നുവെങ്കിൽ അവൾ വാനത്തിനും ഭൂമിക്കുമിടയിൽ പ്രഭ പരത്തുമായിരുന്നു. അവൾ അവിടം സുഗന്ധം നിറക്കുമായി രുന്നു. അവളുടെ തലയിലുള്ള ശിരോ വസ്ത്രം ഈ ദുൻയാവിനേ ക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്.) (ബുഖാരി)

മൂന്ന്: ഭൌതികലോകത്തെ മായങ്ങളിൽ നിന്നും മാലി ന്യങ്ങളിൽ നിന്നും സ്വർഗ്ഗം മുക്തമാണ് നജസുകൾ, വൃത്തികേടുകൾ, ദുർവൃത്തികൾ, ദുർഗന്ധ ങ്ങൾ എന്നിത്യദികളിൽ നിന്നെല്ലാം സ്വർഗ്ഗം സംശുദ്ധമാണ്. സ്വർഗ്ഗത്തിലെ കള്ളിനെ അല്ലാഹു വർണ്ണിക്കുന്നത് നോക്കൂ: بَيْضَاء لَذَّةٍ لِّلشَّارِبِينَ ، لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ

വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം. അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല.
(വി.ക്വു.

അസ്സ്വാഫാത്ത്: 46,47) وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ

കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ നദികളും
(വി. ക്വു. മുഹമ്മദ്: 15)

لَا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ

അതു (കുടിക്കുക) മൂലം അവർക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
(വി.ക്വു.അൽവാക്വിഅഃ: 19)

ആർത്തവ രക്തവും പ്രസവരക്തവുമുണ്ടൺാകാത്ത വിശു ദ്ധകളായ ഇണകളെ അല്ലാഹു سبحانه وتعالى വിവരിക്കുന്നു: وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ

പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും.
(വി. ക്വു. അൽബക്വറഃ : 25)

സ്വർഗ്ഗവാസികളുടെ ഹൃദയങ്ങൾ തെളിഞ്ഞതും വാക്കു കൾ നല്ലതും പ്രവർത്തികൾ സ്വാലിഹായതും മാത്രമാണ്. അവ രെ സ്വർഗ്ഗത്തിലാക്കുമ്പോൾ തന്നെ അല്ലാഹു سبحانه وتعالى അവരുടെ ഹൃദ യങ്ങളിലെ പകയെല്ലാം എടുത്തുമാറ്റുന്നതാണ്. وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَى سُرُرٍ مُّتَقَابِلِينَ

അവരുടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടി ലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
(വി.ക്വു.അൽഹിജ്ർ: 47)

അതിൽപിന്നെ സ്വർഗ്ഗത്തിൽ പാപം, വ്യാജം, വ്യർത്ഥം, തു ടങ്ങിയ അന്യായങ്ങളൊന്നുമേയില്ല. അല്ലാഹു سبحانه وتعالى പറയുന്നു: يَتَنَازَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ

അവിടെ അനാവശ്യവാക്കോ, അധാർമ്മിക വൃത്തിയോ ഇല്ല.
(വി. ക്വു. അത്ത്വൂർ :23 )

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവർ അവിടെ വെച്ച് കേൾക്കുകയില്ല.
(വി. ക്വു. അൽവാക്വിഅഃ : 25 )

لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا

അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാർത്തയോ അവർ കേൾക്കുകയില്ല.
(വി. ക്വു. അന്നബഅ്: 35 )

لَّا تَسْمَعُ فِيهَا لَاغِيَةً

അവിടെ യാതൊരു നിരർത്ഥകമായ വാക്കും നീ കേൾക്കുക യില്ല.
(വി. ക്വു. അൽഗാശിയ:11)

നാല്: ഐഹിക സുഖം നശ്വരമാണ്, പാരത്രിക സുഖം അനശ്വരമാണ്. ഐഹികലോകത്ത് ജനങ്ങൾക്ക് അലംകൃതമാക്കപ്പെട്ടതെ ല്ലാം നീങ്ങിപ്പോകുന്ന വിഭവങ്ങൾ മാത്രമാണ്. എന്നാൽ പരലോക ത്തെ സുഖാനുഭൂതികൾ എന്നെന്നും നിലനിൽക്കുന്നതാണ്. إِنَّ هَذَا لَرِزْقُنَا مَا لَهُ مِن نَّفَاد

തീർച്ചയായും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു. അത് തീർന്നു പോകുന്നതല്ല.
(വി. ക്വു. സ്വാദ്: 54)

مَا عِندَكُمْ يَنفَدُ وَمَا عِندَ اللّهِ بَاقٍٍ ٍ


നിങ്ങളുടെ അടുക്കലുള്ളത് തീർന്ന് പോകും. അല്ലാഹുവിങ്കലുള്ള ത് അവശേഷിക്കുന്നതത്രെ.
(വി. ക്വു. അന്നഹ്ൽ : 96)

ഭൌതികവിഭവങ്ങൾ പെട്ടന്ന് നീങ്ങിപ്പോവുകയും നാമാവ ശേഷമാവുകയും ചെയ്യുമെന്നതിന് അല്ലാഹു سبحانه وتعالى ഉപമ വിവരിക്കു ന്നത് കാണുക: وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاء أَنزَلْنَاهُ مِنَ السَّمَاء فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ مُّقْتَدِرًا ،الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا

(നബിയേ,) നീ അവർക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളം ഇറക്കി. അതു മൂലം ഭൂമിയിൽ സസ്യങ്ങൾ

ഇടകലർന്നുവളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. ( അതു പോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. സ്വത്തും സന്താനങ്ങളും ഐഹികജീവിത ത്തിന്റെ അലങ്കാരമാകുന്നു. എന്നാൽ നിലനിൽക്കുന്ന സൽകർ മ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ

പ്രതീക്ഷ നൽകുന്നതും.
(വി.ക്വു. അൽകഹ്ഫ്: 45,46)

പരലോക സുഖങ്ങളാകട്ടെ അവ നീങ്ങിപ്പോവുകയോ നശി ക്കുകയോ ഇല്ല. وَلَدَارُ الآخِرَةِ خَيْرٌ وَلَنِعْمَ دَارُ الْمُتَّقِينَ ، جَنَّاتُ عَدْنٍ يَدْخُلُونَهَا

പരലോകഭവനമാകട്ടെ കൂടുതൽ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവർക്കുള്ള ഭവനം എത്രയോ നല്ലത്! അതെ, അവർ പ്ര വേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ.......
(വി. ക്വു. അന്നഹ്ൽ: 30,31)

അഞ്ച്: പരലോകത്തെ മറക്കലും ഐഹികതയുടെ വിഭവങ്ങൾക്കായി പണിയെടുക്കലും ഖേദവും നിരാ ശയും നരകവും മാത്രമാണ് സമ്മാനിക്കുക. അല്ലാഹു سبحانه وتعالى പറയുന്നു: كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമേ നി ങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ.

അപ്പോൾ ആർ നര കത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശി പ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന

ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
(വി. കു. ആലുഇംറാൻ: 185)


സ്വർഗ്ഗം ശാശ്വതമാണ്, സ്വർഗ്ഗ വാസികൾ ശാശ്വതവാസികളുമാണ്[edit]

സ്വർഗ്ഗം അനശ്വരമാണ്. അത് നശിക്കുകയോ കാലഹരണ പ്പെടുകയോ ഇല്ല. സ്വർഗ്ഗവാസികൾ മരണമില്ലാത്തവരും നാശം കാ ണാത്തവരുമാണ്. അവരൊരിക്കലും സ്വർഗ്ഗത്തിൽ നിന്ന് യാത്ര യാവുകയോ പുറത്തുപേവുകയോ ഇല്ല. ഇമാം അബൂജഅ്ഫർ അത്ത്വഹാവി ജ പറഞ്ഞു: 'സ്വർഗ്ഗവും നരകവും സൃഷ്ടിക്കപെട്ട വയാണ്. അവ നശിക്കുകയോ കാലഹരണപെടുകയോ ഇല്ല.' ഈ വിഷയത്തിൽ ഇമാം ഇബ്നു ഹസം അദ്ദ്വാഹിരി ജ ഉമ്മത്തിന്റെ ഐക്യഖണ്ഡേനയുള്ള അഭിപ്രായമായി ഉദ്ധരിക്കുന്നു: "സമുദായ ത്തിലെ മുഴുവൻ കക്ഷികളും സ്വർഗ്ഗത്തിനും സ്വർഗ്ഗീയ അനുഗ്രഹ ങ്ങൾക്കും നരകത്തിനും നരകശിക്ഷകൾക്കും നാശമില്ല എന്ന തിൽ ഏകോപിച്ചിരിക്കുന്നു; ജഹ്മ് ഇബ്നു സ്വഫ്വാൻ ഒഴിച്ച്. സ്വർഗ്ഗം ശാശ്വതമാണെന്ന് അറിയിക്കുന്ന തെളിവുകൾ ധാരാള മാണ്. അല്ലാഹു سبحانه وتعالى പറയുന്നു:

لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَى وَوَقَاهُمْ عَذَابَ الْجَحِيمِ
ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്കവിടെ അനു ഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന് അല്ലാഹു അവരെ കാ ത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
(വി. ക്വു. അദ്ദുഖാൻ: 56)

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ، خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا

തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരാരോ അവർക്ക് സൽക്കാരം നൽകാനുള്ളതാ കുന്നു സ്വർഗ്ഗത്തോപ്പുകൾ. അവരതിൽ നിത്യവാസികളായിരിക്കും. അതിൽ നിന്ന് വിട്ട് മാറാൻ അവർ ആഗ്രഹിക്കുകയില്ല.
(വി. ക്വു. അൽകഹ്ഫ് : 107,108)

സ്വർഗ്ഗത്തിനും നരകത്തിനുമിടക്ക് മരണത്തെ അറുക്കു മെന്ന് അറിയിക്കുന്ന തിരുമൊഴിയിൽ ഇപ്രകാരമുണ്ട്: ട്ടثُمَّ يُقَالُ يَا أَهْلَ الْجَنَّةِ خُلُودٌ فَلاَ مَوْتَ وَيَا أَهْلَ النَّارِ خُلُودٌ فَلاَ مَوْتَ” (ശേഷം പറയപ്പെടും: 'സ്വർഗ്ഗവാസികളേ, നിത്യവാസമാണ് അതി നാൽതന്നെ യാതൊരുവിധ മരണവുമില്ല. നരകവാസികളേ, നിത്യ വാസമാണ് അതിനാൽ തന്നെ യാതൊരുവിധ മരണവുമില്ല.) (ബുഖാരി, മുസ്ലിം) അബൂഹുറയ്റഃ(റ)യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ട.....مَنْ يَدْخُلُهَا يَخْلُدُ لاَ يَمُوتُ ، وَيَنْعَمُ لاَ يَبْأَسُ ، لاَ يَبْلَى شَبَابُهُمْ ، وَلاَ تُخَرَّقُ ثِيَابُهُمْ” (……അതിൽ(സ്വർഗ്ഗത്തിൽ) പ്രവേശിക്കുന്നവൻ നിത്യവാസിയാ യിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായിരിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൌവ്വനം ഒരിക്കലും നശിക്കുക യില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല.)ആരാണ് സ്വർഗ്ഗ വാസികൾ ?[edit]

    ആരാണ് സ്വർഗ്ഗവാസികൾ? ഏതാനും വചനങ്ങളിൽ മന സ്സിരുത്തുക. അല്ലാഹു سبحانه وتعالى പറഞ്ഞു:

وَالَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ أُولَـئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ

വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്ത താരോ അവരാകുന്നു സ്വർഗ്ഗാവകാശികൾ. അവരതിൽ നിത്യവാ സികളായിരിക്കും.
(വി. ക്വു.

അൽബക്വറഃ : 82) وَمَن يَعْمَلْ مِنَ الصَّالِحَاتَ مِن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَـئِكَ يَدْخُلُونَ الْجَنَّةَ وَلاَ يُظْلَمُونَ نَقِيرًا

ആണാകട്ടെ പെണ്ണാകട്ടെ, ആര് സത്യവിശ്വാസി ആയികൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗ്ഗത്തിൽ പ്രവേശി ക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്ന തല്ല
(വി. ക്വു. അന്നിസാഅ്:124) مَنْ عَمِلَ سَيِّئَةً فَلَا يُجْزَى إِلَّا مِثْلَهَا وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
....സത്യവിശ്വാസിയായികൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നതാ രോ, പുരുഷനോ സ്ത്രീയോ, ആകട്ടെ അവർ സ്വർഗ്ഗത്തിൽ പ്രവേ ശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവ നം നൽകപ്പെട്ടുകൊണ്ടിരിക്കും
(വി. ക്വു. ഗ്വാഫിർ: 40)

അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “أَلاَ أُخبِرُكم بأهْلِ الجنَّةِ ؟ كُلُّ ضَعِيفٍ مُتَضَعِّفٍ لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ. أَلاَ أُخْبِرُكُم بأهلِ النَّارِ؟ كلُّ عُتُلٍّ جَوّاظٍ مُسْتَكْبِرٍ” (സ്വർഗ്ഗവാസികൾ ആരെന്ന് ഞാൻ നിങ്ങളോടു പറയട്ടെ? എല്ലാ ദുർബലരും അശക്തരായി ഗണിക്കപ്പെടുന്നവരുമാണ്. അയാൾ അല്ലാഹുവിൽ സത്യം ചെയ്താൽ, അയാൾ സത്യം ചെയ്ത കാര്യ ത്തിന് അല്ലാഹു ഉത്തരമേകും. ആരാണ് നരകവാസികൾ എന്ന് ഞാൻ നിങ്ങളോടു പറഞ്ഞുതരട്ടെയോ? എല്ലാ അഹങ്കാരികളും ക്രൂരന്മാരും പരുഷസ്വഭാവികളുമാണ്.) (ബുഖാരി, മുസ്ലിം) സ്വർഗ്ഗം അർഹിക്കുന്ന മൂന്നുവിഭാഗങ്ങളെ വിശദീകരിക്കു മ്പോൾ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടوَأَهْلُ الْجَنَّةِ ثَلاَثَةٌ ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ وَرَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِى قُرْبَى وَمُسْلِمٍ وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ “ (സ്വർഗ്ഗാർഹർ മൂന്ന് വിഭാഗമാണ്. നീതിമാനും ധർമ്മിഷ്ഠനും അനുഗ്രഹീതനുമായ ഭരണാധികാരി. എല്ലാ അടുത്ത ബന്ധുക്ക ളോടും മുസ്ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി, പതിവ്രതനും ചാരിത്രശുദ്ധിയിൽ തന്റെ കുടുംബത്തെ വളർത്തുന്നവനും കുടുംബ ഭാരമുള്ളവനും) (മുസ്ലിം) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടاحْتَجَّتِ النَّارُ وَالْجَنَّةُ. فَقَالَتْ هَـٰذِهِ: يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ. وَقَالَتْ هَـٰذِهِ: يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ. فَقَالَ اللّهُ لِهَـٰذِهِ: أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ وَرُبَّمَا قَالَ: أُصِيبُ بِكِ مَنْ أَشَاءُ. وَقَالَ لِهَـٰذِهِ: أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ، وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا” ((നരകവും സ്വർഗ്ഗവും തർക്കിച്ചു. അപ്പോൾ (നരകം) പറഞ്ഞു: എ ന്നിൽ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോൾ (സ്വർഗ്ഗം) പറഞ്ഞു: എന്നിൽ ദുർബലരും സാധുക്കളും പ്രവേശിക്കും. അപ്പോൾ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാ ണ്, നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. (നി ന്നെ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവർക്ക് തീ ഏൽപ്പിക്കും) (സ്വർഗ്ഗ ത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെ ക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണകാണിക്കും. നിങ്ങൾ രണ്ടുപേർക്കും നിറയെ (ആളുകൾ) ഉണ്ട്)(മുസ്ലിം)

സ്വർഗ്ഗത്തിൽ ഉമ്മത്തികളുടെ എണ്ണം[edit]

മുഹമ്മദ് നബി(s.a.w)യുടെ ഉമ്മത്തികളായിരിക്കും സ്വർഗ്ഗ ത്തിൽ മുഖ്യസ്ഥാനവും നേടുന്നത്. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: كُنَّا مَعَ النَّبِيِّ (s.a.w) فِي قُبَّةٍ فَقَالَ: أَتَرْضَوْنَ أَنْ تَكُونُوا رُبُعَ أَهْلِ الْجَنَّةِ. قُلْنَا: نَعَمْ قَالَ أَتَرْضَوْنَ أَنْ تَكُونُوا ثُلُثَ أَهْلِ الْجَنَّةِ قُلْنَا: نَعَمْ. قَالَ: أَتَرْضَوْنَ أَنْ تَكُونُوا شَطْرَ أَهْلِ الْجَنَّةِ قُلْنَا: نَعَمْ قَالَ: وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، إِنِّي لَأَرْجُو أَنْ تَكُونُوا نِصْفَ أَهْلِ الْجَنَّةِ وَذَلِكَ أَنَّ الْجَنَّةَ لَا يَدْخُلُهَا إِلَّا نَفْسٌ مُسْلِمَةٌ وَمَا أَنْتُمْ فِي أَهْلِ الشِّرْكِ إِلَّا كَالشَّعْرَةِ الْبَيْضَاءِ فِي جِلْدِ الثَّوْرِ الْأَسْوَدِ أَوْ كَالشَّعْرَةِ السَّوْدَاءِ فِي جِلْدِ الثَّوْرِ الْأَحْمَر ഞങ്ങൾ അല്ലാഹുവിന്റെ റസൂലി(s.a.w)നോടൊപ്പം ഒരു ക്വുബ്ബയിൽ ആയിരുന്നു. തിരുമേനി(s.a.w) പറഞ്ഞു: (സ്വർഗ്ഗവാസികളിൽ നാലിലൊ ന്ന് നിങ്ങൾ ആകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ?) ഞങ്ങൾ പറഞ്ഞു: അതെ. തിരുമേനി(s.a.w) പറഞ്ഞു: (സ്വർഗ്ഗവാസികളിൽ മൂ ന്നിലൊന്ന് നിങ്ങൾ ആകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ?) ഞ ങ്ങൾ പറഞ്ഞു: അതെ. തിരുമേനി(s.a.w) പറഞ്ഞു: (സ്വർഗ്ഗവാസിക ളിൽ പകുതി നിങ്ങൾ ആകുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ?) തിരുമേനി(s.a.w) പറഞ്ഞു: (എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണെ സത്യം. നിശ്ചയം, ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾ സ്വർഗ്ഗവാസികളിൽ പകുതിയാകണം എന്നാണ്. കാരണം സ്വർഗ്ഗ ത്തിൽ മുസ്ലിം മാത്രമേ പ്രവേശിക്കുകയുള്ളൂ. ശിർക്കന്റെ ആ ളുകളെ അപേക്ഷിച്ച് നിങ്ങൾ ഒരു കറുത്ത കാളയുടെ തൊലി യിൽ വെളുത്ത രോമത്തെ പോലെ മാത്രമാണ്. അല്ലെങ്കിൽ ഒരു ചുകന്ന കാളയുടെ തൊലിയിൽ കറുത്ത രോമത്തെപ്പോലെ മാത്രമാണ്.) (ബുഖാരി, മുസ്ലിം) ഔഫ് ഇബ്നു മാലികി(റ)ൽ നിന്നും നിവേദനം: അല്ലാഹു വിന്റെ റസൂൽ (s.a.w) പറഞ്ഞു: أَتَانِي آتٍ مِنْ عِنْدِ رَبِّي ، فَخَيَّرَنِي بَيْنَ أَنْ يُدْخِلَ نِصْفَ أُمَّتِي الْجَنَّةَ وَبَيْنَ الشَّفَاعَةِ فَاخْتَرْتُ الشَّفَاعَةَ وَهِيَ لِمَنْ مَاتَ لَا يُشْرِكُ بِاللَّهِ شَيْئًا (എന്റെ റബ്ബിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്റെ ഉമ്മത്തിൽ നിന്ന് പകുതിപേരെ സ്വർഗ്ഗത്തി ലേക്ക് പ്രവേശിപ്പിക്കുന്നതിന്റേയും ശഫാഅത്തിന്റേയും ഇടയിൽ (ഏതാണ് വേണ്ടതെന്ന്) തെരെഞ്ഞെടുക്കുവാനുള്ള അവസരം എ നിക്ക് നൽകി. അപ്പോൾ ഞാൻ ശഫാഅത്തിനെ തെരഞ്ഞെടു ത്തു. അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ മരണ പ്പെടുന്നത് ആരാണോ അത്(ശഫാഅത്ത്) അവനുള്ളതാണ്.)സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന മുമ്പന്മാർ[edit]

ആദ്യമായി സ്വർഗ്ഗകവാടം മുട്ടിത്തുറന്ന് അതിൽ പ്രവേശി ക്കുവാൻ അനുഗ്രഹമുണ്ടാവുന്നത് ആദരവുറ്റ തിരുനബി(s.a.w)ക്കാ യിരിക്കും. അനസ് ഇബ്നുമാലികി(റ)ൽ നിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: “وَأَنَا أَوَّلُ مَنْ يَقْرَعُ بَابَ الْجَنَّةِ “ (ആദ്യമായി സ്വർഗ്ഗത്തിന്റെ കവാടം മുട്ടുന്നയാൾ ഞാനായിരിക്കും.) (മുസ്ലിം) അനസ് ഇബ്നുമാലികി(റ)ൽ നിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: “آتِى بَابَ الْجَنَّةِ يَوْمَ الْقِيَامَةِ فَأَسْتَفْتِحُ فَيَقُولُ الْخَازِنُ مَنْ أَنْتَ فَأَقُولُ مُحَمَّدٌ. فَيَقُولُ بِكَ أُمِرْتُ لاَ أَفْتَحُ لأَحَدٍ قَبْلَكَ “ (അന്ത്യനാളിൽ ഞാൻ സ്വർഗ്ഗത്തിന്റെ കവാടത്തിൽ എത്തും. അ പ്പോൾ ഞാൻ തുറക്കുവാൻ ആവശ്യപ്പെടും. അപ്പോൾ കാവൽക്കാ രൻ പറയും: താങ്കൾ ആരാണ്? ഞാൻ പറയും: മുഹമ്മദ്, അ പ്പോൾ കാവൽക്കാരൻ പറയും: തങ്കൾക്ക് മുമ്പ് ഒരാൾക്കും തു റക്കാതെ താങ്കൾക്ക് തുറക്കുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടത്.) (മുസ്ലിം) സമുദായങ്ങളിൽ ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന സമുദായം ഉത്തമ സമുദായമായ മുഹമ്മദ് നബി(s.a.w)യുടെ സമുദാ യമായിരിക്കും. അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “نَحْنُ الآخِرُونَ الأَوَّلُونَ يَوْمَ الْقِيَامَةِ وَنَحْنُ أَوَّلُ مَنْ يَدْخُلُ الْجَنَّةَ...... “ (ഞങ്ങൾ അവസാനത്തെ (സമുദായമാണ്). അന്ത്യനാളിൽ ആദ്യ ത്തെ ആളുകളുമാണ്. ഞങ്ങളാണ് ഒന്നാമത് സ്വർഗ്ഗത്തിൽ പ്രവേ ശിക്കുന്നവർ.) (ബുഖാരി, മുസ്ലിം) ഈ സമുദായത്തിൽ നിന്ന് ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേ ശിക്കുന്നത് അബൂബകർ സിദ്ദീക്വ്(റ) ആയിരിക്കും. അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “أَتَانِى جِبْرِيلُ فَأَخَذَ بِيَدِى فَأَرَانِى بَابَ الْجَنَّةِ الَّذِى تَدْخُلُ مِنْهُ أُمَّتِى “ فَقَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ وَدِدْتُ أَنِّى كُنْتُ مَعَكَ حَتَّى أَنْظُرَ إِلَيْهِ. فَقَالَ رَسُولُ اللَّهِ(s.a.w) ട്ടأَمَا إِنَّكَ يَا أَبَا بَكْرٍ أَوَّلُ مَنْ يَدْخُلُ الْجَنَّةَ مِنْ أُمَّتِى” (ജിബ്രീൽ എന്റെ അടുക്കൽ വന്നു. അങ്ങിനെ എന്റെ കൈ പിടി ക്കുകയും എനിക്ക് എന്റെ ഉമ്മത്തികൾ പ്രവേശിക്കുന്നതായ സ്വർ ഗ്ഗ കവാടം കാണിച്ചുതരുകയും ചെയ്തു. അപ്പോൾ അബൂബകർ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ആ വാതിലിലേക്ക് നോ ക്കുവാൻ ഞാനും താങ്കളോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: അബൂബകർ, നിശ്ചയം, താങ്കളായിരിക്കും എന്റെ ഉമ്മത്തികളിൽ നിന്ന് ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുക.)പാവങ്ങൾ പണക്കാരെ മുൻകടക്കും ?!!![edit]

സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും അനുഗ്രഹങ്ങളിൽ ഇടം കാണുകയും ചെയ്യുന്ന മുമ്പന്മാരെക്കുറിച്ച് വന്നതായ ഏതാ നും തിരുമെഴികൾ ഉണർത്തുന്നു. അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ടإِنَّ فُقَرَاءَ الْمُهَاجِرِينَ يَسْبِقُونَ الأَغْنِيَاءَ يَوْمَ الْقِيَامَةِ إِلَى الْجَنَّةِ بِأَرْبَعِينَ خَرِيفًا” (നിശ്ചയം, അന്ത്യനാളിൽ മുഹാജിരീങ്ങളിലെ ദരിദ്രന്മാർ ധനിക ന്മാരെക്കാൾ നാൽപ്പത് വർഷം മുമ്പ് സ്വർഗ്ഗത്തിലേക്ക് പ്രവേശി ക്കും.) (മുസ്ലിം) അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ(s.a.w) എന്നോട് ചോദിച്ചു: “أتعلم أول زمرة تدخل الجنة من أمتي ؟ “ قلنا : الله ورسوله أعلم . قال : “فقراء المهاجرين يأتون يوم القيامة إلى باب الجنة ويستفتحون ، فيقول لهم الخزنة : أو قد حوسبتم ؟ قالوا : بأي شيء نحاسب ؟ وإنما كانت أسيافنا على عواتقنا في سبيل الله حتى متنا على ذلك فيفتح لهم فيقيلون فيها أربعين عاما قبل أن يدخلها الناس “ (താങ്കൾക്ക് അറിയുമോ എന്റെ ഉമ്മത്തികളിൽ സ്വർഗ്ഗത്തിൽ പ്ര വേശിക്കുന്ന ആദ്യ കൂട്ടം ആരെന്ന്? ഞങ്ങൾ പറഞ്ഞു: അല്ലാഹു വും അവന്റെ തിരുദൂതരുമാണ് നന്നായി അറിയുന്നവർ. അ പ്പോൾ തിരുമേനി(s.a.w) പറഞ്ഞു: (മുഹാജിറുകളിലെ സാധുക്കൾ. അ വർ അന്ത്യനാളിൽ സ്വർഗ്ഗകവാടത്തിൽ എത്തുകയും തുറക്കു വാൻ ആവശ്യപ്പെടുകയും ചെയ്യും. അപ്പോൾ അവരോട് സ്വർഗ്ഗ ത്തിന്റെ കാവൽകാർ ചോദിക്കും: നിങ്ങൾ വിചാരണക്കെടുക്ക പ്പെട്ടുവോ? അവർ പറയും: എന്ത് കൊണ്ടാണ് ഞങ്ങൾ വിചാരണ ക്കെടുക്കപ്പെടുന്നത്? നിശ്ചയം ഞങ്ങളുടെ വാളുകൾ, മരണം വരിക്കുന്നതുവരെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞങ്ങളുടെ ചുമലക ളിൽ തൂക്കപ്പെട്ടതായിരുന്നു. അപ്പോൾ അവർക്ക് തുറക്കപ്പെടും. അങ്ങിനെ ജനങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന്റെ നാൽപ്പ ത് വർഷം മുമ്പുതന്നെ അവർ അതിൽ വിശ്രമിക്കും.) ഥൌബാനി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ (s.a.w) فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ .............. قَالَ فَمَنْ أَوَّلُ النَّاسِ إِجَازَةً قَالَ ട്ടفُقَرَاءُ الْمُهَاجِرِينَ”....... ഞാൻ അല്ലാഹുവിന്റെ റസൂലി(s.a.w)ന്റെ അടുക്കൽ നിൽക്കുകയായി രുന്നു. അപ്പോൾ ജൂതപുരോഹിതന്മാരിൽ നിന്നും ഒരു പുരോഹി തൻ വന്നു. …….… ജൂതൻ ചോദിച്ചു: ആദ്യമായി സ്വർഗ്ഗ പ്രവേ ശനത്തിന് അനുവാദം ആർക്കാണ്? തിരുമേനി(s.a.w) പറഞ്ഞു: (മു ഹാജിറുകളിലെ സാധുക്കൾക്ക്…….) (മുസ്ലിം) ഉസാമയി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “قُمْتُ عَلَى بَابِ الْجَنَّةِ فَكَانَ عَامَّةُ مَنْ دَخَلَهَا الْمَسَاكِينَ ، وَأَصْحَابُ الْجَدِّ مَحْبُوسُونَ ، غَيْرَ أَنَّ أَصْحَابَ النَّارِ قَدْ أُمِرَ بِهِمْ إِلَى النَّارِ ، وَقُمْتُ عَلَى بَابِ النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ “ (ഞാൻ സ്വർഗ്ഗകവാടത്തിങ്കൽ നിന്നു. അപ്പോൾ സ്വർഗ്ഗത്തിൽ പ്ര വേശിച്ചവരിൽ കൂടുതലും സാധുക്കളായിരുന്നു. (മുസ്ലിംകളിലെ) സമ്പന്നർ തടയപ്പെട്ടവരാണ്. എന്നാൽ, നരകത്തിന്റെ വാക്താ ക്കളെ നരകത്തിലേക്ക് കൽപ്പിക്കപ്പെട്ടിരുന്നു. ഞാൻ നരകകവാ ടത്തിങ്കൽ നിന്നു. അപ്പോൾ നരകത്തിൽ പ്രവേശിച്ചവരിൽ കൂടു തലും സ്ത്രീകളായിരുന്നു.) (ബുഖാരി)

വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ[edit]

    വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ ആ രെന്ന് വിവരിക്കുന്ന ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു:

ട്ടعُرِضَتْ عَلَيّ الأُمَمُ. فَرَأَيْتُ النّبِيّ وَمَعَهُ الرّهَطُ. وَالنّبِيّ وَمَعَهُ الرّجُلُ وَالرّجُلاَنِ. وَالنّبِيّ ولَيْسَ مَعَهُ أَحَدٌ. إِذْ رُفِعَ لِي سَوَادٌ عَظِيمٌ. فَظَنَنْتُ أَنّهُمْ أُمّتِي. فَقِيلَ لِي: هَذَا مُوسَى وَقَوْمُهُ. وَلَكِنِ انْظُرْ إِلَى الأُفُقِ. فَنَظَرْتُ ، فَإِذَا سَوَادٌ عَظِيمٌ. فَقِيلَ لِي: هَذِهِ أُمّتُكَ. وَمَعَهُمْ سَبْعُونَ أَلْفاً يَدْخُلُونَ الْجَنّةَ بِغَيْرِ حِسَابٍ وَلاَ عَذَابٍ”. فنَهَضَ فَدَخَلَ مَنْزِلَهُ. فَخَاضَ النّاسُ فِي أُولَئِكَ. فَقَالَ بَعْضُهُمْ: فَلَعَلّهُمُ الّذِينَ صَحِبُوا رَسُولَ اللّهِ(s.a.w). وقَالَ بَعْضُهُمْ: فَلَعَلّهُمُ الّذِينَ وُلِدُوا فِي الإِسْلاَمِ فَلَمْ يُشْرِكُوا بِالله شَيْئاً. وَذَكَرُوا أَشْيَاءَ. فَخَرَجَ عَلَيْهِمْ رَسُولُ اللّهِ(s.a.w) فَأَخْبَرُوهُ. فَقَالَ: ട്ടهُمُ الّذِينَ لاَ يَسْتَرْقُونَ، وَلاَ يَكْتَوُون، وَلاَ يَتَطَيّرُونَ، وَعَلَى رَبّهِمْ يَتَوَكّلُونَ”، فَقَامَ عُكّاشَةُ بْنُ مِحْصَنٍ، فَقَالَ: يا رسول الله ادْعُ الله أَنْ يَجْعَلَنِي مِنْهُمْ. قَالَ:ട്ടأَنْتَ مِنْهُمْ” ثُمّ قَامَ رَجُلٌ آخَرُ فَقَالَ: ادْعُ الله أَنْ يَجْعَلَنِي مِنْهُمْ. فَقَالَ:ട്ടسَبَقَكَ بِهَا عُكّاشَةُ” (സമുദായങ്ങൾ എനിക്ക് പ്രദർശിപ്പിക്കപ്പെട്ടു. അപ്പോൾ ഒരു നബി യെ ഞാൻ കണ്ടു. അദ്ദേഹത്തോടൊപ്പം പത്തിൽ കുറഞ്ഞ ആൾ ക്കൂട്ടമുണ്ട്. മറ്റൊരു നബിയെ കണ്ടു അദ്ദേഹത്തോടൊപ്പം ഒന്ന് രണ്ട് ആളുകൾ. മറ്റൊരു നബിയെ കണ്ടു അദ്ദേഹത്തോടൊപ്പം ഒരാളും ഇല്ല. അത്തരുണത്തിൽ മഹത്തായ ഒരാൾക്കൂട്ടം എനി ക്ക് വേണ്ടി ഉയർത്തപ്പെട്ടു. അപ്പോൾ ഞാൻ വിചാരിച്ചു എന്റെ ഉമ്മ ത്തികൾ തന്നെയെന്ന്. തദവസരത്തിൽ എന്നോട് പറയപ്പെട്ടു. ഇത് മൂസായും അദ്ദേഹത്തിന്റെ സമുദായവുമാണ്. എന്നാൽ താങ്കൾ ചക്രവാളത്തിലേക്ക് നോക്കൂ. അപ്പോൾ ഞാൻ നോക്കി, അപ്പോഴതാ മഹത്തായ ഒരു ജനത. അപ്പോൾ എന്നോട് പറയപ്പെ ട്ടു. ഇത് താങ്കളുടെ ഉമ്മത്തികളാണ് അവരുടെ കൂടെ എഴുപതി നായിരം ആളുകളുണ്ട്. അവർ വിചാരണയോ ശിക്ഷയോ കൂടാ തെ സ്വർഗ്ഗത്തിൽ പ്രവേശിക്കും.) ശേഷം പ്രവാചകൻ(s.a.w) എഴുന്നേ റ്റ് തന്റെ വീട്ടിൽ പ്രവേശിച്ചു. ജനങ്ങൾ അക്കൂട്ടരുടെ വിഷയ ത്തിൽ സംസാരത്തിൽ മുഴുകി. അവരിൽ ചിലർ പറഞ്ഞു: ഒരു വേള അല്ലാഹുവിന്റെ റസൂലി(s.a.w)നോട് കൂടെ സഹവസിച്ച സ്വഹാബി കളായേക്കാം അവർ. അവരിൽ മറ്റുചിലർ പറഞ്ഞു: ഒരുവേള അ വർ ഇസ്ലാമിൽ ജനിക്കുകയും അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർത്തിട്ടില്ലാത്തവരുമായിരിക്കാം. അവർ അങ്ങനെ പല കാര്യങ്ങളും പറഞ്ഞു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ(s.a.w) അവരി ലേക്ക് പുറപ്പെട്ടുവന്നുകൊണ്ട് അവരോടത് പറഞ്ഞുകൊടുത്തു. പ്രവാചകൻ(s.a.w) പറഞ്ഞു: (അവർ മന്ത്രിച്ചൂതുവാൻ ആവശ്യപ്പെടാ ത്തവരും 'കെയ്യ്' (ചൂടുവെച്ചുള്ള ഒരുതരം ചികിത്സ) നടത്താത്ത വരും ശകുനം നോക്കാത്തവരും തങ്ങളുടെ റബ്ബിൽ തവക്കുലാ ക്കുകയും ചെയ്യുന്നവരാണ്.) ഉടൻ ഉക്കാശഃ ഇബ്നു മിഹ്സ്വൻ(റ) എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ അവരു ടെ കൂട്ടത്തിൽ എന്നെ അല്ലാഹു ഉൾപ്പെടുത്തുവാൻ താങ്കൾ അല്ലാഹുവോട് ദുആ ഇരന്നാലും. തിരുമേനി(s.a.w) പറഞ്ഞു: (താ ങ്കൾ അവരിൽപ്പെട്ടവനാണ്.) പിന്നീട് മറ്റൊരാൾ എഴുന്നേറ്റു, അ യാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ അല്ലാഹു അവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തുവാൻ താങ്കൾ അല്ലാഹുവോ ട് ദുആ ഇരന്നാലും. അപ്പോൾ പ്രവാചകൻ(s.a.w) പറഞ്ഞു: (അതു കൊണ്ട് ഉക്കാശഃ താങ്കളെ മുൻകടന്നിരിക്കുന്നു.) (ബുഖാരി) മറ്റൊരു ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞതാ യി ഇപ്രകാരം ഉണ്ട്: وَعَدَنِى رَبِّى سبحانه وتعالى أَنْ يُدْخِلَ الْجَنَّةَ مِنْ أُمَّتِى سَبْعِينَ أَلْفًا لاَ حِسَابَ عَلَيْهِمْ وَلاَ عَذَابَ مَعَ كُلِّ أَلْفٍ سَبْعُونَ أَلْفًا وَثَلاَثُ حَثَيَاتٍ مِنْ حَثَيَاتِ رَبِّى  (എന്റെ രക്ഷിതാവ് എന്റെ ഉമ്മത്തികളിൽ നിന്ന് എഴുപതിനായി രം പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാമെന്ന് എന്നോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെമേൽ വിചാരണയോ ശിക്ഷയോ ഇല്ല. ഓരോ ആയിരത്തോടൊപ്പവും എഴുപതിനായിരം പേരുണ്ട്. എ ന്റെ രക്ഷിതാവിന്റെ കൈവാരലിൽ മൂന്ന് കോരലും.) അബൂബകറി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “أُعْطِيتُ سَبْعِينَ أَلْفاً يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ وُجُوهُهُمْ كَالْقَمَرِ لَيْلَةَ الْبَدْرِ وَقُلُوبُهُمْ عَلَى قَلْبِ رَجُلٍ وَاحِدٍ فَاسْتَزَدْتُ رَبِّى عَزَّ وَجَلَّ فَزَادَنِى مَعَ كُلِّ وَاحِدٍ سَبْعِينَ أَلْفاً “ (എന്റെ ഉമ്മത്തികളിൽ നിന്ന് വിചാരണകൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം പേർ എനിക്ക് നൽകപ്പെട്ടു. അ വരുടെ മുഖങ്ങൾ പൌർണ്ണമി രാവിലെ ചന്ദ്രനെപ്പോലെയായിരിക്കും. അവരുടെ ഹൃദയങ്ങൾ ഒരു വ്യക്തിയുടെ ഹൃദയമായിരിക്കും. അപ്പോൾ ഞാൻ എന്റെ രക്ഷിതാവിനോട് വർദ്ധനവ് ആ വശ്യപ്പെട്ടു. അപ്പോൾ ഇവരിൽ ഓരോരുത്തരുടെ കൂടേയും എഴു പതിനായിരം പേരെ എനിക്ക് അധികരിപ്പിച്ചുതന്നു.) ഉമ്മത്തികളിൽ നിന്ന് വിചാരണയില്ലാത്തവർ സ്വർഗ്ഗ കവാട ങ്ങളിൽ നിന്ന് വലതുഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിക്കുമെ ന്നും അവർ മറ്റു ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള വാ തിലുകളിൽ പങ്കാളികളുമായിരിക്കുമെന്നും മുമ്പ് ഒരു അദ്ധ്യായ ത്തിൽ വിശദീകരിച്ചിട്ടുണ്ട്.


വിധിവിലക്കുകൾ ബാധകമാകുന്നതിനുമുമ്പ് മരണപ്പെട്ടവർ[edit]

മുഅ്മിനീങ്ങളുടെ കുട്ടികൾ[edit]

അല്ലാഹു سبحانه وتعالى വിന്റെ കൃപയാലും ഉദ്ദേശത്താലും പ്രായപൂർ ത്തിയാകുന്നതിനുമുമ്പ് മരണപ്പെട്ട മുഅ്മിനീങ്ങളുടെ കുട്ടികൾ സ്വർഗ്ഗത്തിലായിരിക്കും. അല്ലാഹു(s.a.w) പറഞ്ഞു: وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ

ഏതൊരു കൂട്ടർ വിശ്വസിക്കുകയും അവരുടെ സന്താനങ്ങൾ വി ശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം

ചേർക്കുന്നതാണ്. അവരുടെ കർമ്മഫലത്തിൽ നിന്ന് യാതൊന്നും നാം അവർക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താൻ സമ്പാ ദിച്ചുവെച്ചതിന് (സ്വന്തം കർമ്മങ്ങൾക്ക്)

പണയം വെക്കപ്പെട്ടവനാ കുന്നു.
(വി. ക്വു. അത്ത്വൂർ: 21)

അബൂഹുറയ്റയി(റ)ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: مَا مِنْ مُسْلِمَيْنِ يَمُوتُ بَيْنَهُمَا ثَلَاثَةُ أَوْلَادٍ لَمْ يَبْلُغُوا الْحِنْثَ إِلَّا أَدْخَلَهُمَا اللَّهُ بِفَضْلِ رَحْمَتِهِ إِيَّاهُمْ الْجَنَّةَ قَالَ يُقَالُ لَهُمْ ادْخُلُوا الْجَنَّةَ فَيَقُولُونَ حَتَّى يَدْخُلَ آبَاؤُنَا فَيُقَالُ ادْخُلُوا الْجَنَّةَ أَنْتُمْ وَآبَاؤُكُمْ (മുസ്ലിംകളായ മാതാപിതാക്കൾക്കിടയിൽ കുട്ടികളിൽ നിന്ന് പ്രാ യപൂർത്തിയെത്തിയിട്ടില്ലാത്ത മൂന്നുപേർ മരണപ്പെടുന്നുവെങ്കിൽ അല്ലാഹു അവരോടുള്ള അവന്റെ കാരുണ്യത്തിന്റെ മഹത്വംകൊ ണ്ട് അവർ രണ്ടു പേരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. തിരുമേനി(s.a.w) പറഞ്ഞു: അവരോട് പറയപ്പെടും: നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അപ്പോൾ അവർ പറയും: ഞങ്ങളുടെ മാതാപിതാക്കൾ പ്രവേശിക്കുന്നതുവരെ(ഞങ്ങൾ പ്രവേശിക്കുക യില്ല.) അപ്പോൾ പറയപ്പെടും: നിങ്ങളും നിങ്ങളുടെ മാതാപിതാക്ക ളും സ്വർഗ്ഗത്തിൽ പ്രവേശിക്കുക.) അബൂഹുറയ്റയി(റ)ൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ(s.a.w) പറഞ്ഞു: مَا مِنْ مُسْلِمَيْنِ يَمُوتُ لَهُمَا ثَلاَثَةُ أَوْلاَدٍ لَمْ يَبْلُغُوا الْحِنْثَ ، إِلاَّ أَدْخَلَهُمَا اللَّهُ وَإِيَّاهُمْ بِفَضْلِ رَحْمَتِهِ الْجَنَّةَ (മുസ്ലിംകളായ മാതാപിതാക്കൾക്ക് കുട്ടികളിൽ നിന്ന് പ്രായപൂർ ത്തിയെത്തിയിട്ടില്ലാത്ത മൂന്നുപേർ മരണപ്പെടുന്നുവെങ്കിൽ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ മഹത്വംകെണ്ട് അവർ രണ്ടു പേരേയും അവരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകതന്നെ ചെയ്യും.) അബൂഹുറയ്റയി(റ)ൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ(s.a.w) പറഞ്ഞു: “صِغَارُهُمْ دَعَامِيصُ الْجَنَّةِ يَتَلَقَّى أَحَدُهُمْ أَبَاهُ أَوْ قَالَ أَبَوَيْهِ فَيَأْخُذُ بِثَوْبِهِ أَوْ قَالَ بِيَدِهِ كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَذَا فَلاَ يَتَنَاهَى أَوْ قَالَ فَلاَ يَنْتَهِى حَتَّى يُدْخِلَهُ اللَّهُ وَأَبَاهُ الْجَنَّةَ “ (അവരുടെ കുരുന്നുകൾ സ്വർഗ്ഗത്തിലെ സ്വീകരണക്കാരും യഥേ ഷ്ടം എല്ലായിടത്തും കയറിയിറങ്ങുന്നവരുമായിരിക്കും. അവരി ലൊരാൾ തന്റെ പിതാവിനേയോ അല്ലെങ്കിൽ (തിരുമേനി(s.a.w) പറ ഞ്ഞു) മാതാപിതാക്കളേയോ കണ്ടാൽ അദ്ദേഹത്തിന്റെ വസ്ത്ര ത്തിൽ പിടിക്കും. അല്ലെങ്കിൽ (തിരുമേനി (s.a.w) പറഞ്ഞു) തന്റെ ക യ്യിൽ പിടിക്കും. ഞാൻ താങ്കളുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടി ക്കുന്നതുപോലെ. അല്ലാഹു അവനേയും പിതാവിനേയും സ്വർഗ്ഗ ത്തിൽ പ്രവേശിപ്പിക്കാതെ അവൻ പിന്മാറുകയില്ല അല്ലെങ്കിൽ (തിരുമേനി (s.a.w) പറഞ്ഞു) അവൻ വിരമിക്കുകയില്ല) (മുസ്ലിം) അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “ذَرَارِىُّ الْمُسْلِمِينَ فِى الْجَنَّةِ يَكْفُلُهُمْ إِبْرَاهِيمُ عَلَيْهِ السَّلاَمُ “ (മുസ്ലിംകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണ്. അവരുടെ സംരക്ഷ ണം ഇബ്റാഹീമിനാണ്.) അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ(s.a.w) പറഞ്ഞു: “أولاد المؤمنين في جبل في الجنة يكفلهم إبراهيم وسارة حتى يردهم إلى آبائهم يوم القيامة “ (മുഅ്മിനീങ്ങളുടെ കുട്ടികൾ സ്വർഗ്ഗത്തിൽ ഒരു പർവ്വതത്തിലാണ്. അന്ത്യനാളിൽ അവരെ തങ്ങളുടെ മാതാപിതാക്കളിലേക്ക് ഏൽപ്പി ക്കുന്നതുവരെ അവരുടെ സംരക്ഷണം ഇബ്റാഹീമിനും സാറക്കു മാണ്.)


മുശ്രിക്കുകളുടെ കുട്ടികൾ[edit]

മുശ്രിക്കുകളുടെ കുട്ടികളുടെ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ പ്രബലമായുണ്ട്. ഒന്ന്: അവർ അല്ലാഹു سبحانه وتعالى വിന്റെ ഉദ്ദേശത്തിന് കീഴിലാണ്. അല്ലാഹു سبحانه وتعالى അന്ത്യനാളിൽ അവരെ വിധിവിലക്കുകൾ നൽകി പരീ ക്ഷിക്കുകയും അല്ലാഹു سبحانه وتعالى വിന്റെ നീതിയുടെ തേട്ടമനുസരിച്ച് അ വരിൽ രക്ഷ അർഹിക്കുന്നവർക്ക് രക്ഷയും ശിക്ഷ അർഹിക്കു ന്നവർക്ക് ശിക്ഷയും നൽകും. ഇമാം ഹമ്മാദ് ഇബ്നു സെയ്ദ്, ഇമാം ഹമ്മാദ് ഇബ്നു സലമഃ, ഇമാം ഇബ്നുൽ മുബാറക്, ഇമാം ഇസ്ഹാക്വ് ഇബ്നു റാഹവയ്ഹി, ഇമാം അബുൽഹസൻ അൽഅശ്അരി, ശെയ്ഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ്യ, തുടങ്ങിയ ഭൂരിപക്ഷം പണ്ഡിതരുടേ യും അഭിപ്രായം ഇതാണ്. ഇമാം ശാഫിഈയുടെ അഭിപ്രായമായി ഇമാം ബയ്ഹക്വിയും ഇമാം മാലികിന്റെ അഭിപ്രായമായി ഇമാം ഇബ്നു അബ്ദിൽബർറും, ഇമാം അഹ്മദിന്റെ അഭിപ്രായമായി ശെയ്ഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ്യയും ഉദ്ധരിച്ചത് ഇതേ അഭിപ്രായമാണ്. രണ്ട്: മുശ്രിക്കുകളുടെ കുട്ടികൾ സ്വർഗ്ഗത്തിലാണ്. ഇമാം ബുഖാരി, ഇമാം നവവി, ഇമാം ഇബ്നുൽജൌസി, ഇമാം ക്വുർത്വുബി എന്നിവർ പ്രബലമായി കണ്ടത് ഈ അഭിപ്രാ യത്തേയാണ്. മുശ്രിക്കുകളുടെ കുട്ടികളുടെ വിഷയത്തിൽവന്ന തെളിവ് പിടിക്കാവുന്ന ഹദീഥുകൾ താഴെ നൽകുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം. سُئِلَ رَسُولُ اللَّهِ (s.a.w)عَنْ أَوْلاَدِ الْمُشْرِكِينَ فَقَالَ “اللَّهُ إِذْ خَلَقَهُمْ أَعْلَمُ بِمَا كَانُوا عَامِلِينَ “ (മുശ്രിക്കുകളുടെ കുട്ടികളെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ(s.a.w) ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി(s.a.w) പറഞ്ഞു: അല്ലാഹു അവ രെ സൃഷ്ടിച്ചപ്പോൾ അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് കൂടു തൽ അറിയുന്നവനാകുന്നു.) (ബുഖാരി) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം. سُئِلَ النَّبِىُّ (s.a.w) عَنْ ذَرَارِىِّ الْمُشْرِكِينَ فَقَالَ ട്ടاللَّهُ أَعْلَمُ بِمَا كَانُوا عَامِلِينَ” (മുശ്രിക്കുകളുടെ സന്തതികളെ കുറിച്ച് നബി(s.a.w) ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി(s.a.w) പറഞ്ഞു: അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നവൻ അല്ലാഹുവാകുന്നു.)(ബുഖാരി) അബൂഹുറെയ്റ(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറ ഞ്ഞു: നബി(s.a.w) പറഞ്ഞിരിക്കുന്നു: كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ كَمَثَلِ الْبَهِيمَةِ تُنْتَجُ الْبَهِيمَةَ هَلْ تَرَى فِيهَا جَدْعَاءَ؟ (എല്ലാ കുട്ടികളും ഫിത്റത്തി(ഇസ്ലാമി)ലാണ് ജനിക്കുന്നത്. അ തിൽപ്പിന്നെ അവന്റെ മാതാപിതാക്കൾ അവനെ ജൂതനാക്കുന്നു, അല്ലെങ്കിൽ അവർ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കിൽ അവർ അവനെ അഗ്നിയാരാധകനാക്കുന്നു. ഒരു മൃഗത്തിന്റെ ഉപ മപോലെ; അത് മറ്റൊരു മൃഗത്തെ ഉൽപാദിപ്പിക്കുന്നു. അവക്ക് (ചെവി മുറിഞ്ഞതുപോലുള്ള) വല്ല അംഗവൈകല്യവും ഉള്ളതായി നിങ്ങൾ കാണുന്നുണ്ടോ?) (ബുഖാരി, മുസ്ലിം) മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്ൺ: فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُشَرِّكَانِهِ (അതിൽപ്പിന്നെ അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവിൽ പങ്ക്ചേർക്കുന്നവനോ ആക്കു ന്നു) അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോർട്ടിൽ: إِلَّا عَلَى هَذِهِ الْمِلَّةِ (ഈ (ഇസ്ലാമിക)മില്ലത്തിലല്ലാതെ (ഒരു കുഞ്ഞും ജനിക്കുന്നില്ല) ) എന്നുമാണുള്ളത്. സമുറഃ ഇബ്നുജുൻദുബി(റ)ൽ നിന്ന് നിവേദനം ചെയ്യു ന്ന ഇമാം ബുഖാരിജ റിപ്പോർട്ട് ചെയ്ത ഹദീഥിൽ നബി(s.a.w) താൻ കണ്ടതായ സ്വപ്നത്തിൽ, സ്വർഗ്ഗം കണ്ടതും സ്വർഗ്ഗത്തിൽ ഇബ്റാ ഹീംനെ കണ്ടതും വിവരിച്ച സന്ദർഭത്തിൽ അദ്ദേഹത്തിന് ചു റ്റും കുട്ടികളെ കണ്ടത് വിശദീകരിച്ച രണ്ട് റിപ്പോട്ടുകൾ ഇപ്രകാരം ഉണ്ട്. وَالصِّبْيَانُ حَوْلَهُ فَأَوْلاَدُ النَّاسِ (അദ്ദേഹത്തിന് ചുറ്റമുള്ള കുട്ടികൾ, അവർ ജനങ്ങളുടെ കുട്ടിക ളാണ്.) (ബുഖാരി) وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ، قَالَ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ وَأَوْلاَدُ الْمُشْرِكِينَ؟ فَقَالَ رَسُولُ اللَّهِ (s.a.w): وَأَوْلاَدُ الْمُشْرِكِينَ (എന്നാൽ അദ്ദേഹത്തിന് ചുറ്റമുള്ള കുട്ടികൾ, അവർ ഫിത്വ്റ ത്തിൽ ജനിച്ച് മരണപ്പെട്ട എല്ലാ കുട്ടികളുമാണ്. അപ്പോൾ ചില മു സ്ലിംകൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുശ്രിക്കുകളുടെ കുട്ടികളും? അപ്പോൾ അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: (മുശ്രിക്കുകളുടെ കുട്ടികളും) (ബുഖാരി) അനസിൽ(റ)നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: سَأَلْتُ رَبِّي اللاهِينَ مِنْ ذُرِّيَّةِ الْبَشَرِ أَلا يُعَذِّبَهُمْ ، فَأَعْطَانِيهِمْ (ഞാൻ എന്റെ രക്ഷിതാവിനോട് മനുഷ്യരുടെ സന്തതികളെ ശി ക്ഷിക്കാതിരിക്കുവാൻ തേടി. അപ്പോൾ അല്ലാഹു അവരെ എനിക്ക് നൽകിയിരിക്കുന്നു.) അനസി(റ)ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “ألا أخبركم برجالكم في الجنة ؟ “ قلنا : بلى يا رسول الله . قال : “النبي في الجنة ، والصديق في الجنة ، والشهيد في الجنة ، والمولود في الجنة ، والرجل يزور أخاه في ناحية المصر، لا يزوره إلا لله في الجنة “ (സ്വർഗ്ഗത്തിൽ നിങ്ങളുടെ ആളുകളെ ഞാൻ നിങ്ങൾക്ക് പറ ഞ്ഞുതരട്ടേ. ഞങ്ങൾ പറഞ്ഞു: അതെ. അല്ലാഹുവിന്റെ ദൂതരേ. തിരുനബി(s.a.w) പറഞ്ഞു: (നബി സ്വർഗ്ഗത്തിലാണ്. സ്വിദ്ദീക്വ് സ്വർഗ്ഗ ത്തിലാണ്. ശഹീദ് സ്വർഗ്ഗത്തിലാണ്. പ്രസവിക്കപ്പെട്ട്(മരണംവരിച്ച) കുട്ടി സ്വർഗ്ഗത്തിലാണ്. പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോ ദരനെ സന്ദർശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മാ ത്രമാണ് ആ സന്ദർശനം നടത്തുന്നതെങ്കിൽ അയാളും സ്വർഗ്ഗ ത്തിലാണ്.)

    ഖൻസാഅ് ബിൻത് മുആവിയ(റ) തന്റെ പിതൃവ്യനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു: ഞാൻ ചോദിച്ചു: അല്ലാഹവിന്റെ റസൂലേ, ആരാണ് സ്വർഗ്ഗത്തിൽ? തിരുമേനി(s.a.w) 

പറ ഞ്ഞു: النبي (s.a.w) في الجنة والشهيد في الجنة والمولود في الجنة والوئيد في الجنة (നബി(s.a.w) സ്വർഗ്ഗത്തിലാണ്. ശഹീദ് സ്വർഗ്ഗത്തിലാണ്. (മരണപ്പെട്ട) കുട്ടികളും സ്വർഗ്ഗത്തിലാണ് ജീവനോടെ കുഴിച്ചുമൂടപ്പെട്ട കുട്ടി യും സ്വർഗ്ഗത്തിലാണ്.) അനസി(റ)ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “أطفال المشركين خدم أهل الجنة “ (മുശ്രിക്കുകളുടെ കുട്ടികൾ സ്വർഗ്ഗവാസികളുടെ ഖാദിമുകളാണ്)


നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക്[edit]

അനസ് ഇബ്നു മാലികി(റ)ൽ നിന്ന് നിവേദനം: അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: لَيُصِيبَنَّ أَقْوَامًا سَفْعٌ مِنْ النَّارِ بِذُنُوبٍ أَصَابُوهَا عُقُوبَةً ثُمَّ يُدْخِلُهُمْ اللَّهُ الْجَنَّةَ بِفَضْلِ رَحْمَتِهِ يُقَالُ لَهُمْ الْجَهَنَّمِيُّونَ. (ഒരു വിഭാഗം ആളുകൾക്ക് തങ്ങൾ സമ്പാദിച്ച തെറ്റുകൾ കാ രണത്താൽ ശിക്ഷയെന്നോണം നരകത്തിൽ നിന്നുള്ള ചുടുകാറ്റി ന്റെ പ്രഹരമേൽക്കും, തീർച്ച. പിന്നീട് അല്ലാഹു തന്റെ കാരുണ്യ ത്താൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അവർക്ക് 'ജഹന്ന മിയ്യൂൻ' എന്ന് പറയപ്പെടും) (ബുഖാരി) അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: അദ്ദേഹം പറ ഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: إِذَا فَرَغَ اللَّهُ مِنْ الْقَضَاءِ بَيْنَ الْعِبَادِ وَأَرَادَ أَنْ يُخْرِجَ بِرَحْمَتِهِ مَنْ أَرَادَ مِنْ أَهْلِ النَّارِ أَمَرَ الْمَلَائِكَةَ أَنْ يُخْرِجُوا مِنْ النَّارِ مَنْ كَانَ لَا يُشْرِكُ بِاللَّهِ شَيْئًا مِمَّنْ أَرَادَ اللَّهُ تَعَالَى أَنْ يَرْحَمَهُ مِمَّنْ يَقُولُ لَا إِلَهَ إِلَّا اللَّهُ فَيَعْرِفُونَهُمْ فِي النَّارِ يَعْرِفُونَهُمْ بِأَثَرِ السُّجُودِ تَأْكُلُ النَّارُ مِنْ ابْنِ آدَمَ إِلَّا أَثَرَ السُّجُودِ حَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ فَيُخْرَجُونَ مِنْ النَّارِ وَقَدْ امْتَحَشُوا فَيُصَبُّ عَلَيْهِمْ مَاءُ الْحَيَاةِ فَيَنْبُتُونَ مِنْهُ كَمَا تَنْبُتُ الْحبَّةُ فِي حَمِيلِ السَّيْلِ (അല്ലാഹു അടിമകൾക്കിടയിലുള്ള വിധിതീർപ്പിൽ നിന്നും വിരമിക്കു കയും തന്റെ കാരുണ്യംകൊണ്ട് നരകത്തിൽ നിന്നും താൻ ഉദ്ദേ ശിക്കുന്നവരെ പുറത്ത് കൊണ്ടുവരുവാൻ ഉദ്ദേശിക്കുകയും ചെ യ്താൽ 'ലാഇലാഹ ഇല്ലല്ലാഹ് ' പറയുകയും അല്ലാഹു കരുണ വർഷിക്കുവാൻ ഉദ്ദേശിക്കുകയും ചെയ്തവരിൽ നിന്ന് ശിർക്ക് ചെ യ്യാത്തവരെ നരകത്തിൽ നിന്നും പുറത്ത് കൊണ്ടുവരുവാൻ അ വൻ മലക്കുകളോട് കൽപ്പിക്കും. മലക്കുകൾ അവരെ സുജൂദിന്റെ അടയാളം കൊണ്ട് നരകത്തിൽ തിരിച്ചറിയും. മനുഷ്യനിൽ നിന്ന് സുജൂദിന്റെ അടയാളമല്ലാത്തതെല്ലാം നരകം തിന്നുന്നതാണ്. സു ജൂദിന്റെ അടയാളം തിന്നുന്നത് അല്ലാഹു നരകത്തിന് ഹറാമാ ക്കി. അങ്ങനെ അവർ നരകത്തിൽ നിന്ന് പുറത്തുകടക്കും. തീർച്ച യായും അവർ കത്തിക്കരിഞ്ഞിരിക്കും. അപ്പോൾ അവരുടെമേൽ ജീവജലം(മാഉൽഹയാത്ത്) ഒഴുക്കും. അപ്പോൾ മലവെള്ളപ്പാച്ചിൽ കൊണ്ടുവരുന്ന ചണ്ടികളിൾ വിത്തുകൾ മുളക്കുന്നത് പോലെ അ വർ അതിൽ നിന്ന് മുളക്കും.) (ബുഖാരി, മുസ്ലിം) ജാബിറി(റ)ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: يُعَذَّبُ نَاسٌ مِنْ أَهْلِ التَّوْحِيدِ فِي النَّارِ حَتَّى يَكُونُوا فِيهَا حُمَمًا ثُمَّ تُدْرِكُهُمْ الرَّحْمَةُ فَيُخْرَجُونَ وَيُطْرَحُونَ عَلَى أَبْوَابِ الْجَنَّةِ قَالَ فَيَرُشُّ عَلَيْهِمْ أَهْلُ الْجَنَّةِ الْمَاءَ فَيَنْبُتُونَ كَمَا يَنْبُتُ الْغُثَاءُ فِي حِمَالَةِ السَّيْلِ ثُمَّ يَدْخُلُونَ الْجَنَّةَ. (തൌഹീദിന്റെ ആളുകളിൽ ഒരു വിഭാഗം നരകത്തിൽ തങ്ങൾ കരിക്കട്ടകൾ ആകുന്നതുവരേ ശിക്ഷിക്കപ്പെടും. പിന്നീട് അല്ലാഹു വിന്റെ കൃപ അവർക്ക് വന്നെത്തുകയും അവർ നരകത്തിൽ നി ന്നും പുറത്ത് കൊണ്ടുവരപ്പെടുകയും സ്വർഗ്ഗവാതിലുകളിലേക്ക് എറിയപ്പെടുകയും ചെയ്യും. (നബി(s.a.w) പറഞ്ഞു: അപ്പോൾ അവരു ടെമേൽ സ്വർഗ്ഗവാസികൾ വെള്ളം കുടയും, അപ്പോൾ മലവെള്ളപ്പാ ച്ചിൽ കൊണ്ടുവരുന്ന ചണ്ടികൾ മുളക്കുന്നത് പോലെ അവർ അ തിൽ നിന്ന് മുളക്കും.) ജാബിർ(റ)വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: إِنَّ قَوْمًا يُخْرَجُونَ مِنْ النَّارِ يَحْتَرِقُونَ فِيهَا إِلَّا دَارَاتِ وُجُوهِهِمْ حَتَّى يَدْخُلُونَ الْجَنَّةَ (തീർച്ചയായും ഒരു വിഭാഗം നരകത്തിൽ നിന്ന് പുറത്ത് കൊണ്ടു വരപ്പെടുകയും അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യും. അവരുടെ മുഖങ്ങളുടെ വൃത്താകൃതി ഒഴിച്ച് ബാക്കിയെല്ലാം നര കത്തിൽ കരിഞ്ഞിരിക്കും.) (മുസ്ലിം) ==അവസാനം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നയാൾ==

നരകത്തിൽ നിന്ന് ഇഴഞ്ഞെത്തി അവസാനമായി സ്വർ ഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വ്യക്തിയെ കുറിച്ചും ആ വ്യക്തിക്ക് ഒരുക്കിവെക്കപ്പെട്ട അനുഗ്രഹങ്ങളെ കുറിച്ചും അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടإِنَّ آخِرَ أَهْلِ الْجَنَّةِ دُخُولاً الْجَنَّةَ، وَآخِرَ أَهْلِ النَّارِ خُرُوجًا مِنَ النَّارِ رَجُلٌ يَخْرُجُ حَبْوًا، فَيَقُولُ لَهُ رَبُّهُ: ادْخُلِ الْجَنَّةَ. فَيَقُولُ رَبِّ الْجَنَّةُ مَلأَى. فَيَقُولُ لَهُ ذَلِكَ ثَلاَثَ مَرَّاتٍ فَكُلُّ ذَلِكَ يُعِيدُ عَلَيْهِ الْجَنَّةُ مَلأَى. فَيَقُولُ إِنَّ لَكَ مِثْلَ الدُّنْيَا عَشْرَ مِرَارٍ “ (നിശ്ചയം സ്വർഗ്ഗാർഹരിൽ അവസാനമായി സ്വർഗ്ഗത്തിൽ പ്രവേ ശിക്കുന്നതായ വ്യക്തിയും നരകവാസികളിൽ അവസാനമായി നരകത്തിൽ നിന്ന് പുറത്തുവരുന്നതായ വ്യക്തിയും ഒരാളാണ്. അയാൾ മുട്ടുകുത്തി ഇഴഞ്ഞുകൊണ്ടാണ് പുറപ്പെടുക. ആ വ്യ ക്തിയോട് രക്ഷിതാവ് പറയും: നീ സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അയാൾ പറയും: രക്ഷിതാവേ, സ്വർഗ്ഗം നിറഞ്ഞിരിക്കുകയാണ്. അല്ലാഹു അയാളോട് മൂന്ന് തവണ ഇത് ആവർത്തിക്കും. അ പ്പോഴെല്ലാം അയാൾ അല്ലാഹുവോട് സ്വർഗ്ഗം നിറഞ്ഞിരിക്കുകയാ ണ് എന്ന് മടക്കിപ്പറയും. അപ്പോൾ അല്ലാഹു പറയും: നിശ്ചയം നിനക്ക് ദുൻയാവ് പോലുള്ളതിന്റെ പത്തിരട്ടിയുണ്ട്.) (ബുഖാരി, മുസ്ലിം) അബ്ദുല്ലാഹ് ഇബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “إِنِّى لأَعْرِفُ آخِرَ أَهْلِ النَّارِ خُرُوجًا مِنَ النَّارِ رَجُلٌ يَخْرُجُ مِنْهَا زَحْفًا فَيُقَالُ لَهُ انْطَلِقْ فَادْخُلِ الْجَنَّةَ قَالَ فَيَذْهَبُ فَيَدْخُلُ الْجَنَّةَ فَيَجِدُ النَّاسَ قَدْ أَخَذُوا الْمَنَازِلَ فَيُقَالُ لَهُ أَتَذْكُرُ الزَّمَانَ الَّذِى كُنْتَ فِيهِ فَيَقُولُ نَعَمْ. فَيُقَالُ لَهُ تَمَنَّ . فَيَتَمَنَّى فَيُقَالُ لَهُ لَكَ الَّذِى تَمَنَّيْتَ وَعَشَرَةُ أَضْعَافِ الدُّنْيَا قَالَ فَيَقُولُ أَتَسْخَرُ بِى وَأَنْتَ الْمَلِكُ “ قَالَ فَلَقَدْ رَأَيْتُ رَسُولَ اللَّهِ (s.a.w) ضَحِكَ حَتَّى بَدَتْ نَوَاجِذُهُ. (നിശ്ചയം നരകത്തിൽ നിന്ന് അവസാനം പുറത്തുകടക്കുന്ന നര കവാസിയെ എനിക്കറിയാം. നരകത്തിൽ നിന്ന് ഇഴഞ്ഞ് പുറത്ത് കടക്കുന്ന ഒരു വ്യക്തിയാണ് അത്. അപ്പോൾ അയാളോട് പറ യപ്പെടും: നീ ചെന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുക. തിരുമേനി(s.a.w) പറഞ്ഞു: ആ വ്യക്തി ചെന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്നാൽ ആളുകളെല്ലാം അവരുടെ സ്ഥാനങ്ങൾ എടുത്തതായി അയാൾ കാണും. അപ്പോൾ അയാളോട് പറയപ്പെടും: നീ ഉണ്ടായിരുന്ന തായ കാലം ഓർക്കുന്നുവോ? അയാൾ പറയും: അതെ. അ പ്പോൾ അയാളോട് പറയപ്പെടും: നീ ആഗ്രഹിക്കുക. അപ്പോൾ അയാൾ ആഗ്രഹിക്കും. അയാളോട് പറയപ്പെടും: നിനക്ക് നീ ആ ഗ്രഹിച്ചതും ദുൻയാവിനേക്കാൾ പത്തിരട്ടിയുമുണ്ട്. അപ്പോൾ അ യാൾ പറയും അല്ലാഹുവേ നീ എന്നെ പരിഹസിക്കുന്നുവോ, നീ രാജാധിരാജനായിരിക്കെ? (റാവി)പറയുന്നു: അല്ലാഹുവിന്റെ റസൂൽ(s.a.w) തന്റെ അണപ്പല്ലുകൾ കാണുന്നതുവരെ ചിരിക്കുന്നത് ഞാൻ കാണുകയുണ്ടായി.) (മുസ്ലിം)

സ്വർഗ്ഗത്തിൽ നേതാക്കന്മാർ[edit]

1. സ്വർഗ്ഗത്തിൽ മദ്ധ്യവയസ്കരുടെ നേതാക്കൾ അലിയ്യ് ഇബ്നു അബീത്വാലിബ്, അനസ്, ജാബിർ, അബൂ ജുഹയ്ഫഃ, അബൂസഈദ് എന്നിവരിൽ നിന്നും മറ്റും നിവേദ നം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “أَبُو بَكْرٍ وَعُمَرُ سَيِّدَا كُهُولِ أَهْلِ الْجَنَّةِ مِنَ الأَوَّلِينَ وَالآخِرِينَ مَا خَلاَ النَّبِيِّينَ وَالْمُرْسَلِينَ لاَ تُخْبِرْهُمَا يَا عَلِىُّ “ (അബൂബകറും ഉമറും, നബിമാരും മുർസലീങ്ങളുമൊഴിച്ചുള്ള പൂർ വ്വഗാമികളിലും പിൻഗാമികളിലുംപെട്ട മദ്ധ്യവയസ്കർക്ക് നേതാക്ക ളാണ്. അലിയ്യേ. അവർ രണ്ടുപേരേയും നിങ്ങൾ അറിയിക്കരുത്)1

2. സ്വർഗ്ഗത്തിൽ യുവാക്കന്മാരുടെ നേതാക്കൾ അബൂസഈദ് അൽഖുദ്രി(റ)യിൽ നിന്നും മറ്റും നിവേദ നം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “الْحَسَنُ وَالْحُسَيْنُ سَيِّدَا شَبَابِ أَهْلِ الْجَنَّةِ “ (ഹസനും ഹുസെയ്നും സ്വർഗ്ഗവാസികളിലെ യുവാക്കൾക്ക് നേ താക്കളാണ്) അബ്ദുല്ലാഹ് ഇബ്നു ഉമറി(റ)ൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: سَيِّدَا شَبَابِ أَهْلِ الْجَنَّةِ “ “ابنايَ هَذَانِ (എന്റെ ഈ രണ്ട് മക്കൾ(ഹസനും ഹുസെയ്നും) സ്വർഗ്ഗവാസിക ളിലെ യുവാക്കൾക്ക് നേതാക്കളാണ്) 1

3. ശുഹദാക്കളുടെ നേതാവ് ജാബിറി(റ)ൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: سَيِّدُ الشُّهَدَاءِ حَمْزَةُ بن عَبْدِ الْمُطَّلِبِ (ഹംസത്ത് ഇബ്നു അബ്ദിൽ മുത്ത്വലിബ് ശുഹദാക്കളുടെ നേതാ വാകുന്നു.)

4. അശറത്തുൽമുബശ്ശിരീൻ സ്വർഗ്ഗംകൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്തുപേരെകു റിച്ച് പ്രത്യേകം നബി(s.a.w) ഉണർത്തിയിട്ടുണ്ട്. സഈദ് ഇബ്നു സെയ്ദി(റ)ൽ നിന്നും അബ്ദുർറഹ്മാൻ ഇബ്നു ഔഫി(റ)ൽ നിന്നും നിവേദനം. നബി(s.a.w) പറഞ്ഞു: “أَبُو بَكْرٍ فِى الْجَنَّةِ وَعُمَرُ فِى الْجَنَّةِ وَعُثْمَانُ فِى الْجَنَّةِ وَعَلِىٌّ فِى الْجَنَّةِ وَطَلْحَةُ فِى الْجَنَّةِ وَالزُّبَيْرُ فِى الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِى الْجَنَّةِ وَسَعْدٌ فِى الْجَنَّةِ وَسَعِيدٌ فِى الْجَنَّةِ وَأَبُو عُبَيْدَةَ بْنُ الْجَرَّاحِ فِى الْجَنَّةِ “ (അബൂബകർ സ്വർഗ്ഗത്തിലാണ്. ഉമർ സ്വർഗ്ഗത്തിലാണ്. ഉഥ്മാൻ സ്വർഗ്ഗത്തിലാണ്. അലിയ്യ് സ്വർഗ്ഗത്തിലാണ്. ത്വൽഹത്ത് സ്വർഗ്ഗത്തി ലാണ്. സുബെയ്ർ സ്വർഗ്ഗത്തിലാണ്. അബ്ദുർറഹ്മാൻ ഇബ്നു ഔഫ് സ്വർഗ്ഗത്തിലാണ്. സഅ്ദ് ഇബ്നു അബീവക്വാസ് സ്വർഗ്ഗത്തി ലാണ്. സഈദ് ഇബ്നു സെയ്ദ് സ്വർഗ്ഗത്തിലാണ്. അബൂഉബയ്ദഃ ആമിർ ഇബ്നുൽജർറാഹ് സ്വർഗ്ഗത്തിലാണ്.) മറ്റൊരു റിപ്പോർട്ടിൽ: “عَشْرَةٌ فِى الْجَنَّةِ النَّبِىُّ فِى الْجَنَّةِ وَأَبُو بَكْرٍ فِى الْجَنَّةِ وَعُمَرُ فِى الْجَنَّةِ وَعُثْمَانُ فِى الْجَنَّةِ وَعَلِىٌّ فِى الْجَنَّةِ وَطَلْحَةُ فِى الْجَنَّةِ وَالزُّبَيْرُ بْنُ الْعَوَّامِ فِى الْجَنَّةِ وَسَعْدُ بْنُ مَالِكٍ فِى الْجَنَّةِ وَعَبْدُ الرَّحْمَنِ بْنُ عَوْفٍ فِى الْجَنَّةِ” (പത്തുപേർ സ്വർഗ്ഗത്തിലാണ്. നബി സ്വർഗ്ഗത്തിലാണ്. അബൂബ കർ സ്വർഗ്ഗത്തിലാണ്. ഉമർ സ്വർഗ്ഗത്തിലാണ്. ഉഥ്മാൻ സ്വർഗ്ഗത്തി ലാണ്. അലിയ്യ് സ്വർഗ്ഗത്തിലാണ്. ത്വൽഹത്ത് സ്വർഗ്ഗത്തിലാണ്. സുബെയ്ർ ഇബ്നുൽ അവ്വാം സ്വർഗ്ഗത്തിലാണ്. സഅ്ദ് ഇബ്നു മാലിക്(അബീവക്വാസ്) സ്വർഗ്ഗത്തിലാണ്. അബ്ദുർറഹ്മാന്ബ്നു ഔ ഫ് സ്വർഗ്ഗത്തിലാണ്. സഈദ് ഇബ്നു സെയ്ദ് സ്വർഗ്ഗത്തിലാണ്.)

സ്വർഗ്ഗമുണ്ടെന്ന് സുവിശേഷമറിയിക്കപ്പെട്ട മറ്റുചിലർ[edit]

ജഅ്ഫർ ഇബ്നു അബീത്വാലിബ് (റ) ഹംസത്ത് ഇബ്നു അബ്ദിൽ മുത്തലിബ് (റ) ഇബ്നു അബ്ബാസി(റ)ൽ നിന്നും മറ്റും നിവേദനം. അല്ലാഹു വിന്റെ റസൂൽ (s.a.w) പറഞ്ഞു: “دخلت الجنة البارحة فنظرت فيها فإذا جعفر يطير مع الملائكة ، وإذا حمزة متكئ على سرير “ (ഞാൻ ഇന്നലെ രാത്രി സ്വർഗ്ഗത്തിൽ പ്രവേശിച്ചു. സ്വർഗ്ഗത്തിൽ ഞാൻ നോക്കി. അപ്പോഴതാ ജഅ്ഫർ സ്വർഗ്ഗത്തിൽ മലക്കുകളോ ടൊപ്പം പാറിക്കളിക്കുന്നു. ഹംസയാകട്ടെ ഒരു ചാരുമഞ്ചത്തിൽ ചാരിയിരിക്കുന്നു.) അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: അദ്ദേഹം പറ ഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: رَأَيْتُ جَعْفَرَ بْنَ أَبِي طَالِبٍ مَلَكًا يَطِيرُ مَعَ الْمَلائِكَةِ بِجَنَاحَيْنِ فِي الْجَنَّةِ (ജഅ്ഫർ ഇബ്നു അബീത്വാലിബിനെ ഒരു മലകിന്റെ (രൂപത്തി ലായി) ഞാൻ കണ്ടു. രണ്ട് ചിറകുകൾക്കൊണ്ട് മറ്റ് മലക്കുകളോ ടൊപ്പം സ്വർഗ്ഗത്തിൽ അദ്ദേഹം പാറുന്നു.)

സഅ്ദ് ഇബ്നു മുആദ്(റ) അനസി(റ)ൽ നിന്നും മറ്റും നിവേദനം. أُهْدِىَ لِلنَّبِىِّ (s.a.w) جُبَّةُ سُنْدُسٍ ، وَكَانَ يَنْهَى عَنِ الْحَرِيرِ ، فَعَجِبَ النَّاسُ مِنْهَا ، فَقَالَ “وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ ، لَمَنَادِيلُ سَعْدِ بْنِ مُعَاذٍ فِى الْجَنَّةِ أَحْسَنُ مِنْ هَذَا “ "നബി(s.a.w)ക്ക് മിനുസപ്പട്ടിന്റെ ഒരു ജുബ്ബ സമ്മാനിക്കപ്പെട്ടു. തിരുമേ നി(s.a.w) പട്ടിനെ (പുരുഷന്മാർക്ക്) നിരോധിക്കുമായിരുന്നു. അപ്പോൾ ആ പട്ടിന്റെ (ഭംഗിയിലും മിനുമിനുപ്പിലും) സ്വഹാബത്ത് ആശ്ചര്യം കൂറി. തിരുമേനി(s.a.w) പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, സ്വർഗ്ഗത്തിൽ സഅ്ദ് ഇബ്നു മുആദിന്റെ തുവ്വാലകൾ ഇതിനേക്കാൾ മികവുറ്റതാണ്.) (ബുഖാരി)

അബ്ദുല്ലാഹ് ഇബ്നു സല്ലാം(റ) മുആദ് ഇബ്നു ജബലി(റ)ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: عَبْدُ اللَّهِ بن سَلامٍ عَاشِرُ عَشَرَةٍ فِي الْجَنَّةِ (അബ്ദുല്ലാഹ് ഇബ്നു സല്ലാം സ്വർഗ്ഗത്തിൽ പത്തുപേരിൽ പത്താ മനാണ്.)

യാസിർ, അമ്മാർ ഉഥ്മാൻ ഇബ്നുഅഫ്ഫാനി(റ)ൽ നിന്ന് നിവേദനം. അദ്ദേ ഹം പറഞ്ഞു: ട്ടلقيت رسول الله (s.a.w)بالبطحاء، فأخذ بيدي، فانطلقت معه، فمر بعمار، وأبي عمار، وأم عمار ، وهم يعذبون فقال: صبرا آل ياسر ، فإن مصيركم إلى الجنة “ "അല്ലാഹുവിന്റെ റസൂലി(s.a.w)നെ ഞാൻ ബത്വ്ഹാഇൽ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം എന്റെ കൈപിടിച്ചു. അങ്ങിനെ ഞാൻ അദ്ദേ ഹത്തോടൊപ്പം പോയി. തിരുമേനി(s.a.w) അമ്മാറിന്റേയും അബൂ അമ്മാറിന്റേയും ഉമ്മുഅമ്മാറിന്റേയും അരികിലൂടെ നടന്നു. അ വർ ശിക്ഷിക്കപ്പെടുകയായിരുന്നു. അപ്പോൾ തിരുമേനി(s.a.w) പറ ഞ്ഞു: യാസിറിന്റെ കുടുംബമേ ക്ഷമിക്കുക. കാരണം, നിങ്ങളുടെ മടക്കം സ്വർഗ്ഗത്തിലേക്കാകുന്നു.)

സെയ്ദ് ഇബ്നു ഹാരിഥഃ(റ) ബുറയ്ദയി(റ)ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: دخلت الجنة فاستقبلتنى جارية شابة فقلت لمن أنت قالت لزيد بن حارثة (ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ എന്നെ യുവത്വം തു ളുമ്പുന്ന ഒരു പെൺകുട്ടി സ്വീകരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: നീ ആരുടേതാണ്? അവൾ പറഞ്ഞു: സെയ്ദ് ഇബ്നു ഹാരിഥഃ യുടേത്.)

ഹാരിഥത് ഇബ്നു നുഅ്മാൻ(റ) ആഇശയി(റ)ൽ നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: دخلت الجنة فسمعت فيها قراءة ، قلت : من هذا ؟ فقالوا : حارثة بن النعمان ، كذلكم البر كذلكم البر ( وكان أبر الناس بأمه ) (ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ ഞാൻ അതിൽ ഒരു പാരായണം കേട്ടു. അപ്പോൾ ഞാൻ ചോദിച്ചു: ഇത് ആരാണ്? അ വർ പറഞ്ഞു: ഹാരിഥഃ ഇബ്നുന്നുഅ്മാൻ, അദ്ദേഹത്തെപ്പോ ലെയാണ് പുണ്യാത്മാക്കൾ, അദ്ദേഹത്തെപ്പോലെയാണ് പുണ്യാ ത്മാക്കൾ) (അദ്ദേഹം തന്റെ മാതാവിന് ഏറ്റവും പുണ്യം ചെയ്യു ന്ന വ്യക്തിയായിരുന്നു)

ബിലാൽ ഇബ്നു റബാഹ്(റ) അല്ലാഹുവിന്റെ റസൂൽ(s.a.w) ബിലാലി(റ)നോട് ഫജ്റ് നമ സ്കാരവേളയിൽ പറയുകയുണ്ടായി. “يا بلالُ حدِّثني بأَرجىٰ عملٍ عملتَهُ في الإسلامِ، فإني سمعتُ دَفَّ نَعليكَ بينَ يدَيَّ في الجَنَّة. قال: ما عملتُ عَملاً أرجى عندي أني لم أتطهَّرْ طُهُوراً في ساعةِ ليلٍ أو نهارٍ إلا صلَّيتُ بذلكَ الطُّهورِ ما كُتِبَ لي أن أصلِّي” (ബിലാൽ താങ്കൾ ഇസ്ലാമിൽ പ്രവർത്തിച്ച ഏറ്റവും (പ്രതിഫലം) പ്രതീക്ഷിക്കുന്ന കർമ്മം ഏതെന്ന് എന്നോട് പറഞ്ഞാലും. കാര ണം, ഞാൻ താങ്കളുടെ ചെരിപ്പടി ശബ്ദം എന്റെ മുമ്പിൽ സ്വർഗ്ഗ ത്തിൽ കേൾക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഞാൻ രാവിലാ കട്ടെ, പകലിലാകട്ടെ, ഏതൊരു സമയത്തും ശുദ്ധിവരുത്തിയാൽ പ്രസ്തുത ശുദ്ധികൊണ്ട് എനിക്ക് വിധിക്കപ്പെട്ട നമസ്കാരം ഞാൻ നമസ്കരിക്കുക എന്നതല്ലാതെ എനിക്ക് ഏറ്റവും (പ്രതിഫ ലം) പ്രതീക്ഷിക്കുന്ന ഒരുകർമ്മവും ഞാൻ ചെയ്തിട്ടില്ല)(ബുഖാരി)

അബുദ്ദഹ്ദാഹ്(റ)

ജാബിർ ഇബ്നുസമുറ(റ)യിൽ നിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: 

ട്ടكَمْ مِنْ عِذْقٍ مُعَلَّقٍ فِى الْجَنَّةِ لاِبْنِ الدَّحْدَاحِ “ أَوْ قَالَ شُعْبَةُ “لأَبِى الدَّحْدَاحِ “ (സ്വർഗ്ഗത്തിൽ ഇബ്നുദ്ദഹ്ദാഹിന് എത്ര കെട്ടിത്തൂക്കപ്പെട്ട ഈ ത്തപ്പന കുലകളാണ്) അല്ലെങ്കിൽ ശുഅ്ബഃ പറഞ്ഞു: (അബിദ്ദ ഹ്ദാഹിന്) (മുസ്ലിം)

ഹാരിഥത് ഇബ്നു സുറാക്വഃ(റ) അനസി(റ)ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: أَنَّ أُمَّ الرُّبَيِّعِ بِنْتَ الْبَرَاءِ وَهْىَ أُمُّ حَارِثَةَ بْنِ سُرَاقَةَ أَتَتِ النَّبِىَّ (റ) فَقَالَتْ: يَا نَبِىَّ اللَّهِ ، أَلاَ تُحَدِّثُنِى عَنْ حَارِثَةَ وَكَانَ قُتِلَ يَوْمَ بَدْرٍ أَصَابَهُ سَهْمٌ غَرْبٌ ، فَإِنْ كَانَ فِى الْجَنَّةِ ، صَبَرْتُ ، وَإِنْ كَانَ غَيْرَ ذَلِكَ اجْتَهَدْتُ عَلَيْهِ فِى الْبُكَاءِ . قَالَ ട്ട يَا أُمَّ حَارِثَةَ ، إِنَّهَا جِنَانٌ فِى الْجَنَّةِ ، وَإِنَّ ابْنَكِ أَصَابَ الْفِرْدَوْسَ الأَعْلَى “ "ഹാരിഥഃ ഇബ്നു സുറാക്വഃയുടെ മാതാവായ ഉമ്മുറുബയ്യിഅ് ബിൻത് അൽബറാഅ് നബി(s.a.w)യുടെ അടുക്കൽ വന്നു. അവർ പറ ഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ, ഹാരിഥയെ കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞാലും. (അലക്ഷ്യമായി വന്ന ഒരു അമ്പ് ഹാരിഥഃക്ക് ഏറ്റിരുന്നു. അദ്ദേഹം ബദ്റിൽ കൊല്ലപ്പെടുകയും ചെയ്തു.) ഹാരിഥഃ സ്വർഗ്ഗത്തിലാണെങ്കിൽ ഞാൻ ക്ഷമിച്ചു. അതല്ലായെങ്കിൽ ഞാൻ അവനുവേണ്ടി വാവിട്ടുകരയും. തിരുമേനി(s.a.w) പറഞ്ഞു: ഉമ്മു ഹാരിഥ്, സ്വർഗ്ഗത്തിൽ സ്വർഗ്ഗലോകങ്ങളാണ്. നിശ്ചയം, നിങ്ങളുടെ പുത്രൻ അത്യുന്നതമായ ഫിർദൌസ് നേടിയിരിക്കുന്നു.)(ബുഖാരി)

വറക്വത് ഇബ്നു നൌഫൽ ആഇശയി(റ)ൽ നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: لا تسبوا ورقة بن نوفل فإنى قد رأيت له جنة أو جنتين (നിങ്ങൾ വറക്വത് ഇബ്നു നൌഫലിനെ അധിക്ഷേപിക്കരുത്. കാര ണം ഞാൻ സ്വർഗ്ഗത്തിൽ അദ്ദേഹത്തിന് ഒരു തോട്ടം അല്ലെങ്കിൽ രണ്ട് തോട്ടങ്ങൾ കാണുകയുണ്ടായി.)

സെയ്ദ് ഇബ്നു അംറ് ഇബ്നു നുഫെയ്ൽ. ആഇശയി(റ)ൽ നിന്നും നിവേദനം: അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: دخلت الجنة فرأيت لزيد بن عمرو بن نفيل درجتين (ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അപ്പോൾ സെയ്ദ് ഇബ്നു അംറ് ഇബ്നു നുഫെയ്ലിന് രണ്ട് പദവികൾ ഞാൻ കണ്ടു.)


സ്വർഗ്ഗത്തിലേക്കുള്ള വഴി ക്ളേശപൂർണ്ണമാണ്

സ്വർഗ്ഗത്തിലേക്കുള്ള വഴി ഏറെ പ്രയാസങ്ങൾ നിറഞ്ഞതാ ണ്. അവിശ്രമ പരിശ്രമം അനിവാര്യമാണ്. പ്രസ്തുത പരിശ്രമങ്ങ ളിൽ ഒരു ഭാഗം വരും അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്.إن شاء الله അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: അല്ലാഹുവി ന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ടلماَّ خَلَقَ اللَّهُ الْجَنَّةَ وَالنَّارَ، أَرْسَلَ جِبْرِيلَ عَلَيْهِ السَّلَام إِلَى الْجَنَّةِ. فَقَالَ: انْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا، فَنَظَرَ إِلَيْهَا فَرَجَعَ . فَقَالَ: وَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ إِلَّا دَخَلَهَا. فَأَمَرَ بِهَا، فَحُفَّتْ بِالْمَكَارِهِ. فَقَالَ: اذْهَبْ إِلَيْهَا فَانْظُرْ إِلَيْهَا وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا. فَنَظَرَ إِلَيْهَا، فَإِذَا هِيَ قَدْ حُفَّتْ بِالْمَكَارِهِ. فَقَالَ: وَعِزَّتِكَ لَقَدْ خَشِيتُ أَنْ لاَ يَدْخُلَهَا أَحَدٌ. قَالَ: اذْهَبْ فَانْظُرْ إِلَى النَّارِ وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا. فَنَظَرَ إِلَيْهَا، فَإِذَا هِيَ يَرْكَبُ بَعْضُهَا بَعْضًا. فَرَجَعَ فَقَالَ: وَعِزَّتِكَ لَا يَدْخُلُهَا أَحَدٌ فَأَمَرَ بِهَا فَحُفَّتْ بِالشَّهَوَاتِ، فَقَالَ: ارْجِعْ فَانْظُرْ إِلَيْهَا، فَنَظَرَ إِلَيْهَا فَإِذَا هِيَ قَدْ حُفَّتْ بِالشَّهَوَاتِ. فَرَجَعَ وَقَالَ: وَعِزَّتِكَ، لَقَدْ خَشِيتُ أَنْ لَا يَنْجُوَ مِنْهَا أَحَدٌ إِلَّا دَخَلَهَا. “ (അല്ലാഹു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചപ്പോൾ ജിബ്രീലിനെ സ്വർഗ്ഗത്തിലേക്ക് പറഞ്ഞയച്ചു. അല്ലാഹു പറഞ്ഞു: ജിബ്രീൽ താ ങ്കൾ പോകുക. സ്വർഗ്ഗത്തിലേക്കും സ്വർഗ്ഗവാസി

അതിന്റെ ആളുകൾക്ക് ഒരുക്കിയതിലേ ക്കും നോക്കുക. ജിബ്രീൽ അതിലേക്ക് പോയി നോക്കി. ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണ് സത്യം. നിശ്ചയം, നര കത്തിൽ പ്രവേശിക്കാതെ ആരും അതിൽ നിന്ന് രക്ഷപ്പെടുകയി ല്ലെന്ന് ഞൻ ഭയപ്പെട്ടു.…. ) (മുസ്ലിം)

സ്വർഗ്ഗം നേടുവാൻ പാരായണം ചെയ്യേണ്ടത്[edit]

അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടيُقَالُ ـ يَعْنِي لٍصَاحِبِ الْقُرْآنِ : اقْرَأْ وَارْقَ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا” (ക്വുർആനിന്റെ വാക്താവിനോട് പറയപ്പെടും: താങ്കൾ ഓതുക, എന്നിട്ട് (സ്വർഗ്ഗീയ ഉന്നതിയിലേക്ക്)കയറുക, ദുനിയാവിൽ പാരാ യണം ചെയ്തിരുന്നതുപോലെ പാരായണം ചെയ്യുക; താങ്കൾ ഓതുന്ന അവസാനത്തെ ആയത്തിന്റെ അടുത്തായിരിക്കും താ ങ്കളുടെ (സ്വർഗ്ഗീയ)സ്ഥാനം) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടيَجِيءُ صَاحِبُ القُرْآنِ يَوْمَ الْقِيَامَةِ فَيَقُولُ: يَا رَبِّ حَلِّهِ فَيُلْبَسَ تَاجُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ زِدْهُ، فَيُلْبَسُ حُلَةُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ أَرْضَ عَنْهُ، فيرضى عنه فَيُقَالُ له اقْرَأْ وارق وَتُزَادُ بِكُلَّ آيَةٍ حَسَنَةٌ” (അന്ത്യനാളിൽ ക്വുർആനിന്റെ വാക്താവ് വരും. അപ്പോൾ (ക്വുർ ആൻ) പറയും: രക്ഷിതാവേ, അദ്ദേഹത്തെ ഉടയാട അണിയിപ്പി ക്കൂ. അപ്പോൾ കറാമത്തിന്റെ കിരീടം അവനെ അണിയിപ്പിക്കും. പിന്നീട് (ക്വുർആൻ) പറയും: രക്ഷിതാവേ, അദ്ദേഹത്തിന് വർദ്ധി പ്പിച്ച് കൊടുക്കൂ. അപ്പോൾ കറാമത്തിന്റെ ഉടയാട അവനെ അണി യിപ്പിക്കും. പിന്നെ (ക്വുർആൻ) പറയും: രക്ഷിതാവേ, ഇദ്ദേഹത്തെ നീ തൃപ്തിപ്പെടുക. അപ്പോൾ അല്ലാഹു അവനെ തൃപ്തിപ്പെടും. അങ്ങനെ അവനോട് താങ്കൾ ഓതുക, എന്നിട്ട് (സ്വർഗ്ഗീയ ഉന്നതി യിലേക്ക്)കയറുക, എന്ന് പറയപ്പെടും, ഓരോ ആയത്തിന്നും നന്മ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യും) 2

1. ആയത്തുൽകുർസിയ്യ്

അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ قَرَأَ آيَةَ الكُرْسِي عَقِبَ كُلِّ صَلاَةٍ ، لَمْ يَمْنَعُهُ مِنْ دُخُولِ الْجَنَّةِ إِلاَّ أَنْ يَمُوتَ” (ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുൽ കുർസിയ്യ് ഓതിയാൽ മരണമല്ലാതെ അയാളുടെ സ്വർഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.)

2. സൂറത്തുൽഇഖ്ലാസ്വ് അനസ് (റ) വിൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു: ..... يَا رَسولَ الله إِنِّي أُحِبُّ هذه السورةَ: سورة الاخلاص قالَ: ട്ടحبُّكَ إِيَّاها يُدْخِلُكَ الجَنَّةَ” ....അല്ലാഹുവിന്റെ ദൂതരേ, തീർച്ചയായും ഞാൻ ഈ സൂറത്ത് (സൂറത്തുൽഇഖ്ലാസ്വ്) ഇഷ്ടപ്പെടുന്നു. തിരുമേനി (s.a.w) പറഞ്ഞു: (തീർച്ചയായും താങ്കൾക്ക് അതിനോടുള്ള ഇഷ്ടം, താങ്കളെ സ്വർ ഗ്ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു.) (ബുഖാരി, തിർമുദി) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ قَرَأَ سورة الاخلاص عَشَرَ مَرَّاتٍ ، بَنى اللهُ لَهُ بَيْتاً فِي الْجَنَّةِ” (ആരെങ്കിലും സൂറത്തുൽഇഖ്ലാസ് പത്ത് പ്രാവശ്യം ഓതിയാൽ അല്ലാഹു അവന്ന് വേണ്ടി സ്വർഗ്ഗത്തിൽ ഒരു വീട് പണിയും) അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: അദ്ദേഹം പറ ഞ്ഞു: أَنَّ النَّبِىَّ (s.a.w) سَمِعَ رَجُلاً يَقْرَأُ (قُلْ هُوَ اللَّهُ أَحَدٌ) فَقَالَ “وَجَبَتْ “. قَالُوا يَا رَسُولَ اللَّهِ مَا وَجَبَتْ قَالَ “وَجَبَتْ لَهُ الْجَنَّةُ “ (നിശ്ചയം, നബി(s.a.w) ഒരു വ്യക്തി സൂറത്തുൽഇഖ്ലാസ്വ് ഓതുന്ന ത് കേട്ടു. അപ്പോൾ തിരുമേനി(s.a.w) പറഞ്ഞു: (അനിവാര്യമായി) അ വർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എന്താണ് അനിവാര്യ മായത്? തിരുമേനി(s.a.w) പറഞ്ഞു: (സ്വർഗ്ഗം അയാൾക്ക് അനിവാര്യ മായി)

3. സൂറത്തുൽമുൽക് അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: سُورَةٌ مِنْ الْقُرْآنِ ثَلَاثُونَ آيَةً خاصمت عن صاحبها حتى أدخلته الجنة وهى سورة تبارك (ക്വുർആനിൽ ഒരു സൂറത്തുണ്ട്. അത് മുപ്പത് ആയത്തുകളാണ്. അത് അതിന്റെ വാക്താവിനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതു വരെ അയാൾക്കുവേണ്ടി വാദിച്ചു. അതത്രേ തബാറക സൂറത്ത് (സൂറത്തുൽമുൽക്.) )സ്വർഗ്ഗം നേടുവാൻ ചൊല്ലേണ്ടത്[edit]

1. സാക്ഷ്യവചനങ്ങൾ ചൊല്ലുക ഉബാദത്ത് ഇബ്നു സ്വാമിതി(റ)ൽ നിന്നും നിവേദനം: അ ദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: مَنْ شَهِدَ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، أَدْخَلَهُ اللَّهُ الْجَنَّةَ عَلَى مَا كَانَ مِنْ الْعَمَلِ (യഥാർത്ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റൊരുമില്ലെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, തീർച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും, ഈസാ അല്ലാഹു വിന്റെ ദാസനും ദൂതനും, മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും, അവനിൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗ്ഗം സത്യമാണെന്നും, നരകം സത്യമാണെന്നും, ആര് സാക്ഷ്യം വഹിച്ചുവോ അവനെ താൻ ചെയ്ത പ്രവർത്തനങ്ങൾക്ക് അനുസ രിച്ചുള്ള (സ്വർഗ്ഗീയ പദവികളിലായി) അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേ ശിപ്പിക്കും) (ബുഖാരി, മുസ്ലിം)

2. അവസാനമായി ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലുക മുആദ് ഇബ്നു ജബലി(റ)ൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ (ഒരാൾ, അവന്റെ അവസാനത്തെ സംസാരം ലാഇലാഹ ഇല്ലല്ലാഹ് ആണെങ്കിൽ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.) അബൂദർറ് അൽഗിഫാരി(റ)യിൽ നിന്നും നിവേദനം: അദ്ദേ ഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞിരിക്കുന്നു: “مَا مِنْ عَبْدٍ قَالَ لَا إِلَهَ إِلَّا اللَّهُ ثُمَّ مَاتَ عَلَى ذَلِكَ إِلَّا دَخَلَ الْجَنَّةَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ قُلْتُ وَإِنْ زَنَى وَإِنْ سَرَقَ قَالَ وَإِنْ زَنَى وَإِنْ سَرَقَ عَلَى رَغْمِ أَنْفِ أَبِي ذَرٍّ” (ഏതൊരു ദാസനാണോ 'ലാഇലാഹ ഇല്ലല്ലാഹു' പറയുകയും പി ന്നീട് അതിൽ മരിക്കുകയും ചെയ്യുന്നത് അവൻ സ്വർഗ്ഗത്തിൽ പ്ര വേശിക്കുകതന്നെ ചെയ്യും. ഞാൻ ചോദിച്ചു: അവൻ വ്യഭിചരിക്കു കയും മോഷണം നടത്തുകയും ചെയ്താലും (സ്വർഗ്ഗത്തിൽ പ്ര വേശിക്കുമോ)? നബി(s.a.w) പറഞ്ഞു: അവൻ വ്യഭിചരിക്കുകയും മോ ഷണം നടത്തുകയും ചെയ്താലും! ഞാൻ (വീണ്ടും) ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ)? നബി(s.a.w) പറഞ്ഞു: അവൻ വ്യഭിച രിക്കുകയും മോഷണം നടത്തുകയും ചെയ്താലും! ഞാൻ (വീ ണ്ടും) ചോദിച്ചു: അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുകയും ചെയ്താലും (സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ)? നബി(s.a.w) പറ ഞ്ഞു: അവൻ അവൻ വ്യഭിചരിക്കുകയും മോഷണം നടത്തുക യും ചെയ്താലും! അബൂദർറിന് എത്ര നീരസമാണെങ്കിലും ശ രി) (ബുഖാരി, മുസ്ലിം) അബൂഹുറെയ്റഃ(റ)യിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ടلقنوا موتاكم لا إله إلا الله، فإنه من كان آخر كلمته لا إله إلا الله عند الموت، دخل الجنة يوما من الدهر، وإن أصابه قبل ذلك ما أصابه” (നിങ്ങളിൽ മരണം ആസന്നമായവർക്ക് നിങ്ങൾ 'ലാഇലാഹ ഇല്ലല്ലാഹ് ' ചൊല്ലിക്കൊടുക്കുക. കാരണം ഒരാളുടെ മരണാവസ്ഥ യിലെ വാക്കുകളിൽ അവസാനത്തേത് 'ലാഇലാഹ ഇല്ലല്ലാഹ് ' ആ യാൽ അയാൾ ഒരു ദിനം സ്വർഗ്ഗത്തിൽ പ്രവേശിക്കും; അതിന് മുമ്പ് അയാൾക്ക് എന്തുതന്നെ ബാധിച്ചാലും.)

3. സയ്യിദുൽഇസ്തിഗ്ഫാർ ചൊല്ലുക ശദ്ദാദ് ഇബ്നു ഔസ്(റ) നിവേദനം ചെയ്യുന്നു: തീർച്ചയാ യും അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ: اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ قَالَ وَمَنْ قَالَهَا مِنْ النَّهَارِ مُوقِنًا بِهَا فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ فَهُوَ مِنْ أَهْلِ الْجَنَّةِ وَمَنْ قَالَهَا مِنْ اللَّيْلِ وَهُوَ مُوقِنٌ بِهَا فَمَاتَ قَبْلَ أَنْ يُصْبِحَ فَهُوَ مِنْ أَهْلِ الْجَنَّةِ (സയ്യിദുൽ ഇസ്തിഗ്ഫാർ എന്നാൽ നീ (ഇപ്രകാരം) പറയലാണ്: اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ 'അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർത്ഥ ആ രാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസ നാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദ ത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽ നിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അ നുഗ്രഹങ്ങൾ ഞാൻ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെ യ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറു ക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല' പ്രവാചകൻ (s.a.w) പറഞ്ഞു: ആരെങ്കിലും ഈ പ്രാർത്ഥന അതിൽ ദൃഢമായി വിശ്വസിക്കുന്നവനായിക്കൊണ്ട് പകൽസമയത്ത് ചൊ ല്ലുകയും അന്ന് വൈകുന്നേരമാകുതിന്ന് മുമ്പ് അയാൾ മര ണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗ്ഗവാസികളിൽപ്പെട്ടവനാ ണ്. ആരെങ്കിലും ഈ പ്രാർത്ഥന അതിൽ ദൃഢമായി വിശ്വസിക്കു ന്നവനായിക്കൊണ്ട് രാത്രിയിൽ ചൊല്ലുകയും അന്ന് നേരം വെ ളുക്കുന്നതിന്ന് മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അ യാൾ സ്വർഗ്ഗവാസികളിൽപ്പെട്ടവനാണ്.) (ബുഖാരി)

4. തക്ബീറും തസ്ബീഹും തഹ്ലീലും തഹ്മീദും അധികരിപ്പിക്കുക അബ്ദുല്ലാഹ് ഇബ്നു ശദ്ദാദ്(റ)വിൽ നിന്നും നിവേദനം: أنَّ نفرًا منْ بنِي عُذرة ثلاثةً أتوا النبيَ (s.a.w) فأسلمُوا، قالَ: فقالَ النبي (s.a.w) : منْ يكفينيهم؟ قالَ طلحةُ: أناَ. قالَ: فكانوُا عندَ طلحةَ، فبعثَ النبيُ (s.a.w) بعثاً فخرجَ فيهِ أحدُهمْ فاستشهد. فقال: ثمَّ بعثَ بعثاً فخرجَ فيهمْ آخرَ فاستشهد. قالَ: ثمَّ ماتَ الثالثُ على فراشِهِ. قالَ طلحةُ: فرأيتُ هؤلاءِ الثلاثةَ الذينَ كانوُا عندِي في الجنةِ، فرأيتُ الميِّتَ علَى فراشِهِ أمامهمْ، ورأيتُ الذِي استشهدَ أخيرًا يليهِ، ورأيتُ الذِي استشهدَ أولهم آخرهمْ. قال: فَدَخَلَنِي منْ ذلكَ قالَ: فأتيتُ النبيَّ (s.a.w) فذكرتُ ذلكَ لهُ، قالَ: فقالَ رسولُ اللهِ (s.a.w): مَا أنكرت منْ ذلكَ، ليسَ أحدٌ أفضلَ عندَ اللهِ منْ مؤمنٍ يُعَمَّرُ فِي الإسلامِ يكثرُ تكبيرُهُ وتسبيحُهُ وتهليلُهُ وتحميدُهُ (ബനൂഉദ്റ ഗോത്രത്തിലെ മൂന്നുപേർ പ്രവാചകന്റെ(s.a.w) അടുക്കൽ വരികയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പ്രവാചകൻ(s.a.w) പ റഞ്ഞു: (എനിക്കുവേണ്ടി ഇവരുടെ കാര്യം നോക്കുവാൻ ആരാ ണുള്ളത്?' ത്വൽഹഃ(റ) പറഞ്ഞു: ഞാൻ. (അബ്ദുല്ല) പറയുന്നു: അ ങ്ങനെ അവർ ത്വൽഹഃയുടെ അടുക്കൽ ആയിരുന്നു. അപ്പോൾ നബി(s.a.w) ഒരു സംഘത്തെ (ജിഹാദിന്)നിയോഗിച്ചു. ആ സംഘത്തിൽ അവരിൽ ഒരാൾ പുറപ്പെടുകയും അയാൾ രക്തസാക്ഷിയാവു കയുമുണ്ടായി. പിന്നീട് പ്രവാചകൻ(s.a.w) മറ്റൊരു (യുദ്ധ)സംഘ ത്തെ നിയോഗിച്ചു. അവരോടൊപ്പം (മൂന്നുപേരിൽ) മറ്റൊരാൾ പുറപ്പെട്ടു. അയാളും രക്തസാക്ഷിയായി. (അബ്ദുല്ല)പറയുന്നു: മൂന്നാമൻ തന്റെ വിരിപ്പിൽ കിടന്നാണ് മരണപ്പെട്ടത്. ത്വൽഹഃ(റ) പറയുന്നു: എന്റെ അടുക്കലുണ്ടായിരുന്ന ഈ മൂന്നുപേരേയും അവർ സ്വർഗ്ഗത്തിലുള്ളതായി ഞാൻ സ്വപ്നത്തിൽ കണ്ടു. അവ രിൽ തന്റെ കട്ടിലിൽ കിടന്ന് മരണപ്പെട്ടയാളെ (മൂന്നിൽ) ഒന്നാമ നായി ഞാൻ കണ്ടു. രണ്ടാമത് രക്തസാക്ഷിയായ ആളെ ഇയാ ളെ(മരണപ്പെട്ടയാളെ)തുടർന്നും ഞാൻ കണ്ടു. അവരിൽ ആദ്യം ര ക്തസാക്ഷിയായ വ്യക്തി (മൂന്നിൽ)അവസാനത്തെ ആളായി ഞാൻ കണ്ടു. അത് എന്നിൽ ഒരു (വല്ലായ്മ) ഉളവാക്കി. ത്വൽഹഃ(റ) തുടരുന്നു: ഞാൻ നബി(s.a.w)യുടെ അടുക്കൽ ചെന്നു കാര്യം ഉണർ ത്തി. അപ്പോൾ നബി(s.a.w) പറഞ്ഞു: (താങ്കൾ അതിൽ ഏതാണ് നി ഷേധിക്കുന്നത്, ഇസ്ലാമിൽ ആയുസ്സ് നൽകപ്പെടുകയും തക്ബീ റും തസ്ബീഹും തഹ്ലീലും തഹ്മീദും വർദ്ധിപ്പിക്കുകയും ചെ യ്ത വിശ്വാസിയേക്കാൾ അല്ലാഹുവിന്റെ അടുക്കൽ ഉൽകൃഷ്ടനാ യ ഒരാളും ഇല്ല.) 5. സുബ്ഹാനല്ലാഹി വബിഹംദിഹി ചൊല്ലുക അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ قالَ سُبْحَانَ الله العَظِيمِ وبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ في الْجَنَّةِ” (ആരെങ്കിലും سُبْحَانَ الله العَظِيمِ وبِحَمْدِهِ എന്നു പറഞ്ഞാൽ അവനുവേണ്ടി സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന നട്ടുപിടിപ്പിക്കപ്പെടും)

6. ഹൌക്വലഃ ചൊല്ലുക ഖയ്സ് ഇബ്നു സഅദ്(റ) പറഞ്ഞതായി നിവേദനം: അ ദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) എന്നോട് പറഞ്ഞു: ട്ടأَلاَ أَدُلُّكَ عَلَى بَابٍ مِنْ أَبْوَابِ الْجَنَّةِ؟ قُلْتُ بَلَى، قالَ لاَ حَوْلَ وَلاَ قُوَّةَ إلاّ بالله” (സ്വർഗ്ഗീയ കവാടങ്ങളിൽപ്പെട്ട ഒരു കവാടത്തെക്കുറിച്ച് ഞാൻ താ ങ്കൾക്ക് അറിയിച്ചുതരട്ടെയോ? അപ്പോൾ ഞാൻ പറഞ്ഞു: അതെ. തിരുമേനി(s.a.w) പറഞ്ഞു: لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّهِ (എന്നതാണത്) )

7. ഹംദും ഇസ്തിർജാഉം ചൊല്ലുക അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: (ഒരു അടിമയുടെ കുട്ടി മരണപ്പെട്ടാൽ, അല്ലാഹു അവന്റെ മല ക്കുകളോട് ചോദിക്കും: എന്റെ അടിമയുടെ പുത്രനെ നിങ്ങൾ (മരണത്തിലൂടെ) പിടികൂടിയോ? അപ്പോൾ അവർ പറയും: അ തെ, അല്ലാഹു ചോദിക്കും: നിങ്ങൾ ആ അടിമയുടെ ഹൃദയത്തി ന്റെ ഫലം പിടിച്ചെടുത്തുവോ? അപ്പോൾ അവർ പറയും: അതെ. അല്ലാഹു ചോദിക്കും, എന്റെ അടിമ എന്താണ് പറഞ്ഞത്? അവർ പറയും: നിന്നെ സ്തുതിച്ചിരിക്കുന്നു. 'ഇസ്തിർജാഅ് ' നടത്തിയി രിക്കുന്നു. അഥവാ, إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ എന്ന് പറഞ്ഞിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും: എന്റെ ദാസ ന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക, അതിന് നിങ്ങൾ 'ബയ്ത്തുൽ ഹംദ് ' എന്ന് പേരിടുക.)

7. അങ്ങാടിയിൽ പ്രവേശിച്ചാലുള്ള ദിക്ർ ചൊല്ലുക അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: (ആരെങ്കിലും അങ്ങാടിയിൽ പ്രവേശിക്കുകയും എന്നിട്ട് لاَ إِلَه إلاّ الله وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ،وَلَهُ الْحَمْدُ،يُحْيي وَيُمِيتُ،وَهُوَ حَيٌّ لا يَمُوتُ، بِيَدِهِ الْخَيْر،وَهُوعَلَى كُلِّ شَيْءَ قَدِيرٌ എന്ന് പറയുകയും ചെയ്താൽ അയാൾക്ക് പത്തുലക്ഷം നന്മകൾ രേഖപ്പെടുത്തപ്പെടും അയാളുടെ പത്തുലക്ഷം തിന്മകൾ മായിക്ക പ്പെടും. അവന് സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കപ്പെടും) 3

7. വുദ്വൂഇന് ശേഷമുള്ള ദിക്ർ ചൊല്ലുക അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: (നിങ്ങളിൽ ഒരാൾ വുദു ചെയ്യുന്നു: (പവാചകൻ വുദു ചെയ്ത പോലെ) വുദ്വുവിനെ നന്നാക്കുന്നു, വുദ്വുവിൽ നിന്ന് വിരമിച്ച ശേഷം: أشْهَدُ أنْ لاَ إلَهَ إلاَّ الله وَحْدَهُ لاَ شَرِيكَ لَهُ، وَأشْهَدُ أنَّ مُحمَّداً عَبْدُ هُ وَرَسُولُهُ എന്ന് പറഞ്ഞാൽ അയാൾക്ക് സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താൻ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണ്.)

7. ബാങ്ക് വിളിക്കുക അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു:

ട്ടمَنْ أَذَّنَ ثِنْتَيْ عَشْرَةَ سَنَةً وَجَبَتْ لَهُ الْجَنَّةُ، وَكُتِبَ لَهُ بِتَأْذِينِهِ فِي كُلِّ يَوْمٍ سِتُّونَ حَسَنَةً. وَلِكُلِّ إِقَامَةٍ ثَلاثُونَ حَسَنَةً” (ആരെങ്കിലും പന്ത്രണ്ട് കൊല്ലം ബാങ്ക് കൊടുത്താൽ അവന് സ്വർഗ്ഗം അനിവാര്യമായി. ഒരോ ദിവസവും അവൻ ബാങ്കുവിളിക്കു ന്നതിന് അവന് അറുപത് പുണ്യങ്ങൾ എഴുതപ്പെടും, ഒരോ ഇക്വാ മത്തിന്നും മുപ്പത് പുണ്യങ്ങളും (എഴുതപ്പെടും) )

7. സ്വർഗ്ഗം തേടുക അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ടمَنْ سَأَلَ الله الجَنَّةَ ثَلاَثَ مَرَّاتٍ ، قَالَتْ الجَنَّةُ: الَّلهُمَ أَدْخِلْهُ الجَنَّةَ ، وَمَنْ اسْتَجَارَ مِنْ النَّارِ ثَلاَثَ مَرَّاتٍ ، قَالَتْ النَّارُ: الَّلهُمَّ أَجِرْهُ مِنَ النَّارِ” (ഒരാൾ അല്ലാഹുവിനോട് മൂന്നു തവണ സ്വർഗ്ഗം തേടിയാൽ, സ്വർഗ്ഗം പറയും: അല്ലാഹുവേ ഇയാളെ നീ സ്വർഗ്ഗത്തിൽ പ്രവേ ശിപ്പിക്കേണമേ. ഒരാൾ അല്ലാഹുവിനോട് മൂന്നുതവണ നരകത്തി ൽ നിന്ന് രക്ഷതേടിയാൽ, നരകം പറയും: അല്ലാഹുവേ, ഇയാൾ ക്ക് നീ നരകത്തിൽ നിന്ന് രക്ഷനൽകേണമേ.)


സ്വർഗ്ഗം നേടുവാൻ പ്രാവർത്തികമാക്കേണ്ടത്

ഈമാൻ യഥാവിധം ഉൾകൊള്ളുക, തൌഹീദ് സാക്ഷാൽകരിക്കുക

    അല്ലാഹു سبحانه وتعالى പറഞ്ഞു:

وَبَشِّرِ الَّذِين آمَنُواْ وَعَمِلُواْ الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ كُلَّمَا رُزِقُواْ مِنْهَا مِن ثَمَرَةٍ رِّزْقاً قَالُواْ هَـذَا الَّذِي رُزِقْنَا مِن قَبْلُ وَأُتُواْ بِهِ مُتَشَابِهاً وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ وَهُمْ فِيهَا خَالِدُونَ

(നബിയേ,) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുക യും ചെയ്തവർക്ക് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗ ത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്ന്

സന്തോഷവാർത്ത അറിയി ക്കുക. അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നൽകപ്പെ ടുമ്പോൾ, ഇതിന് മുമ്പ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണ ല്ലോ ഇതും എന്നായിരിക്കും അവർ പറയുക. (വാസ്തവത്തിൽ) പരസ്പര സാദൃശ്യമുള്ള നിലയിൽ അതവർക്ക് നൽകപ്പെടുകയാ ണുണ്ടായത്. പരിശുദ്ധരായ ഇണകളും അവർക്കവിടെ ഉണ്ടായിരിക്കും. അവർ അവിടെ

നിത്യവാസികളായിരിക്കുകയും ചെയ്യും.
(വി. ക്വു. അൽബക്വറഃ : 25)

ഉമർ ഇബ്നുൽ ഖത്ത്വാബി(റ)ൽ നിന്നും നിവേദനം: അദ്ദേ ഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: يَا ابْنَ الْخَطَّابِ اذْهَبْ فَنَادِ فِي النَّاسِ أَنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا الْمُؤْمِنُونَ قَالَ: فَخَرَجْتُ فَنَادَيْتُ أَلَا إِنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا الْمُؤْمِنُونَ (ഖത്ത്വാബിന്റെ മകൻ ഉമർ, 'മുഅ്മിനീങ്ങളല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്ന് ' താങ്കൾ ജനങ്ങളോട് വിളിച്ചുപറയണം.) അദ്ദേഹം പറഞ്ഞു: ഞാൻ പുറപ്പെട്ടുകൊണ്ട് വിളിച്ചുപറഞ്ഞു: 'അ റിയുക, മുഅ്മിനീങ്ങൾ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയു ള്ളൂ.') (മുസ്ലിം) അബൂഹുറെയ്റ(റ)യിൽ നിന്നും നിവേദനം: അദ്ദേഹം പറ ഞ്ഞു: അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടلاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا،......” (നിങ്ങൾ വിശ്വാസികൾ ആകുന്നതുവരെ നിങ്ങളാരും സ്വർഗ്ഗത്തി ൽ പ്രവേശിക്കുകയില്ല……..) (മുസ്ലിം) കഅ്ബ് ഇബ്നു മാലിക് (റ) വിൽ നിന്നും നിവേദനം: أَنَّ رَسُولَ اللَّهِ (s.a.w) بَعَثَهُ وَأَوْسَ بْنَ الْحَدَثَانِ أَيَّامَ التَّشْرِيقِ فَنَادَى أَنَّهُ لَا يَدْخُلُ الْجَنَّةَ إِلَّا مُؤْمِنٌ وَأَيَّامُ مِنًى أَيَّامُ أَكْلٍ وَشُرْبٍ അല്ലാഹുവിന്റെ റസൂൽ(s.a.w), അദ്ദേഹത്തേയും ഔസ് ഇബ്നുൽ ഹദഥാനിനേയും അയ്യാമുത്തശ്രീക്വിൽ (വിളിച്ചുപറയുവാൻ) നി യോഗിച്ചു. 'വിശ്വാസി മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ, മിനയു ടെ നാളുകൾ തീറ്റയുടേയും കുടിയുടേയും നാളുകളാകുന്നു.' (മുസ്ലിം) ഉക്വ്ബത്ത് ഇബ്നു ആമിറി(റ)ൽ നിന്നും നിവേദനം: അദ്ദേ ഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا لَمْ يَتَنَدَّ بِدَمٍ حَرَامٍ دَخَلَ الْجَنَّةَ (അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാതെ ആര് അല്ലാഹുവിനെ കണ്ടുമുട്ടുന്നുവോ, അവൻ ഹറാമായ രക്തം ചി ന്തിയിട്ടില്ലെങ്കിൽ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.)

    അബൂദർറുൽഗിഫാരി(റ)യിൽ നിന്നും നിവേദനം: അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: 

أَتَانِي جِبْرِيلُ  قَالَ مَنْ مَاتَ مِنْ أُمَّتِكَ لَا يُشْرِكُ بِاللَّهِ شَيْئًا دَخَلَ الْجَنَّةَ قُلْتُ: وَإِنْ فَعَلَ كَذَا وَكَذَا قَالَ نَعَمْ. (ജിബ്രീൽ എന്റെ അടുക്കൽ വന്നുപറഞ്ഞു: താങ്കളുടെ ഉമ്മ ത്തിൽ നിന്ന് ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനേയും പങ്ക് ചേർക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും!' അപ്പോൾ ഞാൻ ചോദിച്ചു: (കുറ്റങ്ങൾ) ചെയ്താലും? അപ്പോൾ അദ്ദേഹം പറഞ്ഞു: 'അതെ.' (ബുഖാരി)

ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത

    അല്ലാഹു سبحانه وتعالى പറഞ്ഞു:

إِلَّا عِبَادَ اللَّهِ الْمُخْلَصِين ، أُوْلَئِكَ لَهُمْ رِزْقٌ مَّعْلُومٌ ، فَوَاكِهُ وَهُم مُّكْرَمُونَ ، فِي جَنَّاتِ النَّعِيمِ

അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസൻമാർ ഇതിൽ നിന്ന് ഒഴി വാകുന്നു. അങ്ങനെയുള്ളവർക്കാകുന്നു അറിയപ്പെട്ട ഉപജീവനം. (അഥവാ)വിവിധ തരം പഴവർഗ്ഗങ്ങൾ. സൌഭാഗ്യത്തിന്റെ സ്വർഗ്ഗത്തോ പ്പുകളിൽ അവർ ആദരിക്കപ്പെടുന്നവരായിരിക്കും.
(വി. ക്വു. അ സ്സ്വാഫാത്ത്: 4043)

ക്ഷമയും തവക്കുലും

    അല്ലാഹു سبحانه وتعالى പറഞ്ഞു:

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نِعْمَ أَجْرُ الْعَامِلِينَ، الَّذِينَ صَبَرُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ

വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത

വരാരോ അവർക്ക് നാം സ്വർഗ്ഗത്തിൽ താഴ്ഭാഗത്ത് കൂടി നദി കൾ ഒഴുകുന്ന ഉന്നത സൌധങ്ങളിൽ താമസസൌകര്യം നൽകുന്ന താണ്. അവർ അവിടെ നിത്യവാസികളായിരിക്കും.

പ്രവർത്തിക്കു ന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം! ക്ഷമ കൈക്കൊള്ളുക യും, തങ്ങളുടെ രക്ഷിതാവിനെ ഭരമേൽപിച്ചു കൊണ്ടിരിക്കുക യും ചെയ്തവരത്രെ അവർ.

(വി. ക്വു. അങ്കബൂത്ത്: 58,59)

അല്ലാഹുവോടുള്ള ബന്ധവും അവനിലുള്ള ആഗ്രഹവും

    അല്ലാഹു سبحانه وتعالى പറഞ്ഞു:

إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ، تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ، فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ

നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷി താവിനെ സ്തുതിച്ചു കൊണ്ട്

പ്രകീർത്തിക്കുകയും ചെയ്യുന്നവർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയുള്ളൂ. അവർ അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂ ടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറ ങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അ വർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും

അറിയാവുന്നതല്ല.
(വി. ക്വു. സജദഃ 15,16,17)

ഈമാനിലുള്ള ഇസ്തിക്വാമത്ത്

    അല്ലാഹു سبحانه وتعالى പറഞ്ഞു:

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ، أُوْلَئِكَ أَصْحَابُ الْجَنَّةِ خَالِدِينَ فِيهَا جَزَاء بِمَا كَانُوا يَعْمَلُونَ

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീ ട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. അവ രാകുന്നു സ്വർഗ്ഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്.
(വി. ക്വു.

അൽഅഹ്ക്വാഫ്: 13,14)

അല്ലാഹുവിലുള്ള ഭയം

    അല്ലാഹു سبحانه وتعالى പറഞ്ഞു:

وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ

തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വർഗ്ഗ ത്തോപ്പുകളുണ്ട്.
(വി. ക്വു. അർറഹ്മാൻ: 46)

അല്ലാഹുവിലേക്ക് വിനയപൂർവ്വം മടങ്ങൽ

    അല്ലാഹു سبحانه وتعالى പറഞ്ഞു:

إِنّ الَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ وَأَخْبَتُواْ إِلَى رَبِّهِمْ أُوْلَـئِكَ أَصْحَابُ الجَنَّةِ هُمْ فِيهَا خَالِدُونَ

തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കു കയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂർവ്വം മടങ്ങുക യും ചെയ്തവരാരോ അവരാകുന്നു സ്വർഗ്ഗാവകാശികൾ. അവര തിൽ നിത്യവാസികളായിരിക്കും.
(വി. ക്വു. ഹൂദ്: 23)

അല്ലാഹുവോടും റസൂലിനോടും എതിർത്തുനിൽ ക്കുന്നവരുമായി സ്നേഹബന്ധം ഒഴിവാക്കൽ

    അല്ലാഹു سبحانه وتعالى പറഞ്ഞു:

لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءهُمْ أَوْ أَبْنَاءهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ أُوْلَئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തു നിൽക്കു ന്നവരുമായി സ്നേഹബന്ധം പുലർത്തുന്നത് നീ

കണ്ടെത്തുക യില്ല. അവർ (എതിർപ്പുകാർ) അവരുടെ പിതാക്കളോ, പുത്രൻമാ രോ, സഹോദരൻമാരോ ബന്ധുക്കളോ ആയിരുന്നാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടു ത്തുകയും അവന്റെ പക്കൽ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവൻ അവർക്ക് പിൻബലം നൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോ പ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവര തിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തി പ്പെട്ടിരിക്കുന്നു. അവർ അവനെ പറ്റിയും

തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീർച്ച യായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്ന വർ.
(വി. ക്വു. അൽമുജാദില

22)

അല്ലാഹു അവതരിപ്പിച്ചത് സത്യമാണെന്ന് വിശ്വസി ക്കുക, ഉടമ്പടികൾ പാലിക്കുക, ബന്ധങ്ങൾ ചേർക്കു ക, റബ്ബിനെ ഭയക്കുക, വിചാരണയെ പേടിക്കുക, ക്ഷ മിക്കുക, നമസ്കാരം നേരെചൊവ്വെ നിലനിർത്തു ക, രഹസ്യമായും പരസ്യമായും ചിലവഴിക്കുക, നന്മ കൊണ്ടൺ് തിന്മയെ തടയുക, അനാവശ്യങ്ങളിൽ നിന്ന് തിരിഞ്ഞുകളയുക, സകാത്ത് നൽകുക, ഗുഹ്യാവ യവം സൂക്ഷിക്കുക, അമാനത്ത് നൽകിവീട്ടുക, സാ ക്ഷ്യനിർവ്വഹണം യഥാവിധമാക്കുക.

    അല്ലാഹു سبحانه وتعالى പറഞ്ഞു:

أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَبِّكَ الْحَقُّ كَمَنْ هُوَ أَعْمَى إِنَّمَا يَتَذَكَّرُ أُوْلُواْ الأَلْبَابِ ، الَّذِينَ يُوفُونَ بِعَهْدِ اللّهِ وَلاَ يِنقُضُونَ الْمِيثَاقَ ، وَالَّذِينَ يَصِلُونَ مَا أَمَرَ اللّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الحِسَابِ ، وَالَّذِينَ صَبَرُواْ ابْتِغَاء وَجْهِ رَبِّهِمْ وَأَقَامُواْ الصَّلاَةَ وَأَنفَقُواْ مِمَّا رَزَقْنَاهُمْ سِرًّا وَعَلاَنِيَةً وَيَدْرَؤُونَ بِالْحَسَنَةِ السَّيِّئَةَ أُوْلَئِكَ لَهُمْ عُقْبَى الدَّارِ ، جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالمَلاَئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ، سَلاَمٌ عَلَيْكُم بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ

അപ്പോൾ നിനക്ക് നിന്റെ രക്ഷിതാവിങ്കൽ നിന്ന് അവതരിപ്പി ക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാൾ അന്ധ നായിക്കഴിയുന്ന ഒരാളെപ്പോലെയാണോ?

ബുദ്ധിമാൻമാർ മാത്ര മേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവര ത്രെ അവർ. കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത് (ബന്ധ ങ്ങൾ) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കു കയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ. ത ങ്ങളുടെ രക്ഷിതാവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ക്ഷമ കൈ ക്കൊള്ളുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെ ലവഴിക്കുകയും, തിൻമയെ നൻമ കൊണ്ട് തടുക്കുകയും ചെയ്യു ന്നവർ. അത്തരക്കാർക്ക് അനുകൂലമത്രെ ലോകത്തിന്റെ പര്യവ സാനം. അതായത്, സ്ഥിരവാസത്തിനുള്ള സ്വർഗ്ഗത്തോപ്പുകൾ. അ വരും, അവരുടെ പിതാക്കളിൽ നിന്നും, ഇണകളിൽ നിന്നും സന്ത തികളിൽ നിന്നും സദ്വൃത്തരായിട്ടുള്ളവരും അതിൽ പ്രവേശി ക്കുന്നതാണ്. മലക്കുകൾ എല്ലാ വാതിലിലൂടെയും അവരുടെ അ ടുക്കൽ

കടന്നുവന്നിട്ട് പറയും: നിങ്ങൾ ക്ഷമ കൈക്കൊണ്ടതി നാൽ നിങ്ങൾക്ക് സമാധാനം! അപ്പോൾ അന്തിമഗൃഹം(സ്വർഗ്ഗം) എത്ര നല്ലത്!
(വി. ക്വു. അർറഅ്ദ് : 1924 )


    അല്ലാഹു سبحانه وتعالى പറഞ്ഞു:

اللَّغْوِ مُعْرِضُونَ ، وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ، وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ، إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ، فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ ، وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ ، وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ ، أُوْلَئِكَ هُمُ الْوَارِثُون ، الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ

സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമ സ്കാരത്തിൽ ഭക്തിയുള്ളവരും, അനാവശ്യകാര്യത്തിൽ നിന്ന് തിരിഞ്ഞുകളയുന്നവരും, സകാത്ത്

നിർവഹിക്കുന്നവരുമായ വി ശ്വാസികൾ. തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്ന വരുമത്രെ അവർ. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീ നത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അ പ്പോൾ അവർ ആക്ഷേപാർഹരല്ല. എന്നാൽ അതിന്നപ്പുറം ആരെ ങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവർ തന്നെയാണ് അതിക്രമകാ രികൾ. തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവ രും, തങ്ങളുടെ നമസ്കാരങ്ങൾ കൃത്യമായി അനുഷ്ഠിച്ചു പോരു ന്നവരുമത്രെ (ആ വിശ്വാസികൾ.) അവർ തന്നെയാകുന്നു അന

ന്തരാവകാശികൾ. അതായത് ഉന്നതമായ സ്വർഗ്ഗം അനന്തരാവ കാശമായി നേടുന്നവർ. അവരതിൽ നിത്യവാസികളായിരിക്കും
(വി. ക്വു. അൽമുഅ്മിനൂൻ: 111)

الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ ، وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ ، لِّلسَّائِلِ وَالْمَحْرُومِ ، وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ ، وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ، إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ، وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ، إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ، فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ ، وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ ، وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ ، وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ ، أُوْلَئِكَ فِي جَنَّاتٍ مُّكْرَمُونَ

അതായത് തങ്ങളുടെ നമസ്കാരത്തിൽ സ്ഥിരമായി നിഷ്ഠയു ള്ളവർ. ചോദിച്ചു വരുന്നവനും ഉപജീവനം തടയപ്പെട്ടവനും തങ്ങ ളുടെ സ്വത്തുക്കളിൽ നിർണ്ണിതമായ

അവകാശം നൽകുന്നവരും, പ്രതിഫലദിനത്തിൽ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവി ന്റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. തീർച്ചയായും അവരു ടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാൻ പറ്റാത്തതാകുന്നു. തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷി ക്കുന്നവരും(ഒഴികെ) തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈ കൾ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീർച്ചയാ യും അവർ ആക്ഷേപമുക്തരാകുന്നു. എന്നാൽ അതിലപ്പുറം ആ രെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാർ തന്നെയാകുന്നു അതിരുകവിയുന്നവർ. തങ്ങളെ വിശ്വസിച്ചേൽപിച്ച കാര്യങ്ങളും ത ങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, തങ്ങളുടെ സാക്ഷ്യ ങ്ങൾ മുറപ്രകാരം നിർവഹിക്കുന്നവരും, തങ്ങളുടെ

നമസ്കാര ങ്ങൾ നിഷ്ഠയോടെ നിർവഹിക്കുന്നവരും(ഒഴികെ). അത്തരക്കാർ സ്വർഗ്ഗത്തോപ്പുകളിൽ ആദരിക്കപ്പെടുന്നവരാകുന്നു
(വി. ക്വു. അൽ മആരിജ്: 2335)

അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمن حافظ على الصلوات الخمس ركوعهن وسجودهن ومواقيتهن وعلم أنهن حق من عند الله دخل الجنة أو قال وجبت له الجنة أو قال حرم على النار” (ആരെങ്കിലും അഞ്ചു നമസ്കാരങ്ങൾ, അഥവാ അവയുടെ റുകൂ ഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നിർവ്വ ഹിക്കുകയും അവ അല്ലാഹുവിൽ നിന്നുള്ള ബാധ്യതകളാണെന്ന് അറിയുകയും ചെയ്താൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: അവന് സ്വർഗ്ഗം നിർബന്ധമായി. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞു: അവൻ നരകത്തിന് നിഷിദ്ധ മായി.) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടيَعْجَبُ رَبُّكَ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةِ الْجَبَلِ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ:انْظُرُوا إلَى عَبْدِي هٰذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي قَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ” (ഒരു മലമേട്ടിൽ നമസ്കാരത്തിന് ബാങ്കുവിളിക്കുകയും നമസ്ക രിക്കുകയും ചെയ്യുന്ന ആട്ടിടയനിൽ നിന്റെ റബ്ബ് അത്ഭുതം കൂ റുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ അവൻ ബാങ്ക് വിളിക്കുന്നു, നമസ്കാരം കൃത്യമായി നിർവ്വഹിക്കുന്നു, അവൻ എന്നെ ഭയക്കുന്നു, തീർച്ചയായും എന്റെ ദാസന് ഞാൻ പൊറുത്തു കൊടുത്തിരിക്കുന്നു. ഞാൻ അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു.) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ صَلَّى البَرْدَيْنِ دَخَلَ الْجَنَّةَ” (ആരെങ്കിലും ബർദയ്ൻ (അസ്വ്റും, ഫജ്റും) നമസ്കരിച്ചാൽ അ വൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.) (ബുഖാരി, മുസ്ലിം)

    അല്ലാഹുവിന്റെ റസുൽ (s.a.w) പറഞ്ഞു:

ട്ടاضْمَنُوا لِـي سِتّاً مِنْ أَنْفُسِكُمْ أَضْمَنْ لَكُمُ الْـجَنَّةَ. اصْدُقُوا إِذَا حَدَّثْتُـمْ، وَأَوْفُوا إِذَا وَعَدْتُـمْ، وَأَدُّوا إِذَا ائْتُـمِنْتُـمْ، وَاحْفَظُوا فُرُوجَكُمْ، وَغُضُّوا أَبْصَارَكُمْ، وَكُفُّوا أَيْدِيَكُمْ” (ആറു കാര്യങ്ങൾക്ക് (അവ പ്രാവർത്തികമാക്കാം എന്നതിന്) നി ങ്ങൾ എനിക്ക് മനസ്സാ ജാമ്യം നിൽക്കുക. ഞാൻ നിങ്ങൾക്ക് സ്വർ ഗ്ഗത്തിന് ജാമ്യം നിൽക്കാം. നിങ്ങൾ സംസാരിച്ചാൽ സത്യം പറയു ക, നിങ്ങൾ കരാർ ചെയ്താൽ പൂർത്തീകരിക്കുക. നിങ്ങൾ വിശ്വ സിച്ചേൽപ്പിക്കപ്പെട്ടാൽ അമാനത്ത് നിർവ്വഹിക്കുക. നിങ്ങൾ നിങ്ങ ളുടെ ഗുഹ്യാവയവങ്ങൾ സൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികൾ താ ഴ്ത്തുക, നിങ്ങളുടെ കൈകളെ(തെറ്റുകളിൽ നിന്ന്) തടുക്കുക)

റമദ്വാനിൽ നോമ്പനുഷ്ഠിക്കുക അബൂ ഹുറയ്റ (റ) വിൽ നിന്നും നിവേദനം: أَنَّ أَعْرَابِيًّا أَتَى النَّبِيَّ (s.a.w) فَقَالَ: دُلَّنِي عَلَى عَمَلٍ إِذَا عَمِلْتُهُ دَخَلْتُ الْجَنَّةَ. قَالَ: تَعْبُدُ اللَّهَ لَا تُشْرِكُ بِهِ شَيْئًا ........... وَتَصُومُ رَمَضَانَ. قَالَ: وَالَّذِي نَفْسِي بِيَدِهِ ،لَا أَزِيدُ عَلَى هَذَا فَلَمَّا وَلَّى قَالَ النَّبِيُّ (s.a.w) مَنْ سَرَّهُ أَنْ يَنْظُرَ إِلَى رَجُلٍ مِنْ أَهْلِ الْجَنَّةِ فَلْيَنْظُرْ إِلَى هَذَا ഒരു അഅ്റാബി നബി(s.a.w)യുടെ അടുക്കൽ വന്നു, അയാൾ പറ ഞ്ഞു: 'ഞാൻ ചെയ്താൽ എനിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കുവാ നുതകുന്ന ഒരു കർമ്മം അറിയിച്ച് തരിക.' നബി(s.a.w) പറഞ്ഞു: (നീ അല്ലാഹുവിനെ ആരാധിക്കുക, അവനിൽ യാതൊന്നിനേയും പ ങ്കുചേർക്കാതിരിക്കുക.......നീ റമദ്വാൻ മാസത്തിൽ നോമ്പനുഷ്ഠി ക്കുക. അയാൾ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാ ണോ അവനാണെ(അല്ലാഹുവാണെ) സത്യം ഇതിനേക്കാൾ ഞാൻ യാതൊന്നിനേയും വർദ്ധിപ്പിക്കുകയില്ല. അയാൾ തിരിഞ്ഞു പോ യപ്പോൾ നബി(s.a.w) പറഞ്ഞു: സ്വർഗ്ഗവാസികളിൽപ്പെട്ട ഒരാളിലേക്ക് നോക്കുന്നത് ആർക്കെങ്കിലും സന്തോഷകരമാണെങ്കിൽ അയാൾ ഇദ്ദേഹത്തിലേക്ക് നോക്കിക്കൊള്ളട്ടെ.) (ബുഖാരി, മുസ്ലിം)

പുണ്യം നിറഞ്ഞ ഹജ്ജും ഉംറയും അല്ലാഹുവിന്റെ റസൂൽ ൃ പറഞ്ഞു: ട്ടالْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا. وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ” (ഒരു ഉംറ(നിർവഹിച്ചത്) മുതൽ അടുത്ത ഉംറ വരെ അവക്കിടയി ലെ പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്. പുണ്യം നിറഞ്ഞ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമൊന്നുമില്ല.) (മുസ്ലിം)

റവാത്തിബ് സുന്നത്തുകൾ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: مَنْ ثَابَرَ عَلَى اثْنَتَيْ عَشْرَةَ رَكْعَةً فِي الْيَوْمِ وَاللَّيْلَةِ دَخَلَ الجَنَّةَ. أَرْبَعاً قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ (ഒരാൾ രാവിലും പകലിലുമായി പന്ത്രണ്ട് റക്അത്ത് നമസ്കാരം താൽപ്പര്യപൂർവ്വം നിത്യമായി നിർവ്വഹിച്ചാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ദുഹ്റിന് മുമ്പ് നാല്, ദുഹ്റിന് ശേഷം രണ്ട്, മഗ്രി ബിന് ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്, ഫജ്റിന്റെ മുമ്പ് രണ്ട് എ ന്നിവയാണവ.)

വുദ്വൂഇന്റെ രണ്ട് റക്അത്ത് നമസ്കരിക്കൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ تَوَضَّأَ فأَحسَنَ الْوُضُوءَ ثُمَّ صلَّى رَكْعَتَيْنِ يُقْبِلُ عَلَيْهِمَا بِقلْبِهِ وَوَجْهِهِ ، وَجَبَتْ لَهُ الْجَنَّةَ” (ഒരാൾ നല്ലരീതിയിൽ വുദ്വൂഅ് പൂർത്തിയാക്കുകയും, തന്റെ മു ഖം (ഖുദ്വൂആയി)ക്കൊണ്ടും ക്വൽബ് (ഖുശൂആയി)ക്കൊണ്ടും രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായി.) (മുസ്ലിം) അല്ലാഹുവിന്റെ റസൂൽ(s.a.w) ബിലാലി(റ)നോട് ഫജ്റ് നമ സ്കാരവേളയിൽ പറയുകയുണ്ടായി. “يا بلالُ حدِّثني بأَرجىٰ عملٍ عملتَهُ في الإسلامِ، فإني سمعتُ دَفَّ نَعليكَ بينَ يدَيَّ في الجَنَّة. قال: ما عملتُ عَملاً أرجى عندي أني لم أتطهَّرْ طُهُوراً في ساعةِ ليلٍ أو نهارٍ إلا صلَّيتُ بذلكَ الطُّهورِ ما كُتِبَ لي أن أصلِّي” (ബിലാൽ താങ്കൾ ഇസ്ലാമിൽ പ്രവർത്തിച്ച ഏറ്റവും പ്രതിഫലം പ്രതീക്ഷിക്കുന്ന കർമ്മം ഏതെന്ന് എന്നോട് പറഞ്ഞാലും. കാര ണം, ഞാൻ താങ്കളുടെ ചെരിപ്പടി ശബ്ദം എന്റെ മുമ്പിൽ സ്വർഗ്ഗ ത്തിൽ കേൾക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ഞാൻ രാത്രി യിലാകട്ടെ പകലിലാകട്ടെ ഏതൊരു സമയത്തും ശുദ്ധിവരുത്തി യാൽ പ്രസ്തുത ശുദ്ധികൊണ്ട് എനിക്ക് വിധിക്കപ്പെട്ട നമസ്കാ രം ഞാൻ നമസ്കരിക്കുക എന്നതല്ലാതെ എനിക്ക് ഏറ്റവും പ്രതി ഫലം പ്രതീക്ഷിക്കുന്ന ഒരുകർമ്മവും ഞാൻ ചെയ്തിട്ടില്ല) (ബുഖാരി)

മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ മുആവിയത് അസ്സുലമി(റ)യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: أَتَيْتُ رَسُولَ اللَّهِ (s.a.w) فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ. قَالَ “وَيْحَكَ أَحَيَّةٌ أُمُّكَ “ قُلْتُ: نَعَمْ. قَالَ “ارْجِعْ فَبَرَّهَا “ ثُمَّ أَتَيْتُهُ مِنَ الْجَانِبِ الآخَرِ، فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ ، أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ. قَالَ: ട്ടوَيْحَكَ أَحَيَّةٌ أُمُّكَ “. قُلْتُ: نَعَمْ يَا رَسُولَ اللَّهِ قَالَ ട്ടفَارْجِعْ إِلَيْهَا فَبَرَّهَا” ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ: يَا رَسُولَ اللَّهِ إِنِّى كُنْتُ أَرَدْتُ الْجِهَادَ مَعَكَ، أَبْتَغِى بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ. قَالَ “وَيْحَكَ أَحَيَّةٌ أُمُّكَ “. قُلْتُ: نَعَمْ يَا رَسُولَ اللَّهِ. قَالَ “وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ “ ഞാൻ അല്ലാഹുവിന്റെ റസൂലി(s.a.w)ന്നടുക്കൽ ചെന്നു. ഞാൻ പറ ഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗ്ഗവും ഞാൻ ആഗ്രഹിക്കുന്നു. തിരുമേനി(s.a.w) പറഞ്ഞു: (താങ്കൾക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ?) ഞാൻ പറഞ്ഞു: അതെ. തിരുമേനി(s.a.w) പറഞ്ഞു: (മടങ്ങിച്ചെന്ന് അവർക്ക് പുണ്യം ചെയ്യുക.) ശേഷം ഞാൻ മറു ഭാഗത്തിലൂടെ പ്രവാചക(s.a.w) നെ സമീപിച്ചു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗ്ഗവും ഞാൻ ആഗ്രഹി ക്കുന്നു. തിരുമേനി(s.a.w) പറഞ്ഞു: (താങ്കൾക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ?) ഞാൻ പറഞ്ഞു: തിരുദൂതരേ, അ തെ. തിരുമേനി(s.a.w) പറഞ്ഞു: (മടങ്ങിച്ചെന്ന് അവർക്ക് പുണ്യം ചെയ്യുക.) പിന്നീട് ഞാൻ മുന്നിലൂടെ തിരുമേനി(s.a.w)യെ സമീപിച്ചു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വർഗ്ഗവും ഞാൻ ആഗ്രഹിക്കുന്നു. തിരു മേനി(s.a.w) പറഞ്ഞു: (താങ്കൾക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചി രിപ്പുണ്ടോ?) ഞാൻ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി(s.a.w) പറഞ്ഞു: (താങ്കൾക്ക് നാശം. അവരുടെ കാൽപാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വർഗ്ഗം.) മുആവിയത് അസ്സുലമി(റ)യിൽ നിന്ന് തന്നെയുള്ള മറ്റൊ രു നിവേദനത്തിൽ: أَتَيْتُ رَسُولَ اللَّهِ (s.a.w) أَسْتَشِيرُهُ فِي الْجِهَادِ ، فَقَالَ النَّبِيُّ (s.a.w): “أَلَكَ وَالِدَانِ ؟ “ قُلْتُ: نَعَمْ، قَالَ: “الْزَمْهُمَا فَإِنَّ الْجَنَّةَ تَحْتَ أَرْجُلِهِمَا “ ജിഹാദിന്റെ വിഷയത്തിൽ കൂടിയാലോചന നടത്തുവാൻ ഞാൻ അല്ലാഹുവിന്റെ റസൂലി(s.a.w)ന്നടുക്കൽ ചെന്നു. അപ്പോൾ നബി (s.a.w) പറഞ്ഞു: താങ്കൾക്ക് മാതാപിതാക്കൾ ഉണ്ടോ? ഞാൻ പറഞ്ഞു: അതെ. തിരുമേനി(s.a.w) പറഞ്ഞു: (അവർ രണ്ടുപേരേയും വിടാതെ കൂടുക. കാരണം സ്വർഗ്ഗം അവരുടെ കാലുകൾക്ക് കീഴിലാണ്.)

കുടുംബ ബന്ധം ചാർത്തൽ അബൂഅയ്യൂബ് അൽഅൻസ്വാരി(റ)യിൽ നിന്നും നിവേദനം: أَنَّ أَعْرَابِيًّا عَرَضَ لِرَسُولِ اللَّهِ (s.a.w) وَهُوَ فِي سَفَرٍ، فَأَخَذَ بِخِطَامِ نَاقَتِهِ أَوْ بِزِمَامِهَا ثُمَّ قَالَ: يَا رَسُولَ اللَّهِ أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ وَمَا يُبَاعِدُنِي مِنَ النَّارِ قَالَ: فَكَفَّ النَّبِيُّ (s.a.w) ثُمَّ نَظَرَ فِي أَصْحَابِهِ ثُمَّ قَالَ: لَقَدْ وُفِّقَ أَوْ لَقَدْ هُدِيَ قَالَ: كَيْفَ قُلْتَ؟ قَالَ: فَأَعَادَ. فَقَالَ النَّبِيُّ (s.a.w): ............ وَتَصِلُ الرَّحِمَ دَعْ النَّاقَةَ. അല്ലാഹുവിന്റെ റസൂൽ(s.a.w) ഒരു യാത്രയിലായിരിക്കെ ഒരു അ അ്റാബി അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, തുടർന്ന് അ ദ്ദേഹം റസൂൽ(s.a.w) യുടെ ഒട്ടകത്തിന്റെ കടിഞ്ഞാൺ അല്ലെങ്കിൽ മൂക്കുകയർ പിടച്ചു. ശേഷം അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, സ്വർഗ്ഗത്തിലേക്ക് എന്നെ അടുപ്പിക്കുകയും നരകത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന (കാര്യങ്ങളെ) നിങ്ങൾ എ നിക്ക് അറിയിച്ചുതരിക.' അപ്പോൾ നബി(s.a.w) (അദ്ദേഹത്തിന്് മറുപ ടി പറയാതെ) വിട്ടൊഴിഞ്ഞ് തന്റെ സ്വഹാബികളിലേക്ക് നോക്കി. ശേഷം നബി(s.a.w) പറഞ്ഞു: (തീർച്ചയായും അയാൾ തൌഫീക്വ് നൽ കപ്പെട്ടവനാണ് അല്ലെങ്കിൽ സന്മാർഗ്ഗം നൽകപ്പെട്ടവനാണ്.) എ ന്നിട്ട് (നബി(s.a.w) അദ്ദേഹത്തോട്) ചോദിച്ചു: (താങ്കൾ എപ്രകാരമാ ണ് പറഞ്ഞത്?) അപ്പോൾ പറഞ്ഞത് അദ്ദേഹം മടക്കിപ്പറഞ്ഞു. അപ്പോൾ നബി (s.a.w) പറഞ്ഞു: (………നീ കുടുംബബന്ധം ചേർ ക്കുക. ഒട്ടകത്തെ വിടൂ.) (ബുഖാരി, മുസ്ലിം)

വിജ്ഞാനം തേടൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ട...وَمَنْ سَلَكَ طَرِيقاً يَلْتَمِسُ فِيهِ عِلْماً، سَهَّلَ اللّهُ لَهُ بِهِ طَرِيقاً إِلَىٰ الْجَنَّةِ ...” (ഒരാൾ വിജ്ഞാനം അന്വേഷിച്ച് ഒരു വഴിയിൽ പ്രവേശിച്ചാൽ അ യാൾക്ക് അല്ലാഹു അതുകാരണത്താൽ സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും.) (മുസ്ലിം)

സലാം വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, രാത്രി നമസ്കരിക്കുക അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടيَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلاَمٍ” (ജനങ്ങളെ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം ഊട്ടുക, ജന ങ്ങൾ ഉറങ്ങിക്കിടക്കവെ നമസ്കരിക്കുക, സുരക്ഷിതരായി നിങ്ങൾ ക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം.)

നോമ്പെടുക്കുക, ജനാസസംസ്കരിക്കുക, സാധുവി ന് ഭക്ഷണം നൽകുക, രോഗിയെ സന്ദർശിക്കുക എ ന്നിവയെല്ലാം ഒരു ദിനം നിർവ്വഹിക്കുക അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِماً؟” قَالَ أَبُو بَكْرٍ: أَنَا. قَالَ: ട്ടفَمَنْ تَبِـعَ مِنْكُمُ الْيَوْمَ جَنَازَةً؟” قَالَ أَبُو بَكْرٍ: أَنَا. قَالَ: ട്ടفَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِيناً؟” قَالَ أَبُو بَكْرٍ: أَنَا. قَالَ: ട്ടفَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضاً؟” قَالَ أَبُو بَكْرٍ: أَنَا. فَقَالَ رَسُولُ اللّهِ : ട്ടمَا اجْتَمَعْنَ فِي امْرِىءٍ إِلاَّ دَخَلَ الْجَنَّةَ”

(നിങ്ങളിൽ ആരാണ് നോമ്പുകാരനായി ഇന്ന് നേരം പുലർന്ന ത്?) അബൂബക്കർ(റ) പറഞ്ഞു: ഞാൻ. തിരുമേനി(s.a.w) വീണ്ടും ചോ ദിച്ചു: (നിങ്ങളിൽ ആരാണ് ഇന്ന് ജനാസയെ പിന്തുടർന്നത്?) അ ബൂബക്കർ(റ) പറഞ്ഞു: ഞാൻ. തിരുമേനി(s.a.w) വീണ്ടും ചോദിച്ചു: (നിങ്ങളിൽ ആരാണ് ഒരു സാധുവിന് ഇന്ന് ഭക്ഷണം നൽകിയ ത്?) അബൂബക്കർ(റ) പറഞ്ഞു: ഞാൻ. തിരുമേനി(s.a.w) വീണ്ടും ചോ ദിച്ചു: (നിങ്ങളിൽ ആരാണ് ഇന്ന് രോഗിയെ സന്ദർശിച്ചത്?) അബൂ ബക്കർ(റ) പറഞ്ഞു: ഞാൻ. അപ്പോൾ അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: (ഇവകൾ ഒരാളിൾ സംഗമിച്ചാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല.) (മുസ്ലിം)

തക്വ്വ, സൽസ്വഭാവം അല്ലാഹു سبحانه وتعالى പറഞ്ഞു: قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَلِكُمْ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللّهِ وَاللّهُ بَصِيرٌ بِالْعِبَادِ

(നബിയേ,) പറയുക: അതിനെക്കാൾ (ആ ഇഹലോക സുഖങ്ങളെ

ക്കാൾ) നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത് ഞാൻ പറഞ്ഞുതരട്ടെ യോ? സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടു ക്കൽ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകളുണ്ട്. അവർ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവർക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസൻമാരുടെ

കാര്യ ങ്ങൾ കണ്ടറിയുന്നവനാകുന്നു.
(വി. ക്വു. ആലുഇംറാൻ: 15)

അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: سُئِلَ رَسُولُ اللَّهِ (s.a.w) عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ “تَقْوَى اللَّهِ وَحُسْنُ الْخُلُقِ “ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ട്ടالْفَمُ وَالْفَرْجُ” (ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് അല്ലാഹുവിന്റെ റസൂൽ(s.a.w) ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി(s.a.w) പറഞ്ഞു: 'അല്ലാഹുവിലുള്ള തക്വ്വയും സൽസ്വഭാ വവും.' ജനങ്ങളെ ഏറ്റവും കൂടുതൽ നരകത്തിൽ പ്രവേശിപ്പി ക്കുന്നത് എന്താണെന്ന് പ്രവാചകൻ(s.a.w) ചോദിക്കപ്പെട്ടു. അപ്പോൾ തിരുമേനി(s.a.w) പറഞ്ഞു: വായയും ഗുഹ്യാവയവവും)

നാവും ലൈംഗികാവയവും സൂക്ഷിക്കൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ وَقَاهُ الله شَرَّ مَا بَيْنَ لِحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ دَخَلَ الْجَنَّةَ” (ആരുടെ താടിയെല്ലുകൾക്കിടയിലുള്ള(നാവിന്റെ) തിന്മയേയും ഇ രുകാലുകൾക്കിടയിലുള്ള (ഗുഹ്യാവയവത്തിന്റെ) തിന്മയേയും അല്ലാഹു സംരക്ഷിച്ചുവോ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمن يَضمَنْ لي ما بينَ لِحْيَيْهِ وما بين رِجْلَيْه أَضْمَنْ له الجنَّة” (ആർ, എനിക്ക് തന്റെ താടിയെല്ലുകൾക്കിടയിലുള്ള (നാവി)നേ യും, കാലുകൾക്കിടയിലുള്ള (ലൈംഗികാവയവ)ത്തേയും സംരക്ഷി ക്കാമെന്ന് ജാമ്യം നൽകുന്നുവോ, അവന് ഞാൻ സ്വർഗ്ഗത്തിന് ജാമ്യം നിൽക്കുന്നു.) (ബുഖാരി)

ഭർത്താവിനോടുള്ള അനുസരണവും സൽപെരുമാറ്റവും

     അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു:

“إِذَا صَلَّتْ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وَحَفِظَتْ فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ” (ഒരു സ്ത്രീ അവളുടെമേൽ (നിർബന്ധമായ) അഞ്ചുനമസ്കാ രങ്ങൾ നമസ്കരിക്കുകയും, അവളുടെ (റമദ്വാൻ) മാസത്തിൽ നോമ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും തന്റെ ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ. അവളോ ടു പറയപ്പെടും: സ്വർഗ്ഗീയ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂ ടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക.)

    ഹുസ്വയ്ൻ ഇബ്നു മുഹസ്സ്വിനി(റ)ൽ നിന്ന് നിവേദനം:

أنَّ عَمَّةً لهُ أَتَتِ النبيَّ (s.a.w)في حاجةٍ، فَفَرغَتْ مِنْ حَاجَتِهَا، فقالَ لها: ട്ടأذاتُ زَوْجِ أَنْتِ؟” قالتْ: نَعَمْ، قالَ: ട്ടفَأَيْنَ أَنْتِ مِنْهُ؟” قالَتْ: مَا آلُوهُ إِلاَّ مَا عَجَزَتْ عَنْهُ، قالَ: ട്ടانْظُرِي أَيْنَ أَنْتِ مِنْهُ فَإنَّهُ جَنَّتُكِ وَنارُكِ” (അദ്ദേഹത്തിന്റെ ഒരു അമ്മായി നബി(s.a.w)യുടെ അടുക്കൽ ഒരു ആവശ്യത്തിനുവേണ്ടി വന്നു, അവർ തന്റെ ആവശ്യത്തിൽ നിന്ന് വിരമിച്ചു. അവരോട് നബി(s.a.w) ചോദിച്ചു: നിങ്ങൾക്ക് ഭർത്താവു ണ്ടോ? അവർ പറഞ്ഞു: അതെ. നബി(s.a.w) ചോദിച്ചു: നിങ്ങൾ അയാ ളോട് എങ്ങിനെയാണ്? അവർ പറഞ്ഞു: ഞാൻ ഉടമപ്പെടുത്തിയ എന്തുണ്ടോ, അതിലൂടെയെല്ലാം ഞാൻ അദ്ദേഹത്തിന് സേവനം ചെയ്യും. പക്ഷേ, അശക്തമായതൊഴികെ. അദ്ദേഹം പറഞ്ഞു: നി ങ്ങൾ അയാളോട് എങ്ങനെയാണെന്ന് നോക്കുക. കാരണം, അ ദ്ദേഹം നിങ്ങളുടെ സ്വർഗ്ഗവും നരകവുമാണ്.)

വഴിയിലെ ഉപദ്രവങ്ങൾ നീക്കൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടلَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ، كَانَتْ تُؤْذِي النَّاسَ”

(തീർച്ചയായും ഒരു വൃക്ഷം കാരണത്താൽ സ്വർഗ്ഗത്തിൽ വി ഹരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു, അയാൾ, ജനങ്ങൾക്ക് പ്രയാസമായിക്കൊണ്ട് വഴിയിൽ നിന്നിരുന്ന ആ വൃക്ഷത്തെ മുറി ച്ചുമാറ്റി.) (മുസ്ലിം) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَىٰ ظَهْرِ طَرِيقٍ. فَقَالَ: وَاللّهِ لأُنَحِّيَنَّ هَـٰذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ. فَأُدْخِلَ الْجَنَّةَ” (ഒരാൾ, വഴിയിലുണ്ടായിരുന്ന ഒരു മരക്കൊമ്പിനരികിലൂടെ നട ക്കുകയായിരുന്നു, അപ്പോൾ അയാൾ പറഞ്ഞു: അല്ലാഹുവാണേ സത്യം, മുസ്ലിംകൾക്ക് വേണ്ടി ഞാനിത് (വഴിയിൽ നിന്ന്)നീക്കു കതന്നെ ചെയ്യും; ഇത് അവരെ ബുദ്ധിമുട്ടിക്കരുത്. അതോടെ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു) (മുസ്ലിം)

മിണ്ടാപ്രാണിക്ക് വെള്ളം കൊടുക്കൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു:

ട്ടأن رجُلاً رأَى كلباً يأكلُ الثَّرى مِنَ العطَشِ، فأخذَ الرَّجُلُ خُفَّهُ فجعلَ يَغرِفُ له بهِ حتى أَرْواهُ، فشَكرَ اللَّهُ لهُ، فأدخَلَهُ الجنَّة” (ഒരു നായ ദാഹം കാരണം മണ്ണ് തിന്നുന്നത് ഒരാൾ കണ്ടു. അ ദ്ദേഹം തന്റെ ഖുഫ്ഫ എടുത്ത് അതിന്റെ ദാഹം തീർക്കുന്നതുവ രെ വെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോട് നന്ദികാണി ച്ചു. അങ്ങിനെ അയാളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചു.) (ബുഖാരി)


അയൽവാസിയെ ആദരിക്കൽ ഒരാൾ ചോദിച്ചു: يَا رَسُولَ اللهِ إِنَّ فُلاَنَةَ تَقُومُ الَّليْلَ وَتَصُومُ النَّهَارَ وَتَفْعَلُ وَتَتَصَدَّقُ وَتُؤْذِي جِيرَانَهَا بِلِسَانَهَا، فَقَالَ: ട്ടلاَ خَيْرَ فِيهَا ، هِيَ مِنْ أَهْلِ النَّارِ. “ وَقَالُوا: وَ فُلاَنَةُ تُصَلِّي اْلمَكْتُوبَةَ وَتَصَّدَّقُ بِأَثْوَارٍ وَلاَ تُؤْذِي أَحَداً، قَالَ: ട്ടهِيَ مِنْ أَهْلِ اْلجنَّة” "അല്ലാഹുവിന്റെ ദൂതരെ, തീർച്ചയായും ഒരു സ്ത്രീ അവൾ രാ ത്രിയിൽ നമസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നു. ദാനദർമ്മ ങ്ങൾ നിർവ്വഹിക്കുന്നു, അതോടൊപ്പം അവൾ തന്റെ നാവ് കൊ ണ്ട് അവളുടെ അയൽവാസിയെ ഉപദ്രവിക്കുന്നു. (അവരുടെ അവ സ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതർ(s.a.w) പറഞ്ഞു: (അവളിൽ ഒരു നന്മയുമില്ല. അവൾ നരകവാസികളിൽ പെട്ടവളാണ്.) അവർ ചോ ദിച്ചു: ഒരു സ്ത്രീ, അവൾ നിർബന്ധ നമസ്കാരങ്ങൾ നമസ്കരിക്കുന്നു. ഉണങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുകയും ചെയ്യുന്നു. അ വൾ ഒരാളെയും ബുദ്ധിമുട്ടിക്കുന്നില്ല. (അവരുടെ അവസ്ഥയെന്താ ണ്)? അല്ലാഹുവിന്റെ ദൂതർ(s.a.w) പറഞ്ഞു: (അവൾ സ്വർഗ്ഗവാസിക ളിൽ പെട്ടവളാണ്)

ഹൃദയശുദ്ധി

  	അനസ് (റ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:

ട്ടكُنَّا جُلُوسًا مَعَ رَسُولِ اللَّهِ (s.a.w) فَقَالَ: يَطْلُعُ عَلَيْكُمْ الْآنَ رَجُلٌ مِنْ أَهْلِ الْجَنَّةِ ، فَطَلَعَ رَجُلٌ مِنْ الْأَنْصَارِ تَنْطِفُ لِحْيَتُهُ مِنْ وُضُوئِهِ ، قَدْ تَعَلَّقَ نَعْلَيْهِ فِي يَدِهِ الشِّمَالِ. فَلَمَّا كَانَ الْغَدُ قَالَ النَّبِيُّ (s.a.w) : مِثْلَ ذَلِكَ فَطَلَعَ ذَلِكَ الرَّجُلُ مِثْلَ الْمَرَّةِ الْأُولَى. فَلَمَّا كَانَ الْيَوْمُ الثَّالِثُ قَالَ النَّبِيُّ (s.a.w) مِثْلَ مَقَالَتِهِ أَيْضًا، فَطَلَعَ ذَلِكَ الرَّجُلُ عَلَى مِثْلِ حَالِهِ الْأُولَى. فَلَمَّا قَامَ النَّبِيُّ (s.a.w) ، تَبِعَهُ عَبْدُ اللَّهِ بْنُ عَمْرِو بْنِ الْعَاصِ .... فَأَرَدْتُ أَنْ آوِيَ إِلَيْكَ ، لِأَنْظُرَ مَا عَمَلُكَ ، فَأَقْتَدِيَ بِهِ فَلَمْ أَرَكَ تَعْمَلُ كَثِيرَ عَمَلٍ فَمَا الَّذِي بَلَغَ بِكَ مَا قَالَ رَسُولُ اللَّهِ (s.a.w)؟ فَقَالَ مَا هُوَ إِلَّا مَا رَأَيْتَ. قَالَ: فَلَمَّا وَلَّيْتُ دَعَانِي فَقَالَ: مَا هُوَ إِلَّا مَا رَأَيْتَ غَيْرَ أَنِّي لَا أَجِدُ فِي نَفْسِي لِأَحَدٍ مِنْ الْمُسْلِمِينَ غِشًّا، وَلَا أَحْسُدُ أَحَدًا عَلَى خَيْرٍ أَعْطَاهُ اللَّهُ إِيَّاهُ. فَقَالَ عَبْدُ اللَّهِ: هَذِهِ الَّتِي بَلَغَتْ بِكَ .....”

(ഞങ്ങൾ അല്ലാഹുവിന്റെ ദൂതരു(s.a.w)ടെ കൂടെ ഇരിക്കുകയായിരു ന്നു. അപ്പോൾ തിരുമേനി(s.a.w) പറഞ്ഞു: ഇപ്പോൾ നിങ്ങളുടെ അടു ത്തേക്ക് സ്വർഗ്ഗവാസികളിൽപ്പെട്ട ഒരാൾ വന്നെത്തും. അപ്പോൾ അൻസ്വാരികളിൽപ്പെട്ട ഒരാൾ വന്നു. അദ്ദേഹത്തിന്റെ താടിയിലൂ ടെ വുദ്വൂഇന്റെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇടതുകൈ യ്യിൽ അദ്ദേഹത്തിന്റെ ചെരിപ്പുകൾ പിടിച്ചിരുന്നു. അങ്ങനെ അടു ത്ത ദിവസമായപ്പോൾ നബി(s.a.w) അപ്രകാരംതന്നെ പറഞ്ഞു. അപ്പോ ഴും ആദ്യപ്രാവശ്യത്തെപ്പോലെ ആ മനുഷ്യൻ കടന്നുവന്നു. മൂ ന്നാം ദിവസമായപ്പോഴും നബി(s.a.w) അപ്രകാരം തന്നെ പറഞ്ഞു. ആദ്യത്തെ അതേ അവസ്ഥയിൽ ആ മനുഷ്യൻ അന്നും അവരിലേ ക്ക് കടന്നുവന്നു. അങ്ങനെ നബി(s.a.w) എഴുന്നേറ്റപ്പോൾ അബ്ദുല്ലാ ഹ് ഇബ്നു അംറ് ഇബ്നുൽആസ്വ്(റ) ആ മനുഷ്യനെ പിന്തുടർ ന്നുപോയി…. ശേഷം (അബ്ദുല്ലാഹ്(റ) പറയുകയാണ്: താങ്കൾ എന്തെല്ലാം പ്രവർത്തിക്കുന്നു എന്ന് വീക്ഷിച്ച് അവ പിന്തുടരുവാൻ താങ്കളുടെ കൂടെ താമസിക്കുവാൻ ഞാൻ ഉദ്ദേശിച്ചു. പക്ഷെ താ ങ്കൾ ധാരാളമായി കർമ്മങ്ങൾ ചെയ്യുന്നതായി ഞാൻ കണ്ടില്ല. പിന്നെ എന്താണ് പ്രവാചകൻ(s.a.w) പറഞ്ഞതിലേക്ക് താങ്കളെ എത്തി ച്ചത്? അദ്ദേഹം പറഞ്ഞു: നിങ്ങൾ കണ്ടതല്ലാത്ത മറ്റൊന്നും എന്നിലില്ല. ഞാൻ മടങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: മുസ്ലിമീങ്ങളിൽ ഒരാളോടും എന്റെ മനസ്സിൽ ഒട്ടും ചതി യില്ല. ഞാൻ ഒരാളോടും അല്ലാഹു അയാൾക്ക് കൊടുത്ത നന്മ യിൽ അസൂയ കാണിക്കാറില്ല. അപ്പോൾ അബ്ദുല്ലാഹ്(റ) പറഞ്ഞു: ഇത് തന്നെയാണ് (പ്രവാചകൻ(s.a.w) പറഞ്ഞതിലേക്ക്) താങ്കളെ എ ത്തിച്ചത്.) മറ്റൊരു റിപ്പോർട്ടിൽ ഇത്രകൂടിയുണ്ട്: ട്ടآخُذُ مضْجَعي ولَيْسَ فِي قَلْبِي غِمْرٌ عَلَى أَحَدٍ” (ഒരാളോടും യാതൊരു പകയുമില്ലാതെയാണ് ഞാൻ എന്റെ കിടപ്പറ പ്രാപിക്കാറുള്ളത്)

തനിക്കിഷ്ടമായത് മറ്റുള്ളവർക്കും ഇഷ്ടപ്പെടൽ അംറ് ഇബ്നു ആസി(റ)ൽ നിന്നും നിവേദനം: അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ട…فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيُدْخَلَ الْجَنَّةَ، فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللّهِ وَالْيَوْمِ الآخِرِ. وَلْيَأْتِ إلَىٰ النَّاسِ الَّذِي يُحِبُّ أَنْ يُؤْتَىٰ إلَيْهِ” (നരകത്തിൽ നിന്ന് തെറ്റിക്കപ്പെടുവാനും സ്വർഗ്ഗത്തിൽ പ്രവേശി പ്പിക്കപ്പെടുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവനായിരിക്കെ അവ നെതേടി മരണംവരട്ടെ. തന്നിലേക്ക് വന്നെത്തിപ്പെടുവാൻ താൻ ആഗ്രഹിക്കുന്നതുമായി അവൻ ജനങ്ങളിലേക്ക് ചെല്ലട്ടെ.) (മുസ്ലിം)

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ശഹാദത്ത് അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “مَنْ قَاتَلَ فِي سَبيلِ اللهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ ، وَجَبَتْ لَهُ الْجَنَّةَ ، وَمَنْ جُرِحَ جُرْحاً فِي سَبيلِ اللهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِيئُ يَوْمَ الْقِيَامَةِ كأَغْزَرِ مَا كَانتْ، لَوْنُها الزَّعْفَرَانُ وَرِيحُهَا كَالمِسْكِ “ (ഒരു മുസ്ലിമായ മനുഷ്യൻ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത മുലയിൽ പാലുവരുന്ന സമയദൈർഘ്യത്തിൽ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടിയാൽ അവന് സ്വർഗ്ഗം നിർബന്ധമായി. ഒരാൾക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു മുറിവേറ്റു അല്ലെ ങ്കിൽ ഒരു കുത്തേറ്റു, പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളിൽ വരും. അതിന്റെ നിറം കുങ്കുമത്തിന്റേയും മണം കസ്തൂരിയുടേ തുമായിരിക്കും.)

യതീമിനെ സംരക്ഷിക്കൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടمَنْ ضَمَّ يَتِيماً لَهُ أَوْ لِغَيْرِهِ حَتى يُغْنِيَهُ اللهُ عَنْهُ وَجَبَتْ لَهُ الجَنَّةَ” (ഒരാൾ തനിക്കുള്ള ഒരു യതീമിനെ അല്ലെങ്കിൽ അന്യനായ ഒരാ ളുടെ യതീമിനെ അല്ലാഹു ആ യതീമിന് സ്വയം പര്യാപ്തത നൽ കുന്നതുവരെ തന്നിലേക്ക് ചേർത്തു വളർത്തിയാൽ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായി.)

പെൺമക്കളെ പരിപാലിക്കൽ ആഇശ(റ)യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا. فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ. فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً. وَرَفَعَتْ إِلَىٰ فِيهَا تَمْرَةً لِتَأْكُلُهَا. فَاسْتَطْعَمَتْهَا ابْنَتَاهَا. فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا. فَأَعْجَبَنِي شَأْنُهَا. فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللّهِ . فَقَالَ: ട്ടإِنَّ اللّه قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ. أَوْ أَعْتَقَهَا بِهَا مِنَ النَّارِ”. (എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടുപെൺമ ക്കളേയും വഹിച്ചുകൊണ്ടുവന്നു. ഞാൻ അവർക്ക് മൂന്നു കാര ക്കകൾ തിന്നുവാൻ നൽകി. അവർ രണ്ടുകുട്ടികൾക്കും ഒരോ കാരക്ക വീതം നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി. അപ്പോൾ ആ രണ്ടു പെൺമക്കൾ ഉമ്മയോ ട് ആ കാരക്കയും അവർക്ക് തിന്നുവാൻ ചോദിച്ചു. അപ്പോൾ ആ ഉമ്മ താൻ തിന്നുവാൻ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവർ ക്കിടയിൽ വീതിച്ചുനൽകി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെ ടുത്തി. അവർചെയ്ത പ്രവൃത്തി ഞാൻ അല്ലാഹുവിന്റെ റസൂലി (s.a.w)നോട് ഉണർത്തി. അപ്പോൾ പ്രവാചകൻ (s.a.w) പറഞ്ഞു: നിശ്ചയം, അല്ലാഹു അവർക്ക് ആ കാരക്കകൊണ്ട് സ്വർഗ്ഗം നിർബന്ധമാ ക്കി. അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവരെ നരക ത്തിൽ നിന്നും മോചിപ്പിച്ചു.) (മുസ്ലിം)


വിധിയിൽ നീതികാണിക്കൽ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടالْقُضَاةُ ثَلَاثَةٌ وَاحِدٌ فِي الْجَنَّةِ وَاثْنَانِ فِي النَّارِ فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ فَهُوَ فِي النَّارِ وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ” (വിധികർത്താക്കൾ മൂന്നുകൂട്ടരാണ്. ഒരാൾ സ്വർഗ്ഗത്തിലും രണ്ടു പേർ നരകത്തിലുമാണ്. സ്വർഗ്ഗത്തിലുള്ള വ്യക്തി, സത്യം അറിയു കയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാൽ മറ്റൊ രാൾ സത്യം അറിഞ്ഞിട്ടും വിധിയിൽ അക്രമം കാണിച്ചവനാണ്. അതിനാൽ അയാൾ നരകത്തിലാണ്. വേറൊരാൾ, ജഹ്ല് (വിവര ക്കേട്) കൊണ്ട് ജനങ്ങൾക്കിടയിൽ വിധിപറഞ്ഞു. അതിനാൽ അ യാളും നരകത്തിലാണ്.)

മരണപ്പെടുന്ന ഇഷ്ടക്കാരുടെ വിഷയത്തിൽ ക്ഷമിക്കൽ

    അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു:

“يَقُولُ اللَّهُ تَعَالَى مَا لِعَبْدِى الْمُؤْمِنِ عِنْدِى جَزَاءٌ ، إِذَا قَبَضْتُ صَفِيَّهُ مِنْ أَهْلِ الدُّنْيَا ، ثُمَّ احْتَسَبَهُ إِلاَّ الْجَنَّةُ “ (അല്ലാഹു سبحانه وتعالى പറയുന്നു: എന്റെ ഒരു വിശ്വാസിയായ ദാസൻ, അവന്റെ ഇഹലോകത്തെ ഏറ്റവും ഇഷ്ടക്കാരനെ ഞാൻ (മരണ ത്തിലൂടെ) പിടികൂടുകയും അയാൾ ക്ഷമിക്കുകയും ചെയ്താൽ അവന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല.) (ബുഖാരി) മുആവിയത് ഇബ്നു ക്വുർറഃ(റ) തന്റെ പിതാവിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: أن رجلاً كان يَأْتِي النَّبِيَّ (s.a.w) وَمَعَهُ اِبْنٌ لَهُ. فَقَالَ لَهُ النبيُّ (s.a.w): ട്ടأَتُحِبُّهُ؟” فقالَ: يا رسولَ الله، أَحَبَّكَ اللهُ كَمَا أُحِبُّهُ. فَفَقَدَهُ النبيُّ (s.a.w). فَقَالَ:ട്ടمَا فَعَلَ ابْنُ فُلانٍ؟” قَالُوا: يَا رسولَ الله مَاتَ. فَقَالَ النبيُّ (s.a.w) لأَبِيهِ: ട്ടأَمَا تُحِبُّ أَنْ لا تَأْتِيَ بَابَاً مِنْ أَبْوَابِ الجَنَّةِ إِلا وَجَدْتَهُ يَنْتَظِرُكَ” فقال الرجل: يا رسولَ الله، أَلَهُ خَاصَةً أمْ لِكُلِّنَا؟ قال: ട്ടبَلْ لِكُلِّكُمْ” (ഒരാൾ തന്റെ മകനുമായി നബി (s.a.w) യുടെ അടുക്കൽ വരു മായിരുന്നു, അപ്പോൾ അദ്ദേഹത്തോട് പ്രവാചകൻ (s.a.w) പറഞ്ഞു: താങ്കൾ ഇവനെ ഇഷ്ടപ്പെടുന്നുവോ? അയാൾ പറഞ്ഞു: അല്ലാഹു വിന്റെ റസൂലെ, ഞാൻ അവനെ ഇഷ്ടപ്പെടുന്നതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെടട്ടെ. പിന്നീട് ആ കുട്ടിയെ പ്രവാചക ന് നഷ്ടപ്പെടുകയുണ്ടായി. പ്രവാചകൻ (s.a.w) പറഞ്ഞു: ഇന്നയാളുടെ മകന് എന്തുപറ്റി? അവർ പറഞ്ഞു: പ്രവാചകരെ, മരണപ്പെട്ടു പോ യി. അപ്പോൾ പ്രവാചകൻ (s.a.w) ആ പിതാവിനോടു പറഞ്ഞു: (താ ങ്കൾ സ്വർഗ്ഗത്തിന്റെ ഏതൊരു കവാടത്തിൽ വന്നാലും അവൻ താങ്കളെ അവിടെ പ്രതീക്ഷിക്കുന്നതായി കാണുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ലേ? അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇത് ഇദ്ദേഹത്തിന് മാത്രമാണോ അതല്ല ഞങ്ങൾ എല്ലാ വർക്കുമാണോ? പ്രവാചകൻ(s.a.w) പറഞ്ഞു: നിങ്ങൾക്ക് എല്ലാവർക്കു മാണ്.) അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “وَالَّذِي نَفْسِي بِيَدِهِ، أَنَّ السِّقْطَ لَيَجُرُّ أُمَّهُ بِسُرَرِهِ إِلَى اْلجَنَّةِ إِذَا احْتَسَبَتْهُ” (എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, ഗർഭത്തിൽ വെച്ച് മരണപ്പെട്ട് പുറത്തുവരുന്ന കുഞ്ഞ് തന്റെ പൊ ക്കിൾകൊടികൊണ്ട് തന്റെ ഉമ്മയെ സ്വർഗ്ഗത്തിലേക്ക് വലിക്കുന്ന താണ്; ആ ഉമ്മ ക്ഷമിക്കുകയും പ്രതിഫലം അല്ലാഹുവിൽ നിന്ന് കാംക്ഷിക്കുകയും ചെയ്താൽ.)

കാഴ്ചയില്ലാതെ പരീക്ഷിക്കപ്പെടൽ

     അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു:

ട്ടإنَّ اللهَ سبحانه وتعالى قال: إذا ابتَلَيتُ عبدِي بِحَبِيبَتَيهِ فَصَبَرَ عَوَّضْتُهُ مِنْهُمَا الْجنَّةَ” (നിശ്ചയം, അല്ലാഹു പറഞ്ഞു: എന്റെ ദാസനെ തന്റെ രണ്ടു കണ്ണുകളിൽ ഞാൻ പരീക്ഷിക്കുകയും അവൻ ക്ഷമിക്കുകയും ചെയ്താൽ അവന് അത് രണ്ടിനും പകരമായി ഞാൻ സ്വർഗ്ഗം നൽകും.) (ബുഖാരി)

 യാചിക്കാതിരിക്കുക

ഥൌബാൻ പറയുന്നു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “مَنْ تَكَفَّلَ لِى أَنْ لاَ يَسْأَلَ شَيْئاً وَأَتَكَفَّلُ لَهُ بِالْجَنَّةِ “. فَقَالَ ثَوْبَانُ أَنَا. فَكَانَ لاَ يَسْأَلُ أَحَداً شَيْئاً ( (ജനങ്ങളോട്) യാതൊന്നും യാചിക്കുകയില്ലെന്ന് ആര് എനിക്ക് ഉറപ്പ് നൽകുന്നുവോ അവന് ഞാൻ സ്വർഗ്ഗം ഉറപ്പുനൽകാം) ഥൌബാൻ പറയുന്നു: ഞാൻ ആരോടും യാതൊന്നും ചോദിക്കു മായിരുന്നില്ല.

സഹോദരങ്ങളെ സന്ദർശിക്കുക അനസി(റ)ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “ألا أخبركم برجالكم في الجنة ؟ “ قلنا : بلى يا رسول الله . قال : “.... والرجل يزور أخاه في ناحية المصر، لا يزوره إلا لله في الجنة “ (സ്വർഗ്ഗത്തിൽ നിങ്ങളുടെ ആളുകളെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടേ. ഞങ്ങൾ പറഞ്ഞു: അതെ. അല്ലാഹുവിന്റെ ദൂതരേ. തിരുനബി(s.a.w) പറഞ്ഞു:......... പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സ ഹോദരനെ സന്ദർശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മാത്രമാണ് ആ സന്ദർശനം നടത്തുന്നതെങ്കിൽ അയാളും സ്വർ ഗ്ഗത്തിലാണ്.)

സമ്പത്ത് സംരക്ഷണാർത്ഥം വധിക്കപ്പെടൽ അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: مَنْ قُتِلَ دُونَ مَالِهِ مَظْلُومًا فَلَهُ الْجَنَّةُ (തന്റെ സ്വത്ത് സംരക്ഷണാർത്ഥം വല്ലവനും മർദ്ദിതനായി വധിക്ക പ്പെട്ടാൽ അവന് സ്വർഗ്ഗമുണ്ട്.)

രോഗിയെ സന്ദർശിക്കുക

   ഥൌബാനി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു:

“مَنْ عَادَ مَرِيضًا لَمْ يَزَلْ فِى خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ “ (വല്ലവനും ഒരു രോഗിയെ സന്ദർശിച്ചാൽ, താൻ മടങ്ങുന്നതുവ രെ അയാൾ സ്വർഗ്ഗീയ പഴങ്ങളിലാകുന്നു.) (മുസ്ലിം)

മുസ്വീബത്തിൽ ക്ഷമിക്കുക

    അത്വാഇ(റ)ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഇ ബ്നു അബ്ബാസ്(റ) എന്നോട് പറഞ്ഞു: 

أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى . قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِىَّ (s.a.w) فَقَالَتْ إِنِّى أُصْرَعُ، وَإِنِّى أَتَكَشَّفُ فَادْعُ اللَّهَ لِى. قَالَ “إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ “ . فَقَالَتْ أَصْبِرُ . فَقَالَتْ إِنِّى أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ ، فَدَعَا لَهَا "സ്വർഗ്ഗവാസികളിൽപെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാ ണിച്ചുതരട്ടേ. ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: ഈ കറുത്ത സ്ത്രീയാണ്. അവർ നബി(s.a.w)യുടെ അടുക്കൽ വന്നു. അ വർ പറഞ്ഞു: നിശ്ചയം, ഞാൻ വീഴ്ത്തപ്പെടുന്നു. എന്റെ നഗ്നത വെളിവാകുന്നു. അതിനാൽ താങ്കൾ എനിക്കുവേണ്ടി അല്ലാഹു വോട് ദുആ ചെയ്താലും. തിരുമേനി(s.a.w) പറഞ്ഞു: (നിങ്ങൾ ഉദ്ദേ ശിക്കുന്നുവെങ്കിൽ നിങ്ങൾ ക്ഷമിക്കുക. നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സൌഖ്യമേകുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യാം.) അവർ പറഞ്ഞു: ഞാൻ ക്ഷമിക്കാം. തുടർന്ന് അവർ പറഞ്ഞു: എന്റെ നഗ്നത വെളിവാ കാതിരിക്കുവാൻ താങ്കൾ എനിക്കുവേണ്ടി അല്ലാഹുവോട് ദുആ ചെയ്താലും. അപ്പോൾ തിരുമേനി(s.a.w) അവർക്കുവേണ്ടി ദുആ ചെ യ്തു. (ബുഖാരി, മുസ്ലിം)

സത്പ്രവൃത്തിയിലായിരിക്കെ മരണപ്പെടൽ ഹുദയ്ഫ(റ)യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: أَسْنَدْتُ النَّبِىَّ (s.a.w) إِلَى صَدْرِى فَقَالَ “مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَمَنْ صَامَ يَوْماً ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَمَنْ تَصَدَّقَ بِصَدَقَةٍ ابْتِغَاءَ وَجْهِ اللَّهِ خُتمَ لَهُ بِهَا دَخَلَ الْجَنَّةَ “ "ഞാൻ നബി(s.a.w)യെ എന്റെ നെഞ്ചിലേക്ക് ചേർത്തു. അപ്പോൾ തി രുമേനി(s.a.w) പറഞ്ഞു: (വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷി ച്ച് ലാഇലാഹ ഇല്ലല്ലാഹ് പറയുകയും അതോടുകൂടി അവന് അ ന്ത്യം കുറിക്കപ്പെടുകയുമാണെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേ ശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിനം നോമ്പെടുക്കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെ ടുകയുമാണെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദക്വഃ നൽകുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാണെങ്കിൽ അവനും സ്വർഗ്ഗത്തിൽ പ്രവേശിച്ചു.)സ്വർഗ്ഗം കർമ്മങ്ങൾക്ക് പകരമല്ല

സ്വർഗ്ഗം അതിമഹത്തരമാണ്. ഒരാൾക്കും താൻ അനുഷ്ഠി ച്ച കർമ്മങ്ങൾക്ക് പകരമായി അത് നേടുവാൻ സാധ്യമാവില്ല; അല്ലാഹു سبحانه وتعالى അവന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും ആ വ്യക്തിയെ അനുഗ്രഹിച്ചാലല്ലാതെ.

അബൂഹുറയ്റ(റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറ ഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: 

“لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ “ قَالُوا وَلاَ أَنْتَ يَا رَسُولَ اللَّهِ قَالَ “وَلاَ أَنَا إِلاَّ أَنْ يَتَغَمَّدَنِىَ اللَّهُ مِنْهُ بِفَضْلٍ وَرَحْمَةٍ “ (നിങ്ങളിൽ ഒരാളേയും തന്റെ കർമ്മം സ്വർഗ്ഗത്തിൽ പ്രവേശിപ്പി ക്കുകയില്ല. അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്ക ളേയും? തിരുമേനി(s.a.w) പറഞ്ഞു: ഞാൻ തന്നേയും; അല്ലാഹു അ വനിൽ നിന്നുള്ള കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും എന്നെ പെതിഞ്ഞാലല്ലാതെ.) (മുസ്ലിം) എന്നാൽ, സ്വർഗ്ഗം കർമ്മങ്ങൾക്ക് പ്രതിഫലമാണെന്നറിയി ക്കുന്ന ചില പ്രാമാണിക വചനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്:

فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ
എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊ ണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേ

ണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവു ന്നതല്ല.  (വി. ക്വു. അസ്സജദഃ : 17) ...... وَنُودُواْ أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വർഗ്ഗം. നി ങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ അതിന്റെ അവ കാശികളാക്കപ്പെട്ടിരിക്കുന്നു.  (വി. ക്വു.

അൽഅഅ്റാഫ് : 43) ചിലപ്പോൾ ഇതുപോലുള്ള വചനങ്ങളിൽ ചില സന്ദേഹങ്ങൾ ഉണ്ടായേക്കാം. അഥവാ, ഈ വചനങ്ങൾ അറിയിക്കുന്നത് സ്വർഗ്ഗം പ്രതിഫലമാണെന്നാണെല്ലോ. എന്നാൽ, ആയത്തുകൾ അറിയിക്കുന്നതും ഹദീഥ് അറി യിക്കുന്നതും വേറെ വേറെ വിഷയങ്ങളാണ്. അഥവാ കർമ്മങ്ങൾ കാരണത്താലാണ് സ്വർഗ്ഗാർഹരായത് എന്നാണ് ആയത്തുകൾ അറിയിക്കുന്നത്. എന്നാൽ ഹദീഥ് അറിയിക്കുന്നത് കർമ്മങ്ങൾക്ക് പകരമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ആവുകയില്ല എന്നു മാണ്. കർമ്മങ്ങൾ സ്വർഗ്ഗ പ്രവേശനത്തിന് കരണമാകും സ്വർ ഗ്ഗത്തിന് പകരമാകില്ല എന്ന് സാരം.


സ്വർഗ്ഗം നിഷിദ്ധമാക്കപ്പെട്ടവർ[edit]

മുശ്രിക്കും കാഫിറും[edit]

അല്ലാഹു سبحانه وتعالى പറഞ്ഞു: ....... إِنَّهُ مَن يُشْرِكْ بِاللّهِ فَقَدْ حَرَّمَ اللّهُ عَلَيهِ الْجَنَّةَ .....

തീർച്ചയായും അല്ലാഹുവിൽ പങ്ക് ചേർത്ത ഒരുവൻ, അവന് അല്ലാഹു സ്വർഗ്ഗം ഹറാമാക്കിയിരിക്കുന്നു(വി.ക്വു. അൽമാഇദ:72)

അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ الْقِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ أَلَمْ أَقُلْ لَكَ لاَ تَعْصِنِى فَيَقُولُ أَبُوهُ فَالْيَوْمَ لاَ أَعْصِيكَ. فَيَقُولُ إِبْرَاهِيمُ يَا رَبِّ، إِنَّكَ وَعَدْتَنِى أَنْ لاَ تُخْزِيَنِى يَوْمَ يُبْعَثُونَ، فَأَىُّ خِزْىٍ أَخْزَى مِنْ أَبِى الأَبْعَدِ فَيَقُولُ اللَّهُ سبحانه وتعالى إِنِّى حَرَّمْتُ الْجَنَّةَ عَلَى الْكَافِرِينَ، ثُمَّ يُقَالُ يَا إِبْرَاهِيمُ مَا تَحْتَ رِجْلَيْكَ فَيَنْظُرُ فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِى النَّارِ (ഇബ്റാഹീം തന്റെ പിതാവ് ആസറിനെ അന്ത്യനാളിൽ കണ്ടുമു ട്ടും. ആസറിന്റെ മുഖത്ത് ഇരുട്ടും പൊടിയുമുണ്ടായിരിക്കും. അ പ്പോൾ അദ്ദേഹത്തോട് ഇബ്റാഹീം പറയും: ഞാൻ താങ്കളോട് എ ന്നെ ധിക്കരിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ? അപ്പോൾ അദ്ദേഹത്തി ന്റെ പിതാവ് പറയും: ഇന്നേ ദിനം ഞാൻ നിന്നെ ധിക്കരിക്കുക യില്ല. അപ്പോൾ ഇബ്റാഹീം പറയും: എന്റെ രക്ഷിതാവേ, നിശ്ചയം ആളുകൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിനം എന്നെ അപമാ നിക്കുകയില്ലെന്ന് നീ എനിക്ക് കരാർ നൽകിയിട്ടുണ്ടല്ലോ? ഏറ്റം വിദൂരനായ എന്റെ പിതാവിനാലുണ്ടാകുന്ന അപമാനത്തേക്കാൾ വലിയ അപമാനം ഏതാണ്? അപ്പോൾ അല്ലാഹു പറയും: നിശ്ച യം, ഞാൻ സ്വർഗ്ഗത്തെ കാഫിരീങ്ങൾക്ക് ഹറാമാക്കിയിരിക്കുന്നു. ശേഷം പറയപ്പെടും: ഇബ്റാഹീം, താങ്കളുടെ ഇരുകാലുകൾക്കടി യിൽ എന്താണ്? അപ്പോൾ അദ്ദേഹം നോക്കും. അപ്പോഴതാ ആ സർ ചെളിയിൽ പുരണ്ട ഒരു കഴുതപ്പുലിയായിരിക്കുന്നു. അങ്ങി നെ അതിന്റെ കൈകാലുകൾ പിടിക്കപ്പെടുകയും നരകത്തിൽ എറിയപ്പെടുകയും ചെയ്യും.) (ബുഖാരി)

അഹങ്കാരി അബ്ദുല്ലാഹ് ഇബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടلاَ يدْخُلُ الجَنَّةَ منْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ” (ആരുടെയെങ്കിലും ഹൃദയത്തിൽ പരമാണുവിന്റെ തൂക്കം അഹ ങ്കാരമുണ്ടെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല.)(മുസ്ലിം)

മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, മന്നാൻ, നിത്യ കുടിയൻ, ദയ്യൂഥ്, സിഹ്ർ സത്യപ്പെടുത്തുന്നവൻ, ജോത്സ്യൻ, കുടുംബ ബന്ധം മുറിക്കുന്നവൻ അബ്ദുല്ലാഹ് ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: “ثَلاَثَةٌ قَدْ حَرَّمَ اللَّهُ عَلَيْهِمُ الْجَنَّةَ مُدْمِنُ الْخَمْرِ وَالْعَاقُّ وَالْدَّيُّوثُ الَّذِى يُقِرُّ فِى أَهْلِهِ الْخَبَثَ “ (മൂന്ന് കൂട്ടർ, അവരുടെമേൽ അല്ലാഹു സ്വർഗ്ഗം ഹറാമാക്കിയി രിക്കുന്നു. മുഴുകുടിയൻ, മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, സ്വന്തം കുടുംബത്തിൽ വൃത്തികേടിന് സമ്മതം നൽകുന്നവൻ) അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: “لاَ يَدْخُلُ الْجَنَّةَ مَنَّانٌ وَلاَ عَاقٌّ وَلاَ مُدْمِنُ خَمْرٍ “ (ദാനം ചെയ്തത് എടുത്ത് പറയുന്നവനും മാതാപിതാക്കളെ ബു ദ്ധിമുട്ടിക്കുന്നവനും നിത്യകുടിയനും സ്വർഗ്ഗത്തിൽ പ്രവേശിക്കു കയില്ല.) അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: “لاَ يَدْخُلُ الْجَنَّةَ مُدْمِنُ خَمْرٍ “ (കള്ളുകുടിയൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് നിവേദനം. നബി(s.a.w) പറഞ്ഞു: “لاَ يَدْخُلُ الْجَنَّةَ عَاقٌّ وَلاَ مَنَّانٌ ، وَلاَ مُدْمِنُ خَمْرٍ وَلاَ وَلَدُ زِنْيَةٍ “ (മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും ദാനം ചെയ്തത് എടു ത്ത് പറയുന്നവനും കള്ളുകുടിയനും വ്യഭിചാരിയും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) അബൂസഈദിൽഖുദ്രി(റ)യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: لاَ يَدْخُلُ الْجَنَّةَ صَاحِبُ خَمْسٍ : مُدْمِنُ خَمْرٍ ، وَلاَ مُؤْمِنٌ بِسِحْرٍ ، وَلاَ قَاطِعُ رَحِمٍ ، وَلاَ كَاهِنٌ ، وَلاَ مَنَّانٌ. (അഞ്ച് (പാപങ്ങളുടെ) വാക്താവ് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, സിഹ്റിനെ സത്യപ്പെടുത്തുന്നവൻ, കുടുംബന്ധം മുറിക്കുന്നവൻ, ജോത്സ്യൻ, ദാനം ചെയ്തത് എടുത്ത് പറയുന്ന വൻ) ജുബെയ്ർ ഇബ്നു മുത്വ്ഇമി(റ)ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടلاَ يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ” (കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല) (മുസ്ലിം)


അയൽവാസിയെ ദ്രോഹിക്കുന്നവൻ അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: ട്ടلاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ” (ആരുടെ ഉപദ്രവത്തിൽ നിന്നും ചതിപ്രയോഗങ്ങളിൽ നിന്നുമാ ണോ അയാളുടെ അയൽവാസി നിർഭയനാവാത്തത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (മുസ്ലിം)

ഏഷണിക്കാരൻ ഹുദയ്ഫയി(റ)ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറയുന്നത് ഞാൻ കേട്ടു: ട്ടلاَ يَدْخُلُ الْجَنَّةَ نَمَّامٌ” (നമീമത്ത് പറയുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല) (മുസ്ലിം)


നഗ്നതയുടുത്ത് ഉലാത്തുന്ന സ്ത്രീകൾ അല്ലാഹുവിന്റെ റസൂൽ (s.a.w) പറഞ്ഞു: صِنْفَانِ مِنْ أَهْلِ النَّارِ ............... وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا ......... (രണ്ടു വിഭാഗം ആളുകൾ നരകവാസികളാണ്.......... (രണ്ടാമത്തെ വി ഭാഗം) വസ്ത്രം ധരിച്ച എന്നാൽ നഗ്നരായ (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അ വരുടെ തലകൾ ചാഞ്ഞ് ആടുന്ന ഒട്ടക പൂഞ്ഞകൾ പോലെയാ ണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അവർ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല.....) (ബുഖാരി)

നിഷിദ്ധം തിന്നുന്നവർ ജാബിറുബ്നു അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: يَا كَعْبُ بْنَ عُجْرَةَ، لاَ يَدْخُلُ الْجَنَّةَ مَنْ نَبَتَ لَحْمُهُ مِنْ سُحْتٍ، النَّارُ أَوْلَى بِهِ (കഅ്ബ് ഇബ്നു ഉജ്റാ, ആരുടെ മാംസമാണോ നിഷിദ്ധ സമ്പാ ദ്യത്തിലൂടെ വളർന്നത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അവന് ഏറ്റവും അർഹമായത് നരകമാണ്) അബൂബകറി(റ)ൽ നിന്ന് നിവേദനം. നബി (s.a.w) പറഞ്ഞു: لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِحَرَامٍ (ഹറാമിനാൽപോഷണം നൽകപ്പെട്ട യാതൊരു ശരീരവും സ്വർഗ്ഗ ത്തിൽ പ്രവേശിക്കുകയില്ല.)

നികുതി പിരിക്കുന്നവർ ഉക്വ്ബത് ഇബ്നു ആമിറി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞതായി ഞാൻ കേട്ടു: “لاَ يَدْخُلُ الْجَنَّةَ صَاحِبُ مَكْسٍ “ (നികുതി പിരിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.)

പരുഷഹൃദയൻ, കഠിനൻ ഹാരിഥഃ ഇബ്നു വഹ്ബി(റ)ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ(s.a.w) പറഞ്ഞു: “لاَ يَدْخُلُ الْجَنَّةَ الْجَوَّاظُ وَلاَ الْجَعْظَرِىُّ “ (പരുഷഹൃദയനും കഠിനമനസ്കനും സ്വർഗ്ഗത്തിൽ പ്രവേശിക്കു കയില്ല.)

പ്രജകളെ വഞ്ചിക്കുന്നവൻ മഅ്ക്വിൽ ഇബ്നു യസാറി(റ)ൽ നിന്നും നിവേദനം. അ ദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ(s.a.w) പറയുന്നത് ഞാൻ കേട്ടു: “مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ “ (അല്ലാഹു പ്രജകളുടെ പരിപാലനം ഏൽപ്പിച്ച ഒരു ദാസൻ മരിക്കു ന്നു; തന്റെ പ്രജകളെ വഞ്ചിച്ചവനായ അവസ്ഥയിലാണ് അയാൾ മരിക്കുന്നതെങ്കിൽ അല്ലാഹു അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു.) (മുസ്ലിം)

മുആഹദിനെ കൊല്ലുന്നവൻ അബൂബകറഃ(റ)യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “مَنْ قَتَلَ مُعَاهِدًا فِى غَيْرِ كُنْهِهِ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ “ (വല്ലവനും ഒരു മുആഹദിനെ അനനുവദനീയ സമയത്ത് കൊ ന്നാൽ അല്ലാഹു അയാൾക്ക് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു)

കള്ളസത്യത്തിലൂടെ അന്യരുടെ അവകാശം കവരുന്നവൻ അബൂഉമാമഃ അൽഹാരിഥി(റ)ൽ നിന്നും നിവേദനം. അദ്ദേ ഹം പറഞ്ഞു: അല്ലാഹുവിന്റെറസൂൽ(s.a.w) പറയുന്നത് ഞാൻ കേട്ടു: “لاَ يَقْتَطِعُ رَجُلٌ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَأَوْجَبَ لَهُ النَّارَ “ فَقَالَ رَجُلٌ مِنَ الْقَوْمِ يَا رَسُولَ اللَّهِ وَإِنْ كَانَ شَيْئًا يَسِيرًا قَالَ “وَإِنْ كَانَ سِوَاكًا مِنْ أَرَاكٍ “ (ഒരാളും ഒരു മുസ്ലിമായ മനുഷ്യന്റെ അവകാശം തന്റെ (കള്ള) സത്യം കൊണ്ട് കവർന്നെടുക്കുകയില്ല; അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുകയും നരകം അനിവാര്യമാക്കുകയും ചെയ്യാതെ. അപ്പോൾ ജനങ്ങളിൽ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ തിരു ദൂതരേ, ഒരു നിസാരമായ വസ്തുവാണെങ്കിലും. തിരുമേനി(s.a.w) പറ ഞ്ഞു: (അറാകിന്റെ ഒരു മിസ്വാക് ആണെങ്കിലും.) അബൂഉമാമഃ(റ)യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: “من حلف على يمين فاجرة ، يقتطع بها مال امرئ مسلم بغير حق ، حرم الله عليه الجنة ، وأوجب له النار “ قيل يا رسول الله : وإن كان شيئا يسيرا ؟ قال : “وإن كان قضيبا من أراك “ (വല്ലവനും കള്ളസത്യം ചെയ്യുകയും അതുകൊണ്ട് ഒരു മുസ്ലി മായ മനുഷ്യന്റെ സമ്പത്ത് അന്യായമായി കവർന്നെടുക്കുകയും ചെയ്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കുകയും നര കം അനിവാര്യമാക്കുകയും ചെയ്തു. പറയപ്പെട്ടു: "അല്ലാഹുവി ന്റെ തിരുദൂതരേ, ഒരു നിസാരമായ വസ്തുവാണെങ്കിലും? തിരു മേനി(s.a.w) പറഞ്ഞു: അറാകിന്റെ ഒരു കൊള്ളിയാണെങ്കിലും.)

നരകവാസികൾ സ്വർഗ്ഗവാസികളോട്[edit]

നരകവാസികൾ സ്വർഗ്ഗവാസികളോട് സംസാരിക്കുന്നതും സ്വർഗ്ഗവാസികൾ നരകവാസികളോട് സംസാരിക്കുന്നതും സ്വർഗ്ഗ വാസികൾ അന്യോന്യം സംസാരിക്കുന്നതും നരകവാസികൾ അ ന്യോന്യം സംസാരിക്കുന്നതും വിശുദ്ധ ക്വുർആനിൽ പറഞ്ഞിട്ടു ണ്ട്. എല്ലാ സംസാരങ്ങളും അറിയിക്കുന്നത് സ്വർഗ്ഗവാസികളുടെ സുഖങ്ങളേയും നരകവാസികളുടെ ദുരനുഭവങ്ങളേയും പ്രയാസ ങ്ങളേയുമാണ്. സ്വർഗ്ഗവാസികളോട് നരകവാസികൾ സംസാരിക്കുന്നതു മായി ബന്ധപ്പെട്ട് അല്ലാഹു سبحانه وتعالى പറയുന്നു: وَنَادَى أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُواْ عَلَيْنَا مِنَ الْمَاء أَوْ مِمَّا رَزَقَكُمُ اللّهُ قَالُواْ إِنَّ اللّهَ حَرَّمَهُمَا عَلَى الْكَافِرِينَ ، الَّذِينَ اتَّخَذُواْ دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا .....

നരകാവകാശികൾ സ്വർഗ്ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങൾ ക്ക് അൽപം വെള്ളമോ, അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപജീവന ത്തിൽ നിന്ന് അൽപമോ നിങ്ങൾ

ചൊരിഞ്ഞുതരണേ! അവർ പറ യും: സത്യനിഷേധികൾക്കു അല്ലാഹു അത് രണ്ടും തീർത്തും വില ക്കിയിരിക്കുകയാണ്. (അതായത്) തങ്ങളുടെ മതത്തെ വിനോദ വും

കളിയുമാക്കിത്തീർക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചി തരാവുകയും ചെയ്തവർക്ക്.....
(വി. ക്വു. അൽഅഅ്റാഫ്: 50, 51)==സ്വർഗ്ഗവാസികൾ നരകവാസികളോട്==

അല്ലാഹു سبحانه وتعالى പറയുന്നു: وَنَادَى أَصْحَابُ الْجَنَّةِ أَصْحَابَ النَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا قَالُواْ نَعَمْ فَأَذَّنَ مُؤَذِّنٌ بَيْنَهُمْ أَن لَّعْنَةُ اللّهِ عَلَى الظَّالِمِينَ ، الَّذِينَ يَصُدُّونَ عَن سَبِيلِ اللّهِ وَيَبْغُونَهَا عِوَجًا وَهُم بِالآخِرَةِ كَافِرُونَ

സ്വർഗ്ഗാവകാശികൾ നരകാവകാശികളോട് വിളിച്ചു പറയും: ഞ ങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു.

എന്നാൽ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങൾ യാഥാർ ത്ഥ്യമായി കണ്ടെത്തിയോ? അവർ പറയും: അതെ അപ്പോൾ ഒരു വിളംബരക്കാരൻ അവർക്കിടയിൽ വിളിച്ചുപറയും: അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലാകുന്നു. അതായത്, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് തടയുകയും, അത് വക്രമാക്കാൻ ആഗ്രഹി ക്കുകയും, പരലോകത്തിൽ

അവിശ്വസിക്കുകയും ചെയ്യുന്നവരു ടെ മേൽ.
(വി. ക്വു. അൽഅഅ്റാഫ്: 44, 45)

സ്വർഗ്ഗാവകാശികൾ കുറ്റവാളികളോട് അവർ നരകത്തി ലാകുവാനുള്ള കാരണം ചോദിക്കും. അല്ലാഹു سبحانه وتعالى പറയുന്നു: مَا سَلَكَكُمْ فِي سَقَرَ ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ، وَلَمْ نَكُ نُطْعِمُ الْمِسْكِينَ ، وَكُنَّا نَخُوضُ مَعَ الْخَائِضِينَ ، وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ، حَتَّى أَتَانَا الْيَقِينُ

നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അ വർ (കുറ്റവാളികൾ) മറുപടി പറയും: ഞങ്ങൾ നമസ്കരിക്കുന്നവ രുടെ കൂട്ടത്തിലായില്ല. ഞങ്ങൾ അഗതിക്ക്

ആഹാരം നൽകുമായിരുന്നില്ല. (തോന്നിവാസത്തിൽ) മുഴുകുന്നവരുടെ കൂടെ ഞങ്ങ ളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്റെ നാളിനെ ഞങ്ങൾ നി ഷേധിച്ചുകളയുമായിരുന്നു.

അങ്ങനെയിരിക്കെ ആ ഉറപ്പായ മര ണം ഞങ്ങൾക്ക് വന്നെത്തി.
(വി. ക്വു. അൽമുദ്ദഥിർ: 42, 47)


അഅ്റാഫിലുള്ളവർ സ്വർഗ്ഗവാസികളോടും നരകവാസികളോടും

സ്വർഗ്ഗത്തിനും നരകത്തിനും മദ്ധ്യേയുള്ള മറയുടെ ഉയർ ന്ന ഭാഗങ്ങളാണ് അഅ്റാഫ്. അല്ലാഹു سبحانه وتعالى പറയുന്നു: وَبَيْنَهُمَا حِجَابٌ وَعَلَى الأَعْرَافِ رِجَالٌ يَعْرِفُونَ كُلاًّ بِسِيمَاهُمْ وَنَادَوْاْ أَصْحَابَ الْجَنَّةِ أَن سَلاَمٌ عَلَيْكُمْ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ ، وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاء أَصْحَابِ النَّارِ قَالُواْ رَبَّنَا لاَ تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ ، وَنَادَى أَصْحَابُ الأَعْرَافِ رِجَالاً يَعْرِفُونَهُمْ بِسِيمَاهُمْ قَالُواْ مَا أَغْنَى عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ ، أَهَـؤُلاء الَّذِينَ أَقْسَمْتُمْ لاَ يَنَالُهُمُ اللّهُ بِرَحْمَةٍ ادْخُلُواْ الْجَنَّةَ لاَ خَوْفٌ عَلَيْكُمْ وَلاَ أَنتُمْ تَحْزَنُونَ

അഅ്റാഫിൽ(ഉന്നത സ്ഥലങ്ങളിൽ) ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവർ തിരി ച്ചറിയും. സ്വർഗ്ഗാവകാശികളോട് അവർ

വിളിച്ചുപറയും: നിങ്ങൾ ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവർ (ഉയരത്തുള്ളവർ) അതിൽ (സ്വർഗ്ഗത്തിൽ) പ്രവേശിച്ചിട്ടില്ല. അവർ (അത്) ആശിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദൃഷ്ടികൾ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാൽ അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങ ളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ. ഉയർന്ന സ്ഥലങ്ങളിലുള്ളവർ ലക്ഷണം മുഖേന അവർക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങൾ ശേഖരിച്ചിരുന്ന തും, നിങ്ങൾ അഹങ്കരിച്ചിരുന്നതും നിങ്ങൾക്കെന്തൊരു പ്രയോ ജനമാണ് ചെയ്തത്? ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവർ ക്കൊരു കാരുണ്യവും നൽകുകയില്ലെന്ന് നിങ്ങൾ സത്യം ചെയ്ത് പറഞ്ഞത്? (എന്നാൽ അവരോടാണല്ലോ) നിങ്ങൾ

സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക, നിങ്ങൾ യാതൊന്നും ഭയപ്പെടേണ്ടതില്ല, നി ങ്ങൾ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്!)
(വി. ക്വു. അൽഅഅ്റാഫ്:

4649)


സ്വർഗ്ഗവാസികൾ അന്യോന്യം

സ്വർഗ്ഗം അർഹിക്കുന്നവർ അതിൽ പ്രവേശിക്കുന്നതോടു കൂടി അവരുടെ ഹൃദയം സ്ഫുടം ചെയ്യപ്പെടുകയായി. വിദ്വേഷ ത്തിന്റേയും പകയുടേയും അടയാളങ്ങൾ നീക്കി സമ്പൂർണ്ണ സാ ഹോദര്യം അവരിൽ സ്ഥാപിക്കപ്പെടും. അല്ലാഹു سبحانه وتعالى പറയുന്നു: إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ، ادْخُلُوهَا بِسَلاَمٍ آمِنِينَ ، وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَى سُرُرٍ مُّتَقَابِلِينَ ، لاَ يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ

തീർച്ചയായും സൂക്ഷ്മത പാലിച്ചവർ തോട്ടങ്ങളിലും അരുവികളി ലുമായിരിക്കും. നിർഭയരായി ശാന്തിയോടെ അതിൽ പ്രവേശിച്ച് കൊള്ളുക.(എന്ന് അവർക്ക് സ്വാഗതം

ആശംസിക്കപ്പെടും.) അവരു ടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടിലുകളിൽ പ രസ്പരം അഭിമുഖമായി

ഇരിക്കുന്നവരായിരിക്കും. അവിടെ വെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെനിന്ന് അവർ പുറത്താക്കപ്പെടുന്നതുമല്ല.
(വി. ക്വു. അൽഹിജ്ർ: 4548)

وَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ ، قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ ، فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ ، إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ الْبَرُّ الرَّحِيمُ

പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരിൽ ചിലർ ചിലരെ അ ഭിമുഖീകരിക്കും. അവർ പറയും: തീർച്ചയായും നാം മുമ്പ് നമ്മു ടെ കുടുംബത്തിലായിരിക്കുമ്പോൾ

ഭയഭക്തിയുള്ളവരായിരുന്നു അതിനാൽ അല്ലാഹു നമുക്ക് അനുഗ്രഹം നൽകുകയും, രോമ കൂപങ്ങളിൽ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയിൽ നി ന്ന് അവൻ നമ്മെ കാത്തുരക്ഷിക്കുകയും

ചെയ്തു. തീർച്ചയാ യും നാം മുമ്പേ അവനോട് പ്രാർത്ഥിക്കുന്നവരായിരുന്നു. തീർച്ച യായും അവൻ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധി യും.
(വി. ക്വു. അത്ത്വൂർ:

2528) فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَسَاءلُونَ ، قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ ، يَقُولُ أَئِنَّكَ لَمِنْ الْمُصَدِّقِينَ ، أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَدِينُونَ ، قَالَ هَلْ أَنتُم مُّطَّلِعُونَ ، فَاطَّلَعَ فَرَآهُ فِي سَوَاء الْجَحِيمِ ، قَالَ تَاللَّهِ إِنْ كِدتَّ لَتُرْدِينِ ، وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ ، أَفَمَا نَحْنُ بِمَيِّتِينَ ، إِلَّا مَوْتَتَنَا الْأُولَى وَمَا نَحْنُ بِمُعَذَّبِينَ ، إِنَّ هَذَا لَهُوَ الْفَوْزُ الْعَظِيمُ ، لِمِثْلِ هَذَا فَلْيَعْمَلْ الْعَامِلُونَ

ആ സ്വർഗ്ഗവാസികളിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു കൊ ണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും അവരിൽ നിന്ന് ഒരു വക്താവ് പറയും: തീർച്ചയായും

എനിക്ക് ഒരു കൂട്ടുകാരനുണ്ടാ യിരുന്നു. അവൻ പറയുമായിരുന്നു: തീർച്ചയായും നീ (പരലോ കത്തിൽ) വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണോ? നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് ന മ്മുടെ കർമ്മഫലങ്ങൾ നൽകപ്പെടുന്നതാണോ? തുടർന്ന് ആ വ ക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങൾ (ആ കൂട്ടുകാരനെ) എത്തിനോക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നിട്ട് അദ്ദേഹം എത്തി നോക്കും. അപ്പോൾ അദ്ദേഹം അവനെ നരകത്തിന്റെ മദ്ധ്യ ത്തിൽ കാണും. അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ ത ന്നെയാണ! നീ എന്നെ നാശത്തിൽ അകപ്പെടുത്തുക തന്നെ ചെ യ്തേക്കുമായിരുന്നു. എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലാ യിരുന്നുവെങ്കിൽ (ആ നരകത്തിൽ) ഹാജരാക്കപ്പെടുന്നവരിൽ ഞാനും ഉൾപെടുമായിരുന്നു. (സ്വർഗ്ഗവാസികൾ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.

തീർച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവർ ത്തകൻമാർ പ്രവർത്തിക്കുന്നത്.
(വി. ക്വു. അസ്സ്വാഫാത്: 5061)സ്വർഗ്ഗവാസികൾ നരകവാസികളെ നോക്കി ചിരിക്കും

ഭൌതികലോകത്ത് അവിശ്വാസികളിൽ പലരും വിശ്വാസിക ളെ കളവാക്കുകയും കളിയാക്കി ചിരിക്കുകയും പരിഹസിക്കുക യും കുത്തിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ടൺ്. എ ന്നാൽ വിശ്വാസികൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ നരകത്തിൽ പ്രവേശിച്ച അവിശ്വാസികളെ നോക്കി ചിരിക്കുമെന്ന് അല്ലാഹു سبحانه وتعالى പറയുന്നു: إِنَّ الْأَبْرَارَ لَفِي نَعِيمٍ ، عَلَى الْأَرَائِكِ يَنظُرُونَ ، تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ، يُسْقَوْنَ مِن رَّحِيقٍ مَّخْتُوم ، خِتَامُهُ مِسْكٌ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ، وَمِزَاجُهُ مِن تَسْنِيمٍ ، عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ، إِنَّ الَّذِينَ أَجْرَمُوا كَانُواْ مِنَ الَّذِينَ آمَنُوا يَضْحَكُونَ ، وَإِذَا مَرُّواْ بِهِمْ يَتَغَامَزُونَ ، وَإِذَا انقَلَبُواْ إِلَى أَهْلِهِمُ انقَلَبُواْ فَكِهِينَ ، وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلَاء لَضَالُّونَ ، وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ، فَالْيَوْمَ الَّذِينَ آمَنُواْ مِنَ الْكُفَّارِ يَضْحَكُونَ ، عَلَى الْأَرَائِكِ يَنظُرُونَ ، هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ

തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയാ യിരിക്കും. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും. അ വരുടെ മുഖങ്ങളിൽ സുഖാനുഭവത്തിന്റെ

തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക് കുടിക്കാൻ നൽകപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാ ണിക്കുന്നവർ അതിന് വേണ്ടി വാശി കാണിക്കട്ടെ. അതിലെ ചേ രുവ 'തസ്നീം' ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന ഒരു അരുവി. തീർച്ചയായും കുറ്റകൃത്യത്തിൽ ഏർപ്പെ ട്ടവർ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരു ടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോൾ അ വർ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. അവരുടെ സ്വന്ത ക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോൾ രസിച്ചുകൊണ്ട് അ വർ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അ വർ കാണുമ്പോൾ, തീർച്ചയായും ഇക്കൂട്ടർ വഴിപിഴച്ചവർ തന്നെ യാണ് എന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ)മേൽ മേൽനോട്ടക്കാരായിട്ട് അവർ നിയോ ഗിക്കപ്പെട്ടിട്ടൊന്നുമില്ല. എന്നാൽ അന്ന് (ക്വിയാമത്ത് നാളിൽ) ആ സത്യവിശ്വാസികൾ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാ ണ്. സോഫകളിലിരുന്ന് അവർ നോക്കിക്കൊണ്ടിരിക്കും. സത്യനിഷേ ധികൾ ചെയ്തു കൊണ്ടിരുന്നതിന്

അവർക്ക് പ്രതിഫലം നൽക പ്പെട്ടുവോ എന്ന്.
(വി. ക്വു. അൽമുത്വഫ്ഫിഫീൻ: 2236)സ്വർഗ്ഗവും നരകവും അന്യോന്യം[edit]

സ്വർഗ്ഗവും നരകവും സംസാരിക്കുന്നതും ആവലാതിപ്പെടു ന്നതും പ്രസ്തുത സംസാരത്തിന്റെ വിഷയവും ഹദീഥിൽ വന്നിട്ടു ണ്ട്. അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ(s.a.w) പറഞ്ഞു: “تَحَاجَّتِ الْجَنَّةُ وَالنَّارُ فَقَالَتِ النَّارُ أُوثِرْتُ بِالْمُتَكَبِّرِينَ وَالْمُتَجَبِّرِينَ. وَقَالَتِ الْجَنَّةُ: مَا لِى لاَ يَدْخُلُنِى إِلاَّ ضُعَفَاءُ النَّاسِ وَسَقَطُهُمْ. قَالَ اللَّهُ تَبَارَكَ وَتَعَالَى لِلْجَنَّةِ أَنْتِ رَحْمَتِى أَرْحَمُ بِكِ مَنْ أَشَاءُ مِنْ عِبَادِى. وَقَالَ لِلنَّارِ إِنَّمَا أَنْتِ عَذَابٌ أُعَذِّبُ بِكِ مَنْ أَشَاءُ مِنْ عِبَادِى. وَلِكُلِّ وَاحِدَةٍ مِنْهُمَا مِلْؤُهَا ، فَأَمَّا النَّارُ فَلاَ تَمْتَلِئُ حَتَّى يَضَعَ رِجْلَهُ فَتَقُولُ قَطٍ قَطٍ قَطٍ. فَهُنَالِكَ تَمْتَلِئُ وَيُزْوَى بَعْضُهَا إِلَى بَعْضٍ ، وَلاَ يَظْلِمُ اللَّهُ عَزَّ وَجَلَّ مِنْ خَلْقِهِ أَحَدًا، وَأَمَّا الْجَنَّةُ فَإِنَّ اللَّهَ عَزَّ وَجَلَّ يُنْشِئُ لَهَا خَلْقًا “ (സ്വർഗ്ഗവും നരകവും അന്യോന്യം തർക്കിച്ചു. അപ്പോൾ നരകം പ റഞ്ഞു: അഹങ്കാരികളെക്കൊണ്ടും ആഢ്യന്മാരെക്കൊണ്ടും എനി ക്ക് പ്രഭാവം കൽപ്പിക്കപ്പെട്ടിരിക്കുന്നു. സ്വർഗ്ഗം പറഞ്ഞു: എനിക്ക് എന്തുപറ്റി? എന്നിൽ ജനങ്ങളിൽ ദുർബലരും കാര്യശേഷികുറഞ്ഞ വരുമല്ലാതെ പ്രവേശിക്കുന്നില്ല. അപ്പോൾ സ്വർഗ്ഗത്തോട് അല്ലാഹു പറഞ്ഞു: (നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശി ക്കുന്ന എന്റെ ദാസന്മാരോട് ഞാൻ കരുണകാണിക്കും.) (നരക ത്തോട്) അല്ലാഹു പറഞ്ഞു: (നീ എന്റെ ശിക്ഷയാണ്, നിന്നെ ക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്ന എന്റെ ദാസന്മാരെ ഞാൻ ശിക്ഷി ക്കും.) അവ രണ്ടിൽ ഓരോന്നിലും നിറയെ (ആളുകൾ) ഉണ്ട്) എ ന്നാൽ നരകം, അല്ലാഹു തന്റെ കാൽ വെക്കുന്നതുവരെ അത് നിറയുകയില്ല. അപ്പോൾ അത് പറയും: മതി. മതി. മതി. അന്നേരം അത് നിറയും. അതിന്റെ ചിലഭാഗങ്ങൾ ചിലഭാഗങ്ങളിലേക്ക് ചുരു ങ്ങും. അല്ലാഹു അവന്റെ സൃഷ്ടികളിൽ ആരോടും അന്യായം കാ ണിക്കില്ല. എന്നാൽ സ്വർഗ്ഗം അല്ലാഹു അതിന് സൃഷ്ടികളെ പട ക്കും.) (ബുഖാരി, മുസ്ലിം) അബൂഹുറയ്റ(റ)യിൽ നിന്നും നിവേദനം: അല്ലാഹുവി ന്റെ റസൂൽ(s.a.w) പറഞ്ഞു: ട്ടاحْتَجَّتِ النَّارُ وَالْجَنَّةُ. فَقَالَتْ هَـٰذِهِ: يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ. وَقَالَتْ هَـٰذِهِ: يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ. فَقَالَ اللّهُ لِهَـٰذِهِ: أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ وَرُبَّمَا قَالَ: أُصِيبُ بِكِ مَنْ أَشَاءُ. وَقَالَ لِهَـٰذِهِ: أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ، وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا” ((നരകവും സ്വർഗ്ഗവും തർക്കിച്ചു. അപ്പോൾ (നരകം) പറഞ്ഞു: എ ന്നിൽ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോൾ (സ്വർഗ്ഗം) പറഞ്ഞു: എന്നിൽ എല്ലാ ദുർബലരും സാധുക്കളും പ്രവേ ശിക്കും. അപ്പോൾ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശി ക്ഷയാണ്, നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കും. (നിന്നെ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവർക്ക് തീ ഏൽപ്പിക്കും) (സ്വർഗ്ഗത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നി ന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണകാണിക്കും. നി ങ്ങൾ രണ്ടുപേർക്കും അവനിറയെ (ആളുകൾ) ഉണ്ട്)(മുസ്ലിം)സ്വർഗ്ഗവാസിയുടെ അവസാന വാക്കുകൾ[edit]

സർഗ്ഗവാസികൾ സർഗ്ഗകവാടം കടന്ന് സ്വർഗ്ഗീയാനുഗ്രഹ ങ്ങളിൽ കണ്ണുനട്ടാൽ കഴിഞ്ഞ കാലങ്ങളിലെ കഷ്ടതകളെല്ലാം മറ ക്കുകയായി. തങ്ങളുടെ ദഃഖവിചാരങ്ങൾ പോക്കി അനുഗ്രഹങ്ങ ളിൽ തങ്ങളെ കുടിയിരുത്തിയ നാഥനെ അവർ വാഴ്ത്തിപ്പുക ഴ്ത്തി അവനോട് ശുക്റോതും. അല്ലാഹു سبحانه وتعالى പറയുന്നു: وَقَالُوا الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ، الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِن فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ

അവർ പറയും: ഞങ്ങളിൽ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏ റെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ. തന്റെ

അനുഗ്രഹ ത്താൽ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയി രുത്തിയവനാകുന്നു അവൻ. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും

ഇവിടെ ഞങ്ങ ളെ സ്പർശിക്കുകയില്ല.
(വി. കു. അൽഫാത്വിർ: 34,35)

وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاء فَنِعْمَ أَجْرُ الْعَامِلِينَ

അവർ പറയും: നമ്മളോടുള്ള തന്റെ വാഗ്ദാനം സത്യമായി പാലി ക്കുകയും സ്വർഗ്ഗത്തിൽ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമു ക്ക് താമസിക്കാവുന്നവിധം ഈ (സ്വർഗ്ഗ)ഭൂമി നമുക്ക് അവകാശപ്പെ ടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി
(വി. ക്വു. അ സ്സുമർ: 74)

دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلاَمٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلّهِ رَبِّ الْعَالَمِينَ

അതിനകത്ത് അവരുടെ പ്രാർത്ഥന അല്ലാഹുവേ, നിന്റെ പരിശു ദ്ധിയെ ഞാൻ വാഴ്ത്തുന്നു എന്നായിരിക്കും. അതിനകത്ത് അവർ ക്കുള്ള അഭിവാദ്യം സമാധാനം!

എന്നായിരിക്കും. അവരുടെ പ്രാർ ത്ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് മാത്ര മാകുന്നു സ്തുതി എന്നായിരിക്കും. (വി. ക്വു. യൂനുസ്: 10)


وصلّى الله على نبيّنا محمّد وآله وصحبه وسلّم